പ്രാകൃതമായ ആഫ്രിക്ക എന്ന രൂപകത്തിന്റെ ഏറ്റവും വലിയ പൊളിച്ചെഴുത്താണ് തന്റെ കൃതികളിലൂടെ അചെബി നടത്തിയത്. അതിനോടൊപ്പം തന്നെ ആഫ്രിക്കന്‍ സംസ്കാരത്തെ ലോകത്തിനു മുന്നില്‍ പ്രതിരോധിക്കുക എന്നതും തന്റെ മതമായി അചെബി കണ്ടു. 1975ല്‍ 'ആന്‍ ഇമേജ് ഓഫ് ആഫ്രിക്ക: റേസിസം ഇന്‍ കൊണ്‍റാഡ്സ് ഹാര്‍ട് ഓഫ് ഡാര്‍ക്നെസ്' എന്ന പ്രഭാഷണത്തില്‍ ജോസഫ് കൊണ്‍റാഡിന്റെ 'ബ്ലഡി റേസിസ്റ്റ്' എന്നദ്ദേഹം വിളിക്കുകയുണ്ടായി. 'ഇരുണ്ട ഹൃദയമുള്ള ആഫ്രിക്ക' എന്ന പാശ്ചാത്യ സങ്കല്പനത്തെ എന്തു വിലകൊടുത്തും അദ്ദേഹം നിരന്തരം നിരാകരിച്ചു...
Read more »
Tags: Africa, Chinua Achebe, literature, R Janaki
Posted in അനുസ്മരണം, സംസ്കാരികം, സാഹിത്യം | Comments
ദൈവം വാനില്‍നിന്നും മറിഞ്ഞു വീഴുന്നു, നരകാഗ്നി മങ്ങിമായുന്നു
സെരഫും* സാത്താന്റെ ശിങ്കിടികളും നിര്‍ഗമിക്കുന്നു
ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു
നീ പറഞ്ഞപോലെ മടങ്ങി വരുമെന്ന് ഞാന്‍ കിനാവ് കണ്ടു
പക്ഷെ എനിക്കു വയസ്സായി, ഞാന്‍ നിന്‍റെ പേരു മറന്നു
(നിന്നെ ഞാന്‍ എനിക്കുള്ളില്‍ പ്രതിഷ്ഠിച്ചുവെന്നു തോന്നുന്നു)
നിനക്ക് പകരം ഞാനൊരു വെള്ളിടിപറവയെ പ്രണയിക്കേണ്ടതായിരുന്നു
വസന്തകാലത്തെങ്കിലും അവ അലറിക്കൊണ്ട് തിരിച്ചുവരും
ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു
Read more »
Tags: literature, Mad Girl's Love Song, Poem, R Janaki, Sylvia Plath
Posted in കവിത, സാഹിത്യം | Comments
നോബല്‍ സമ്മാന ജേതാവായ ഗുന്തര്‍ ഗ്രാസ് അടുത്തിടെ ജര്‍മന്‍ ദിനപത്രമായ Süddeutsche Zeitungലെഴുതിയ 'What Must Be Said' എന്ന കവിത സാഹിത്യ രംഗത്തും, അന്തര്‍ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഇസ്രയേലിന്റെ ആണവ ശക്തി ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന പേരില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്നും പറയുന്ന കവിതയോടും, എഴുത്തുകാരനോടും രൂക്ഷമായാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കവിത പ്രസിദ്ധീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗുന്തര്‍ ഗ്രാസിനെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും...
Read more »
Tags: Gunter Grass, Iran, israel, literature, Poem, R Janaki
Posted in അന്തര്‍ദേശീയം, കവിത, സംസ്കാരികം, സാഹിത്യം | Comments
ഒരു പാര്‍ടിയില്‍ അമിതമായി മദ്യപിച്ചതിനു ശേഷം പാരീസിലെ തെരുവുകളിലൂടെ തനിച്ചു നടക്കാനിറങ്ങുന്ന പെന്ററിന് വഴിതെറ്റുന്നു. ക്ലോക്കില്‍ പന്ത്രണ്ടടിക്കുമ്പോള്‍ ഗില്ലിനെ തേടി ഒരു പ്യൂഷോ കാര്‍ വരുന്നു. അതിലൂടെ അയാള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭൂതകാലത്തിലേക്ക്, 1920കളിലേക്ക് കടക്കുന്നു. പിന്നെ നമ്മെ കാത്തിരിക്കുന്നത് മാജിക്കാണ്. പെന്ററിനോടൊപ്പം ഹേമിങ്വേയുടെ എഴുത്തിന്റെ വേഗങ്ങളിലേക്ക്, പിക്കാസോയുടെ നിറക്കൂട്ടുകളിലേക്ക്, കോള്‍ പോര്‍ട്ടറിന്റെ ഷീറ്റ് സംഗീതത്തിലേക്ക് നമ്മളും യാത്രയാവുന്നു. മദ്യലഹരിയുള്ള ആ രാത്രിയില്‍ മാത്രമല്ല, പിന്നീട് നിരവധി രാത്രികളില്‍ ഭൂതകാലത്തിന്റെ മാസ്മരികതകളിലൂടെ പെന്റര്‍ യാത്ര...
Read more »
Tags: Cinema, Midnight in Paris, R Janaki
Posted in സംസ്കാരികം, സിനിമ | Comments
Be Sociable, Share! Tweetഎന്റെ തടവില്‍ നിന്നും പുറത്തു കടന്നു നീയഴിച്ചു വച്ച വിലങ്ങ് പ്രണയം തെരുവിലെന്റെ വിതുമ്പലുകള്‍ മീന്‍ ചെതുംബലുകളെപ്പോലെ അനാഥം ഓര്‍മ്മകളൂര്‍ന്നു വീണു പൂക്കളായ് മാറുമ്പോള്‍ നിന്റെ കണ്ണില്‍ ഉമ്മവയ്ക്കുന്നത് മരണം ആര്‍ ജാനകി Be Sociable, Share! Tweet
Read more »
Tags: Poem, R Janaki
Posted in കവിത, സാഹിത്യം | Comments
സന്താള്‍ ജനവിഭാഗങ്ങളുടെ ഇടയില്‍ സീത രാവണനെയും ലക്ഷ്മണനെയും വശീകരിച്ച ഒരു സ്തീയാണ്. ചില തെക്കു-കിഴക്കനേഷ്യന്‍ കഥകളില്‍ ഹനുമാന്‍ സ്ത്രീലമ്പടനായി കാണപ്പെടുന്നുണ്ട്. കംബന്‍, തുളസി രാമയണങ്ങളില്‍ രാമന്‍ ദൈവമാണെങ്കില്‍, ജൈന രാമായണത്തില്‍ ഒരു സാധാരണ മനുഷ്യനാണ്. ബംഗാളി രാമായണത്തില്‍ രാമ-സീത വിവാഹം ബംഗാളി ചടങ്ങുകള്‍ അനുസരിച്ച് നടത്തപ്പെടുനതായിക്കാണാം. അവസാനമായി, പരിഭാഷയുമായി ബന്ധപ്പെട്ട ചില വിചാരങ്ങളില്‍ രാമാനുജന്‍ എത്തിച്ചേരുന്നു. ഓരോ കഥകളും ഓരോ പരിഭാഷകളാണ്. പേരുകള്‍, കഥാപാത്രങ്ങള്‍, സംഭവങ്ങള്‍, പ്രതിപാദ്യം എന്നിവ അവര്‍ കടം വാങ്ങുന്നു.
Read more »
Tags: AK Ramanujan, Hinutva, Nationalism, R Janaki, Ramayana
Posted in പുസ്തകം, മതം, സംസ്കാരികം, സാഹിത്യം | Comments
"There is nothing outside the text"—ഒരു പക്ഷേ ദരീദയുടെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച പ്രഖ്യാപനം ആയിരിക്കുമിത്. ഒരു വായനയ്ക്കും പുസ്തകത്തെ അതു ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റിത്തീര്‍ക്കാന്‍ കഴിയില്ല. പുസ്തകത്തിന് പുറത്തു നിന്ന് മറ്റേതെങ്കിലും വസ്തു/ആശയം ഇവയുടെ സഹായം തേടുന്നത് നമ്മെ വീണ്ടും കേന്ദ്രം/ലോഗോ സെന്‍ട്രിസം എന്നിവയുടെ ഊരാക്കുടുക്കിലേക്ക് ചെന്നെത്തിക്കും. ആകെക്കൂടി ചെയ്യാവുന്നത് പുസ്തകത്തിലെ ദ്വന്ദ–വൈരുധ്യങ്ങളെ (binary oppositions) വെളിച്ചത്തു കൊണ്ടുവരുക എന്നതു മാത്രമാണ്. അപനിര്‍മാണ വായന നമ്മെ തുറന്നു വിടുന്നത് ഇങ്ങനെ നിരവധി സാധ്യതകളുടെ...
Read more »
Tags: Jacques Derrida, Philosophy, Post-structuralism, R Janaki
Posted in അനുസ്മരണം, തത്വചിന്ത | Comments
ഒരു നഗരത്തിന്റെ കഥ മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെ പറയാന്‍ ശ്രമിക്കുന്നു എന്നതു തന്നെയാണ് സിനിമയുടെ പ്രത്യേകത. ആക്ഷന്‍ രംഗങ്ങള്‍ പലതും റാം ഗോപാല്‍ വര്‍മ സിനിമകളുടെ ആവര്‍ത്തനമാണെന്നു തോന്നിയേക്കാമെങ്കിലും, പൊതുവേ ഇത്തരം ചിത്രങ്ങളില്‍ ദുഖപുത്രിമാരുടെ വേഷം കിട്ടാറുള്ള സ്ത്രീകള്‍ക്കു പകരം, കേന്ദ്രസ്ഥാനത്ത് അവരുടെ ജീവിതം തന്നെ വരുന്നത് ഒരു പുത്തന്‍ കാഴ്ചയാണ്. ചിത്രത്തിലെ സ്ത്രീകളാകട്ടെ, സാമ്പ്രദായിക സദാചാര സങ്കല്പങ്ങളാലോ, വൈകാരിക സമ്മര്‍ദങ്ങളാലോ വീര്‍പ്പുമുട്ടുന്ന സിനിമാ സ്റ്റീരിയോടൈപ്പുകളല്ല താനും. മൂന്നു കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലൂടെ ഭാര്യ-ഭര്‍ത്താവ് ബന്ധത്തെ...
Read more »
Tags: City of God, Feminism, Indrajith, malayalam cinema, Prithvi Raj, R Janaki, Reema Kallingal, review, Swetha Menon
Posted in സംസ്കാരികം, സിനിമ | Comments
Be Sociable, Share! Tweetപുരുഷന്മാര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവര്‍ നിയമത്തിന്റെ വക്താക്കളാണ് അവര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവര്‍ നിയമം തന്നെയാണ് അവര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവരാണ് നിയമം നിര്‍മിക്കുന്നത് അവര്‍ തന്നെയാണ് ക്രമസമാധാനപാലകര്‍! പുരുഷന്മാര്‍ ബലാത്സംഗം ചെയ്യുന്നു, കാരണം അവര്‍ക്ക് അധികാരമുണ്ട്, ഭാഷയും, പണവും, അറിവും, ബലവും, ലിംഗവും, ഉദ്ധാരണവുമുണ്ട്! പുരുഷന്മാര്‍ നമ്മളോടു പറയുന്നു: -ഇത് ഒരു സന്ദര്‍ഭത്തിലും ഞങ്ങള്‍ ചോദിച്ചു വാങ്ങുന്നതല്ല -സ്ത്രീകള്‍ സൂക്ഷിച്ചു നടക്കാറില്ല -അവര്‍ അപരിചിതരോട് വേഗം...
Read more »
Tags: Elaine Marks, Feminism, Isabelle de Courtivron, Poem, R Janaki, Rape
Posted in അവകാശങ്ങള്‍, കവിത | Comments
റഷന്‍ ദാര്‍ശനികനായ മിഖൈല്‍ ബഖ്തിന്‍ തന്‍റെ 'Discourse in the Novel' എന്ന ലേഖനത്തില്‍ നോവലിലെ വൈവിധ്യ ഭാഷ/ശബ്ദ സന്നിധ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഈ കഴിവാണ് നോവലിനെ മറ്റു സാഹിത്യ രുപങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് ബഖ്തിന്‍ വിശദീകരിക്കുന്നു. അനിത നായരുടെ 'ലേഡീസ് കൂപ്പെ' മുന്നോട്ടുവയ്ക്കുന്ന ശബ്ദവീചികളും, ആശയതലങ്ങളും ചെറുത്തുനില്‍പ്പിന്റേയും വീണ്ടെടുപ്പിന്റേയുമാണ്. സ്ത്രീയുടെ ഇടങ്ങള്‍ വിഷയ വിചാര കാരണമായി മാറുന്നു. ഉദാത്ത സാഹിത്യം എന്നപേരില്‍ മില്‍സ് ആന്‍ഡ് ബൂന്‍സ്/ഇമ്മിഗ്രേഷന്‍ വക്താക്കളായി മാറുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകള്‍ക്കിടയില്‍ വേറിട്ട...
Read more »
Tags: Anita Nair, books, Feminism, Ladies Coupe, literature, R Janaki
Posted in പുസ്തകം, രാഷ്ട്രീയം, സാഹിത്യം | Comments