സരോജ് കുമാര്‍ പ്രതിനിധീകരിക്കുന്ന വിഡ്ഢിയായ, 'പൂത്ത വയറുള്ള' സൂപ്പര്‍ താരം എന്ന നെഗറ്റീവ് ഇമേജിന്റെ കൗണ്ടര്‍ഫെയ്സാണ് വിനയാന്വിതനായ, ബുദ്ധിമാനായ, സ്ക്രിപ്റ്റു വായിച്ചതിനു ശേഷം മാത്രം അഭിനയിക്കുന്ന ശ്യാം എന്ന യുവനടന്‍. ഒന്നാം പകുതിയിലെ ഗോഷ്ടികളും, രണ്ടാം പകുതിയിലെ ഈ ബൈനറിയുമായാല്‍ ശ്രീനിവാസന്റെ പുതിയ സിനിമയായി. പല രംഗങ്ങളിലും ഹാസ്യം തിരുകി കയറ്റാണുള്ള തിരക്കഥാകൃത്തിന്റെ ശ്രമം അരോചകമാണ്. സരോജ് കുമാറിന്റെ മേക്കപ്മാന്‍-ഫാന്‍സ് ക്ലബ് നേതാവ് വേഷത്തില്‍ വരുന്ന സുരാജ് വെഞ്ഞാറമൂട് മുറതെറ്റാതെ പ്രേക്ഷ പീഡനം തുടരുന്നു.
Read more »






