പ്രാകൃതമായ ആഫ്രിക്ക എന്ന രൂപകത്തിന്റെ ഏറ്റവും വലിയ പൊളിച്ചെഴുത്താണ് തന്റെ കൃതികളിലൂടെ അചെബി നടത്തിയത്. അതിനോടൊപ്പം തന്നെ ആഫ്രിക്കന്‍ സംസ്കാരത്തെ ലോകത്തിനു മുന്നില്‍ പ്രതിരോധിക്കുക എന്നതും തന്റെ മതമായി അചെബി കണ്ടു. 1975ല്‍ 'ആന്‍ ഇമേജ് ഓഫ് ആഫ്രിക്ക: റേസിസം ഇന്‍ കൊണ്‍റാഡ്സ് ഹാര്‍ട് ഓഫ് ഡാര്‍ക്നെസ്' എന്ന പ്രഭാഷണത്തില്‍ ജോസഫ് കൊണ്‍റാഡിന്റെ 'ബ്ലഡി റേസിസ്റ്റ്' എന്നദ്ദേഹം വിളിക്കുകയുണ്ടായി. 'ഇരുണ്ട ഹൃദയമുള്ള ആഫ്രിക്ക' എന്ന പാശ്ചാത്യ സങ്കല്പനത്തെ എന്തു വിലകൊടുത്തും അദ്ദേഹം നിരന്തരം നിരാകരിച്ചു...
Read more »
Tags: Africa, Chinua Achebe, literature, R Janaki
Posted in അനുസ്മരണം, സംസ്കാരികം, സാഹിത്യം | Comments
ദൈവം വാനില്‍നിന്നും മറിഞ്ഞു വീഴുന്നു, നരകാഗ്നി മങ്ങിമായുന്നു
സെരഫും* സാത്താന്റെ ശിങ്കിടികളും നിര്‍ഗമിക്കുന്നു
ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു
നീ പറഞ്ഞപോലെ മടങ്ങി വരുമെന്ന് ഞാന്‍ കിനാവ് കണ്ടു
പക്ഷെ എനിക്കു വയസ്സായി, ഞാന്‍ നിന്‍റെ പേരു മറന്നു
(നിന്നെ ഞാന്‍ എനിക്കുള്ളില്‍ പ്രതിഷ്ഠിച്ചുവെന്നു തോന്നുന്നു)
നിനക്ക് പകരം ഞാനൊരു വെള്ളിടിപറവയെ പ്രണയിക്കേണ്ടതായിരുന്നു
വസന്തകാലത്തെങ്കിലും അവ അലറിക്കൊണ്ട് തിരിച്ചുവരും
ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു
Read more »
Tags: literature, Mad Girl's Love Song, Poem, R Janaki, Sylvia Plath
Posted in കവിത, സാഹിത്യം | Comments
ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »
Tags: Cinema, Culture, Exteamism, Kamal Haasan, literature, MF Hussein, religion, Secularlism, Viswaroopam
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments
അച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ്
കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത്
പൂജയ്ക്ക് വയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശിക്ക്
പാരീസ് കമ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ
ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ്
മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത്
അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവച്ചത്.
ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല
അതിനേക്കാള്‍ എനിക്കിഷ്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു
ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെ പോയതുകൊണ്ട്
എനിക്കിഷ്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു
പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട്
കണ്ടവരെയൊക്കെ അമ്മേയെന്നും
Read more »
Tags: Akhila Vimal, literature, Poem
Posted in കവിത, സാഹിത്യം | Comments
നോബല്‍ സമ്മാന ജേതാവായ ഗുന്തര്‍ ഗ്രാസ് അടുത്തിടെ ജര്‍മന്‍ ദിനപത്രമായ Süddeutsche Zeitungലെഴുതിയ 'What Must Be Said' എന്ന കവിത സാഹിത്യ രംഗത്തും, അന്തര്‍ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഇസ്രയേലിന്റെ ആണവ ശക്തി ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന പേരില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്നും പറയുന്ന കവിതയോടും, എഴുത്തുകാരനോടും രൂക്ഷമായാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കവിത പ്രസിദ്ധീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗുന്തര്‍ ഗ്രാസിനെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും...
Read more »
Tags: Gunter Grass, Iran, israel, literature, Poem, R Janaki
Posted in അന്തര്‍ദേശീയം, കവിത, സംസ്കാരികം, സാഹിത്യം | Comments
നിനക്ക് പേരിടണമെന്നുണ്ട്.
പലതും ചേരുന്നില്ല.
നിന്‍റെ എന്തിനെയോ അതൊന്നും
ഉള്‍ക്കൊള്ളുന്നില്ല.
റെയില്‍പ്പാളത്തില്‍ നിന്നും
ഒരു പുതിയ പ്രണയവുമായി വന്ന
നിന്നെ ഒട്ടും .
എത്ര വൈരുധ്യങ്ങള്‍ നിറഞ്ഞിട്ടും
പൊട്ടിപ്പോവാത്ത നിനക്ക്
കവിത എന്ന പേര് ചേരുമായിരിക്കും.
Read more »
Tags: literature, Poem, Vijith
Posted in കവിത, സാഹിത്യം | Comments
Be Sociable, Share! Tweetദില്ലി മിനാരങ്ങളും ശവകുടീരങ്ങളും ഓര്‍ത്തുവച്ചതിന് ക്യാമറയുടെ കാവല്‍. ബോംബെ പാസഞ്ചറുകളുടെ തിരക്കില്‍ കൈമാറപ്പെടാതെ പോയ കാഡ്ബറീസ് എക്ലയേഴ്സ് തിരുവനന്തപുരം ഫയല്‍ നമ്പരിട്ട വികാരങ്ങള്‍ കനകക്കുന്നില്‍ കാറ്റുകൊള്ളുന്നു. വിജിത്ത് * മീനാക്ഷി- എ ടെയ്ല്‍ ഓഫ് ത്രീ സിറ്റീസ് എന്ന പേരില്‍ നിന്നുള്ള പ്രചോദനം. Be Sociable, Share! Tweet
Read more »
Tags: literature, Vijith. poem
Posted in കവിത, സാഹിത്യം | Comments
Be Sociable, Share! Tweetഓര്‍മ അടുക്കും ചിട്ടയുമില്ലാതെ സ്കൂള്‍ വിട്ടുവരുന്ന കുട്ടികളെപ്പോലെ ഓടിയെത്തും. ചിലത് നിലവിളിയിലേക്ക് എളുപ്പം പരിഭാഷപ്പെടും. ചിലത് കിണറ്റിന്‍ കരയിലും പുളിമരച്ചോട്ടിലും അടക്കം പറഞ്ഞ് തങ്ങിനില്‍ക്കും. ചിലത് ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കു തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കും, വഴിതെറ്റി, വഴിതെറ്റി… വിജിത്ത് Be Sociable, Share! Tweet
Read more »
Tags: literature, Peom, Vijith
Posted in കവിത, സാഹിത്യം | Comments
റഷന്‍ ദാര്‍ശനികനായ മിഖൈല്‍ ബഖ്തിന്‍ തന്‍റെ 'Discourse in the Novel' എന്ന ലേഖനത്തില്‍ നോവലിലെ വൈവിധ്യ ഭാഷ/ശബ്ദ സന്നിധ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഈ കഴിവാണ് നോവലിനെ മറ്റു സാഹിത്യ രുപങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് ബഖ്തിന്‍ വിശദീകരിക്കുന്നു. അനിത നായരുടെ 'ലേഡീസ് കൂപ്പെ' മുന്നോട്ടുവയ്ക്കുന്ന ശബ്ദവീചികളും, ആശയതലങ്ങളും ചെറുത്തുനില്‍പ്പിന്റേയും വീണ്ടെടുപ്പിന്റേയുമാണ്. സ്ത്രീയുടെ ഇടങ്ങള്‍ വിഷയ വിചാര കാരണമായി മാറുന്നു. ഉദാത്ത സാഹിത്യം എന്നപേരില്‍ മില്‍സ് ആന്‍ഡ് ബൂന്‍സ്/ഇമ്മിഗ്രേഷന്‍ വക്താക്കളായി മാറുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകള്‍ക്കിടയില്‍ വേറിട്ട...
Read more »
Tags: Anita Nair, books, Feminism, Ladies Coupe, literature, R Janaki
Posted in പുസ്തകം, രാഷ്ട്രീയം, സാഹിത്യം | Comments
സപ്ലൈ കൂടിയാല്‍
ഡിമാന്റ് കുറയുമെന്നു വാദിച്ച്
എന്നെ ചുംബിക്കുന്നത്
അവള്‍ നിര്‍ത്തിയത്
അപ്പോള്‍ ഓര്‍മ്മ വന്നു.
അന്ന് സേയുടെ നിയമം
വിലപ്പോയിരുന്നില്ല.
പ്രണയത്തിനും
മൈക്രോ എക്കണോമിക്സിന്റെ
നിയമങ്ങള്‍ ബാധകമാക്കിയിരിക്കുന്നു.
Read more »
Tags: literature, Poem, SD
Posted in കവിത, സാഹിത്യം | Comments