സബ്സിഡികള്‍ വീണ്ടും വെട്ടിച്ചുരുക്കുക, സാമൂഹ്യ മേഖലയിലെ സര്‍ക്കാര്‍ പ്രാതിനിധ്യം കുറയ്ക്കുക, സ്വകാര്യ മൂലധനത്തിന്റെ ആഡംബര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, അന്തര്‍ദേശീയ ധന മൂലധനത്തിന്റെ ഇച്ഛകള്‍ക്കു മുന്നില്‍ സര്‍ക്കാരിനെ കൂടുതല്‍ ദുര്‍ബലമാക്കുക എന്നിങ്ങനെ ഒരു ഐഡിയല്‍ നവലിബറല്‍ ബജറ്റ് എന്തൊക്കെ ചെയ്യണമായിരുന്നുവോ അതൊക്കെ ചിദംബരത്തിന്റെ ബജറ്റ് ചെയ്യുന്നുണ്ട്. അതില്‍ ധനകാര്യ മന്ത്രിക്കും, അദ്ദേഹത്തിന്റെ പ്രധാന മന്ത്രി, ധനമൂലധനത്തിന്റെ യഥാര്‍ത്ഥ ഉപാസകന്‍, മന്‍മോഹന്‍ സിംഗിനും, സര്‍വോപരി കോണ്‍ഗ്രസ് പാര്‍ടിക്കും അഭിമാനിക്കാം. ജനം ഇനി നിക്കണ്ട ഓടിക്കോ എന്നു തന്നെയാണ് ബജറ്റിന്റെ...
Read more »
Tags: Chidambaram, Economy, Manmohan Singh, Stanly, Union budget, UPA
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
റെയില്‍വേയെ പൂര്‍ണമായും പാവങ്ങളില്‍ നിന്നും അകറ്റി വിപണിയുടെ ചിട്ടകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമായി മാറ്റി തീര്‍ക്കുക എന്ന അജന്‍ഡ പഴുതുകളില്ലാതെ ബന്‍സാല്‍ അവതരിപ്പിച്ചിരിക്കുന്നു. റെയില്‍വേ സേവനങ്ങളുടെ ചരക്കുവത്കരണം ഇനി അതിവേഗത്തില്‍ പ്രതീക്ഷിക്കാം. ആധുനിക വത്കരണത്തിന്റെ പേരില്‍ ഉയര്‍ന്ന നിരക്കുകളും, ഉയര്‍ന്ന സ്വകാര്യ പങ്കാളിത്തവും വഴിയേ വരും. റെയില്‍വേയുടെ കയ്യിലുള്ള ഭൂമി സ്വകാര്യ പദ്ധതികള്‍ക്കായി നല്‍കി കൊണ്ട് അതില്‍ നിന്നും 1,000 കോടിയോളം കണ്ടെത്തുക എന്ന നിര്‍ദേശം വന്നു കഴിഞ്ഞു.
Read more »
Tags: Economy, Manmohan Singh, P Chidambaram, Pavan K Bansal, railway, UPA
Posted in വികസനം, സാമ്പത്തികം | Comments
'പണിമുടക്ക് നിഷേധാത്മകമാണ്' എന്ന് പറയുന്നവര്‍ വിദേശവസ്ത്രം കത്തിച്ച ഗാന്ധിജിയോട് 'എന്തിനാണ് അതെല്ലാം കത്തിക്കുന്നത്, പാവങ്ങള്‍ക്ക് കൊടുത്തുകൂടെ?' എന്ന കുയുക്തി ഉയര്‍ത്തിക്കൊണ്ട് വിദേശ വസ്ത്ര ബഹിഷ്ക്കരണം തുരങ്കം വയ്ക്കാന്‍ തുനിഞ്ഞ കൊളോണിയല്‍ ആശ്രിതരുടെ പിന്മുറക്കാരാണ്. അവര്‍ക്ക് ഈ രാജ്യത്തിലെ ഭൂരിപക്ഷം ജനതയുടെ ഐശ്വര്യപൂര്‍ണമായ ജീവിതം ഒരു വിഷയമല്ല തന്നെ. മൂലധനതാത്പ്പര്യങ്ങളും ലാഭക്കൊതിയും മാത്രമാണ് അക്കൂട്ടരുടെ വ്യസനം.
Read more »
Tags: Fredy K Thazhathu, Globalisation, Manmohan Singh, Politics, Trade Union, workers
Posted in അവകാശങ്ങള്‍, തൊഴിലാളി, രാഷ്ട്രീയം | Comments
സ്വകാര്യ ബാങ്കിംഗ് ലൈസന്‍സ് ലഭിക്കാന്‍ മുന്‍പന്തിയിലുള്ള കമ്പനികകളിലൊന്നാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനു കീഴില്‍ വരുന്ന റിലയന്‍സ് ക്യാപിറ്റല്‍. ഇതു ആ കമ്പനിയിലെ ഓഹരി നിക്ഷേപകര്‍ക്കും അറിയാം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയ നവംബര്‍ 22 മുതല്‍ ബാങ്കിംഗ് ബില്‍ ലോക്സഭയില്‍ പാസായ ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ റിലയന്‍സ് ക്യാപിറ്റലിന്റെ ഓഹരി ഉയര്‍ന്നത് 24.9 ശതമാനമാണ്. എന്നാല്‍ റിലയന്‍സ് ക്യാപിറ്റലിനെ നിയന്ത്രിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം Rs.86,700...
Read more »
Tags: banking sector reforms, Economic crisis, Indian economy, Manmohan Singh, P Chidambaram, Stanly
Posted in സാമ്പത്തികം | Comments
പണ്ഡിതരേയും ശില്പികളേയും എന്നും ആദരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രഥമ പ്രധാനമന്ത്രിയും പണ്ഡിതനായിരുന്നു. ശില്പിയുമായിരുന്നു. പിന്നേയുമുണ്ട് ശില്പികള്‍. ഇന്ദിരാ പ്രിയദര്‍ശിനി സോഷ്യലിസ്റ്റു ഇന്ത്യയുടെ ശില്പി, രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി, സോണിയാ ഗാന്ധി ശില്പികളുടെ ശില്പി. ആ കൂട്ടത്തില്‍ ഒരു മഹാശില്പി മന്‍മോഹനും. ആ മന്‍മോഹനും വേണ്ടേ ഒരു പിന്‍ഗാമി? വേണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. കാരണം, മന്‍മോഹന്‍ സിംഗില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിക്കുമ്പോഴേ നടുക്കമാണ്. ഉള്‍ക്കിടിലമാണ്. അത്രയും മഹാനായ ഒരു ശില്പിക്ക് രണ്ടാമന്‍...
Read more »
Tags: C Basheer Ahamed, Congress, Economy, Manmohan Singh, Montek Singh Ahluwalia, Planning Commission, Politics, UPA
Posted in നര്‍മ്മം, വികസനം, സാമ്പത്തികം | Comments
ആര്‍ബിഐ നിരക്കു കുറച്ചില്ലെങ്കില്‍ അത് ബാങ്കുകള്‍ നല്‍കുന്ന വായ്പയെ ബാധിക്കും. എടുക്കുന്ന ലോണുകള്‍ക്കു ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും എന്നത് കമ്പനികളുടെ ഉത്പാദന ചിലവുയര്‍ത്തും. ഉയര്‍ന്ന പലിശനിരക്ക് താങ്ങാനാവാത്ത പല കമ്പനികളും ലോണ്‍ എടുക്കുന്നത് കുറയ്ക്കുകയും, തത്ഫലമായി ഉത്പാദനം തന്നെ വെട്ടിച്ചുരുക്കുകയും ചെയ്തേക്കും. ഇത് വ്യവസായ പുരോഗതിയെ ബാധിക്കുമെന്നു മാത്രമല്ല, കൂടുതല്‍ തൊഴിലുകളുടെ ഉത്പാദനത്തെ തടയുക കൂടി ചെയ്യും. ഉയര്‍ന്ന തൊഴിലില്ലായ്മ, ഉപഭോഗത്തേയും, തത്ഫലമായി ചോദനയേയും (demand) ബാധിക്കും. ചോദനയില്ലാതെ പിന്നെ ഉത്പാദനം വര്‍ധിക്കുന്നതെങ്ങിനെ?
Read more »
Tags: Financial crisis, Indian economy, Manmohan Singh, Pranab Mukherjee, UPA
Posted in Daily Edit, സാമ്പത്തികം | Comments
പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചു നടന്ന രണ്ടാം യുപിഎയുടെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് സര്‍ക്കാരിന് ഇനി രണ്ടു വര്‍ഷം മാത്രമേ ഉള്ളുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ ചെയര്‍പേഴ്സനുമായ സോണിയാ ഗാന്ധി മുന്നറിയിപ്പു നല്‍കിയത് മേയ് 22നായിരുന്നു. അതേ ദിവസം തന്നെ, അഘോഷചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ്, പാര്‍ലമെന്റിന്റെ വേനല്‍കാല സമ്മേളനത്തിന്റെ അന്ത്യം കുറിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് നേട്ടങ്ങളൊരുപാടുണ്ടെങ്കിലും യുപിഎ സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ടെന്നാണ്. 'മികച്ച പ്രകടനം'...
Read more »
Tags: Economic crisis, Finance capital, Manmohan Singh, MJS, oil prices, Sonia Gandhi, UPA
Posted in സാമ്പത്തികം | Comments
കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും. ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് 'ജനപ്രിയ' മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം.
Read more »
Tags: Capitalism, Manmohan Singh, MJS, Montek Singh Ahluwalia, Poverty line, UPA
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സാമ്പത്തികം | Comments
വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസാണ്. യുപിയിലെ നാണം കെട്ട തെരഞ്ഞെടുപ്പു പരാജയത്തിനു പുറമേ, ഒന്നിനു പുറകേ ഒന്നായി മാനക്കേടുകള്‍ മുത്തശിപാര്‍ടിയെ കാത്തിരിക്കുന്നു. തത്കാലത്തേക്ക് മമതാ ബാനര്‍ജിയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തുള്ളുകയേ രാജ്യം ഭരിക്കുന്നവര്‍ക്കു നിവര്‍ത്തിയുള്ളൂ. കൃത്യമായ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍, ഇടതുപക്ഷത്തിന്റെ ആശയാധിഷ്ഠിത പിന്തുണയുടെ ബലത്തില്‍ അധികാരത്തിലേറിയ ഒന്നാം യുപിഎയില്‍ നിന്നും രണ്ടാം യുപിഎയിലേക്കുള്ള വ്യത്യാസം ഇന്നു തിരിച്ചറിയാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല.
Read more »
Tags: Congress, Daily Edit, mamata banerjee, Manmohan Singh, Rail Budget, UPA
Posted in Daily Edit, രാഷ്ട്രീയം | Comments
പ്രധാന മന്ത്രിയുടെ കഴിവുകേടിനും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുക്കും, ഇതു രണ്ടും ചേര്‍ന്ന് രാജ്യത്തിനു വരുത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ നഷ്ടത്തിനും ഒരു രാജയെ ബലിയാടാക്കി കൊണ്ടു മാത്രം മറുപടി പറയാമെന്ന കോണ്‍ഗ്രസ് തന്ത്രം ഒരേ സമയം ജനത്തേയും നീതിപീഠത്തേയും നോക്കി കൊഞ്ഞനം കുത്തുന്നതിനു സമമാണ്. പ്രധാന മന്ത്രിക്ക് ആത്മാഭിമാനോ, അല്പമെങ്കിലും ഉത്തരവാദിത്വബോധമോ ഉണ്ടായിരുന്നെങ്കില്‍ ആ ഇരിക്കുന്ന ഓഫീസില്‍ നിന്നും ഇറങ്ങിപോകേണ്ടതാണ്. പക്ഷേ, അത്രയൊക്കെ മന്മോഹനില്‍ നിന്നും പ്രതീക്ഷിക്കുക അത്യാഗ്രഹമായിരിക്കും. ആകെ മുങ്ങിയാല്‍ മാത്രമല്ല, ആകെ നാറിയാലും ചിലപ്പോ...
Read more »
Tags: 2G scam, A Raja, Congress, Manmohan Singh, MJS, Politics, Supreme Court, Telecom, UPA
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments