1964ല്‍ ഉണ്ടായ ഒരു കൊടുങ്കാറ്റില്‍ ധനുഷ്കോടി ഏതാണ്ട് മൊത്തമായി തന്നെ തുടച്ചു നീക്കപ്പെട്ടു. കൊടുങ്കാറ്റില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ഇന്നവിടെ ആ പഴയ പ്രതാപത്തിന്റെ സ്മാരകം എന്നോണം ചില അവശിഷ്ടങ്ങള്‍ മാത്രം കാണാം. ശൂന്യമായ വിശാലതയില്‍ അങ്ങിങ്ങ് ചെറിയ ജീവിതങ്ങള്‍...., ദിവസവും എത്തുന്ന സഞ്ചാരികളിലൂടെ ലോകം കാണുന്ന ഏതാനും ചിലര്‍. അവരുടെ കടുത്ത ജീവിതത്തിനു കൂട്ടായി, താങ്ങായി, തണലായി, ഓര്‍മ്മയായി, പലപ്പോഴും നെടുവീര്‍പ്പായി പഴയ കാലത്തെ പ്രതാപശാലികളായ കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍. ധനുഷ്കോടി ഒരു പ്രേതഭൂമിയാകുന്നു,...
Read more »
Tags: Dhanushkodi, Krishnakumar G, photos, Travel
Posted in ഫോട്ടോ, യാത്ര | Comments
രേണുകാ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പിക്‌നിക്കുകളാണ്. ക്ഷേത്രത്തിന് തൊട്ട് വിശാലമായ ഒരു മാന്തോപ്പുണ്ട്. ഉച്ചയെരിഞ്ഞു തീരും വരെ വിശ്രമിക്കുവാന്‍ കൊള്ളുന്ന വെളുത്ത മണല്‍പരപ്പരപ്പും. വരണ്ടു കല്ലിച്ച പ്രകൃതിയില്‍ ചിതറി സൂര്യക്ഷതമേറ്റു കിടക്കുന്നപല ജനപദങ്ങളും കടന്നാണ് സന്തറാവൂരില്‍ വന്നത്. മണ്ണ് മെഴുകിയുയര്‍ത്തിയ മാളങ്ങളില്‍ താമസിക്കുന്നവര്‍, ഏതാഌം നൂറുരൂപകള്‍ക്ക് കുടുംബത്തെ മൊത്തത്തില്‍ ജന്‍മിക്ക് വിറ്റ കര്‍ഷക തൊഴിലാളികള്‍, വെള്ളവും വേലയും നോക്കി നീങ്ങുന്ന നിത്യയാത്രിക വര്‍ഗങ്ങള്‍, നാണംകെട്ടനിരക്ഷരത, ജാതിദ്വേഷം, സംഘംപിരിഞ്ഞ് കലിതുള്ളുന്ന ഗ്രാമരാഷ്ട്രീയം, വിസ്‌മയിപ്പിക്കുന്ന നാടന്‍ സൗന്ദര്യാന്തര്‍ഗതങ്ങള്‍, വാര്‍ധക്യത്തേയും...
Read more »
Tags: Chintha ravi, obituary, Travel, VS Sanoj
Posted in അനുസ്മരണം, യാത്ര, സംസ്കാരികം, സാഹിത്യം | Comments
രണ്ടാം നിലയിലേക്ക് പോവുന്ന കോണിപ്പടിയില്‍ പതിനാറ് വെടിയുണ്ടകളേറ്റു വാങ്ങി മുജിബുര്‍ റഹ്മാന്റെ മൃതദേഹം 1975 ഓഗസ്റ്റ് 15 രാത്രി കിടക്കുമ്പോള്‍ തെക്ക് ചിറ്റഗോംഗില്‍ സൈനീക മേധാവി സിയവുര്‍ റഹ്മാന്‍ മുജിബുര്‍ മന്ത്രി സഭയിലെ മറ്റ് അംഗങ്ങളെ വധിക്കാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു. ഈ മന്ത്രിമാര്‍ മൂന്നു മാസങ്ങള്‍ക്കു ശേഷം ധാക്ക സെന്‍ട്രല്‍ ജയിലില്‍ കൊല്ലപ്പെട്ടു. രാജ്യം വീണ്ടും തോക്കിന്‍ കുഴലിനു മുന്നില്‍ അടിയറവു പറയുമ്പോള്‍ ഇങ്ങ് പടിഞ്ഞാറ് ബംഗാളികളുടെ ഇന്ദിരാ ദീദി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സ്വന്തം ജനതയോട്...
Read more »
Tags: Abilash T, Bangladesh, Diary, Manoj Kumar Nag, Mujeebur Rahman, Pakistan, Travel
Posted in യാത്ര, സംസ്കാരികം | Comments
ഇവിടെ താന്‍ വെജിറ്റേറിയന്‍ മാത്രമേ കഴിക്കൂ എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ ഏതാനും ദിവസത്തിനുള്ളില്‍ അയാള്‍ക്ക് പട്ടിണി കിടന്ന് മരിക്കാം. ഈ മാംസഭക്ഷണങ്ങളൊക്കെത്തന്നെ വളരെ ചിലവു കുറഞ്ഞതും, രുചികരവുമാണെന്നതാണ് യഥാര്‍ഥ്യം. "ദാദാ, ഇപ്പോ മനസിലായില്ലേ ഞങ്ങളെന്തുകൊണ്ടാണ് സംസ്കരിച്ച പാല്‍ ഉപയോഗിക്കുന്നതെന്ന്, പശുവിനെ ഞങ്ങള്‍ക്കിവിടെ കഴിക്കാന്‍ തികയുന്നില്ല, പിന്നയല്ലേ പാല്", പൊരിച്ച ഹിത്സയുമായുള്ള മല്ലയുദ്ധത്തിനിടയില്‍ തൂഹിന്‍ പറഞ്ഞു. ബംഗാളി മസാലയില്‍ വേവിച്ച ബീഫ് കബാബ് തട്ടിവിടുന്നതിനിടയില്‍ നമുക്കുണ്ടോ മറുപടി പറയാന്‍ നേരം...
Read more »
Tags: Abhilash T, Bangladesh, Dhaka, Diary, Travel
Posted in യാത്ര, സംസ്കാരികം | Comments
ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയ പാകിസ്ഥാനെ ചെയ്ത ക്രൂരതയ്ക്കെല്ലാം വിചാരണ ചെയ്യണമെന്ന് പറഞ്ഞവര്‍ യുദ്ധം കഴിഞ്ഞ് ദേശസ്നേഹിയെന്നും, ഒറ്റുകാരനെന്നും, സ്വാതന്ത്ര്യസമര സേനാനിയെന്നും പറഞ്ഞ് പര്‍സ്പരം പോര്‍ വിളിച്ചു. മധ്യവര്‍ഗം പുതിയ വ്യവസ്ഥിതിയില്‍ സ്ഥാനമാനങ്ങള്‍ക്കായി മത്സരിച്ചു. വിശപ്പിനും മരണത്തിനുമിടയില്‍ ഗ്രാമീണര്‍ റ്റാങ്കുകള്‍ ഉഴുതുമറിച്ച വയലുകളില്‍ നെല്ലു വിതച്ചപ്പോള്‍ നഗരത്തില്‍ വിദ്യാഭ്യാസം ചെയ്യാന്‍ പോയ മക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീര മരണം പ്രാപിച്ചുവെന്ന് ആശ്വസിച്ചു.
Read more »
Tags: Abhilash T, Bangladesh, Diary, Travel
Posted in യാത്ര, സംസ്കാരികം | Comments
ജെസ്സൊറില്‍ നിന്നും ധാക്കയിലേക്ക് ബസ് മാര്‍ഗം പോവുന്നവര്‍ പത്മാ നദിയെ തൊളദ്യയില്‍ വച്ച് മറികടക്കേണ്ടതുണ്ട്. തൊളദ്യയില്‍ പത്മ ചോരയും, കണ്ണീരും, ജീവനുമാണ്. മഴമാസങ്ങളില്‍ തന്നിഷ്ടത്തിന് സമതലങ്ങളിലൂടെയും, കൃഷിഭൂമിയിലൂടെയും കയറിയൊഴുകി പ്രകൃതിയുടെ സന്തുലനം തന്നെ മാറ്റുന്ന നദി ചിലപ്പോള്‍ പുതിയ ദ്വീപുകള്‍ തന്നെ സൃഷ്ടിക്കുന്നു. വെള്ളപ്പൊക്കക്കെടുതിയില്‍ വീടുകളും കൃഷിനിലങ്ങളും വിട്ട് മറ്റു നാടുകളിലേക്ക് ജീവനും കൊണ്ട് രക്ഷപെട്ടവര്‍ തിരികെ വരുമ്പോള്‍ കാണുന്നത് പുതിയ മണല്‍ തിട്ടകളും ദ്വീപുകളുമായിരിക്കും. പിന്നെ മണല്‍ത്തിട്ടുകള്‍ക്കും തൊളദ്യ ഉപേക്ഷിച്ചു പോയ...
Read more »
Tags: Abhilash T, Bangladesh, Diary, Travel
Posted in ഫോട്ടോ, യാത്ര, സംസ്കാരികം | Comments
അതിര്‍ത്തിക്കപ്പുറത്തെ ദൃശ്യങ്ങള്‍ കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി ഒരുപോലെ തുടരുകയാണെന്ന് തോന്നും. യാചകരും ബസിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ മത്സരിക്കുന്ന റിക്ഷാവാലകളും നമ്മെ പൊറുതിമുട്ടിക്കും. പൂര്‍വ പാകിസ്ഥാന്റെ സ്വതന്ത്ര്യസമരത്തില്‍ ശവങ്ങളും അഭയര്‍ഥികളും ഒഴുകി വന്ന വഴിയില്‍ മനുഷ്യര്‍ പുതിയ ജീവിതവുമായി മല്ലിടുന്നു. ബസ് പുറപ്പെട്ടുകഴിഞ്ഞു. പെട്രാപോളില്‍ നിന്നും ധാക്കയിലെത്താന്‍ കുറഞ്ഞത് 11 മണിക്കുര്‍ വേണമെന്ന് ബസ് ജീവനക്കാരന്‍ പറഞ്ഞു. ബസിലിരിക്കുമ്പോള്‍ പൂര്‍വ ബംഗാള്‍ യുദ്ധകാലത്ത് ഖുല്‍നയില്‍ നിന്നും ജെസ്സോറിലേക്ക് പോവുന്ന ഒവി വിജയന്റെ കഥാപാത്രമായ കുഞ്ഞുണ്ണിയുടെ നേര്‍ക്ക് ബസിനുള്ളിലിരുന്ന...
Read more »
Tags: Abhilash T, Bangladesh, Diary, Kolkata, Petropol border, Travel
Posted in യാത്ര, സംസ്കാരികം | Comments
‘സി’ എന്ന് സ്വയം പേര് നല്‍കി ഭൂതകാലത്തിലെവിടെയോ നഷ്ടപ്പെട്ട ഒരു സങ്കല്പനഗരത്തെ അന്വേഷിച്ച് ആമസോണ്‍ കാടുകളിലൂടെ അലഞ്ഞ കേണല്‍ ഫൊസെറ്റിനെ കുറിച്ചുള്ള പുസ്തകം, The Lost City of Z, രണ്ടു കാലങ്ങളിലൂടെ നീങ്ങുന്ന മെരുങ്ങാത്ത ആമസോണിന്റെ സമാന്തരചിത്രങ്ങളാണെന്ന് അഭിലാഷ് ടി
Read more »
Tags: Abhilash T, Amazon, books, Environment, Travel
Posted in പരിസ്ഥിതി, പുസ്തകം, യാത്ര | Comments
1992ല്‍ ബാബ്റി മസ്‌ജിദിന്റെ പുറകിലുള്ള ബഡീ ബുആയുടെ ദര്‍ഗ ആര്‍ത്തലച്ചെത്തിയ കര്‍സേവകര്‍ തല്ലിത്തകര്‍ക്കുമായിരുന്നു, സ്‌ഥലത്തെ ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കില്‍. സ്‌ത്രീയുടെ പേരില്‍ ഇന്ത്യയിലുള്ള അപൂര്‍വ്വം ദര്‍ഗകളിലൊന്നാണിത്. മുസ്‌ലിംകളോടൊപ്പം ഹിന്ദുക്കളും രാവും പകലും കാവലിരുന്നാണ് ദര്‍ഗയെ കര്‍സേവകരില്‍ നിന്ന് രക്ഷിച്ചെടുത്തത് - എട്ടു വര്‍ഷം മുന്‍പ് അയോധ്യയിലെ വിവാദഭൂമിയിലേക്ക് നടത്തിയ യാത്രയെ കുറിച്ച് എ റശീദുദ്ദീന്‍.
Read more »
Tags: A Rasheedudeen, Ayodhya, Babri Masjid, Hindutva, Ramjanmabhumi, Sangh Parivar, Travel, VHP
Posted in യാത്ര, രാഷ്ട്രീയം | Comments
"കൊടും ഗ്രീഷ്‌മത്തില്‍ വഴിതെറ്റി വന്നെത്തുന്ന ചാറ്റല്‍മഴ പോലെ മക്കയിലേക്കുള്ള ഓരോ യാത്രയും സ്വാന്തനമാണ്. വലിയ യാത്ര വരാനിരിക്കുന്നു. അതിനു മുമ്പെപ്പോഴോ ഒരു ഇടവപ്പാതിയും വരുന്നുണ്ടായിരിക്കും..." വീണ്ടുമൊരു റമദാന്‍കാലം. വ്രതവിശുദ്ധിയുടെ നന്മനിറഞ്ഞ പുണ്യമാസത്തില്‍ ഉള്ളില്‍തൊടുന്ന ഒരുപാട് ഓര്‍മ്മകളുടെ നോമ്പു തുറക്കുകയാണ് എ. റശീദുദ്ദീന്‍
Read more »
Tags: A Rasheedudeen, Islam, ramadan, Travel
Posted in അനുസ്മരണം, യാത്ര | Comments