പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചു നടന്ന രണ്ടാം യുപിഎയുടെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് സര്‍ക്കാരിന് ഇനി രണ്ടു വര്‍ഷം മാത്രമേ ഉള്ളുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ ചെയര്‍പേഴ്സനുമായ സോണിയാ ഗാന്ധി മുന്നറിയിപ്പു നല്‍കിയത് മേയ് 22നായിരുന്നു. അതേ ദിവസം തന്നെ, അഘോഷചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ്, പാര്‍ലമെന്റിന്റെ വേനല്‍കാല സമ്മേളനത്തിന്റെ അന്ത്യം കുറിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് നേട്ടങ്ങളൊരുപാടുണ്ടെങ്കിലും യുപിഎ സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ടെന്നാണ്. 'മികച്ച പ്രകടനം'...
Read more »
Tags: Economic crisis, Finance capital, Manmohan Singh, MJS, oil prices, Sonia Gandhi, UPA
Posted in സാമ്പത്തികം | Comments
കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും. ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് 'ജനപ്രിയ' മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം.
Read more »
Tags: Capitalism, Manmohan Singh, MJS, Montek Singh Ahluwalia, Poverty line, UPA
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സാമ്പത്തികം | Comments
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കോനിയും എല്‍ആര്‍എയും അവരുടെ യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആഫ്രിക്ക കണ്ട ഏറ്റവും ഭീകരനായ വിമതരിലൊരാളാണ് ജോസഫ് കോനി. അകോലികളുടെ പരിശുദ്ധാത്മാവ് തന്നില്‍ കുടിയേറിയിട്ടുണ്ടെന്നും, താന്‍ പ്രവാചകനാണെന്നും മറ്റും അവകാശപ്പെടുന്ന ഈ പഴയ അള്‍ത്താര ബാലന്‍ വര്‍ഷങ്ങളോളം ഒരു സമുദായത്തേയും, ഭരണകൂടത്തേയും വിറപ്പിച്ചു കൊണ്ടാണ് തന്റെ യുദ്ധങ്ങള്‍ തുടര്‍ന്നത്. കുട്ടികളെ സ്കൂളുകളില്‍ നിന്നും, അവരുടെ വീടുകളില്‍ നിന്നും, കളിസ്ഥലങ്ങളില്‍ നിന്നുമെല്ലാം കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയി വിമത സൈന്യത്തില്‍ ചേര്‍ക്കുക, അവരെകൊണ്ടു തന്നെ അവരുടെ മാതാപിതാക്കളെ...
Read more »
Tags: Africa, Joseph Kony, Lord's Resistance Army, MJS, Uganda
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
പ്രധാന മന്ത്രിയുടെ കഴിവുകേടിനും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുക്കും, ഇതു രണ്ടും ചേര്‍ന്ന് രാജ്യത്തിനു വരുത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ നഷ്ടത്തിനും ഒരു രാജയെ ബലിയാടാക്കി കൊണ്ടു മാത്രം മറുപടി പറയാമെന്ന കോണ്‍ഗ്രസ് തന്ത്രം ഒരേ സമയം ജനത്തേയും നീതിപീഠത്തേയും നോക്കി കൊഞ്ഞനം കുത്തുന്നതിനു സമമാണ്. പ്രധാന മന്ത്രിക്ക് ആത്മാഭിമാനോ, അല്പമെങ്കിലും ഉത്തരവാദിത്വബോധമോ ഉണ്ടായിരുന്നെങ്കില്‍ ആ ഇരിക്കുന്ന ഓഫീസില്‍ നിന്നും ഇറങ്ങിപോകേണ്ടതാണ്. പക്ഷേ, അത്രയൊക്കെ മന്മോഹനില്‍ നിന്നും പ്രതീക്ഷിക്കുക അത്യാഗ്രഹമായിരിക്കും. ആകെ മുങ്ങിയാല്‍ മാത്രമല്ല, ആകെ നാറിയാലും ചിലപ്പോ...
Read more »
Tags: 2G scam, A Raja, Congress, Manmohan Singh, MJS, Politics, Supreme Court, Telecom, UPA
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments
2001 സെപ്തംബര്‍ 11 എങ്ങിനെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത് എന്നതിനെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങളും പഠനങ്ങളും ഇന്നു ലഭ്യമാണ്. അന്നേദിവസം ആക്രമിക്കപ്പെട്ടത് സോവിയറ്റാനന്തര ലോകക്രമത്തിന്റെ കേന്ദ്രശക്തിയായതിനാല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ദൂര വ്യാപകമായിരിക്കുമെന്ന് പല വിദഗ്ദരും മുന്നറിയിപ്പു തന്നിരുന്നു. ലോകയുദ്ധാനന്തര കാലത്ത് അമേരിക്ക പല രാജ്യങ്ങളിലും നേരിട്ടും അല്ലാതേയും യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഭരണകൂടങ്ങള്‍ അട്ടിമറിക്കുകയും നിരവധിയാളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, സ്വന്തം മണ്ണും ജനങ്ങളും പുറമാക്രമണത്തിന് വിധേയമാവുന്നത് ആദ്യമായായിരുന്നു.
Read more »
Tags: Afghanistan, al-Qaeda, imperialism, International, Iraq, Middle East, MJS, Terrorism, US
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
ഒരു ഭാഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല, മറുഭാഗത്ത് ഉള്ള തൊഴിലുകള്‍ക്കു തന്നെ സുരക്ഷയില്ല. സമ്പത്ത് സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു, ഇറ്റുവീഴല്‍ സിദ്ധാന്തം മായയായി മാത്രം നിലനില്‍ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് അസമത്വം പെരുകുമെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രിയെ പോലെ സാമ്പത്തികശാസ്ത്രത്തില്‍ ഉന്നത ബിരുദമൊന്നും വേണ്ട. എന്‍എസ്എസ്ഒയുടെ തന്നെ കണക്കുകളനുസരിച്ച് 2004-09 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ വരുമാനത്തിലെ അസമത്വം കുതിച്ചുയരുകയായിരുന്നു. അതായത്, 2009ല്‍ നഗരവാസികളുടെ ആളോഹരി ചിലവ് ഗ്രാമീണമേഖലയിലുള്ളവരുടെ ആളോഹരി ചിലവിനേക്കാള്‍ 91ശതമാനം കൂടുതലായിരുന്നു.
Read more »
Tags: Development, Economy, Manmohan Singh, MJS, NSSO, UPA, workers
Posted in തൊഴിലാളി, വികസനം, സാമ്പത്തികം | Comments
2009ല്‍ ഇടതുമുന്നണി നേടിയത് 41.9 ശതമാനം വോട്ടാണ്. അതായത്, 2006ല്‍ നിന്നും 6.21 ശതമാനത്തിന്റെ ഇടിവ്. കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ 3.04 ശതമാനം വോട്ടുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവു നടത്തിയപ്പോള്‍, 2006ല്‍ നിന്നും 2011ലേക്കെത്തുമ്പോള്‍ യുഡിഎഫിനു നഷ്ടമായത് 2.13 ശതമാനം വോട്ട്. മണ്ഡലങ്ങളുടെ എണ്ണം നോക്കിയാലും ഈ മാറ്റം പ്രകടമാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 100 സീറ്റില്‍ യുഡിഎഫിനു മേല്‍ക്കൈയുണ്ടായിരുന്നതു കാണാം. ബാക്കിയുള്ള 40ല്‍ മാത്രമേ...
Read more »
Tags: Assembly elections, Congress, CPIM, Kerala, MJS, VS Achuthanandan
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, വികസനം | Comments
വംശഹത്യ നടത്തി അധികാരം നിലനിര്‍ത്തിയ നരേന്ദ്ര മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കുന്നതിനു പകരം ദേശീയ നേതാവായുയര്‍ത്തിയ ബിജെപി, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായെ വീരനായകനായി വാഴിക്കുന്നതില്‍ അത്ഭുതപ്പെടാനെന്തെങ്കിലുമുണ്ടോ? എംജെഎസ് എഴുതുന്നു.
Read more »
Tags: Amit Shah, BJP, Fake encounter, Gujarat, MJS, Narendra Modi, Sohrabudeen
Posted in തീവ്രവാദം, രാഷ്ട്രീയം | Comments
ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി പോവുകയായിരുന്ന ഫ്രീ ഗാസാ മൂവ്മെന്റിന്റെ കപ്പലുകള് ആക്രമിച്ച് ഒന്പതു പേരെ കൊന്നൊടുക്കിയ ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യാന് അമേരിക്ക നിയന്ത്രിക്കുന്ന ആഗോള വ്യവസ്ഥയ്ക്കാകുമോ? യുദ്ധാനന്തര ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധരും യുദ്ധവെറിയന്മാരുമാണ് ഇസ്രയേലെന്ന് എംജെഎസ്
Read more »
Tags: Barack Obama, Binyamin Netanyahu, Gaza attack, Hamas, israel, MJS
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
ഒന്നാമൂഴത്തില്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍ വാങ്ങുകയും ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാന്‍ പറ്റാതിരുന്ന സാമ്പത്തിക പരിഷ്കാരങ്ങളെ വാരിപ്പുണരുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെയാണ് രണ്ടാം യുപിഎയില്‍ കാണാന്‍ കഴിയുന്നതെന്ന് എംജെഎസ്
Read more »
Tags: Economy, Globalisation, Manmohan Singh, MJS
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments