ഇന്ന് ഇന്ത്യയിലെ കമ്യൂണിസം രണ്ടു വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് എന്റെ അഭിപ്രായം. ഒരു ഭാഗത്ത് ബൂര്‍ഷ്വാ ലിബറലിസത്തിന്റെ മേല്‍ക്കോയ്മ, മറുഭാഗത്ത് ഫ്യൂഡല്‍-സ്റ്റാലിനിസത്തിന്റെ ശക്തമായിക്കൊണ്ടിരിക്കുന്ന പിടി. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പൊതുവായുള്ള ചില കാര്യങ്ങളുണ്ട്--സോഷ്യലിസത്തോടുള്ള വ്യംഗ്യമായ പ്രതിബദ്ധതാ കുറവ്, നവലിബറല്‍ വികസന അജന്‍ഡയോടുള്ള വ്യംഗ്യമായ സ്വീകാര്യത, ജനശാക്തീകരണത്തോടുള്ള തിരസ്കാര മനോഭാവം. ഇതില്‍ ഏതെങ്കിലും ഒന്നിനോടോ, അതോ രണ്ടു വെല്ലുവിളികളോടുമോ കീഴടങ്ങുന്നത് ദുരന്തത്തിലേക്കാണ് വഴിവയ്ക്കുക.
Read more »






