സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന ഈ നയത്തിനെതിരെ യാഥാസ്ഥിതിക മത സംഘടനകളും മറ്റും ശക്തമായ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കയിലെ കത്തോലിക്കാ സഭയാണ് അതിനു നേതൃത്വം നല്കുന്നത്. ഈ നിയമം സഭയേയൊ, സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയൊ ബാധിക്കുകയില്ല. എന്നാല്‍ ലാഭം ലക്ഷ്യം വയ്ക്കാതെ പ്രവര്‍ത്തിക്കുന്ന സഭയുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങളെ ബാധിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള തൊഴിലിലല്ല ഏര്‍പെട്ടിരിക്കുന്നത് എന്നതിനാല്‍ ഈ തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന...
Read more »






