Posts Tagged ‘ VS Achuthanandan ’

വിഎസ്: പ്രതീകവും പ്രത്യയശാസ്ത്രവും

September 11, 2012
By

'അച്ചടക്കലംഘന'ത്തിന്റെ പേരില്‍ വിസ് ഒരുപക്ഷേ ഇനിയും പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടേക്കാം. പക്ഷേ, വിഎസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പാര്‍ട്ടിക്കാവില്ല. കാരണം, അടിസ്ഥാന വര്‍ഗങ്ങളെ ഊര്‍ജസ്വലരാക്കാന്‍ കഴിയുന്ന ഒരു റാഡിക്കല്‍ ആശയമാണ് അതിന്റെ നിലപാടുതറ. ആധുനികവും ശാസ്‌ത്രീയവുമായ കാര്‍ഷിക കൂട്ടായ്‌മക്കു വേണ്ടി ഭൂമി സമാഹരിക്കുന്നതില്‍, കുത്തക മുതലാളിത്തത്തെ അകറ്റി നിര്‍ത്തുന്നതില്‍, പാടത്ത്‌ സഹകരണ ഉല്‍പാദനത്തിന്റെ സംസ്‌കാരവും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍, ഭൂമിയുടെ സാമൂഹിക ഉടമസ്ഥാവകാശം സംബന്ധിച്ച മുന്‍ പിഴവുകള്‍ തുറന്നു സമ്മതിക്കുന്നതില്‍, ചെറുകിട പരമ്പരാഗത വ്യവസായങ്ങളെ...
Read more »

Tags: , , ,
Posted in തൊഴിലാളി, രാഷ്ട്രീയം, വികസനം | Comments

ചെറുനെല്ലി മാത്രമല്ല പ്രശ്‌നം

August 20, 2012
By

തോട്ടങ്ങളുടെ അഞ്ച് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് റദ്ദാക്കുക, ഭൂപരിധി ചട്ടം ലംഘിച്ച് തരംമാറ്റിയ തോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുക, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍ മിച്ചഭൂമിയായി തിരിച്ചെടുക്കുക, ഇങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് നിയമാനുസൃതം നല്‍കുക തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നതാണ് വിഷയം.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, പരിസ്ഥിതി, രാഷ്ട്രീയം, വികസനം | Comments

ഒഞ്ചിയത്തുനിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള ദൂരം

June 20, 2012
By
വിഎസ് ടിപിയുടെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്നതിന്റെ സ്കെച്ച്. വര: ജിപ്സന്‍ ജേക്കബ്

നെയ്യാറ്റിന്‍കരയിലും നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ഇടതിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒ രാജഗോപാല്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ മാത്രം മികവില്‍ അതില്‍ ഭൂരിഭാഗവും ബിജെപി കൊണ്ടുപോയി. അങ്ങനെ കഴിഞ്ഞ തവണത്തേതിന്റെ അഞ്ചിരട്ടി വോട്ട് ബിജെപി സമാഹരിക്കുകയും സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് കരുതിയ നാടാര്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വന്നുചേരുകയും ചെയ്തു. അതോടെ പ്രാദേശികമായി സ്ഥലത്തെ പ്രധാന പയ്യന്‍സാണെന്ന് കടകംപ്പള്ളിയും സംഘവും കണ്ടെത്തിയ ലോറന്‍സിന് വിജയത്തിന് പകരം തോല്‍വി അനായാസമായിത്തീര്‍ന്നു. എന്നാല്‍ നെയ്യാറ്റിന്‍കര അപകടകരമായ രാഷ്ട്രീയാവസ്ഥയുടെ പുതുതുടക്കവും കേരളത്തിന് കാണിച്ചുതരുന്നുണ്ട്...
Read more »

Tags: , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

മനപ്പോരാട്ടങ്ങള്‍*

May 17, 2011
By
മനപ്പോരാട്ടങ്ങള്‍*

ഈ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത് ഒരു കാര്യത്തിലായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിപക്ഷത്തെ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിക്കുന്നതാണ് നാം കണ്ടുകൊണ്ടിരുന്നത്. ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ആണ് തെരഞ്ഞടുപ്പ് ഫലം നല്‍കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലവും, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പഴയ പാറ്റേണ്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് നമുക്ക് തന്ന സൂചന. പക്ഷേ തികച്ചും ഇടതു വിരുദ്ധമായ ആ അന്തരീക്ഷത്തില്‍ നിന്നും ഇടതനുകൂലമായ സാഹചര്യം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍...
Read more »

Tags: , , , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

ജയപരാജയങ്ങള്‍ക്കപ്പുറം

May 14, 2011
By
left

2009ല്‍ ഇടതുമുന്നണി നേടിയത് 41.9 ശതമാനം വോട്ടാണ്. അതായത്, 2006ല്‍ നിന്നും 6.21 ശതമാനത്തിന്റെ ഇടിവ്. കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ 3.04 ശതമാനം വോട്ടുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവു നടത്തിയപ്പോള്‍, 2006ല്‍ നിന്നും 2011ലേക്കെത്തുമ്പോള്‍ യുഡിഎഫിനു നഷ്ടമായത് 2.13 ശതമാനം വോട്ട്. മണ്ഡലങ്ങളുടെ എണ്ണം നോക്കിയാലും ഈ മാറ്റം പ്രകടമാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 100 സീറ്റില്‍ യുഡിഎഫിനു മേല്‍ക്കൈയുണ്ടായിരുന്നതു കാണാം. ബാക്കിയുള്ള 40ല്‍ മാത്രമേ...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

ലക്ഷ്യം സന്തുലിത വികസനം: വിഎസ്

April 6, 2011
By
ലക്ഷ്യം സന്തുലിത വികസനം: വിഎസ്

കേരളത്തില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ മുമ്പെന്നത്തേക്കാളും വലിയ വികസന മുന്നേറ്റമാണുണ്ടായത്‌. 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരാണ് രാജ്യത്ത്‌ യഥാര്‍ത്ഥ വികസന മാതൃക മുന്നോട്ടു വച്ചത്‌. സന്തുലിത വികസനമാണ്‌, ജനപക്ഷ വികസനമാണ്‌ ഞങ്ങളുടെ ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പാക്കിക്കൊണ്ട്‌ വികസനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ശ്രമിച്ചത്‌. അതുകൊണ്ടാണ്‌ അസമത്വം താരതമ്യേന ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്‌. സാമൂഹ്യക്ഷേമത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയില്‍ മുന്നില്‍ കേരളമാണ്‌, മുഖ്യമന്ത്രി വിഎസ് സംസാരിക്കുന്നു.
Read more »

Tags: , , , , , , ,
Posted in അഭിമുഖം, തെരഞ്ഞെടുപ്പ്‌, വികസനം, സാമ്പത്തികം | Comments

എന്തുകൊണ്ട് ഇടതുപക്ഷം?

April 3, 2011
By
Why The Left (copy)

ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »

Tags: , , , , , , , , , , , , ,
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്‌, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments

വിഎസ്‌, താങ്കള്‍ പോരാടിക്കൊണ്ടേയിരിക്കുക

April 1, 2011
By
വിഎസ്‌, താങ്കള്‍ പോരാടിക്കൊണ്ടേയിരിക്കുക

ഒരു ദശകത്തിലധികമായി മാധ്യമങ്ങള്‍ ജനങ്ങളിലേയ്ക്ക് പ്രക്ഷേപണം ചെയ്‌തു വന്ന രാഷ്ട്രീയബിംബമല്ല ഇന്ന് വി എസ്‌. 'ഒത്തുതീര്‍പ്പില്ലാത്ത പോരാളി' മുന്നില്‍ എതിരാളികളെല്ലാം—പൊതുസമൂഹത്തിലേയും എത്തിര്‍മുന്നണിയിലേയും പാര്‍ട്ടിക്കുള്ളിലേയും എല്ലാം—മുട്ടുമടക്കിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്‌. ജനങ്ങളും. ഇവിടെയാണ് പ്രശ്‌നം. ഇനി വിഎസ്‌ എന്തു ചെയ്യും? ഓരോ പോരാളിയുമഭിമുഖീകരിക്കുന്ന ആത്യന്തികമായ വെല്ലുവിളിയാവും ഒരു പക്ഷേ വിഎസ്‌ ഇപ്പോള്‍ നേരിടുന്നത്. വിജയത്തിന്റെ സൂചനകളെ എങ്ങനെ കൈകാര്യം ചെയ്യണം? എതിരാളിയെ നേരിടാന്‍ എളുപ്പമാണ്‌. വിജയത്തെ നേരിടാനാണ്‌ വിഷമം.
Read more »

Tags: , , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

എക്സ്-റേ: ചിത്രങ്ങളിലെ രാഷ്ട്രീയം

March 30, 2011
By
lenin

Be Sociable, Share! Tweetനേതാക്കളുടെ ശരീരഭാഷയില്‍ നിന്നും സങ്കീര്‍ണമായ രാഷ്ട്രീയ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന മുഖലക്ഷണശാസ്ത്ര പ്രയോഗം മലയാളത്തിലെ ചാനലുകളും പത്രങ്ങളും ഇന്ന് പിന്തുടരുന്ന ഒരു പ്രധാന വാര്‍ത്താവിശകലന രീതിയാണ്. സാധാരണക്കാരായ വായനക്കാരുടെ വിശകലനത്തിന്റെ രീതീശാസ്ത്രം ഇത്തരത്തില്‍ പൈങ്കിളിവത്കരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടു    കൂടിത്തന്നെയാണ്. ‘മനോരമ’, ‘മാതൃഭൂമി’ തുടങ്ങിയ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങള്‍ അവരുടെ അന്ധമായ ഇടതുപക്ഷവിരോധത്തിന്റെയും സ്ഥാപിത താത്പര്യ സംരക്ഷണത്തിന്റെയും  അടിക്കുറിപ്പുകള്‍ പേറുന്നതാണ്. ഇത്തരം കണ്കെട്ടു വിദ്യകള്‍ പ്രയോഗിക്കുന്നതില്‍ ദൃശ്യ മാധ്യമങ്ങളും...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, ഫോട്ടോ, മാധ്യമം, രാഷ്ട്രീയം | Comments

ആരാണ് പാര്‍ടി?

March 17, 2011
By
വര: സജിത്

വിഎസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അങ്ങിനെയാണെങ്കില്‍, വിഎസിന്റെ ജനപ്രീതി മുന്നണിക്കനുകൂലമായി വരും എന്നു മാത്രമല്ല, വിഭാഗീയപ്രശ്നങ്ങള്‍ക്കപ്പുറത്തേക്ക് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ടിക്ക് കഴിയുകയും ചെയ്യുമായിരുന്നു. ജാതി/മത/സമുദായ ശക്തികളെല്ലാം ഇടതുപക്ഷത്തിനെതിരെ നിന്നിട്ടും ഇത്തവണ ജയിക്കാനായാല്‍ ആധുനിക കേരളത്തെ സംബന്ധിച്ചിടത്തോളം അതൊരു സാംസ്കാരിക കുതിച്ചു ചാട്ടമാവുമായിരുന്നു. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ഏറെക്കുറെ സവിശേഷതകളുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നിട്ടൂം എന്തുകൊണ്ടാണ് ക്യാപ്റ്റനെ ഒഴിവാക്കി ഒരു റ്റീമിനെ പ്രഖ്യാപിക്കാന്‍ നേതൃത്വം തുനിയുന്നത്? എന്താണ് ഈ നീക്കത്തിന്റെ പ്രായോഗിക യുക്തി?...
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍