Posts Tagged ‘ Politics ’

മതങ്ങളെ സമകാലികവത്കരിക്കുക

March 18, 2013
By
മതങ്ങളെ സമകാലികവത്കരിക്കുക

ഇസ്ലാമിന്റെ ആദ്യകാലത്ത്, ലോകത്തിനു തന്നെ മാതൃക എന്നു പറയാവുന്ന സാമൂഹ്യരീതി ഉണ്ടായിരുന്നു. പ്രത്യേകിച്ചും സ്തീ-പുരുഷന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാനുള്ള സാമൂഹ്യാന്തരീക്ഷം അന്നുണ്ടായിരുന്നു. പ്രവാചകനുമായി ബന്ധമുള്ള ഒരു സ്ത്രീയും അറിയപ്പെടാതിരുന്നിട്ടില്ല. മദീനയിലേക്കുള്ള പ്രവാചകന്റെ യാത്ര തന്നെയെടുക്കുക. ആ യാത്രയെ കുറിച്ച് വിശ്വാസത്തിന്റെ തലത്തിലല്ലാതെ മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. അതു ഖദീജയുടെ വേര്‍പാടുമായി ബന്ധപ്പെട്ടാണ്. അവര്‍ അത്രയും ശക്തമായ തുണയായിരുന്നു അദ്ദേഹത്തിന്. അവരുടെ വേര്‍പാടിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും ഓര്‍ഫനാവുന്നത്. ശക്തരായ സ്ത്രീകളാണ് അന്നുണ്ടായിരുന്നത്. അന്നത്തെ കാലത്തെ ആ ഊന്നല്‍,...
Read more »

Tags: , , ,
Posted in മതം, രാഷ്ട്രീയം | Comments

ആഗോളവത്കരണകാലത്തെ വിമോചനസമരം

February 20, 2013
By
ആഗോളവത്കരണകാലത്തെ വിമോചനസമരം

'പണിമുടക്ക്‌ നിഷേധാത്മകമാണ്' എന്ന് പറയുന്നവര്‍ വിദേശവസ്ത്രം കത്തിച്ച ഗാന്ധിജിയോട് 'എന്തിനാണ് അതെല്ലാം കത്തിക്കുന്നത്, പാവങ്ങള്‍ക്ക് കൊടുത്തുകൂടെ?' എന്ന കുയുക്തി ഉയര്‍ത്തിക്കൊണ്ട് വിദേശ വസ്ത്ര ബഹിഷ്ക്കരണം തുരങ്കം വയ്ക്കാന്‍ തുനിഞ്ഞ കൊളോണിയല്‍ ആശ്രിതരുടെ പിന്മുറക്കാരാണ്. അവര്‍ക്ക് ഈ രാജ്യത്തിലെ ഭൂരിപക്ഷം ജനതയുടെ ഐശ്വര്യപൂര്‍ണമായ ജീവിതം ഒരു വിഷയമല്ല തന്നെ. മൂലധനതാത്പ്പര്യങ്ങളും ലാഭക്കൊതിയും മാത്രമാണ് അക്കൂട്ടരുടെ വ്യസനം.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, രാഷ്ട്രീയം | Comments

അലൂവാലിയയുടെ വികൃതികള്‍

June 7, 2012
By
വര: സജിത്കുമാര്‍

പണ്ഡിതരേയും ശില്പികളേയും എന്നും ആദരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രഥമ പ്രധാനമന്ത്രിയും പണ്ഡിതനായിരുന്നു. ശില്പിയുമായിരുന്നു. പിന്നേയുമുണ്ട് ശില്പികള്‍. ഇന്ദിരാ പ്രിയദര്‍ശിനി സോഷ്യലിസ്റ്റു ഇന്ത്യയുടെ ശില്പി, രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി, സോണിയാ ഗാന്ധി ശില്പികളുടെ ശില്പി. ആ കൂട്ടത്തില്‍ ഒരു മഹാശില്പി മന്‍‌മോഹനും. ആ മന്‍‌മോഹനും വേണ്ടേ ഒരു പിന്‍ഗാമി? വേണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. കാരണം, മന്‍‌മോഹന്‍ സിംഗില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിക്കുമ്പോഴേ നടുക്കമാണ്. ഉള്‍ക്കിടിലമാണ്. അത്രയും മഹാനായ ഒരു ശില്പിക്ക് രണ്ടാമന്‍...
Read more »

Tags: , , , , , , ,
Posted in നര്‍മ്മം, വികസനം, സാമ്പത്തികം | Comments

മരണവും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്

June 3, 2012
By
mn

ചെരുപ്പുള്ളവന് ചെരുപ്പിന്റെ സത്യവും ചെരിപ്പില്ലാത്തവന് മണ്ണിന്റെ സത്യവുമാണ് ഉണ്ടാകുക അങ്ങിനെ നാം ചെരുപ്പിട്ട് നടക്കുമ്പോള്‍ ലോകത്തെ ഒരു മൃദു മെത്തയായി കാണുകയും, ചെരുപ്പാണ് ജീവിതാനുഭവം എന്നൊരു അയഥാര്‍ത്ഥമായ അനുഭവത്തിലേക്ക് നാം എത്തി ചേരുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു ഇരിപ്പിടം കിട്ടുകയും ഇരുത്തം വരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു മനോഭാവമല്ല നിങ്ങള്‍ പുറത്താക്കപ്പെടുകയും അലഞ്ഞു നടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനോഭാവം. രണ്ടു ലോകമുണ്ടെന്നും ഒരു ലോകം ജയിക്കുന്നവരുടെയും ഒരു ലോകം തോല്‍ക്കുന്നവരുടെയും ആണെന്നും ഒരു ലോകം ഉള്ളവരുടെയും...
Read more »

Tags: , , ,
Posted in അനുസ്മരണം, രാഷ്ട്രീയം | Comments

ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം

May 15, 2012
By
aisa

ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ അവസരവാദ രാഷ്ട്രീയമാണ് ഐസയുടെ ശക്തിയും എസ്എഫ്ഐയുടെ...
Read more »

Tags: , , , , , , ,
Posted in രാഷ്ട്രീയം, വിദ്യാഭ്യാസം | Comments

കുലവും, കുലപതിയും, പിന്നെ കുലംകുത്തികളും

May 14, 2012
By
Courtesy: Ouutlook

ഈ കുലംകുത്തി പ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്ന ചിലര്‍ പറഞ്ഞത് വിജയന് പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നാണ്. തീര്‍ച്ചയായും പിന്തിരിപ്പന്‍ പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യത കമ്യൂണിസ്റ്റുകാര്‍ക്കില്ല. മാത്രമല്ല, അതിനെ ആക്രമിച്ചു തോത്പിക്കേണ്ട ഉത്തരവാദിത്വമുണ്ട് താനും. എന്നാല്‍, പാര്‍ടി വിട്ടു പോയി വേറെ ഇടതുപക്ഷ പാര്‍ടിയുണ്ടാക്കി കോഴിക്കോട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഒരു പറ്റം സഖാക്കളെ കുലംകുത്തികളെന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതിലൂടെ ഏതു പൊതുബോധത്തെയാണ് കേരളത്തിലെ ഏറ്റവും വലിയ ഇടതുപാര്‍ടിയുടെ സെക്രട്ടറി ആക്രമിക്കുന്നത്?...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

ആരോടും മമതയില്ലാതെ

April 18, 2012
By
mamata6

രു കാര്‍ട്ടൂണ്‍ തെയ്യാറാക്കി ഇമെയില്‍ വഴി പ്രചരിപ്പിച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ രസതന്ത്രാധ്യാപകന്‍ അംബികേഷ് മഹാപത്രയെ അറസ്റ്റുചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടി അത്യന്തം അപലപനീയവും അടിസ്ഥാന ജനാധിപത്യ മര്യാദകള്‍ക്കു പോലും നിരക്കാത്തതുമാണ്. സ്വേച്ഛാധിപത്യ പ്രവണതയുള്ളവരുടെ അടിസ്ഥാന സ്വഭാവമാണ് കാര്‍ട്ടൂണുകളോടും കാര്‍ട്ടൂണിസ്റ്റുകളോടുമുള്ള എതിര്‍പ്പ്. പക്ഷേ, ഒരു ജനാധിപത്യ രാജ്യത്തില്‍ അത്തരം പ്രവണതകളെ കൂട്ടായി തന്നെ ചെറുത്തു തോല്പിക്കേണ്ടതുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം! മമതാ...
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, കാര്‍ട്ടൂണ്‍, രാഷ്ട്രീയം | Comments

യുപിഎയുടെ നടുവൊടിച്ച വിധി

February 3, 2012
By
Courtesy: The Hindu

പ്രധാന മന്ത്രിയുടെ കഴിവുകേടിനും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുക്കും, ഇതു രണ്ടും ചേര്‍ന്ന് രാജ്യത്തിനു വരുത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ നഷ്ടത്തിനും ഒരു രാജയെ ബലിയാടാക്കി കൊണ്ടു മാത്രം മറുപടി പറയാമെന്ന കോണ്‍ഗ്രസ് തന്ത്രം ഒരേ സമയം ജനത്തേയും നീതിപീഠത്തേയും നോക്കി കൊഞ്ഞനം കുത്തുന്നതിനു സമമാണ്. പ്രധാന മന്ത്രിക്ക് ആത്മാഭിമാനോ, അല്പമെങ്കിലും ഉത്തരവാദിത്വബോധമോ ഉണ്ടായിരുന്നെങ്കില്‍ ആ ഇരിക്കുന്ന ഓഫീസില്‍ നിന്നും ഇറങ്ങിപോകേണ്ടതാണ്. പക്ഷേ, അത്രയൊക്കെ മന്മോഹനില്‍ നിന്നും പ്രതീക്ഷിക്കുക അത്യാഗ്രഹമായിരിക്കും. ആകെ മുങ്ങിയാല്‍ മാത്രമല്ല, ആകെ നാറിയാലും ചിലപ്പോ...
Read more »

Tags: , , , , , , , ,
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments

യുപിഎയുടെ സെമി ഫൈനല്‍

January 24, 2012
By
യുപിഎയുടെ സെമി ഫൈനല്‍

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന യുപിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം ദില്ലിയില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തര്‍ പ്രദേശിനു പുറമേ മണിപ്പൂര്‍, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ജനുവരി 28നു മണിപ്പൂരിലാരംഭിക്കുന്ന സെമി ഫൈനല്‍ മാര്‍ച്ച് 3 വരെ നീണ്ടു നില്‍ക്കും. മാര്‍ച്ച് 6നാണ് ഫലപ്രഖ്യാപനം. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. ബിജെപിക്ക്...
Read more »

Tags: , , ,
Posted in കാര്‍ട്ടൂണ്‍, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

ആരാണ് സദാചാര പോലീസ്?

November 20, 2011
By
ആരാണ് സദാചാര പോലീസ്?

പുത്തന്‍ സാമൂഹ്യ വിശകലനങ്ങള്‍ ഇത്തരത്തിലുള്ള അന്തര്‍ധാരകളെ സ്വീകരിക്കുകയും തീര്‍ത്തും പഴഞ്ചനായ (retrogressive) സാമൂഹ്യ വിമര്‍ശനത്തിന്റെ അളവുകോലുകളെ തള്ളിക്കളയുകയും ചെയ്യുന്നു. സമൂഹത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ, അല്ലെങ്കില്‍ അതിന്റെ ആയുധമായാണ്, ഭാഗമായാണ് സാമൂഹ്യ വിമര്‍ശനം നടത്തുന്നത് തന്നെ. അല്ലാതെ, കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ നടത്തുന്ന സാമൂഹ്യ വിമര്‍ശനത്തിന്റെ പൊള്ളത്തരങ്ങള്‍ അവര്‍ക്കും, അവരുള്‍പെടുന്ന സമൂഹത്തിനും തല്‍ക്കാലത്തെക്ക് ഉത്തരമൊന്നും നല്‍കില്ലെകിലും ആ സാമൂഹ്യ വിമര്‍ശനം മറ്റൊരു താത്കാലിക പരിഹാരത്തെ നിഷേധിക്കുന്നുമില്ല. ഞാനും എന്റെ സമൂഹവും വിശ്വസിക്കുന്നതാണ് എന്ന സത്യം....
Read more »

Tags: , , ,
Posted in ലൈംഗികത, സംസ്കാരികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍