Posts Tagged ‘ Narendra Modi ’

ഖബര്‍സ്ഥാനില്‍ തള്ളപ്പെട്ട ജഡങ്ങള്‍

March 2, 2012
By
ഖബര്‍സ്ഥാനില്‍ തള്ളപ്പെട്ട ജഡങ്ങള്‍

ഒരു ബഹുസ്വര, മതേതരസമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്വതന്ത്രവും സുരക്ഷിതവുമായ നിലനില്‍പ് വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ വളരെ ആസൂത്രിതമായി ആയിരക്കണക്കിന് പേര്‍ കൊലചെയ്യപ്പെട്ടതാണ് ഗുജറാത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാം കണ്ടത്. ആ കൂട്ടക്കൊലയെ മുന്‍നിര്‍ത്തി നിരവധി റിപോര്‍ട്ടുകളും പഠനങ്ങളും പ്രബന്ധങ്ങളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. നീതി, സുരക്ഷിതത്വം തുടങ്ങിയ മൂല്യങ്ങള്‍ ഓരോരുത്തര്‍ക്കും എത്രത്തോളം 'ഭാരത'ത്തില്‍ ലഭ്യമാകുന്നു എന്നായിരുന്നു അവയത്രയും അന്വേഷിച്ചത്. ഇവയ്ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ചില ക്രിയാത്മക പ്രകാശനങ്ങളായിരുന്നു കലാപവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മൂന്ന് കഥാചലച്ചിത്രങ്ങള്‍.
Read more »

Tags: , , ,
Posted in അവകാശങ്ങള്‍, മതം, സംസ്കാരികം, സിനിമ | Comments

എവിടെയാണ് ഗുജറാത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍?

February 29, 2012
By
എവിടെയാണ് ഗുജറാത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍?

എന്തുകൊണ്ടാണ് 2002ലെ കൊള്ളയേയും, കൊള്ളിവെപ്പിനേയും, ബലാത്സംഗങ്ങളേയും മറ്റും തള്ളിപ്പറയാന്‍ സംഘപരിവാരം ഇനിയും തെയ്യാറാവാത്തത്? നരേന്ദ്ര മോഡിയോടു മാത്രമല്ല, ബിജെപിയുടെ ഏതു ദേശീയനേതാവിനോടും ചോദിച്ചു നോക്കു, ഗോധ്രാനന്തര കൂട്ടക്കൊലയെ അപലപിക്കാന്‍ ആരെങ്കിലും തെയ്യാറാകുമോ? എന്തുകൊണ്ട്? ചോദിക്കുന്നത് റ്റീസ്റ്റ സെറ്റല്‍വാദ്. മുഖവുരകള്‍ ആവശ്യമുള്ള ഒരു പ്രവര്‍ത്തകയല്ല അവര്‍. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ലഹളയുടെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയെ നയിക്കുന്നത് റ്റീസ്റ്റയാണ്. ഇക്കാലമത്രയും...
Read more »

Tags: , , , ,
Posted in അഭിമുഖം, തീവ്രവാദം, മതം | Comments

ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍

February 27, 2012
By
ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍

'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ‌ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും...
Read more »

Tags: , , , , ,
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

Rural Apps: മോഡിക്കറ

February 12, 2012
By
Rural Apps: മോഡിക്കറ

ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തിന് ഈ മാസം ഒരു പതിറ്റാണ്ടു തികയുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വച്ച് സബര്‍മതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടതിനു ശേഷം ഗുജറാത്തില്‍ അരങ്ങേറിയത് രാജ്യം കണ്ട ഏറ്റവും വലിയ മുസ്ലിം വേട്ടകളിലൊന്നായിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് മാത്രം ആയിരത്തി ഇരുന്നൂറോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനു ശേഷം നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെതിരെ പല ആരോപണങ്ങളുമുയര്‍ന്നു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഹിന്ദു തീവ്രവാദികള്‍ ഗുജറാത്തില്‍ കൂട്ടക്കുരുതി നടത്തിയതെന്നതായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. അക്രമത്തെ ഇല്ലാതാക്കുന്നതിനു പകരം ന്യൂട്ടന്റെ...
Read more »

Tags: , , , ,
Posted in തീവ്രവാദം | Comments

സംഘികളുടെ പൊലീസ് സ്റ്റേറ്റ്

December 5, 2011
By
സംഘികളുടെ പൊലീസ് സ്റ്റേറ്റ്

ഒരു വ്യാജ എറ്റുമുട്ടല്‍ കൂടി ഗുജാറാത്ത് സര്‍ക്കാരിന്റെ പേരില്‍ രേഖപ്പെടുത്തികൊണ്ട് അന്വഷണത്തിനായുള്ള നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറും, വിദ്യാര്‍ഥിയായ ഇസ്രത്ത് ജഹാനുമുള്‍പ്പടെ നാലുപേര്‍ അതിദാരുണമാ‍യി കൊല്ലപ്പെട്ടതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാ‍ന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചു സിബിഐക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് ഉത്തരവായി. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളെന്നാരോപിച്ചാണ് ഇവരെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ ഇതു രണ്ടാം തവണയാണ് തീവ്രവാദി മുദ്ര കുത്തി നിരപരാധിളെ കൊലപ്പെടുത്തിയതിന്റെ...
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം | Comments

പുതുഗുജറാത്ത് എന്ന വലിയ നുണ

October 28, 2011
By
പുതുഗുജറാത്ത് എന്ന വലിയ നുണ

കുത്തക മുതലാളിമാര്‍ക്കു തോന്നിയപോലെ വ്യവസായ സ്ഥപനങ്ങള്‍ തുടങ്ങാ‍നും തൊഴിലാളികളെ ഇഷ്ടംപോലെ ചൂഷണം ചെയ്യാനും പാവപ്പെട്ടവരെ വികസനത്തിന്റെ പേരില്‍ കുടിയിറക്കാനും വേണ്ടി ഉണ്ടാക്കിയ ഭരണരീതിയാണ് 'പുതുഗുജറാത്ത്‌' മാതൃക. മിനുമിനുത്ത വീതിയുള്ള റോഡുകള്‍, തൊഴില്‍ സമരങ്ങള്‍ ഇല്ലാത്ത പണിശാലകള്‍, മാനം മുട്ടുന്ന റസിഡന്‍ഷ്യല്‍, ഷോപ്പിം കെട്ടിടങ്ങള്‍... ഇതൊക്കയാണ് ഗുജറാത്തു മാതൃകയുടെ കൊത്തളങ്ങള്‍ എന്നു പറഞ്ഞാണ് മലയാളികള്‍ പോലും ചര്‍ച്ച ചെയ്യാറ്. ഇതു എവിടെ നിന്നു വന്നു, ആരുണ്ടാക്കി, ആരെല്ലാം ആണു ഇതിന്റെ യഥാര്‍ത ഗുണഭോക്താകള്‍, ആരെല്ലാമാണ് ഇതിനു വിലകൊടുക്കേണ്ടി...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, രാഷ്ട്രീയം, സാമ്പത്തികം | Comments

ഇതു പ്രഹസനമോ അതോ ദുരന്തമോ?

September 20, 2011
By
ഇതു പ്രഹസനമോ അതോ ദുരന്തമോ?

ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുഞ്ഞുങ്ങളുടേയും കത്തിക്കരിഞ്ഞ ശരീരം മുതല്‍, നരോദാ പാട്ടിയയില്‍ ജീവനോടെ മൂടപ്പെട്ട നിലവിളികള്‍ വരെ വാജ്പായി ഭരണകാലത്തിന്റെ ഹിന്ദുത്വപരീക്ഷണങ്ങളുടെ കഥ പറയും. എന്നാല്‍ ഒടുവില്‍ 'സുഖാനുഭൂതി ഘടക'പ്പരസ്യവും, ആത്മവിശ്വാസവുമായിറങ്ങിയ ഹിന്ദുത്വകൂട്ടത്തെ അധികാരത്തില്‍ നിന്നും ആട്ടിയോടിക്കാന്‍ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുണ്ടായിരുന്നു. ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് പാര്‍ടിയുടെ ശ്രമത്തെ മുളയിലേ നുള്ളിയ അതേ ജനം. ആ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നുള്ള കരകയറല്‍ കിനാവിലെ വിശ്വപുരുഷനാണ് ഇന്ന് മോഡി. കാരണം, വാജ്പായി പരീക്ഷിച്ചു പരാജയപ്പെട്ട ഭരണരീതി...
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം, രാഷ്ട്രീയം | Comments

വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

May 24, 2011
By
വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

അരുന്ധതി റോയിയുടെ പ്രസ്താവനകളോടുള്ള വിയോജിപ്പ് ജനാധിപത്യരീതിയില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കാതെ, ഗുണ്ടായിസവും പ്രകോപനസമരങ്ങളും അസഭ്യവര്‍ഷങ്ങളും പ്രതികരണരൂപമായി തെരഞ്ഞെടുക്കുകവഴി സംഘപരിവാര്‍ പൊതുസമൂഹത്തിനു കൈമാറുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയെ സംബന്ധിച്ചുള്ള വാദങ്ങളിലും വിവാദങ്ങളിലും വാദിഭാഗം തങ്ങളാണെന്നും രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം അതിനാല്‍തന്നെ തങ്ങള്‍ക്കാണെന്നും, അതുവഴി ഇത്തരം സമരങ്ങള്‍ 'അപഭ്രംശിക്കപ്പെടുന്ന' ദേശവികാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നും, അതുകൊണ്ട് ഈ വയലന്‍സ് ദേശനന്മയുടെ ഭാഗമാണെന്നും പരിവാര്‍ നിഗൂഢമായി സമര്‍ത്ഥിക്കുന്നുണ്ട്. ഈ രാജ്യത്ത് ഇങ്ങനെ എന്തും നടക്കുമെന്ന് അവര്‍ക്കറിയാം.
Read more »

Tags: , , , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, രാഷ്ട്രീയം, വികസനം | Comments

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചോരപ്പാടുകള്‍

July 28, 2010
By
സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചോരപ്പാടുകള്‍

വംശഹത്യ നടത്തി അധികാരം നിലനിര്‍ത്തിയ നരേന്ദ്ര മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കുന്നതിനു പകരം ദേശീയ നേതാവായുയര്‍ത്തിയ ബിജെപി, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായെ വീരനായകനായി വാഴിക്കുന്നതില്‍ അത്ഭുതപ്പെടാനെന്തെങ്കിലുമുണ്ടോ? എംജെഎസ് എഴുതുന്നു.
Read more »

Tags: , , , , , ,
Posted in തീവ്രവാദം, രാഷ്ട്രീയം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍