Posts Tagged ‘ PK Anand ’

യൂറോ 2012: കിനാവും കണ്ണീരും

June 29, 2012
By
Print

ആരവങ്ങളൊടുങ്ങാന്‍ നേരമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പോലും, യൂറോപ്പിനേയും, എന്തിനു ലോകം മുഴുവനേയും, ത്രസിപ്പിച്ചിരുന്ന കാല്പന്തുകളി കലാശകൊട്ടിലേക്കെത്തുന്നു. കപ്പെടുക്കുന്നതാരാണെന്നറിയാന്‍ ഇനി വെറും ഒരു കളി മാത്രം ബാക്കി. ജൂലൈ 1ന് ഉക്രൈനിലെ കീവില്‍ കളി കഴിയുമ്പോള്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത് ആരായിരിക്കും? തുടര്‍ച്ചയായി യൂറോ കപ്പും, ലോകകിരീടവും വെട്ടിപ്പിടിച്ച സ്പെയിനിന്റെ ചെമ്പടയോ, അതോ വാതുവെപ്പിന്റെ കറകളുമായി മൈതാനത്തെത്തി, കിതച്ചും, കുതിച്ചും, തടുത്തും ഫൈനല്‍ വരെയെത്തിയ അസൂറിപ്പടയോ? പാസുകള്‍ കൊണ്ടൊരു നദിയൊഴുക്കി...
Read more »

Tags: , , , ,
Posted in കായികം | Comments

യൂറോപ്പില്‍ ഇനി വസന്തം

June 8, 2012
By
Euro 2012-1

നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. യൂറോപ്പിലെ കളിനിലങ്ങള്‍ ഉണരുകയാണ്. ഹെന്റി ഡെലൌനെ എന്ന ഫ്രഞ്ച് ഫുട്ബോള്‍ ഭരണകര്‍ത്താവ്--യൂള്‍സ് റിമെക്കൊപ്പം ലോക കപ്പിന്റെ ആദ്യ ശില്‍പ്പികളിലൊരാള്‍ --1927ല്‍ നിര്‍ദേശിച്ചു, പ്രാവര്‍ത്തികമാക്കിയ മാമാങ്കമാണ് ഇന്നത്തെ യൂറോ കപ്പ്. ട്രോഫിക്കുവേണ്ടി എല്ലാ നാല് വര്‍ഷത്തെ ഇടവേളകളിലും യൂറോപ്പിലെ അതികായര്‍ മാറ്റുരയ്ക്കുമ്പോള്‍, വിരിയുന്നത് 'ഭംഗിയുള്ള കളിയുടെ' വസന്തം. 1960ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ശേഷം, പതിനാലാമത്തെ യൂറോയാണ്, ജൂണ്‍ 8 മുതല്‍ ജൂലൈ 1...
Read more »

Tags: , , , ,
Posted in കായികം | Comments

ഇര്‍ഹാല്‍ (ഇറങ്ങിപ്പോ…)

November 24, 2011
By
ഇര്‍ഹാല്‍ (ഇറങ്ങിപ്പോ…)

ചോര നീരാക്കി നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഒരു പ്രതിവിപ്ലവത്തിനും വിട്ടുകൊടുക്കാന്‍ ഈജിപ്ത് ഇന്നു തെയ്യാറല്ല. പട്ടാളത്തിന്റെ സ്വരത്തിനൊപ്പം ചേര്‍ത്തു 'കോറസ്' പാടുന്ന സംഘങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്നും അവര്‍ പറയുന്നു. തണ്ടാവിയുടെ നവംബര്‍ 22ലെ റ്റെലിവിഷന്‍ പ്രസംഗത്തില്‍ തൃപ്തരാകാത്ത ജനം 'ഇര്‍ഹാല്‍' (അറബിക്കില്‍ 'ഇറങ്ങിപ്പോ') എന്ന് ആര്‍ത്തു വിളിക്കുകയായിരുന്നു. ജൂലൈയോടെ പുതിയ പ്രസിഡന്റും, ഭരണഘടനയും നിലവില്‍ വരുമെന്നും, അതും കൂടാതെ ജനം ആവശ്യപ്പെടുകയാണെങ്കില്‍, 'സിവിലിയന്‍ ഭരണത്തിനായി' ജനഹിതപരിശോധന നടത്താമെന്നുമുള്ള 'മധുരിക്കുന്ന' വാക്കുകളില്‍ ഇനി മയങ്ങാന്‍ തങ്ങളെ കിട്ടിലെന്നു...
Read more »

Tags: , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, പലവക, സംഘര്‍ഷം | Comments

പന്തെഴുത്ത്: മെസ്സിയെന്ന മിശിഹാ

June 6, 2011
By
messi_5_1024x768

ഒരര്‍ത്ഥത്തില്‍ മെസ്സി ക്ലബ്ബിനെയും, ക്ലബ് മെസ്സിയെയും അന്യോന്യം ദത്തെടുക്കുകയായിരുന്നു. ബാര്‍സയുടെ യുവ അക്കാഡമിയില്‍ ചേര്‍ന്ന് കളിയുടെ നൂതനവും, തന്ത്രപരവുമായ വശങ്ങളെ ഒരു സ്പോഞ്ചു കണക്കെ ഒപ്പിയെടുക്കുകയായിരുന്നു, മെസ്സി. യുറോപ്യന്‍ ക്ലബ്ബുകളുടെ ശക്തമായ ഘടനയാണ് ബാര്‍സയ്ക്കുമുണ്ടായിരുന്നത്. യുവ പ്രതിഭകളെ വാര്‍ത്തെടുത്തു, മികച്ച പന്ത് കളിക്കാരാക്കുന്ന മികവ്. ആഴ്ന്നു കിടക്കുന്ന വേരുകളിലൂടെ സഞ്ചരിച്ചു, പയറ്റി തെളിഞ്ഞ മെസ്സി, ഫ്രാങ്ക് റയ്ക്കാര്‍ഡിന്റെ പരീക്ഷണത്തില്‍, 2003ല്‍ പോര്‍ടോക്കെതിരായ ഒരു സന്നാഹ മത്സരത്തില്‍ ജഴ്സിയണിഞ്ഞു പ്രൊഫഷണല്‍ കളിയരങ്ങില്‍ തന്റെ ഹരിശ്രീ കുറിച്ചു. പിന്നീട്...
Read more »

Tags: , , , , , , , ,
Posted in കായികം | Comments

പന്തെഴുത്ത്: ലോകം കീഴടക്കിയവര്‍

April 5, 2011
By
പന്തെഴുത്ത്: ലോകം കീഴടക്കിയവര്‍

1983ല്‍ കപ്പ്‌ നേടുമ്പോള്‍ സചിന്‍ അന്താരാഷ്ട്രീയ ക്രിക്കറ്റില്‍ കളിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. കളിച്ചു തുടങ്ങിയതിനു ശേഷം രണ്ടാമതൊരു കപ്പിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു എന്നും സചിന്‍. പാകിസ്ഥാനെതിരെ 21 വര്‍ഷങ്ങള്‍ക്കു മുമ്പ് 'തീ കൊണ്ട്' ക്രിക്കറ്റ് മാമോദിസ മുങ്ങിയ ഇതിഹാസം ഇന്നും വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയപ്പോഴും ഒരു നഷ്ടം സചിനെ എന്നും പിന്തുടര്‍ന്നു. 1992 മുതലുള്ള ലോക കപ്പ്‌ ടീമുകളില്‍ കളിച്ച ലിറ്റില്‍ മാസ്റ്റര്‍ക്ക് അഞ്ചു റ്റൂര്‍ണമെന്റുകളിലും നിരാശയായിരുന്നു ഫലം. ഇത്തവണത്തെ...
Read more »

Tags: , , , , , ,
Posted in കായികം | Comments

പന്തെഴുത്ത്: കളി കാര്യമാകുമ്പോള്‍

March 29, 2011
By
പന്തെഴുത്ത്: കളി കാര്യമാകുമ്പോള്‍

കോര്‍പറേറ്റ് ലോകത്തിന് ഇന്ത്യാ-പാക് മത്സരം എന്നും ചാകരയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വൈര്യം കളിയുടെ വില്പന മൂല്യം വര്‍ധിപ്പിക്കുമെന്ന് മുതലാളിത്തത്തിനറിയാം. അതുകൊണ്ട് തന്നെ, 'പരമ്പരാഗത വൈരികള്‍' എന്ന ക്ലീഷെ പോലും ഇവിടെ പരസ്യവാചകമാണ്. മന്‍മോഹന്‍ സിംഗിന്റെ പാക് പ്രധാനമാന്ത്രിക്കയുള്ള ക്ഷണം ഒരു പക്ഷേ, ഇന്ന് ചീഞ്ഞു നാറി നില്‍ക്കുന്ന സ്വന്തം സര്‍ക്കാരിന് ഒരു മുഖമിനുപ്പ് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം. അഴിമതി കഥകള്‍ മാത്രമല്ല, വിക്കിലീക്സ് വെളിപ്പെടുത്തലുകളും മന്മോഹന്‍ സിംഗിന്റെ വിശ്വാസ്യതയ്ക്കേല്പിച്ച ആഘാതം ചില്ലറയല്ല. അതുകൊണ്ട്, ക്രിക്കറ്റ്...
Read more »

Tags: , , , ,
Posted in കായികം, രാഷ്ട്രീയം, സാമ്പത്തികം | Comments

ഈജിപ്ത് നല്‍കുന്ന ഉത്തരങ്ങള്‍

February 10, 2011
By
Egypt-Crisis

ഏതളവു കോല്‍ വച്ചു നോക്കിയാലും ജനശക്തിയുടെ തുറന്ന പ്രകടനമാണ് ഈജിപ്തില്‍ കണ്ടത്. അതാകട്ടെ, ചരിത്രം മരിച്ചു പോയെന്നും, ജനങ്ങളുടെ ശക്തി ഒരു മിത്താണെന്നും, ഇനി ചെറിയ ലിബറല്‍ മുന്നേറ്റങ്ങള്‍ക്കു മാത്രമേ ലോകത്തെ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയൂ എന്നും വാദിച്ച നിയോലിബറല്‍-പോസ്റ്റ് മോഡേണിസ്റ്റ്-അരാജക അച്ചുതണ്ടിന്റെ സിദ്ധാന്തങ്ങള്‍ക്കേറ്റ പ്രഹരം കൂടിയാണ്. ചരിത്രം നിര്‍മിക്കുന്നത് തങ്ങളാണെന്നും, അതിനുള്ള അവകാശം ഞങ്ങള്‍ക്കു തിരിച്ചു തരൂ എന്നും ഒരു ജനത എഴുന്നേറ്റു നിന്നു പറഞ്ഞപ്പോഴുണ്ടായ മുഴക്കത്തിന്റെ അലയൊലികളാണ് ലോകത്തിനെ പലഭാഗങ്ങളില്‍ നമ്മള്‍ കേട്ടത്....
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

അറേബ്യയില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍

February 1, 2011
By
അറേബ്യയില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍

പശ്ചിമേഷ്യ-വടക്കനാഫ്രിക്കയില്‍ ഇരമ്പുന്ന ജനകീയ പ്രക്ഷോഭത്തിന്റെ പ്രതിധ്വനികള്‍ വരുംകാലങ്ങളില്‍ അറേബ്യയെ പ്രകമ്പനം കൊള്ളിക്കുമെന്നുറപ്പ്. സൗദി അറേബ്യയിലെ ഫ്യൂഡല്‍ മതമൗലികവാദികള്‍ മുതല്‍ ഇസ്രയേലിലെ സാമ്രാജ്യത്വ സയണിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് ഇനി കാര്യങ്ങള്‍ പഴയ പോലെ എളുപ്പമായിരിക്കില്ലെന്ന് പികെ ആനന്ദ്
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, സംഘര്‍ഷം | Comments

ഇറങ്ങിവരുന്ന സ്വപ്നങ്ങള്‍

December 3, 2010
By
ഇറങ്ങിവരുന്ന സ്വപ്നങ്ങള്‍

ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യല്‍ പ്രകടനം അത്ര വലുതല്ലെങ്കിലും തെളിയിക്കുന്നത് ഉയര്‍ന്നു പറക്കുന്ന സ്വപ്നങ്ങളെ ഭൂമിയിലേക്കിറക്കി കൊണ്ടുവരാന്‍ കഴിവുള്ള താരങ്ങള്‍ ഇന്ന് ഈ രാജ്യത്തിനുണ്ടെന്നാണെന്ന് പികെ ആനന്ദ്
Read more »

Tags: , , , , ,
Posted in കായികം, സംസ്കാരികം | Comments

ഈ കോമണ്‍ഫില്‍ത്ത് ഗെയിംസ് ആര്‍ക്കുവേണ്ടി?

October 2, 2010
By
ഈ കോമണ്‍ഫില്‍ത്ത് ഗെയിംസ് ആര്‍ക്കുവേണ്ടി?

കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അവസരം കിട്ടിയത് എന്തോ മഹാകാര്യ ലബ്ധിയായാണ് സര്‍ക്കാരും കോര്‍പറേറ്റ് മാധ്യമങ്ങളും തുടക്കത്തിലേ കൊട്ടിഘോഷിച്ചത്. ദില്ലിയുടെ മുഖം മാറുന്നു എന്ന വീമ്പു പിന്നാലേയും. എന്നാല്‍, അഴുകി പൊട്ടിക്കൊണ്ടിരിക്കുന്ന ഈ നഗരത്തിന്റെ അണ്ടര്‍ബെല്ലിയെ കുറിച്ച് ഒരു ഗെയിംസ് പ്രണയിതാവും പറഞ്ഞു കണ്ടില്ലെന്ന് പികെ ആനന്ദ്
Read more »

Tags: , , ,
Posted in കായികം, പരിസ്ഥിതി, വികസനം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍