Posts Tagged ‘ malayalam cinema ’

റെഡ് വൈൻ: നിരസിക്കാനാവാത്ത ഓഫർ

March 29, 2013
By
റെഡ് വൈൻ: നിരസിക്കാനാവാത്ത ഓഫർ

'റെഡ് വൈൻ' ഒരു കുറ്റാന്വേഷ ണ ചിത്രമാണ് . എന്നാൽ 'ചെയ്തവനാര്?' എന്ന ഉദ്വേഗത്തിൽ മുന്നോട്ടു നീങ്ങുന്ന ഒരു "Whodunnit " മോഡലിലുള്ള സിനിമയുമല്ല. 'യവനിക', 'കരിയിലക്കാറ്റു പോലെ', 'ഉത്തരം', 'ഈ കണ്ണി കൂടി', എന്നിങ്ങനെ ചുരുക്കം ചില ചിത്രങ്ങളെ ഈ വിഭാഗത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ളൂ. എസ് എൻ സ്വാമി ബ്രാൻഡിലുള്ള കുറ്റാന്വേഷണ ചിത്രങ്ങളല്ല മേൽ പറഞ്ഞവയൊന്നും . കുറ്റവാളിയാര് എന്നറിയുന്നതിൽ അല്ല സിനിമയുടെ മർമം.
Read more »

Tags: , , , ,
Posted in സംസ്കാരികം, സിനിമ | Comments

സ്ത്രീപക്ഷത്തല്ല ഈ ഫിമെയില്‍

April 28, 2012
By
22-Female-Kottayam3

സമൂഹത്തില്‍ ആകമാനമുള്ള സ്ത്രീ വിരുദ്ധതയെ വ്യക്തികളിലേയ്ക്കും അവരില്‍ നിന്നും അവരുടെ ലൈംഗികാവയവങ്ങളിലേക്കും ഒതുക്കികാണുക എന്ന വലിയ അപരാധമാണ് ഈ ചിത്രം ചെയ്യുന്നത്. അത് സ്ത്രീവിരുദ്ധ ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുന്ന പിതൃദായകക്രമത്തെ (ഉദ്ദൃത സാമൂഹിക-സാസ്കാരിക ലിംഗത്തെ) കണ്ടില്ലെന്നു നടിക്കലാണ്. അങ്ങിനെ ഈ ചിത്രത്തിലെ ടെസ്സയുടെ പ്രതികാരം പുരുഷമേല്‍ക്കോയ്മയ്ക്ക് യാതൊരു പോറലുമേല്‍പ്പിക്കാതെ "ലിംഗാ"ധിഷ്ഠിതം മാത്രമായി നിലകൊള്ളുന്നു.
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, സംസ്കാരികം, സിനിമ | Comments

അപകടകാരികളല്ലാത്ത മാസ്റ്റേഴ്സ്

April 2, 2012
By
master

രു വ്യവസായ പ്രമുഖന്റെ കൊലപാതകത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ദക്ഷ ദാസ് ചാവേര്‍ ബോംബാക്രമണത്തിലൂടെയാണ് വ്യവസായി ബാലഗംഗാധരനെ കൊലപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതല കോട്ടയം എഎസ്പി ശ്രീരാമകൃഷ്ണനും. നായകന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് നഗരത്തിലെ പത്രപ്രവര്‍ത്തകനായ മിലന്‍പോള്‍ (ശശികുമാര്‍). പലപ്പോഴും മിലന്‍ പോളിന്റെ സഹായത്തോടെയാണ് ശ്രീരാമകൃഷ്ണന്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നതിനൊപ്പം സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരേ സമയം അന്വേഷണ ഉദ്യോഗസ്ഥനേയും, പ്രേക്ഷകരേയും കുഴയ്ക്കുന്ന പ്രശ്നം...
Read more »

Tags: , ,
Posted in പലവക, സംസ്കാരികം, സിനിമ | Comments

കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

March 25, 2012
By
കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

ചിത്രം പൂര്‍ണമായും സ്റ്റീരിയോടൈപ്പുകളുടെ പിന്നാലെയാണെന്ന് പറയാനൊക്കില്ല. അണ്ണാ ഹസാരെയേയും, ബാബാ റാംദേവിനേയും മറ്റും കുടയുന്ന ജോസഫ് അലക്സിന്റെ രോഷം ശ്രദ്ധേയമാണ്. ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ട ഇളനീരുവില്പനക്കാരന്‍ മുസ്ലിം യുവാവിനെ തീവ്രവാദകുറ്റം ചുമത്തി ജയിലിലിട്ട ദില്ലിപോലീസ് ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേറ്റിലേക്കുള്ള ചൂണ്ടുപലകയാണ്. മുസ്ലിം വേഷധാരിയായ അഗസ്റ്റിനെ ചൂണ്ടി ഈ 'വേഷമാണ് നിന്റെയൊക്കെ പ്രശ്നം' എന്ന് സഹപൊലീസുകാരനോടലറുന്ന ഭരത് ചന്ദ്രന്‍ അറിയാതെയെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് കൈ ചൂണ്ടുന്നുണ്ട്. അതു പോലെ, കോര്‍പറേഷനുകളെ കയറൂരി വിട്ട് പാവങ്ങളെ നിത്യമായി...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

‘ആദിമധ്യാന്തം’ മന്ത്രി ജയിച്ചു, സിനിമ തോറ്റു!

December 7, 2011
By
‘ആദിമധ്യാന്തം’ മന്ത്രി ജയിച്ചു, സിനിമ തോറ്റു!

ഉള്ളുകളികള്‍ എന്തുമാകട്ടെ മേളയില്‍ ഒരു ചിത്രം കൂടി എങ്ങനെ ഉള്‍പ്പെടുത്താം എന്ന്‌ ആലോചിക്കേണ്ട ഈ കാലത്ത്‌, പരമാവധി ആളുകളെ സിനിമകള്‍ കാണിച്ച്‌ സാംസ്‌കാരികവത്‌കരിക്കേണ്ട ഈ കാലത്ത്‌ ഒരു സിനിമയെ എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തില്‍ ഈ രീതിയില്‍ ഗവേഷണം നടത്തുന്നത്‌ ഒരു അക്കാഡമി ചെയര്‍മാനും സിനിമാമന്ത്രിയ്‌ക്കും ചേര്‍ന്നതല്ല. മേള കാണാന്‍ കൂടുതല്‍ പേര്‍ വരുന്നുവെന്ന്‌ പറഞ്ഞ്‌ ഡെലിഗേറ്റ്‌ പാസിന്‌ വില കൂട്ടിയ നടപടിയും സൂചിപ്പിക്കുന്നത്‌ ചിതങ്ങള്‍ കുറച്ചുപേര്‍ മാത്രം കണ്ടാല്‍ മതിയെന്ന ഫ്യൂഡല്‍-ജനാധിപത്യവിരുദ്ധ മനോഭാവത്തെയാണ്‌. പണമുളളവര്‍...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

അപരബോധത്തിന്‍റെ ആത്മരതികള്‍

November 22, 2011
By
അപരബോധത്തിന്‍റെ ആത്മരതികള്‍

ഒരു സിനിമയിലെ പാട്ടുകളുടെ ദൃശ്യങ്ങളും സാങ്കേതിക മികവും കണ്ടാല്‍ തന്നെ സിനിമയെക്കുറിച്ചുള്ള ഏതാണ്ടൊരു വിലയിരുത്തല്‍ ഓരോരുത്തര്‍ക്കും ആസ്വാദനത്തിന്റെ സ്വന്തമായ മാനദണ്ഡങ്ങള്‍വെച്ച് നടത്താന്‍ സാധിക്കും. അങ്ങനെ വിലയിരുത്തി സിനിമ മോശമാണെന്ന തോന്നലുണ്ടെങ്കില്‍ അത് കാണാതിരിക്കുന്നതിനു പകരം തിയേറ്ററുകളിലേക്ക് പോവുകയും തെറി പറയുകയും ചെയ്യുന്ന പ്രേക്ഷകരെയാണ് നാം കാണുന്നത്. ഈ പ്രവണതയെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം മനസിലാക്കേണ്ട പ്രധാനപ്പെട്ട വസ്തുത ജനം സിനിമ ആസ്വദിക്കുന്നുണ്ട് എന്നുള്ളതാണ്. പക്ഷെ ഈ ആസ്വാദനം രൂപപ്പെടുന്നത് സാധാരണയായി...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

സംഗീതം, ജോണ്‍സണ്‍

August 30, 2011
By
സംഗീതം, ജോണ്‍സണ്‍

സംഗീതോപകരണങ്ങളില്‍ ശാസ്ത്രീയമായ ശിക്ഷണം നേടാഞ്ഞിട്ടും, തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ഗായകസംഘത്തില്‍ നിന്നും ദേശീയതലത്തിലേയ്ക്ക് ജോണ്‍സണ്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സര്‍ഗ്ഗപ്രതിഭയുടേയും അശ്രാന്തപരിശ്രമത്തിന്റേയും ഫലമൊന്നു മാത്രമാണ്. മാത്രമല്ല ഈണം മൂളിക്കൊടുത്ത് ഓര്‍ക്കസ്ടേഷനടക്കം ബാക്കിയെല്ലാം മറ്റുള്ളവര്‍ക്കേല്‍പ്പിച്ചുകൊടുക്കുന്ന സംവിധായകരില്‍ നിന്നു തികച്ചും വ്യത്യസ്തനായിരുന്നു മാഷ്. സംഗീതോപകരണങ്ങളുടെ ആത്മാവെന്തെന്നും അവയെങ്ങിനെ തന്റെ പാട്ടുകളില്‍ ഉപയോഗിക്കപ്പെടണമെന്നും മാഷിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.
Read more »

Tags: , , ,
Posted in അനുസ്മരണം, സംഗീതം, സാഹിത്യം, സിനിമ | Comments

മുന്‍വിധികളെ അപ്രസക്തമാക്കുന്ന സിനിമ

July 8, 2011
By
മുന്‍വിധികളെ അപ്രസക്തമാക്കുന്ന സിനിമ

ആദാമിന്റെ മകന്‍ അബു ആത്മാര്‍ഥതയുള്ള സിനിമയായാണ്. അവാര്‍ഡ് കിട്ടണം എന്ന് ആഗ്രഹിച്ച് എടുത്ത ചിത്രങ്ങളുടെ പൊതുസ്വഭാവം ഈ സിനിമക്കില്ല. ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകള്‍, പഴകിത്തേഞ്ഞ് ക്ലീഷേ ആയ ദൃശ്യങ്ങളും സംഭാഷണങ്ങളും തുടങ്ങി നമ്മുടെ പതിവ് ആര്‍ട് സിനിമകളുടെ അസ്ക്യതകളൊന്നും ഈ ചിത്രത്തില്‍ കണ്ടില്ല. മുസ്ലിംകളെ തീവ്രവാദികളും അമിതഭക്ഷണാസക്തിയുള്ളവരും ദേശക്കൂറില്ലാത്തവരുമായി ചിത്രീകരിക്കുന്ന പതിവു പ്രവണതയില്‍നിന്നുള്ള മാറിനടത്തത്തിന്റെ പേരിലും ഒരുപക്ഷേ ഈ ചിത്രം നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഇടം നേടിയേക്കാം. ചിത്രം ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികവിഭാഗത്തെയും...
Read more »

Tags: , ,
Posted in മതം, സംസ്കാരികം, സിനിമ | Comments

സ്ത്രീകളുടെ നഗരം

May 5, 2011
By
സ്ത്രീകളുടെ നഗരം

ഒരു നഗരത്തിന്റെ കഥ മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെ പറയാന്‍ ശ്രമിക്കുന്നു എന്നതു തന്നെയാണ് സിനിമയുടെ പ്രത്യേകത. ആക്ഷന്‍ രംഗങ്ങള്‍ പലതും റാം ഗോപാല്‍ വര്‍മ സിനിമകളുടെ ആവര്‍ത്തനമാണെന്നു തോന്നിയേക്കാമെങ്കിലും, പൊതുവേ ഇത്തരം ചിത്രങ്ങളില്‍ ദുഖപുത്രിമാരുടെ വേഷം കിട്ടാറുള്ള സ്ത്രീകള്‍ക്കു പകരം, കേന്ദ്രസ്ഥാനത്ത് അവരുടെ ജീവിതം തന്നെ വരുന്നത് ഒരു പുത്തന്‍ കാഴ്ചയാണ്. ചിത്രത്തിലെ സ്ത്രീകളാകട്ടെ, സാമ്പ്രദായിക സദാചാര സങ്കല്പങ്ങളാലോ, വൈകാരിക സമ്മര്‍ദങ്ങളാലോ വീര്‍പ്പുമുട്ടുന്ന സിനിമാ സ്റ്റീരിയോടൈപ്പുകളല്ല താനും. മൂന്നു കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലൂടെ ഭാര്യ-ഭര്‍ത്താവ് ബന്ധത്തെ...
Read more »

Tags: , , , , , , , ,
Posted in സംസ്കാരികം, സിനിമ | Comments

റിടേക്ക്: എല്‍സമ്മയുടെ ആണത്തം

April 25, 2011
By
റിടേക്ക്: എല്‍സമ്മയുടെ ആണത്തം

Be Sociable, Share! Tweetജിപ്സണ്‍ ജേക്കബ് സ്ത്രീകള്‍ കേന്ദസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നത് പൊതുവേ വിരളമായ നമ്മുടെ ജനപ്രിയ സിനിമയില്‍ അത്തരത്തിലുളള ഒരു സിനിമ ഇറങ്ങുന്നതില്‍ ചെറിയൊരു ആഘോഷത്തിനുള്ള വകയുണ്ട്. എന്നാല്‍ അതു പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമാണ് ആ സിനിമയെ തള്ളണോ കൊള്ളണോയെന്ന തീരുമാനത്തിലെത്തിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ സ്ത്രീ കേന്ദ്രസ്ഥാനത്തുണ്ടായിട്ടും കഴിഞ്ഞ വര്‍ഷമിറങ്ങിയ ലാല്‍ജോസ് ചിത്രമായ ‘എല്‍സമ്മയെന്ന ആണ്‍കുട്ടി’യും നമ്മെ തീര്‍ത്തും നിരാശരാക്കിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഹൈറേഞ്ചിലെ ബാലന്‍പിള്ള സിറ്റിയെന്ന കൊച്ചുഗ്രാമത്തിലെ, മാതൃഭൂമി പത്രത്തിന്റെ ഏജന്റും വിതരണക്കാരിയും പ്രാദേശിക ലേഖികയുമാണ്...
Read more »

Tags: , , , , , , ,
Posted in സംസ്കാരികം, സിനിമ | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍