Posts Tagged ‘ US ’

കത്തോലിക്കാ സഭയും ഗര്‍ഭനിയന്ത്രണവും

June 18, 2012
By
dp-americano

സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന ഈ നയത്തിനെതിരെ യാഥാസ്ഥിതിക മത സംഘടനകളും മറ്റും ശക്തമായ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കയിലെ കത്തോലിക്കാ സഭയാണ് അതിനു നേതൃത്വം നല്കുന്നത്. ഈ നിയമം സഭയേയൊ, സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയൊ ബാധിക്കുകയില്ല. എന്നാല്‍ ലാഭം ലക്ഷ്യം വയ്ക്കാതെ പ്രവര്‍ത്തിക്കുന്ന സഭയുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങളെ ബാധിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള തൊഴിലിലല്ല ഏര്‍പെട്ടിരിക്കുന്നത് എന്നതിനാല്‍ ഈ തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, മതം | Comments

Briefings: യുഎസ്-പാക് സഖ്യത്തില്‍ വിള്ളല്‍

December 6, 2011
By
Briefings: യുഎസ്-പാക് സഖ്യത്തില്‍ വിള്ളല്‍

പാകിസ്ഥാന്റെ സാന്നിധ്യമില്ലാതെ ബോണ്‍ കോണ്‍ഫറന്‍സ് ഡിസംബര്‍ 5ന് ജര്‍മനിയിലെ ബോണില്‍ ആരംഭിച്ചു. അന്താരാഷ്ട്ര സമൂഹം അഫ്ഘാന്‍ സര്‍ക്കാരിനുള്ള (?) പിന്തുണ നിര്‍ബാധം തുടരുമെന്ന് ലോകരാജ്യങ്ങളെല്ലാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, അഫ്ഘാനിസ്ഥാനിലെ ഗ്രൗണ്ട് റിയാലിറ്റി വ്യത്യസ്തമാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. നാറ്റോയുടെ ഒന്നേകാല്‍ ലക്ഷം പട്ടാളക്കാരുടെ സഹായമുണ്ടായിട്ടും കാബൂളിനപ്പുറത്തേക്ക് അവിടെ ഭരണകൂടമില്ല. നവതാലിബാന്‍ അനുദിനം ശക്തിപ്പെട്ടു വരികയും ചെയ്യുന്നു. അങ്ങിനെയൊരു സാഹചര്യത്തില്‍, നവംബറിലെ നാറ്റോ ആക്രമണവും അതിന്റെ പ്രത്യാഘാതങ്ങളും ഒരുപക്ഷേ ശുഭാപ്തിവിശ്വാസികളുടെ യുക്തിക്കു പിടി തരുന്നതായിക്കൊള്ളണമെന്നില്ല.
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

പ്രതിസന്ധിയുടെ സാമ്പത്തികശാസ്ത്രം

September 25, 2011
By
പ്രതിസന്ധിയുടെ സാമ്പത്തികശാസ്ത്രം

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഈ സാമ്പത്തിക സമീപനവും ഗ്രീന്സ്പാനിന്റെ അയഞ്ഞ വായ്പാനയവും ധന കമ്പോളത്തില്‍ ഒരു ആരാജകത്വത്തിന്റെ പ്രതീതിയോടെ ഊഹക്കച്ചവടം പൊടിപൊടിപ്പിച്ചു. തുടര്ച്ചയായിട്ടുള്ള പണപ്പെരുപ്പത്തിലധിഷ്ഠിതമായ സാമ്പത്തിക ക്രമം തൊഴിലുറപ്പു വരുത്തുന്നതിന്റെ ഭാഗമാണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് ഈ അധിക ധനത്തിന്റെ ഒഴുക്ക് സമ്പദ് വ്യവസ്ഥയില്‍ സാധ്യമാക്കിയത്. എന്നാല്‍ ഈ പണമൊഴുക്ക് ഉത്പാദന രംഗത്തേക്കായിരുന്നില്ല, മറിച്ച് ധനക്കമ്പോളത്തിലേക്കായിരുന്നു. മോര്‍ട്ഗേജ് കുമിള പൊട്ടിയതോടെ ഈ ചൂതാട്ടത്തിന്റെ താളംതെറ്റാന്‍ തുടങ്ങി. ഉപയോക്താക്കള്‍ കൂട്ടത്തോടെ വായ്പ തിരിച്ചടയ്ക്കല്‍ മുടക്കിയതോടെ ബാങ്കുകളുടെ കൈയ്യിലെ പണം വറ്റാന്‍...
Read more »

Tags: , , ,
Posted in അന്തര്‍ദേശീയം, സാമ്പത്തികം | Comments

‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പത്താണ്ടുകള്‍

September 11, 2011
By
‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പത്താണ്ടുകള്‍

2001 സെപ്തംബര്‍ 11 എങ്ങിനെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത് എന്നതിനെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങളും പഠനങ്ങളും ഇന്നു ലഭ്യമാണ്. അന്നേദിവസം ആക്രമിക്കപ്പെട്ടത് സോവിയറ്റാനന്തര ലോകക്രമത്തിന്റെ കേന്ദ്രശക്തിയായതിനാല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ദൂര വ്യാപകമായിരിക്കുമെന്ന് പല വിദഗ്ദരും മുന്നറിയിപ്പു തന്നിരുന്നു. ലോകയുദ്ധാനന്തര കാലത്ത് അമേരിക്ക പല രാജ്യങ്ങളിലും നേരിട്ടും അല്ലാതേയും യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഭരണകൂടങ്ങള്‍ അട്ടിമറിക്കുകയും നിരവധിയാളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, സ്വന്തം മണ്ണും ജനങ്ങളും പുറമാക്രമണത്തിന് വിധേയമാവുന്നത് ആദ്യമായായിരുന്നു.
Read more »

Tags: , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

മുതലാളിത്തം നമ്മോടു പറയുന്നത്

September 1, 2011
By
മുതലാളിത്തം നമ്മോടു പറയുന്നത്

ശരാശരി അമേരിക്കക്കാരനു വാങ്ങാവുന്ന ചരക്കു-സേവനങ്ങളുടെ അളവിലും തൂക്കത്തിലും മറ്റുരാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ചു മേല്‍ക്കൈ ഉണ്ടെന്നതു ശരി. പക്ഷെ, ഈ ശരാശരി യാഥാര്‍ത്ഥ്യത്തിന്റെ ഒരു നേരിയ പ്രതിനിധി പോലുമല്ല. അത്രയ്ക്കുണ്ട് അമേരിക്കയിലെ അസമത്വം. കൂടുതല്‍ സമത്വമുള്ള രാജ്യങ്ങളിലെ ശരാശരി പൗരന്റെ ജീവിതവുമായി തട്ടിച്ചുനോക്കിയാല്‍ അമേരിക്കന്‍ ശരാശരി ഒരു ശരിയല്ലെന്നു വ്യക്തമാകും. ഉയര്‍ന്ന കുറ്റകൃത്യ നിരക്കും, വളരെ താഴ്ന്ന ആരോഗ്യനിലവാര സൂചികയും ഇതേ അസമത്വത്തിന്റെ അടയാളങ്ങളാണ്. ഒരു ഡോളറുകൊണ്ട് അമേരിക്കയില്‍ വാങ്ങാവുന്ന ചരക്കു സേവനങ്ങളുടെ ബാഹുല്യം വിരല്‍ ചൂണ്ടൂന്നത്...
Read more »

Tags: , ,
Posted in പുസ്തകം, സാമ്പത്തികം | Comments

Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

May 20, 2011
By
Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയം മേയ് 19ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ആപീസില്‍ നിന്നും പ്രഖ്യാപിക്കുകയുണ്ടായി. ജനകീയ സമരങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി മിഡില്‍ ഈസ്റ്റ്-വടക്കനാഫ്രിക്കയുടെ രാഷ്ട്രീയഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്ക പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇതിനകം തന്നെ രണ്ടു സ്വേച്ഛാധിപതികളെ—ടുണീഷ്യയിലെ ബെന്‍ അലിയേയും, ഈജിപ്തിലെ ഹോസ്നി മുബാറക്കിനേയും—അധികാരത്തില്‍ നിന്നും പുറത്താക്കി കഴിഞ്ഞു....
Read more »

Tags: , , , , , , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Briefings: പാക് പ്രതിസന്ധി

May 4, 2011
By
Briefings: പാക് പ്രതിസന്ധി

Be Sociable, Share! Tweetഒസാമാ ബിന്‍ ലാദന്റെ മരണം പാകിസ്ഥാന്റെ പട്ടാള-രാഷ്ട്രീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെത്തിച്ചിരിക്കുന്നു. ബിന്‍ ലാദന്റെ ഒളിവുവാസത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇസ്ലാമാബാദിനു നേരെ ഉയരുന്ന ചോദ്യങ്ങളുടെ എണ്ണവും കൂടുന്നു. അമേരിക്ക പുറത്തുവിട്ട വിവരമനുസരിച്ച്, പാകിസ്ഥാനെ അറിയിക്കാതെയാണ് ബിന്‍ ലാദനെതിരെയുള്ള ഓപറേഷന്‍ യുഎസ് സൈനികര്‍ നടപ്പാക്കിയത്. ഇക്കാര്യം വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ഓപെഡ് ലേഖനത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സമ്മതിച്ചിട്ടുണ്ട്. അതായത്, ഇസ്ലാമാബാദിനു ഏകദേശം 60...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം, തീവ്രവാദം, സംഘര്‍ഷം | Comments

Briefings: ഒബാമയും ഒസാമയും

May 2, 2011
By
briefings

Be Sociable, Share! Tweetഒരു പതിറ്റാണ്ടു നീണ്ട അമേരിക്കയുടെ ബിന്‍ ലാദന്‍ വേട്ട ഒടുവില്‍ സഖ്യരാജ്യമായ പാകിസ്ഥാന്റെ തലസ്ഥാനനഗരിക്കടുത്തുള്ള അബ്ബോട്ടാബാദില്‍ അവസാനിച്ചിരിക്കുന്നു. പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളനുസരിച്ച് അല്‍-ഖ്വയ്ദ നേതാവും, സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്നതിനെ കുറിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. വിവരം സ്ഥിരീകരിക്കാന്‍ ആഴ്ചകളെടുത്ത അമേരിക്കന്‍ സുരക്ഷാ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുറ്റമറ്റ ഒരു ആക്ഷന്‍ പ്ലാനിന്റെ പണിപ്പുരയിലായിരുന്നു. ഒടുവില്‍,...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ലിബിയ: കൊലയ്ക്കു മറുപടി കൂട്ടക്കൊല

March 21, 2011
By
ലിബിയ: കൊലയ്ക്കു മറുപടി കൂട്ടക്കൊല

ഭരണമാറ്റം ആക്രമണരാഷ്ട്രങ്ങളുടെ ലക്ഷ്യമാണെങ്കില്‍, വരാനിരിക്കുന്നത് നീണ്ട യുദ്ധമാണെന്നു വ്യക്തം. ഗദ്ദാഫി വീണാലും യുദ്ധം തീരണമെന്നില്ല. ഇറാഖും അഫ്ഘാനിസ്ഥാനും അതാണ് ലോകത്തിനു കാണിച്ചു തരുന്നത്. അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ ഭരണം വീണെങ്കിലും താലിബാന്‍ ഇല്ലാതായില്ലെന്നോര്‍ക്കണം. പത്തു വര്‍ഷത്തെ യുദ്ധത്തിനു ശേഷം നാറ്റോ സൈന്യം ഇന്ന് ശക്തരായ താലിബാനെയാണ് നേരിടുന്നത്. ഇറാഖിലെ സ്ഥിതിയും വ്യത്യസ്തമല്ല. സദ്ദാം ഭരണം വീണിട്ടും, സദ്ദാമിനെ തൂക്കിക്കൊന്നിട്ടും ഇറാഖിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ അധിനിവേശികള്‍ക്കായില്ല എന്നതാണ് ചരിത്രം. അതായത്, ലിബിയന്‍ പ്രതിസന്ധിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Daily Edit: ഒബാമയുടെ യുദ്ധങ്ങള്‍

November 8, 2010
By
Daily Edit: ഒബാമയുടെ യുദ്ധങ്ങള്‍

അമേരിക്കയില്‍ സമൃദ്ധിയും, പുറംലോകത്ത് സമാധാനവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബറാക് ഒബാമ തന്റെ മുന്‍ഗാമി ജോര്‍ജ് ബുഷില്‍ നിന്നും എത്രത്തോളം വ്യത്യസ്ഥനാണ്? നയങ്ങളില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കില്‍, ഒബാമ പുറംലോകത്തിന് കൂടുതല്‍ സ്വീകാര്യനാവുന്നതെന്തു കൊണ്ട്?
Read more »

Tags: , , ,
Posted in Daily Edit, അന്തര്‍ദേശീയം, സംഘര്‍ഷം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍