Posts Tagged ‘ review ’

റെഡ് വൈൻ: നിരസിക്കാനാവാത്ത ഓഫർ

March 29, 2013
By
റെഡ് വൈൻ: നിരസിക്കാനാവാത്ത ഓഫർ

'റെഡ് വൈൻ' ഒരു കുറ്റാന്വേഷ ണ ചിത്രമാണ് . എന്നാൽ 'ചെയ്തവനാര്?' എന്ന ഉദ്വേഗത്തിൽ മുന്നോട്ടു നീങ്ങുന്ന ഒരു "Whodunnit " മോഡലിലുള്ള സിനിമയുമല്ല. 'യവനിക', 'കരിയിലക്കാറ്റു പോലെ', 'ഉത്തരം', 'ഈ കണ്ണി കൂടി', എന്നിങ്ങനെ ചുരുക്കം ചില ചിത്രങ്ങളെ ഈ വിഭാഗത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ളൂ. എസ് എൻ സ്വാമി ബ്രാൻഡിലുള്ള കുറ്റാന്വേഷണ ചിത്രങ്ങളല്ല മേൽ പറഞ്ഞവയൊന്നും . കുറ്റവാളിയാര് എന്നറിയുന്നതിൽ അല്ല സിനിമയുടെ മർമം.
Read more »

Tags: , , , ,
Posted in സംസ്കാരികം, സിനിമ | Comments

ഇതോ വിശ്വരൂപം!

February 2, 2013
By

അമേരിക്കന്‍ യുദ്ധം അഫ്ഘാനികളുടെ ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് പറയാന്‍ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ രംഗത്തിനപ്പുറത്തേക്ക് ആ ശ്രമം നില നില്‍ക്കുന്നേയില്ല. മറിച്ച് സിനിമയുടെ ഫോക്കസ് മുഴുവനും ജിഹാദികളുടെ പൈശാചികമായ പ്രതികാരത്തിലാണ്. സാമ്രാജ്യത്വത്തിന്റെ വൈരുധ്യത്തെ പറ്റി നിശബ്ദത പാലിക്കുകയും, ഭരണകൂടം-ജിഹാദികള്‍ എന്ന ദ്വന്ദവാര്‍പ്പു മാതൃകയിലേക്ക് സിനിമയെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നിടത്താണ് കമല്‍ ഹാസന്റെ രാഷ്ട്രീയം പരാജയപ്പെടുന്നത്. നല്ലവനും കെട്ടവനുമായ മുസ്ലിം എന്ന ദ്വന്ദം അറിഞ്ഞോ അറിയാതെയോ ഈ സിനിമയും സൃഷ്ടിക്കുന്നുണ്ട്.
Read more »

Tags: , , , ,
Posted in തീവ്രവാദം, സംസ്കാരികം, സിനിമ | Comments

പാപിനികളും ഗ്രാന്‍ഡ്മാസ്റ്ററും

May 6, 2012
By
grandmaster

ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയാണെങ്കിലും, നഗരത്തിലെ പ്രധാന അഭിഭാഷകയായ ദീപ്തിയുടെ മനസില്‍ ഇപ്പോഴും അയാളോടുള്ള ആരാധനയുണ്ട്. മാത്രമല്ല, ജീവിതത്തില്‍ ഒരു പുരുഷനുണ്ടെങ്കില്‍ അത് അയാളാണ് എന്നു പറഞ്ഞു കൊണ്ട് തന്റെ പാതിവ്രത്യം തെളിയിക്കേണ്ട ചുമതലയും അവള്‍ക്കുണ്ട്. ഇല്ലെങ്കില്‍ സൈക്യാട്രിസ്റ്റ് ജേക്കബുമായുള്ള ദീപ്തിയുടെ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകര്‍ ശങ്കിച്ചു പോയെങ്കിലോ എന്ന് സംവിധായകന്‍ ഭയന്നു കാണും. ഭാര്യയെ ചന്ദ്രശേഖരന്‍ കൈ നീട്ടിയടിക്കുമ്പോഴും, സിദ്ദിക്കിന്റെ കഥാപാത്രം തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച ചന്ദ്രികയെ മുഖത്തു നോക്കി തെറി വിളിക്കുമ്പോഴും തിയറ്ററില്‍ മുഴങ്ങുന്ന...
Read more »

Tags: , , , , ,
Posted in സംസ്കാരികം, സിനിമ | Comments

സഫ്ദര്‍: തീയേറ്ററിന്റെ രക്തസാക്ഷി

April 3, 2012
By
സഫ്ദര്‍ ഹഷ്മി

ദില്ലിയിലെ തെരുവുകളും, അപരനു വേണ്ടി മിടിക്കുന്ന ഹൃദയങ്ങളും ചൂഷണത്തിന്റേയും അന്യായത്തിന്റേയും കഥകള്‍ ലോകത്തോടു പറഞ്ഞ സഫ്ദര്‍ ഹാഷ്മിയെ ഇന്നും മറന്നിട്ടില്ല എന്നതിനുദാഹരണമാണ് 'നീ തെരുവിന്‍റെ തീക്കനല്‍' എന്ന നാടകം. സഫ്ദറിനേയും, സഫ്ദറിന്റെ തെരുവുനാടകങ്ങളേയും വേദിയില്‍ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയാണ് ഒരു രാഷ്ട്രീയദൗത്യമായി നാടകത്തിന്റെ അണിയറക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് വച്ച് നടക്കുന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഏപ്രില്‍ 3ന് കന്നിപ്രദര്‍ശനം നടത്തുന്ന 'നീ തെരുവിന്റെ തീക്കനല്‍' 1989 ജനുവരി 2ന്...
Read more »

Tags: , , , ,
Posted in നാടകം, പലവക, രാഷ്ട്രീയം, സംസ്കാരികം | Comments

അപകടകാരികളല്ലാത്ത മാസ്റ്റേഴ്സ്

April 2, 2012
By
master

രു വ്യവസായ പ്രമുഖന്റെ കൊലപാതകത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ദക്ഷ ദാസ് ചാവേര്‍ ബോംബാക്രമണത്തിലൂടെയാണ് വ്യവസായി ബാലഗംഗാധരനെ കൊലപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതല കോട്ടയം എഎസ്പി ശ്രീരാമകൃഷ്ണനും. നായകന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് നഗരത്തിലെ പത്രപ്രവര്‍ത്തകനായ മിലന്‍പോള്‍ (ശശികുമാര്‍). പലപ്പോഴും മിലന്‍ പോളിന്റെ സഹായത്തോടെയാണ് ശ്രീരാമകൃഷ്ണന്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നതിനൊപ്പം സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരേ സമയം അന്വേഷണ ഉദ്യോഗസ്ഥനേയും, പ്രേക്ഷകരേയും കുഴയ്ക്കുന്ന പ്രശ്നം...
Read more »

Tags: , ,
Posted in പലവക, സംസ്കാരികം, സിനിമ | Comments

കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

March 25, 2012
By
കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

ചിത്രം പൂര്‍ണമായും സ്റ്റീരിയോടൈപ്പുകളുടെ പിന്നാലെയാണെന്ന് പറയാനൊക്കില്ല. അണ്ണാ ഹസാരെയേയും, ബാബാ റാംദേവിനേയും മറ്റും കുടയുന്ന ജോസഫ് അലക്സിന്റെ രോഷം ശ്രദ്ധേയമാണ്. ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ട ഇളനീരുവില്പനക്കാരന്‍ മുസ്ലിം യുവാവിനെ തീവ്രവാദകുറ്റം ചുമത്തി ജയിലിലിട്ട ദില്ലിപോലീസ് ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേറ്റിലേക്കുള്ള ചൂണ്ടുപലകയാണ്. മുസ്ലിം വേഷധാരിയായ അഗസ്റ്റിനെ ചൂണ്ടി ഈ 'വേഷമാണ് നിന്റെയൊക്കെ പ്രശ്നം' എന്ന് സഹപൊലീസുകാരനോടലറുന്ന ഭരത് ചന്ദ്രന്‍ അറിയാതെയെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് കൈ ചൂണ്ടുന്നുണ്ട്. അതു പോലെ, കോര്‍പറേഷനുകളെ കയറൂരി വിട്ട് പാവങ്ങളെ നിത്യമായി...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

വണ്‍ ക്യൂബ്‌: മൂന്നെങ്കിലും ഒറ്റൊന്ന്‌

February 15, 2012
By
വണ്‍ ക്യൂബ്‌: മൂന്നെങ്കിലും ഒറ്റൊന്ന്‌

രമ്പരാഗതമായി പരിമിതമാക്കപ്പെട്ട പെണ്ണിടങ്ങളെ ജോലിചെയ്യുന്ന സ്‌ത്രീകള്‍ അതിജീവിക്കുന്നുവെങ്കിലും, ആഗോളവത്കരണത്തിന്റെയും അന്തര്‍ദേശീയ വാണിജ്യതാല്‍പര്യങ്ങളുടെയും ഇടയില്‍ അവരും നിയന്ത്രിതരും ചൂഷിതരുമാകുന്നുവെന്നതിന്റെ രേഖാസഹിതമായ ദൃശ്യസമര്‍ത്ഥനമാണ്‌ പ്രമോദ്‌ ദേവ്‌ സംവിധാനം ചെയ്‌ത 'വണ്‍ ക്യൂബ്‌' എന്ന പുതിയ ഡോക്യുമെന്ററി. സംവരണത്തിന്റെയും കാലികമായ മാറ്റങ്ങളുടെയും പിന്തുണയില്‍ പുരുഷകേന്ദ്രിത സമൂഹത്തിന്റെ സാമ്പ്രദായിക പിന്തള്ളലുകളെ അതിജീവിക്കാന്‍ സമകാലിക വനിതകള്‍ക്ക്‌ ഒരു പരിധി വരെ സാധിക്കുന്നുണ്ട്‌. സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ ആധുനിക വളര്‍ച്ചകളില്‍ പൂര്‍വാധികം സ്‌ത്രീകള്‍ ഭാഗഭാക്കാകുന്നു. സാമൂഹിക വികാസങ്ങളില്‍ സ്‌ത്രീക്കും...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

ലാല്‍ ജോസിന്റെ പൈങ്കിളി മസാല

January 21, 2012
By
ലാല്‍ ജോസിന്റെ പൈങ്കിളി മസാല

ഒരു പതിറ്റാണ്ടിനു മുന്‍പ് നാം കണ്ട ദിലീപ് കഥാപാത്രത്തെ അതു പോലെ തന്നെ സൃഷ്ടിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. അതേ മുഖഗോഷ്ടികള്‍, അതേ നിഷ്കളങ്കത, അതേ പങ്കപ്പാടുകള്‍! ഒരേയൊരു വ്യത്യാസം ഇത്തവണ ദിലീപ് സ്പെയിനിലെത്തിയിട്ടുണ്ട് എന്നതാണ്. നായകനെ ചുറ്റിനുമുള്ളവര്‍ വിഡ്ഢിവേഷം കെട്ടിക്കുന്നത് കണ്ടു നില്‍ക്കുന്ന നായികയ്ക്കുണ്ടാവുന്ന അനുകമ്പ ഇതിനു മുന്‍പ് എത്ര മലയാള സിനിമയില്‍ വന്നിട്ടുണ്ട് എന്ന ചോദ്യം ഒരു ക്വിസ് രൂപത്തില്‍ സിനിമയുടെ അവസാനം പ്രേക്ഷകരോടു ചോദിക്കാവുന്നതായിരുന്നു. ശരിയുത്തരം പറയുന്നവര്‍ക്ക് ഒരു പവന്‍ എന്നെങ്കിലും പരസ്യം...
Read more »

Tags: , , , , , ,
Posted in സിനിമ | Comments

ഇതും ഹാസ്യമാണോ ശ്രീനിവാസാ?

January 18, 2012
By
ഇതും ഹാസ്യമാണോ ശ്രീനിവാസാ?

സരോജ് കുമാര്‍ പ്രതിനിധീകരിക്കുന്ന വിഡ്ഢിയായ, 'പൂത്ത വയറുള്ള' സൂപ്പര്‍ താരം എന്ന നെഗറ്റീവ് ഇമേജിന്റെ കൗണ്ടര്‍ഫെയ്സാണ് വിനയാന്വിതനായ, ബുദ്ധിമാനായ, സ്ക്രിപ്റ്റു വായിച്ചതിനു ശേഷം മാത്രം അഭിനയിക്കുന്ന ശ്യാം എന്ന യുവനടന്‍. ഒന്നാം പകുതിയിലെ ഗോഷ്ടികളും, രണ്ടാം പകുതിയിലെ ഈ ബൈനറിയുമായാല്‍ ശ്രീനിവാസന്റെ പുതിയ സിനിമയായി. പല രംഗങ്ങളിലും ഹാസ്യം തിരുകി കയറ്റാണുള്ള തിരക്കഥാകൃത്തിന്റെ ശ്രമം അരോചകമാണ്. സരോജ് കുമാറിന്റെ മേക്കപ്മാന്‍-ഫാന്‍സ് ക്ലബ് നേതാവ് വേഷത്തില്‍ വരുന്ന സുരാജ് വെഞ്ഞാറമൂട് മുറതെറ്റാതെ പ്രേക്ഷ പീഡനം തുടരുന്നു.
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

അപരബോധത്തിന്‍റെ ആത്മരതികള്‍

November 22, 2011
By
അപരബോധത്തിന്‍റെ ആത്മരതികള്‍

ഒരു സിനിമയിലെ പാട്ടുകളുടെ ദൃശ്യങ്ങളും സാങ്കേതിക മികവും കണ്ടാല്‍ തന്നെ സിനിമയെക്കുറിച്ചുള്ള ഏതാണ്ടൊരു വിലയിരുത്തല്‍ ഓരോരുത്തര്‍ക്കും ആസ്വാദനത്തിന്റെ സ്വന്തമായ മാനദണ്ഡങ്ങള്‍വെച്ച് നടത്താന്‍ സാധിക്കും. അങ്ങനെ വിലയിരുത്തി സിനിമ മോശമാണെന്ന തോന്നലുണ്ടെങ്കില്‍ അത് കാണാതിരിക്കുന്നതിനു പകരം തിയേറ്ററുകളിലേക്ക് പോവുകയും തെറി പറയുകയും ചെയ്യുന്ന പ്രേക്ഷകരെയാണ് നാം കാണുന്നത്. ഈ പ്രവണതയെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം മനസിലാക്കേണ്ട പ്രധാനപ്പെട്ട വസ്തുത ജനം സിനിമ ആസ്വദിക്കുന്നുണ്ട് എന്നുള്ളതാണ്. പക്ഷെ ഈ ആസ്വാദനം രൂപപ്പെടുന്നത് സാധാരണയായി...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍