Posts Tagged ‘ Middle East ’

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയിലേക്ക്

February 14, 2012
By
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയിലേക്ക്

നിലവില്‍ ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാന്‍ മുന്‍പെത്തേക്കാളധികമായി ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഇത്തരമൊരു പ്രതികാരം കൊണ്ട് തെഹ്റാനും ഹെസ്ബൊല്ലയ്ക്കും എന്തു നേട്ടമാണുണ്ടാകുക എന്നതാണ് ചോദ്യം? മിഡില്‍ ഈസ്റ്റില്‍ ഹെസ്ബൊല്ലയെ പിന്തുണയ്ക്കുന്നത് രണ്ടു രാഷ്ട്രങ്ങളാണ്--ഇറാനും സീറിയയും. അതില്‍ സീറിയയിലെ ബഷര്‍ അല്‍-അസദ് ഭരണകൂടം വന്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. അസദ് വീണാല്‍ ഹെശ്ബൊല്ലയ്ക്ക് അവശേഷിക്കുന്ന ഒരേയൊരു സഖ്യരാജ്യം ഇറാനാകും. ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാനേയും പരമാവധി ഒറ്റപ്പെടുത്താനാണ് പടിഞ്ഞാറന്‍ രാജ്യങ്ങളും ഇസ്രയേലും ശ്രമിച്ചു കൊണ്ടിരിക്കുന്നത്....
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം | Comments

സീറിയന്‍ ശിശിരം

February 11, 2012
By
സീറിയന്‍ ശിശിരം

ഭരണകൂടത്തിന്റെ മുഷ്ക്കിനെ ഭയന്ന് കാലങ്ങളോളം രാഷ്ട്രീയ മുഖ്യധാരയില്‍ നിന്നും അകന്നു ജീവിച്ചിരുന്ന ബ്രദര്‍ഹുഡിനെ സംബന്ധിച്ച് അറബ് പ്രക്ഷോഭങ്ങള്‍ ഒരു ചരിത്രപരമായ അവസരമായിരുന്നു. പ്രത്യേകിച്ചും, ലിബിയയില്‍ നാറ്റോ നടത്തിയ സൈനിക ഇടപെടല്‍ അവര്‍ക്ക് പുത്തനൂര്‍ജം പകരുകയും ചെയ്തു. അസദിന്റെ ഭരണകൂടമാകട്ടെ, അമേരിക്കയുടെ കണ്ണില്‍ മിഡില്‍ ഈസ്റ്റിലെ ദൂര്‍ത്തപുത്രനാണു താനും. ഇറാന്റെ സഖ്യശക്തിയാണ് സീറിയ. പലസ്തീന്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ആസ്ഥാനം ഈ ആഴ്ച വരെ സീറിയന്‍ തലസ്ഥാനമായ ഡമാസ്കസായിരുന്നു. ലെബനീസ് ഗ്വറില്ലാ പ്രസ്ഥാനമായ ഹെസ്ബൊല്ലയുടെ സഖ്യശക്തിയുമാണ് സീറിയ....
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

സീറിയന്‍ തിയറ്റര്‍

January 20, 2012
By
സീറിയന്‍ തിയറ്റര്‍

എന്തു കൊണ്ട് സീറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വീണില്ല? സീറിയയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. പ്രക്ഷോഭകാരികള്‍ക്ക് തുര്‍ക്കിയുടേയും, ഗള്‍ഫ് രാജാക്കന്മാരുടേയും, പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും തുറന്ന പിന്തുണയുണ്ട്. തുര്‍ക്കി-സീറിയന്‍ അതിര്‍ത്തി വഴി വിമതര്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നു വരെ റിപോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നയതന്ത്രപരമായി സീറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് അയ്യായിരത്തിലധികം ആളുകള്‍ ഇതിനകം തന്നെ സീറിയന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. എങ്കിലും മുബാറക്കിന്റേയോ,...
Read more »

Tags: , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ജനങ്ങള്‍ തിരിച്ചുവരുന്നു

January 5, 2012
By
ജനങ്ങള്‍ തിരിച്ചുവരുന്നു

സാമ്രാജ്യത്വം അതിന്റെ ഭീകരതകള്‍ ഒരുവശത്തു തുടരുമ്പോഴും വലതുപക്ഷ അക്കാദമിക്കുകള്‍ എഴുതിത്തള്ളിയ ജനകീയ മുന്നേറ്റങ്ങള്‍ മറ്റെന്നത്തെക്കാളുമുപരിയായി തിരികെ വരുന്നതിനാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. ഇത്തരം മുന്നേറ്റങ്ങള്‍ ജനവിരുദ്ധ ഭരണകൂടങ്ങളെ കടപുഴക്കുന്ന കാഴ്ചകളാവും 2012-ല്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ഇര്‍ഹാല്‍ (ഇറങ്ങിപ്പോ…)

November 24, 2011
By
ഇര്‍ഹാല്‍ (ഇറങ്ങിപ്പോ…)

ചോര നീരാക്കി നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഒരു പ്രതിവിപ്ലവത്തിനും വിട്ടുകൊടുക്കാന്‍ ഈജിപ്ത് ഇന്നു തെയ്യാറല്ല. പട്ടാളത്തിന്റെ സ്വരത്തിനൊപ്പം ചേര്‍ത്തു 'കോറസ്' പാടുന്ന സംഘങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുമെന്നും അവര്‍ പറയുന്നു. തണ്ടാവിയുടെ നവംബര്‍ 22ലെ റ്റെലിവിഷന്‍ പ്രസംഗത്തില്‍ തൃപ്തരാകാത്ത ജനം 'ഇര്‍ഹാല്‍' (അറബിക്കില്‍ 'ഇറങ്ങിപ്പോ') എന്ന് ആര്‍ത്തു വിളിക്കുകയായിരുന്നു. ജൂലൈയോടെ പുതിയ പ്രസിഡന്റും, ഭരണഘടനയും നിലവില്‍ വരുമെന്നും, അതും കൂടാതെ ജനം ആവശ്യപ്പെടുകയാണെങ്കില്‍, 'സിവിലിയന്‍ ഭരണത്തിനായി' ജനഹിതപരിശോധന നടത്താമെന്നുമുള്ള 'മധുരിക്കുന്ന' വാക്കുകളില്‍ ഇനി മയങ്ങാന്‍ തങ്ങളെ കിട്ടിലെന്നു...
Read more »

Tags: , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, പലവക, സംഘര്‍ഷം | Comments

ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം

September 18, 2011
By
ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം

ഗാസയിലെ കാര്യമെടുക്കൂ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടോടിപ്പോയവരെ ഒരു മതില്‍ കെട്ടി വളഞ്ഞുവെച്ചിരിക്കുന്നു. എവിടെയും പോകാനില്ല. കാഴ്ച ബംഗ്ളാവുകളിലെ കൂടുകളില്‍ മൃഗങ്ങളെന്ന പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ബേത്ലഹേമിലേക്കോ, ഈജിപ്തിലേക്കോ, ജോര്‍ഡാനിലേക്കോ, ലെബനോനിലേക്കോ, സ്വീഡനിലേക്കോ ഓടിപ്പോകാമായിരുന്നു. ഇന്നതിന് കഴിയില്ല. കാരണം നാലുപാടും മതിലുകളാണ്. മെഡിറ്ററേനിയനില്‍ നിന്ന് യുദ്ധക്കപ്പലുകള്‍, ആകാശത്തു നിന്ന് യുദ്ധ വിമാനങ്ങള്‍, കിഴക്കു നിന്നും വടക്കു നിന്നും യുദ്ധ റ്റാങ്കുകള്‍. ഏതു സമയവും പതിക്കാവുന്ന ഒരു യുദ്ധം തലക്കുമേല്‍ തൂങ്ങിയാടി...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, പുസ്തകം | Comments

‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പത്താണ്ടുകള്‍

September 11, 2011
By
‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ പത്താണ്ടുകള്‍

2001 സെപ്തംബര്‍ 11 എങ്ങിനെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത് എന്നതിനെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങളും പഠനങ്ങളും ഇന്നു ലഭ്യമാണ്. അന്നേദിവസം ആക്രമിക്കപ്പെട്ടത് സോവിയറ്റാനന്തര ലോകക്രമത്തിന്റെ കേന്ദ്രശക്തിയായതിനാല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ദൂര വ്യാപകമായിരിക്കുമെന്ന് പല വിദഗ്ദരും മുന്നറിയിപ്പു തന്നിരുന്നു. ലോകയുദ്ധാനന്തര കാലത്ത് അമേരിക്ക പല രാജ്യങ്ങളിലും നേരിട്ടും അല്ലാതേയും യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഭരണകൂടങ്ങള്‍ അട്ടിമറിക്കുകയും നിരവധിയാളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, സ്വന്തം മണ്ണും ജനങ്ങളും പുറമാക്രമണത്തിന് വിധേയമാവുന്നത് ആദ്യമായായിരുന്നു.
Read more »

Tags: , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

DataPost: കലാപത്തിന്റെ സാമ്പത്തികശാസ്ത്രം

May 22, 2011
By

അറബ് ലോകത്ത് ഈയിടെയുണ്ടായ ചടുലമാറ്റങ്ങള്‍ പ്രവചനങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. അവയുടെ വരവ് ആരും തന്നെ മുന്‍കൂട്ടികണ്ടില്ലെന്നു സാരം. അറബ് ലോകത്ത് പൊതുവെ എല്ലാം ശാന്തമെന്ന തോന്നലായിരുന്നു നാളുകളേറെയായി ഉണ്ടായിരുന്നത്. സൂക്ഷ്മനിരീക്ഷകരൊഴികെ ആരും തന്നെ, പത്രമാധ്യമങ്ങള്‍ പ്രത്യേകിച്ചും, അറബ് സമ്പദ്വ്യവസ്ഥകളുടെ ഉള്ളുകള്ളികള്‍ ചികയാന്‍ മെനക്കെട്ടിരുന്നില്ല. ഈജിപ്ത്, ജോര്ദ്ദാന്‍, ലെബനന്‍, ഒമാന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ 2005 മുതല്‍ 2010 വരെ ഏതാണ്ട് ശരാശരി ആറ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. സിറിയ, ടുണീഷ്യ, ലിബിയ എന്നിവര്‍...
Read more »

Tags: , , , , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments

Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

May 20, 2011
By
Briefings: ഒബാമയുടെ മിഡില്‍ ഈസ്റ്റ്

സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കയുടെ പുതിയ മിഡില്‍ ഈസ്റ്റ് നയം മേയ് 19ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ആപീസില്‍ നിന്നും പ്രഖ്യാപിക്കുകയുണ്ടായി. ജനകീയ സമരങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി മിഡില്‍ ഈസ്റ്റ്-വടക്കനാഫ്രിക്കയുടെ രാഷ്ട്രീയഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അമേരിക്ക പുതിയ നിലപാട് പ്രഖ്യാപിക്കുന്നത്. 2010 ഡിസംബറില്‍ വടക്കനാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇതിനകം തന്നെ രണ്ടു സ്വേച്ഛാധിപതികളെ—ടുണീഷ്യയിലെ ബെന്‍ അലിയേയും, ഈജിപ്തിലെ ഹോസ്നി മുബാറക്കിനേയും—അധികാരത്തില്‍ നിന്നും പുറത്താക്കി കഴിഞ്ഞു....
Read more »

Tags: , , , , , , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

Briefings: പാക് പ്രതിസന്ധി

May 4, 2011
By
Briefings: പാക് പ്രതിസന്ധി

Be Sociable, Share! Tweetഒസാമാ ബിന്‍ ലാദന്റെ മരണം പാകിസ്ഥാന്റെ പട്ടാള-രാഷ്ട്രീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തെത്തിച്ചിരിക്കുന്നു. ബിന്‍ ലാദന്റെ ഒളിവുവാസത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇസ്ലാമാബാദിനു നേരെ ഉയരുന്ന ചോദ്യങ്ങളുടെ എണ്ണവും കൂടുന്നു. അമേരിക്ക പുറത്തുവിട്ട വിവരമനുസരിച്ച്, പാകിസ്ഥാനെ അറിയിക്കാതെയാണ് ബിന്‍ ലാദനെതിരെയുള്ള ഓപറേഷന്‍ യുഎസ് സൈനികര്‍ നടപ്പാക്കിയത്. ഇക്കാര്യം വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ഓപെഡ് ലേഖനത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സമ്മതിച്ചിട്ടുണ്ട്. അതായത്, ഇസ്ലാമാബാദിനു ഏകദേശം 60...
Read more »

Tags: , , , , , , ,
Posted in അന്തര്‍ദേശീയം, തീവ്രവാദം, സംഘര്‍ഷം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍