Posts Tagged ‘ Suneesh ’

ഇതോ വിശ്വരൂപം!

February 2, 2013
By

അമേരിക്കന്‍ യുദ്ധം അഫ്ഘാനികളുടെ ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് പറയാന്‍ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ രംഗത്തിനപ്പുറത്തേക്ക് ആ ശ്രമം നില നില്‍ക്കുന്നേയില്ല. മറിച്ച് സിനിമയുടെ ഫോക്കസ് മുഴുവനും ജിഹാദികളുടെ പൈശാചികമായ പ്രതികാരത്തിലാണ്. സാമ്രാജ്യത്വത്തിന്റെ വൈരുധ്യത്തെ പറ്റി നിശബ്ദത പാലിക്കുകയും, ഭരണകൂടം-ജിഹാദികള്‍ എന്ന ദ്വന്ദവാര്‍പ്പു മാതൃകയിലേക്ക് സിനിമയെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നിടത്താണ് കമല്‍ ഹാസന്റെ രാഷ്ട്രീയം പരാജയപ്പെടുന്നത്. നല്ലവനും കെട്ടവനുമായ മുസ്ലിം എന്ന ദ്വന്ദം അറിഞ്ഞോ അറിയാതെയോ ഈ സിനിമയും സൃഷ്ടിക്കുന്നുണ്ട്.
Read more »

Tags: , , , ,
Posted in തീവ്രവാദം, സംസ്കാരികം, സിനിമ | Comments

കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

March 25, 2012
By
കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

ചിത്രം പൂര്‍ണമായും സ്റ്റീരിയോടൈപ്പുകളുടെ പിന്നാലെയാണെന്ന് പറയാനൊക്കില്ല. അണ്ണാ ഹസാരെയേയും, ബാബാ റാംദേവിനേയും മറ്റും കുടയുന്ന ജോസഫ് അലക്സിന്റെ രോഷം ശ്രദ്ധേയമാണ്. ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ട ഇളനീരുവില്പനക്കാരന്‍ മുസ്ലിം യുവാവിനെ തീവ്രവാദകുറ്റം ചുമത്തി ജയിലിലിട്ട ദില്ലിപോലീസ് ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേറ്റിലേക്കുള്ള ചൂണ്ടുപലകയാണ്. മുസ്ലിം വേഷധാരിയായ അഗസ്റ്റിനെ ചൂണ്ടി ഈ 'വേഷമാണ് നിന്റെയൊക്കെ പ്രശ്നം' എന്ന് സഹപൊലീസുകാരനോടലറുന്ന ഭരത് ചന്ദ്രന്‍ അറിയാതെയെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് കൈ ചൂണ്ടുന്നുണ്ട്. അതു പോലെ, കോര്‍പറേഷനുകളെ കയറൂരി വിട്ട് പാവങ്ങളെ നിത്യമായി...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

ലാല്‍ ജോസിന്റെ പൈങ്കിളി മസാല

January 21, 2012
By
ലാല്‍ ജോസിന്റെ പൈങ്കിളി മസാല

ഒരു പതിറ്റാണ്ടിനു മുന്‍പ് നാം കണ്ട ദിലീപ് കഥാപാത്രത്തെ അതു പോലെ തന്നെ സൃഷ്ടിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. അതേ മുഖഗോഷ്ടികള്‍, അതേ നിഷ്കളങ്കത, അതേ പങ്കപ്പാടുകള്‍! ഒരേയൊരു വ്യത്യാസം ഇത്തവണ ദിലീപ് സ്പെയിനിലെത്തിയിട്ടുണ്ട് എന്നതാണ്. നായകനെ ചുറ്റിനുമുള്ളവര്‍ വിഡ്ഢിവേഷം കെട്ടിക്കുന്നത് കണ്ടു നില്‍ക്കുന്ന നായികയ്ക്കുണ്ടാവുന്ന അനുകമ്പ ഇതിനു മുന്‍പ് എത്ര മലയാള സിനിമയില്‍ വന്നിട്ടുണ്ട് എന്ന ചോദ്യം ഒരു ക്വിസ് രൂപത്തില്‍ സിനിമയുടെ അവസാനം പ്രേക്ഷകരോടു ചോദിക്കാവുന്നതായിരുന്നു. ശരിയുത്തരം പറയുന്നവര്‍ക്ക് ഒരു പവന്‍ എന്നെങ്കിലും പരസ്യം...
Read more »

Tags: , , , , , ,
Posted in സിനിമ | Comments

ശാന്തം ദീപ്തം

December 4, 2010
By
ശാന്തം ദീപ്തം

നിത്യജീവിതത്തില്‍ ശാന്താദേവി ഒരിക്കലും ദരിദ്രയായിരുന്നില്ല. നിങ്ങളെ കണ്ടാല്‍ ശാന്ത ആദ്യം നിങ്ങളുടെ ചലനങ്ങളും പെരുമാറ്റങ്ങളും മനസിലാക്കും. അതുകൊണ്ടു തന്നെ ചെറിയ വയസുള്ള കുട്ടിയായി അഭിനയിക്കാനും, കിഴവിയായി നടിക്കാനും അവര്‍ക്കു ഒരുപോലെ കഴിഞ്ഞു. കഥാപാത്രങ്ങളോരോന്നും അവരില്‍ ഭദ്രമായിരുന്നു, പ്രദീപ് ആര്‍ട്സിന്റെ വാസുപ്രദീപ് അടുത്തിടെ അന്തരിച്ച ശാന്താദേവിയെ കുറിച്ചു പറയുന്നു
Read more »

Tags: , , , ,
Posted in അനുസ്മരണം, നാടകം, സംസ്കാരികം, സാഹിത്യം, സിനിമ | Comments

പടിയിറങ്ങുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍

August 15, 2010
By
കോണവയലിലെ ഏകാധ്യാപക വിദ്യാലയം. ലക്ഷ്മി പഠിക്കുന്നത് ഇവിടെയാണ്.

ബദല്‍ വിദ്യാലയങ്ങള്‍കുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായം ഈ ജൂണോടെ അവസാനിച്ചു. ഇനി ബാക്കിയാകുന്നത് പത്രാസ്സുള്ള പള്ളിക്കൂടങ്ങളില്‍ ഇടം കിട്ടാതെ പോകുന്ന ഒരുപാടു കൊച്ചു ജീവിതങ്ങളും, അവരുടെ മുദ്രവക്കപ്പെട്ടുപോകുന്ന ഭാവിയുമാണെന്ന് സുനീഷ്
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, ആദിവാസി, പലവക, വിദ്യാഭ്യാസം | Comments

പനമരം തുരുത്തിലെ അതിഥികള്‍

August 9, 2010
By
പനമരം തുരുത്തിലെ അതിഥികള്‍

വയനാട്ടിലെ പനമരം തുരുത്തിലെത്തുന്ന ദേശാടന പക്ഷികളെ കുറിച്ച് സുനീഷ്
Read more »

Tags: , , ,
Posted in പരിസ്ഥിതി, യാത്ര | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍