പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ ധനകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സിപിഐ(എം) തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പാര്‍ടിയില്‍ നിന്നും രാജിവച്ച പ്രസേന്‍ജിത്ത് ബോസിന്‍റെ നടപടിയെ കുറിച്ച് ഫെയ്സ്ബുക്കില്‍ വന്ന ഒരു കമന്‍റ് ആണ് ഈ കുറിപ്പിനാധാരം. പ്രത്യയശാസ്ത്ര വ്യതിയാനത്തെ പറ്റി വിമര്‍ശനമുയരുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കാനായി ചരിത്രത്തില്‍ പലരും ഉയര്‍ത്തിയിട്ടുള്ള വാദമാണ് ഈ ഭീമന്‍ സംഘടനാബലത്തെ പറ്റിയുള്ള ആത്മവിശ്വാസം. ഇതേവാദം തന്നെയായിരുന്നു 1950കളില്‍ യൂറോപ്പിലെ ഒട്ടുമിക്ക കമ്യൂണിസ്റ്റ് പാര്‍ടികളും ഉയര്‍ത്തിയിരുന്നത്. താരതമ്യേന ശക്തമായിരുന്ന...
Read more »
Tags: CPIM, India left, India politics, Pranab Mukherjee, Prasenjit Bose, Presidential election, R. Ramakumar
Posted in അന്തര്‍ദേശീയം, തൊഴിലാളി, രാഷ്ട്രീയം, സംഘര്‍ഷം, സാമ്പത്തികം | Comments
പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത് "ഇപ്പോഴത്തെ സാഹചര്യത്തില്‍" മുഖര്‍ജിയാണ് "ഏറ്റവും സ്വീകാര്യനായ" സ്ഥാനാര്‍ത്ഥിയെന്നാണ്. എന്തു സ്വീകാര്യതയെ കുറിച്ചാണ് ഇവിടെ പാര്‍ടി പറയുന്നത്? ഇതിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു 2002ല്‍ എപിജെ അബ്ദുള്‍ കലാമിന്. വലതുപക്ഷം ഒന്നടങ്കം അന്നു കലാമിനെ സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത ഇടതുപക്ഷം സ്വീകരിച്ചിട്ടുമില്ല. ഇന്ന്, പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ഇടതു പാര്‍ടികള്‍ക്കിടയില്‍ പോലും സമവായമില്ല. അപ്പോള്‍ കോണ്‍ഗ്രസിലും, ആ പാര്‍ടിയുടെ സഖ്യകകക്ഷികളിലും, ശിവ സേനയിലും ഉണ്ടായിരിക്കുന്ന...
Read more »
Tags: Congress, CPIM, Daily Edit, Prakash Karat, Pranab Mukherjee, Presiden, UPA
Posted in Daily Edit, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
ഒരുഭാഗത്ത് യുപിഎയും, മറുഭാഗത്ത് ത്രിണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും നിലയുറപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. ഒരു മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സൂചനയൊന്നും ഇതുവരെ ഇടതുപാര്‍ടികള്‍ നല്‍കിയിട്ടില്ല. ബിജെപി, കോണ്‍ഗ്രസിതര പാര്‍ടികളെ അണിനിരത്താനുള്ള ഒരവസരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നിരിക്കലും, ആ വഴിക്കുള്ള രാഷ്ട്രീയ നീക്കമൊന്നും നടത്താനുള്ള ശ്രമം ഇടതുപാര്‍ടികള്‍ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി മേയ് 14ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ്...
Read more »
Tags: Congress, CPM, Daily Edit, mamata banerjee, Pranab Mukherjee, Presidential election, Sajith Kumar, UPA
Posted in Daily Edit, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
ആര്‍ബിഐ നിരക്കു കുറച്ചില്ലെങ്കില്‍ അത് ബാങ്കുകള്‍ നല്‍കുന്ന വായ്പയെ ബാധിക്കും. എടുക്കുന്ന ലോണുകള്‍ക്കു ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും എന്നത് കമ്പനികളുടെ ഉത്പാദന ചിലവുയര്‍ത്തും. ഉയര്‍ന്ന പലിശനിരക്ക് താങ്ങാനാവാത്ത പല കമ്പനികളും ലോണ്‍ എടുക്കുന്നത് കുറയ്ക്കുകയും, തത്ഫലമായി ഉത്പാദനം തന്നെ വെട്ടിച്ചുരുക്കുകയും ചെയ്തേക്കും. ഇത് വ്യവസായ പുരോഗതിയെ ബാധിക്കുമെന്നു മാത്രമല്ല, കൂടുതല്‍ തൊഴിലുകളുടെ ഉത്പാദനത്തെ തടയുക കൂടി ചെയ്യും. ഉയര്‍ന്ന തൊഴിലില്ലായ്മ, ഉപഭോഗത്തേയും, തത്ഫലമായി ചോദനയേയും (demand) ബാധിക്കും. ചോദനയില്ലാതെ പിന്നെ ഉത്പാദനം വര്‍ധിക്കുന്നതെങ്ങിനെ?
Read more »
Tags: Financial crisis, Indian economy, Manmohan Singh, Pranab Mukherjee, UPA
Posted in Daily Edit, സാമ്പത്തികം | Comments
വില്യം ഷേയ്ക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും ഒരുദ്ധരണി കടമെടുത്തുകൊണ്ടാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2012-13 ബജറ്റിലെ നികുതികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയത്. "I must be cruel only to be kind" എന്നായിരുന്നു നികുതിനയം കേള്‍ക്കാന്‍ ചെവിയോര്‍ത്തിരുന്ന രാജ്യത്തോട് പാര്‍ലമെന്റിന്റെ പച്ചപരവതാനിയില്‍ നിന്നു കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപനം. ഉദ്ധരണി കണ്ടെത്തിയതില്‍ മുഖര്‍ജിക്ക് പൂര്‍ണമായും പിഴച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹം മാര്‍ച്ച് 16ന് മുന്നോട്ടു വച്ച പല...
Read more »
Tags: Budget, Economy, Pranab Mukherjee, Siddik Rabiyath
Posted in സാമ്പത്തികം | Comments
Be Sociable, Share! Tweetകെഎന്‍ അശോക് കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറാണ് പ്രണബ് മുഖര്‍ജി. വയസ് 75 ആയെങ്കിലും ഓര്‍മശക്തിക്കോ, പരിഹാസ ശേഷിക്കോ യാതൊരു കോട്ടവും തട്ടിയിട്ടില്ല. അദ്ദേഹത്തിന് പിടിപാടില്ലാത്ത വിഷയങ്ങള്‍ ചുരുക്കമെന്ന് ദില്ലിയിലെ ഭക്തര്‍ പറയുന്നു. ധീരുഭായ് അംബാനിയേയും, മക്കളേയും ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പ്രണബ്ദാ വഹിച്ച പങ്ക് അറിയേണ്ടവര്‍ക്കെല്ലാമറിയാം. ഇന്ദിരാജിയുടെ കാലം മുതല്‍ സര്‍ക്കാര്‍ ഖജനാവ് കാത്തുപോന്നയാളാണ്. എന്നിട്ടും, 2004ല്‍ അധികാരം പിടിച്ചെടുത്തപ്പോളും, 2009ല്‍ അത് കാത്തപ്പോഴും, പ്രണബിനെ പ്രധാനമന്ത്രി കസേരയിലിരുത്താന്‍ മരുമകള്‍ ഗാന്ധി തയ്യാറായില്ല....
Read more »
Tags: Congress, Economy, KN Ashok, Manmohan Singh, Politics, Pranab Mukherjee, UPA
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments