'ആ മറുപാതി എങ്ങനെ നശിക്കുന്നു (How The Other Half Dies, 1976) എന്ന കോളിളക്കം സ്രൃഷ്ടിച്ച പുസ്തകത്തിലൂടെ ലോകഭക്ഷ്യമേഖലയേയും നയവിശാരദന്മാരെയും കുലുക്കിയിട്ട സാമ്പത്തിക ശാസ്ത്രജ്ഞയാണ് സൂസന്‍ ജോര്‍ജ്ജ്. അവരുടെ കീഴിലുള്ള ഗവേഷണാന്വേഷണ സംഘടനയായ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് (Transnational Institute) ഈയിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങളില്‍ ലോകത്തു ഇന്നു നിലനില്കുന്ന സാമ്പത്തിക ഉച്ചനീചത്വത്തിന്റെ തെളിവാര്‍ന്ന ചിത്രങ്ങളുണ്ട്. ഗഹനമായ ഈ വിഷയത്തെക്കുറിച്ചുള്ള അതിലളിതങ്ങളായ ഏതാനും ഗ്രാഫിക്കുകള്‍.
Read more »





