Posts Tagged ‘ Poem ’

ഭ്രാന്തി പെണ്ണിന്റെ പ്രണയ ഗീതം

February 12, 2013
By
ഭ്രാന്തി പെണ്ണിന്റെ പ്രണയ ഗീതം

ദൈവം വാനില്‍നിന്നും മറിഞ്ഞു വീഴുന്നു, നരകാഗ്നി മങ്ങിമായുന്നു സെരഫും* സാത്താന്റെ ശിങ്കിടികളും നിര്‍ഗമിക്കുന്നു ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു നീ പറഞ്ഞപോലെ മടങ്ങി വരുമെന്ന് ഞാന്‍ കിനാവ്‌ കണ്ടു പക്ഷെ എനിക്കു വയസ്സായി, ഞാന്‍ നിന്‍റെ പേരു മറന്നു (നിന്നെ ഞാന്‍ എനിക്കുള്ളില്‍ പ്രതിഷ്ഠിച്ചുവെന്നു തോന്നുന്നു) നിനക്ക് പകരം ഞാനൊരു വെള്ളിടിപറവയെ പ്രണയിക്കേണ്ടതായിരുന്നു വസന്തകാലത്തെങ്കിലും അവ അലറിക്കൊണ്ട്‌ തിരിച്ചുവരും ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു
Read more »

Tags: , , , ,
Posted in കവിത, സാഹിത്യം | Comments

ബാവുളിന്റെ പാട്ട്

June 10, 2012
By
bavul

അലഞ്ഞ് തിരിയുന്ന തൊണ്ടയില്‍ ഒരിക്കല്‍ മാത്രം മുറുകുന്ന കവിതയാണ് പ്രണയം. സാധകമില്ലാത്ത സംഗീതം. അത്, ചിലപ്പോള്‍ വെള്ളിടി പോലെയും പോത്ത്‌ ഓട്ടക്കാരന്റെ വെറി പോലെയും ഉരുക്കുമതിലുകളെ ഭേദിക്കുന്ന ഉരഗമാകുന്നു. ഉത്സവ പിറ്റേന്നുകളുടെ ഉച്ച ഉറക്കങ്ങളില്‍ മധുര നാരങ്ങാ മണമുള്ള തുള്ളികളായ് അത്, കാറ്റില്‍ ഇഴഞ്ഞു പോകുന്നത് ആരും അറിയുന്നില്ല.
Read more »

Tags: , ,
Posted in കവിത, സാഹിത്യം | Comments

ഒരു രക്തസാക്ഷിയുടെ യാത്രാമൊഴി

May 9, 2012
By
poem

കതിരുകൊയ്യുന്ന കരവിരുതില്‍ നീ എന്റെ കഴുത്തുറുത്തു മാറ്റിയത് വരാനിരിക്കുന്ന ഏതു വസന്തത്തിന്റെ വഴിപാടിനാണ്? തെരുവില്‍ സഹാജാതന്റെ നിണം സംഗീതം പോലെ ഒഴുകി നടക്കുന്ന കാലം വരും എന്ന് നീ പാടുന്നത് ഏതു മദപ്പാടിന്റെ വിരിഞ്ഞുതൂകലാണ്? ദുര്‍ബലമാകുന്ന വിശ്വാസത്തിനും ജീര്‍ണിച്ച ഗോത്രബോധത്തിനും ഇടയിലിങ്ങനെ നീറിനീറികഴിയാന്‍ എന്റെ സഖാക്കളെ തള്ളിയിട്ടു നീ ഏതു വീഞ്ഞിന്റെ നിശാനാട- കങ്ങളില്‍ ചേക്കേറുകയാണ്
Read more »

Tags: , ,
Posted in കവിത, രാഷ്ട്രീയം | Comments

രക്തസാക്ഷി എന്നനിലയില്‍ ഒരു പെണ്‍സഖാവിന്റെ ചില്ലിട്ട പടം….

May 3, 2012
By
red-flag-ana-bikic

അച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ് കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത് പൂജയ്ക്ക് വയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശിക്ക് പാരീസ് കമ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ് മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത് അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവച്ചത്. ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല അതിനേക്കാള്‍ എനിക്കിഷ്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെ പോയതുകൊണ്ട് എനിക്കിഷ്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട് കണ്ടവരെയൊക്കെ അമ്മേയെന്നും
Read more »

Tags: , ,
Posted in കവിത, സാഹിത്യം | Comments

ഇസ്രായേലേ കേള്‍ക്കുക

April 12, 2012
By
gunter_grass_0406

നോബല്‍ സമ്മാന ജേതാവായ ഗുന്തര്‍ ഗ്രാസ് അടുത്തിടെ ജര്‍മന്‍ ദിനപത്രമായ Süddeutsche Zeitungലെഴുതിയ 'What Must Be Said' എന്ന കവിത സാഹിത്യ രംഗത്തും, അന്തര്‍ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഇസ്രയേലിന്റെ ആണവ ശക്തി ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന പേരില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്നും പറയുന്ന കവിതയോടും, എഴുത്തുകാരനോടും രൂക്ഷമായാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കവിത പ്രസിദ്ധീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗുന്തര്‍ ഗ്രാസിനെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, കവിത, സംസ്കാരികം, സാഹിത്യം | Comments

തീര്‍ച്ചപ്പെടല്‍

April 8, 2012
By
confusion-keenya-woods

ബാല്‍ക്കണിയില്‍ നിന്നാണ് അതിന്‍റെ സഞ്ചാരം തുടങ്ങിയത്. അതോടെ പൊട്ടിച്ചിരികള്‍ വിരുന്നുവരാതായി. ചുവരുകളെയും അവയില്‍ ഫ്രെയിം ചെയ്തു വച്ച കുട്ടിക്കാലത്തിനും മരണപ്പെട്ടവരുടെ അനന്തതയിലേക്കുള്ള നോട്ടത്തിനും മുകളിലൂടെ സ്റ്റീല്‍ കൈവരികളില്‍ തെന്നി അത് താഴേയ്ക്ക് വന്നു. അതിഥികളുടെ മുറി തുറക്കാതായി. മുറിഞ്ഞ വായനയുടെ അടയാളം പേറി കുറെനാള്‍ കിടന്ന പുസ്തകത്തിലേക്ക് കാഴ്ച്ച മടങ്ങിയില്ല . അവസാനം കീഴടങ്ങിയത് ഇടയ്ക്കിടെ എരിഞ്ഞ അടുപ്പും മാംസത്തിന്‍റെയും പഴങ്ങളുടേയും പച്ചക്കറികളുടേയും യൗവനം നിലനിര്‍ത്തിയ ഫ്രിഡ്ജുമാണ്. ഞങ്ങള്‍ എന്ന വാക്കുകൊണ്ട് ബന്ധിപ്പിക്കപ്പെട്ട ചിലയിടങ്ങളില്‍ മാത്രമേ...
Read more »

Tags: ,
Posted in കവിത, സാഹിത്യം | Comments

ലിവിംഗ് ടുഗെതെര്‍

February 16, 2012
By
IMG_1516

എത്രയും ലളിതം. കുട്ടിയും  പട്ടവും മൈതാനത്തും ആകാശത്തും വരയും പോലെ. കാറ്റോ കൈയ്യനക്കമോ കൊണ്ട് മാത്രം ബന്ധിപ്പിക്കപ്പെട്ടത്. കൈയ്യൊന്നു വിട്ടാല്‍ കാറ്റൊന്നു കനത്താല്‍ മാഞ്ഞു പോവാം. അപ്പോഴുമുണ്ടാവാം, കൈവിട്ട നൂലുപോലെ നേര്‍ത്ത ചില ഓര്‍മകള്‍.
Read more »

Tags: ,
Posted in കവിത, സാഹിത്യം | Comments

വേരുകള്‍

December 24, 2011
By
വേരുകള്‍

Be Sociable, Share! Tweetഎന്റെ തടവില്‍ നിന്നും പുറത്തു കടന്നു നീയഴിച്ചു വച്ച വിലങ്ങ് പ്രണയം തെരുവിലെന്റെ വിതുമ്പലുകള്‍ മീന്‍ ചെതുംബലുകളെപ്പോലെ അനാഥം ഓര്‍മ്മകളൂര്‍ന്നു വീണു പൂക്കളായ് മാറുമ്പോള്‍ നിന്റെ കണ്ണില്‍ ഉമ്മവയ്ക്കുന്നത് മരണം ആര്‍ ജാനകി Be Sociable, Share! Tweet
Read more »

Tags: ,
Posted in കവിത, സാഹിത്യം | Comments

പച്ചത്തെയ്യം

November 28, 2011
By
പച്ചത്തെയ്യം

വാക്കോ സ്പര്‍ശമോ നോട്ടമോ കൂട്ടിനില്ലാത്തവര്‍ തെറ്റിയ നേരങ്ങളില്‍ കാടുകയറി. അവര്‍ ഒറ്റയായിപ്പോയവരുടെ തെയ്യം കെട്ടി. പ്രാചീനമായ പച്ച സാക്ഷി. അവര്‍ കേട്ടു, അവര്‍ തന്നെ പരിഭവം പറഞ്ഞു. അവര്‍ മുഖത്തെഴുതി, അവര്‍ തന്നെ കണ്ണീരുകൊണ്ടതു കളഞ്ഞു. ഒരു തെയ്യവും കാടിറങ്ങിയില്ല. അവരെ തിരഞ്ഞു പോയവരുടെ വഴികള്‍ കാട്ടിനുള്ളില്‍ മാഞ്ഞു പോയി
Read more »

Tags: , ,
Posted in കവിത, സംസ്കാരികം, സാഹിത്യം | Comments

കവിത

September 24, 2011
By
കവിത

നിനക്ക് പേരിടണമെന്നുണ്ട്‌. പലതും ചേരുന്നില്ല. നിന്‍റെ എന്തിനെയോ അതൊന്നും ഉള്‍ക്കൊള്ളുന്നില്ല. റെയില്‍പ്പാളത്തില്‍ നിന്നും ഒരു പുതിയ പ്രണയവുമായി വന്ന നിന്നെ ഒട്ടും . എത്ര വൈരുധ്യങ്ങള്‍ നിറഞ്ഞിട്ടും പൊട്ടിപ്പോവാത്ത നിനക്ക് കവിത എന്ന പേര് ചേരുമായിരിക്കും.
Read more »

Tags: , ,
Posted in കവിത, സാഹിത്യം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍