ലോകത്താകമാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം ഇന്ത്യൻ സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്നുണ്ട്? സാമ്പത്തിക വളർച്ചയിലെ ഏതൊക്കെ മേഖലകളാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്? ഈ സാഹചര്യത്തിലാണ് കേരളത്തിലെ സാമ്പത്തിക വളർച്ച ഒൻപത് ശതമാനത്തിനും മുകളിലാണ് എന്ന വസ്തുത ഉയർത്തിക്കാട്ടി കേരളത്തിലെ സാമ്പത്തിക അവലോകനം മുന്നോട്ടുവച്ച്‌കൊണ്ട് ധനമന്ത്രി കെഎം മാണി തന്‍റെ പതിനൊന്നാം ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര കേരള സാഹചര്യങ്ങളെ വർദ്ധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
Read more »
Tags: global financial crisis, Indian economy, Recession, Siddik Rabiyath
Posted in DP Essay, വികസനം, സാമ്പത്തികം | Comments
ചെയ്യേണ്ട പലകാര്യങ്ങളിലേയും വ്യത്യസ്തതകളെ കുറിച്ചും പരാമർശമുണ്ട്. എന്നാൽ സ്ത്രീയും പുരുഷനും പരസ്പര പൂരിതങ്ങളായി തങ്ങളുടെ പ്രവർത്തനങ്ങളിലേർപ്പെടണമെന്നും അതുവഴി സാമൂഹിക കെട്ടുറപ്പ് നിർമിക്കപ്പെടും എന്നും സയ്യിദ് ഖുതുബ് രചിച്ച 'ഫി-സിലാലല്‍ ഖുര്‍ആന്‍' അധികരിച്ച് അമിന വുദൂദ് പറയുന്നു. ഇത്തരത്തിലുള്ള സംവാദങ്ങൾ പലതും പലവിഷയങ്ങളിലും കാലങ്ങളായി നടക്കുമ്പോഴും അതിന്റെ വെളിച്ചത്തിൽ ഒരിടത്തും ഖുർആൻ ഏകാർത്ഥമോ, ഒരു വേഷം മാത്രമായോ സ്ത്രീക്കോ പുരുഷനോ പൂർണമായി നൽകുന്നില്ല (ഖുർആൻ അവതരിപ്പിക്കപ്പെട്ട സമയവും ഇടവും ആളുകളും തന്നെ വിഭിന്നങ്ങളായിരുന്നുവെന്നത് ചരിത്രപരമായിരിക്കുമ്പോൾ ഈ...
Read more »
Tags: Islam, Siddik Rabiyath, Women
Posted in അവകാശങ്ങള്‍, തത്വചിന്ത, മതം | Comments
ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട
രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ
പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ അവസരവാദ രാഷ്ട്രീയമാണ് ഐസയുടെ ശക്തിയും എസ്എഫ്ഐയുടെ...
Read more »
Tags: AISA, CPIML, CPM, JNU, Politics, Rajivan Kunnath, SFI, Siddik Rabiyath
Posted in രാഷ്ട്രീയം, വിദ്യാഭ്യാസം | Comments
അതിര് വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ പല മേഖലകളിലും ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്.
Read more »
Tags: Blogs, DP Essay, Hameeda CK, Language, Malayalam, media, Siddik Rabiyath, Technology
Posted in DP Essay, മാധ്യമം, സങ്കേതികവിദ്യ, സംസ്കാരികം | Comments
ദില്ലിയിലെ തെരുവുകളും, അപരനു വേണ്ടി മിടിക്കുന്ന ഹൃദയങ്ങളും ചൂഷണത്തിന്റേയും അന്യായത്തിന്റേയും കഥകള്‍ ലോകത്തോടു പറഞ്ഞ സഫ്ദര്‍ ഹാഷ്മിയെ ഇന്നും മറന്നിട്ടില്ല എന്നതിനുദാഹരണമാണ് 'നീ തെരുവിന്റെ തീക്കനല്‍' എന്ന നാടകം. സഫ്ദറിനേയും, സഫ്ദറിന്റെ തെരുവുനാടകങ്ങളേയും വേദിയില്‍ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയാണ് ഒരു രാഷ്ട്രീയദൗത്യമായി നാടകത്തിന്റെ അണിയറക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് വച്ച് നടക്കുന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഏപ്രില്‍ 3ന് കന്നിപ്രദര്‍ശനം നടത്തുന്ന 'നീ തെരുവിന്റെ തീക്കനല്‍' 1989 ജനുവരി 2ന്...
Read more »
Tags: Play, review, Safdar Hashmi, Samkutty Pattomkary, Siddik Rabiyath
Posted in നാടകം, പലവക, രാഷ്ട്രീയം, സംസ്കാരികം | Comments
വില്യം ഷേയ്ക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും ഒരുദ്ധരണി കടമെടുത്തുകൊണ്ടാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2012-13 ബജറ്റിലെ നികുതികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയത്. "I must be cruel only to be kind" എന്നായിരുന്നു നികുതിനയം കേള്‍ക്കാന്‍ ചെവിയോര്‍ത്തിരുന്ന രാജ്യത്തോട് പാര്‍ലമെന്റിന്റെ പച്ചപരവതാനിയില്‍ നിന്നു കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപനം. ഉദ്ധരണി കണ്ടെത്തിയതില്‍ മുഖര്‍ജിക്ക് പൂര്‍ണമായും പിഴച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹം മാര്‍ച്ച് 16ന് മുന്നോട്ടു വച്ച പല...
Read more »
Tags: Budget, Economy, Pranab Mukherjee, Siddik Rabiyath
Posted in സാമ്പത്തികം | Comments
'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും...
Read more »
Tags: Development, Economy, Gujarat, Narendra Modi, Siddik Rabiyath, Umesh Omanakuttan
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
താന്‍ മരണപ്പെടുന്നതിനു (വഫാത്താകുന്നതിനു) തൊട്ടു മുമ്പു വരെ വിഗ്രഹാരാധനയും മറ്റു ശരീര പൂജകളും നിശിതമായി വിമര്‍ശിക്കുകയും, തന്നെ ഒരിക്കലും ആരാധനാ പാത്രമാക്കരുതെന്ന് തുടര്‍ച്ചയായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബിയുടെ (സ) മുടിക്ക് വിലകല്പിക്കുകയും, അതിന്റെ മഹത്വത്തില്‍ വീമ്പ് പറയുകയും ചെയ്യുന്നത് പ്രവാചക നിന്ദയല്ലാതെ മറ്റൊന്നുമല്ല. കാരണം, കേശം കത്തില്ല തുടങ്ങിയ ഗീര്‍വാണങ്ങള്‍ വിടുമ്പോള്‍ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് പ്രവാചകനെ തന്നെയാണ്. പ്രവാചകന്‍റെ ശരീരത്തിന് കല്പിക്കരുതെന്നു പറഞ്ഞ വില ഈ മുടിക്കെന്തിനു ചാര്‍ത്തിക്കൊടുക്കണം എന്നതും ചോദ്യമാണ്.
Read more »
Tags: Holy hair controversy, Islam, Prophet Muhammad, religion, Siddik Rabiyath
Posted in മതം | Comments
കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട് സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക...
Read more »
Tags: CPIM, Kerala, Kerala Politics, Rajivan Kunnath, Siddik Rabiyath, Umesh Omanakuttan
Posted in രാഷ്ട്രീയം | Comments
തെക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ സൂചിപ്പിച്ച ഒരു സ്ത്രീപക്ഷ ഭൂപ്രകൃതി വരച്ചുകാണിക്കാമെങ്കിലും (ദേശീയ ശരാശരിക്കു മുകളില്‍) അത് ഉത്കണ്ഠകള്‍ അകറ്റുന്നില്ല. കാരണം, നൈസര്‍ഗിക സ്ത്രീ-പുരുഷാനുപാദത്തിനും കീഴെയാണ് എല്ലാ സംസ്ഥാനങ്ങളും നിലയുറപ്പിക്കുന്നത്. ഇത് വരും തലമുറയില്‍ സ്ത്രീപുരുഷാനുപാദത്തില്‍ വന്‍ കുറവുതന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇത് കൂടുതല്‍ ഗുരുതരമാകുന്നത് കടും പച്ചനിറത്തിലുള്ള സംസ്ഥാനങ്ങള്‍ ഇളംപച്ചനിറത്തിലേക്ക് പോകുമ്പോള്‍ നിറങ്ങള്‍ക്കൊപ്പം അപ്രത്യക്ഷമാകുന്നത് നമ്മുടെ പെണ്മക്കളാണെന്ന് മാതാപിതാക്കളും സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ തഴയപെടുന്ന സ്ത്രീപക്ഷ ചിന്ത തികച്ചും സാമൂഹിക നീതിവ്യവസ്തയിലെ മൂല്യച്യുതിയല്ലാതെ മറ്റൊന്നുമല്ല.
Read more »
Tags: Gender gap, India, Siddik Rabiyath, Women
Posted in അവകാശങ്ങള്‍, രാഷ്ട്രീയം | Comments