പ്രധാന മന്ത്രിയുടെ കഴിവുകേടിനും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുക്കും, ഇതു രണ്ടും ചേര്‍ന്ന് രാജ്യത്തിനു വരുത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ നഷ്ടത്തിനും ഒരു രാജയെ ബലിയാടാക്കി കൊണ്ടു മാത്രം മറുപടി പറയാമെന്ന കോണ്‍ഗ്രസ് തന്ത്രം ഒരേ സമയം ജനത്തേയും നീതിപീഠത്തേയും നോക്കി കൊഞ്ഞനം കുത്തുന്നതിനു സമമാണ്. പ്രധാന മന്ത്രിക്ക് ആത്മാഭിമാനോ, അല്പമെങ്കിലും ഉത്തരവാദിത്വബോധമോ ഉണ്ടായിരുന്നെങ്കില്‍ ആ ഇരിക്കുന്ന ഓഫീസില്‍ നിന്നും ഇറങ്ങിപോകേണ്ടതാണ്. പക്ഷേ, അത്രയൊക്കെ മന്മോഹനില്‍ നിന്നും പ്രതീക്ഷിക്കുക അത്യാഗ്രഹമായിരിക്കും. ആകെ മുങ്ങിയാല്‍ മാത്രമല്ല, ആകെ നാറിയാലും ചിലപ്പോ...
Read more »
Tags: 2G scam, A Raja, Congress, Manmohan Singh, MJS, Politics, Supreme Court, Telecom, UPA
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments
ഇന്ത്യന്‍ സാമ്പത്തിക രംഗം 2008ലെ പ്രതിസന്ധിയില്‍ നിന്നും കരകയറിയെന്ന വാദം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഒടുവില്‍ ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു. ഡിസംബര്‍ 9ന് പാര്‍ലമെന്റില്‍ വച്ച അര്‍ധവാര്‍ഷിക സാമ്പത്തികാവലോകന റിപോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ സാമ്പത്തികരംഗം നടപ്പു വര്‍ഷത്തില്‍ (2011-12) 7.5 ശതമാനത്തിനടുത്തേ വളരൂ. ഇതാകട്ടെ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ കണക്കു കൂട്ടിയിരുന്ന 9 ശതമാനത്തില്‍ നിന്നും വളരെ താഴെയാണ്. അതായത്, ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വീണ്ടും മുരടിക്കുകയാണെന്ന്. ഈ 7.5 ശതമാനം തന്നെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷയാണെന്നാണ് പല...
Read more »
Tags: Economy, growth, Rural Apps, Syam Sundar, UPA
Posted in സാമ്പത്തികം | Comments
കണക്കു നോക്കിയാല്‍ കാര്യത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടും. നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ത്യാ മഹാരാജ്യത്ത് 3.8 കോടി ആളുകളാണ് വ്യാപാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. അതില്‍ 82 ശതമാനത്തോളം (ഏതാണ്ട് 3.1 കോടി) ആളുകള്‍ ചില്ലറ വ്യാപാര മേഖലയിലാണ്. ഇതില്‍ തന്നെ 52 ശതമാനം (ഏകദേശം 1.6 കോടി) അര്‍ബന്‍ മേഖലയിലുള്ളവരാണ്. അവരുടെ കുടുംബങ്ങള്‍ കൂടി കണക്കിലെടുത്താല്‍ 6.4 കോടിയോളം ജനങ്ങള്‍ പട്ടണങ്ങളിലെ ചില്ലറ വ്യാപാരത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. കുത്തകഭീമന്മാര്‍...
Read more »
Tags: C Basheer Ahamed, Capitalism, Congress, FDI, Manmohan Singh, Retail reforms, UPA
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടു തന്നെ വേണമോ ലാഭം സ്വരുക്കൂട്ടല്‍? കോര്‍പറേറ്റുകള്‍ക്കും, ക്രിക്കറ്റ് ക്ലബുകള്‍ക്കും മറ്റും കോടിക്കണക്കിനു രൂപയുടെ സബ്സിഡി നല്‍കുന്ന സര്‍ക്കാരിന്, പൊതുഖജനാവിനു കൂറ്റന്‍ നഷ്ടം വരുത്തിയ റ്റെലികോം കമ്പനികളില്‍ നിന്നും ആ നഷ്ടവിഹിതം തിരിച്ചു പിടിക്കാന്‍ മടിക്കുന്ന സര്‍ക്കാരിന്, വികലമായ നയങ്ങള്‍ മൂലം എയര്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ കമ്പനികളെ നഷ്ടത്തിലേക്കു കൂപ്പു കുത്തിച്ച സര്‍ക്കാരിന്, ബിഎസ്എന്‍എല്ലിനെ പൊളിച്ചടക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന് ഈ രാജ്യത്തെ സാമാന്യ ജനങ്ങള്‍ക്ക് അഞ്ചു രൂപയുടെ സബ്സിഡി കൊടുക്കുമ്പോള്‍ മാത്രം പൊള്ളുന്നതെന്തേ?...
Read more »
Tags: Daily Edit, Economy, Manmohan Singh, Oil, UPA
Posted in Daily Edit, സാമ്പത്തികം | Comments
ഒരു ഭാഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല, മറുഭാഗത്ത് ഉള്ള തൊഴിലുകള്‍ക്കു തന്നെ സുരക്ഷയില്ല. സമ്പത്ത് സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു, ഇറ്റുവീഴല്‍ സിദ്ധാന്തം മായയായി മാത്രം നിലനില്‍ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് അസമത്വം പെരുകുമെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രിയെ പോലെ സാമ്പത്തികശാസ്ത്രത്തില്‍ ഉന്നത ബിരുദമൊന്നും വേണ്ട. എന്‍എസ്എസ്ഒയുടെ തന്നെ കണക്കുകളനുസരിച്ച് 2004-09 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ വരുമാനത്തിലെ അസമത്വം കുതിച്ചുയരുകയായിരുന്നു. അതായത്, 2009ല്‍ നഗരവാസികളുടെ ആളോഹരി ചിലവ് ഗ്രാമീണമേഖലയിലുള്ളവരുടെ ആളോഹരി ചിലവിനേക്കാള്‍ 91ശതമാനം കൂടുതലായിരുന്നു.
Read more »
Tags: Development, Economy, Manmohan Singh, MJS, NSSO, UPA, workers
Posted in തൊഴിലാളി, വികസനം, സാമ്പത്തികം | Comments
കഴിഞ്ഞ മേയ് 14ന്, സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ഫലം പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം, പെട്രോള്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള യുദ്ധമാണെന്ന് ദില്ലിപോസ്റ്റ് എഴുതിയിരുന്നു. രണ്ടു മാസത്തിനു ശേഷം ഡീസലിന്റേയും, പാചകവാതകത്തിന്റേയും, മണ്ണെണ്ണയുടേയും വിലയുയര്‍ത്തി ജനം നിലംപരിശാകുന്നതു വരെ ഞാന്‍ യുദ്ധം തുടര്‍ന്നു കൊണ്ടേയിരിക്കും എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് മാന്യനായ നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എണ്ണക്കമ്പനികളെ വഴിവിട്ടു സഹായിക്കുക മാത്രമാണ് ഈ വിലവര്‍ധനവുകളുടെ ഒരേയൊരു ഉദ്ദേശ്യം. ഇത്തവണ ഡീസലിന് ലിറ്ററിന്...
Read more »
Tags: Daily Edit, Manmohan Singh, Oil politics, UPA
Posted in Daily Edit, സാമ്പത്തികം | Comments
ഇന്ത്യയുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും, വരേണ്യവര്‍ഗത്തിന്റെ ആഗോളവത്കരണവും ഇടതുപക്ഷ നിലപാടില്‍ പ്രശ്നങ്ങളുണ്ടെന്ന ഒരഭിപ്രായം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍, അടുത്തുണ്ടായ ഒരൊറ്റ സംഭവം മതിയാകും അത് തെറ്റെന്നു തളിയിക്കാന്‍—ബ്ലാക് മണിക്കെതിരെ മരണം വരെ നിരാഹാരം പ്രഖ്യാപിച്ച ഒരു ബാബയുടെ അടുത്തേക്ക് നാലു കേന്ദ്രമന്ത്രിമാരാണ് തൊഴുകൈയ്യുമായി ചെന്നത്. ഇപ്പോഴും നിലനില്‍ക്കുന്ന നമ്മുടെ പൂര്‍വാധുനികതയിലേക്കു (pre-modernity) മാത്രമല്ല ഇത് വിരല്‍ ചൂണ്ടുന്നത്. അതിനേക്കാള്‍ ആശങ്കാജനകമായ ഒരു വസ്തുതയാണ്, നിയോലിബറല്‍ ഇന്ത്യ പൂര്‍വാധുനികതയെ ചെറുക്കുന്നതിനു പകരം അതിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നത്. ഖാപ് പഞ്ചായത്തുകളുടെ പുനരുജ്ജീവനം...
Read more »
Tags: Baba Ramdev, Corruption, Economy, neoliberalism, Prabhat Patnaik, UPA
Posted in തത്വചിന്ത, തൊഴിലാളി, മതം, രാഷ്ട്രീയം, സാമ്പത്തികം | Comments
Be Sociable, Share! Tweetപശ്ചിമ ബംഗാളും തമിള്‍ നാടുമുള്‍പ്പെടുന്ന നിര്‍ണായക സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് 24 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ പെട്രോള്‍ വില രാജ്യവ്യാപകമായി വര്‍ധിപ്പിച്ചു. ലിറ്ററിന് അഞ്ചു രൂപയാണ് ഇത്തവണ കൂട്ടിയിരിക്കുന്നത്. വില കൂട്ടിയത് എണ്ണകമ്പനികളാണെങ്കിലും, മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് എണ്ണ വില നിര്‍ണയ സമ്പ്രദായത്തെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാക്കിയ കേന്ദ്രഗവണ്മെന്റിനു തന്നെയാണ് ഇതിന്റെ ഉത്തരവാദിത്വം. മാത്രമല്ല, സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് കമ്പനികള്‍ വില വര്‍ധിച്ചിപ്പിച്ചിരിക്കുന്നതും. തെരഞ്ഞെടുപ്പിനു മുന്‍പേ...
Read more »
Tags: Congress, Daily Edit, Manmohan Singh, oil prices, UPA
Posted in Daily Edit, സാമ്പത്തികം | Comments
സ്പെക്ട്രം അഴിമതിയിലുള്‍പ്പെട്ട കോര്‍പറേറ്റുകള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തെയ്യാറായില്ലെങ്കിലും രാജയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് അനുമതി നല്‍കി. ഡിഎംകെയ്ക്കായാവട്ടെ തരിച്ചു നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവുമായിരുന്നില്ല. കാരണം, കോണ്‍ഗ്രസുമായുള്ള സഖ്യം കോണ്‍ഗ്രസിനേക്കാളേറെ ഡിഎംകെയുടെ ആവശ്യമായിരുന്നു. ഇതു പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. ഒന്ന്, കേന്ദ്രഭരണത്തില്‍ നിന്നും പുറത്തായാല്‍ അഴിമതി നീരാളിയായി വന്ന് ഡിഎംകെ മന്ത്രിമാരെ വേട്ടയാടുമെന്ന് ദ്രാവിഡപാര്‍ടിക്കറിയാം; രണ്ട്, സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജയ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായേ പറ്റൂ.
Read more »
Tags: 2G scam, A Raja, Assembly elections, DMK, Kanimozhi, Karunanidhi, Manmohan Singh, Neem, UPA
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
എണ്ണ കമ്പനികള്‍ ഓരോ വര്‍ഷവും കനത്ത നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും, അതുകൊണ്ട് അന്തര്‍ദേശീയ വിപണിയിലെ വിലമാറ്റങ്ങള്‍ക്കനുസരിച്ച് എണ്ണയുത്പന്നങ്ങളുടെ റിട്ടെയില്‍ വില മാറേണ്ടതുണ്ടെന്നുമാണ് യുപിഎ സര്‍ക്കാരിന്റെ വാദം. ഇതില്‍ എത്ര മാത്രം കഴമ്പുണ്ട്? നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവര്‍ഷത്തെ എണ്ണകമ്പനികളുടെ ലാഭക്കണക്കാണ് ചുവടെ.
Read more »
Tags: Data Post, Economics, Murli Deora, Oil politics, UPA
Posted in DataPost, സാമ്പത്തികം | Comments