ചാവേസ് ഒരു മാര്‍ക്സിസ്റ്റായിരുന്നില്ല. എന്നാല്‍ സാമ്രാജ്യത്വത്തിനോട് സന്ധി ചെയ്യുന്ന, മുതലാളിത്തത്തെ നിയന്ത്രിച്ച് അതില്‍ നിന്നും സമത്വം ഊറ്റിയെടുക്കാമെന്ന് വിശ്വസിക്കുന്ന ഒരു 'നിഷ്കളങ്ക' സോഷ്യല്‍ ഡെമോക്രാറ്റുമായിരുന്നില്ല. ചാവേസിന്റെ വര്‍ഗനിലപാട് കൃത്യമായിരുന്നു. താരിഖ് അലിയോടു ചോദിച്ചാല്‍ അദ്ദേഹം പറയും ചാവേസ് ഒരു 'സോഷ്യലിസ്റ്റ് ഡെമോക്രാറ്റാ'യിരുന്നുവെന്ന്. മാനവസമൂഹം നിലനില്‍ക്കണമെങ്കില്‍ മുതലാളിത്തത്തെ പരിവര്‍ത്തിപ്പിക്കണമെന്നു തന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. മുതലാളിത്തക്രമത്തെ മാറ്റിത്തീര്‍ത്ത് സോഷ്യലിസം സാധ്യമാക്കണം. അതു ജനാധിപത്യത്തിലൂടെ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Read more »







