Posts Tagged ‘ Kerala ’

മനപ്പോരാട്ടങ്ങള്‍*

May 17, 2011
By
മനപ്പോരാട്ടങ്ങള്‍*

ഈ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത് ഒരു കാര്യത്തിലായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിപക്ഷത്തെ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിക്കുന്നതാണ് നാം കണ്ടുകൊണ്ടിരുന്നത്. ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ആണ് തെരഞ്ഞടുപ്പ് ഫലം നല്‍കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലവും, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പഴയ പാറ്റേണ്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് നമുക്ക് തന്ന സൂചന. പക്ഷേ തികച്ചും ഇടതു വിരുദ്ധമായ ആ അന്തരീക്ഷത്തില്‍ നിന്നും ഇടതനുകൂലമായ സാഹചര്യം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍...
Read more »

Tags: , , , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

ജയപരാജയങ്ങള്‍ക്കപ്പുറം

May 14, 2011
By
left

2009ല്‍ ഇടതുമുന്നണി നേടിയത് 41.9 ശതമാനം വോട്ടാണ്. അതായത്, 2006ല്‍ നിന്നും 6.21 ശതമാനത്തിന്റെ ഇടിവ്. കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ 3.04 ശതമാനം വോട്ടുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവു നടത്തിയപ്പോള്‍, 2006ല്‍ നിന്നും 2011ലേക്കെത്തുമ്പോള്‍ യുഡിഎഫിനു നഷ്ടമായത് 2.13 ശതമാനം വോട്ട്. മണ്ഡലങ്ങളുടെ എണ്ണം നോക്കിയാലും ഈ മാറ്റം പ്രകടമാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 100 സീറ്റില്‍ യുഡിഎഫിനു മേല്‍ക്കൈയുണ്ടായിരുന്നതു കാണാം. ബാക്കിയുള്ള 40ല്‍ മാത്രമേ...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

എന്തുകൊണ്ട് ഇടതുപക്ഷം?

April 3, 2011
By
Why The Left (copy)

ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »

Tags: , , , , , , , , , , , , ,
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്‌, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments

മുസ്ലിം ലീഗിന്റെ നിലപാടില്ലായ്മകള്‍

March 6, 2011
By
മുസ്ലിം ലീഗിന്റെ നിലപാടില്ലായ്മകള്‍

ഇപ്പോഴെത്തെ ലീഗിനേക്കാള്‍ ധാര്‍മികതയും സാംസ്‌കാരിക നിലവാരവും വര്‍ത്തമാന കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന്‍ ലീഗിനു കഴിഞ്ഞില്ല എന്നതാണ് ആ പാര്‍ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ലീഗിനേക്കാള്‍ നല്ല രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്‌ലിം സമൂഹം അര്‍ഹിക്കുന്നുണ്ട്. ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്‍, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും, സത്യത്തിന്റെ അംശമെങ്കിലുമുണ്ടെങ്കില്‍, 1992 ഡിസംബര്‍ 6നു ശേഷം മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില്‍ ലീഗ് നേതൃത്വം...
Read more »

Tags: , , , ,
Posted in മതം, രാഷ്ട്രീയം | Comments

ബജറ്റ്: ഒരു ജനപക്ഷ വിശകലനം

February 19, 2011
By
ബജറ്റ്: ഒരു ജനപക്ഷ വിശകലനം

ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കം ശക്തിപ്പെടുകയും, യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ക്ഷേമരാജ്യ സങ്കല്പത്തില്‍ നിന്നും പിന്മടങ്ങുകയും ചെയ്യുന്ന ഒരു സമയത്താണ് ഇത്രയധികം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും, എന്നിട്ടും സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റ് കാര്യക്ഷമമായി കൊണ്ടു പോകാനും വിഎസ് സര്‍ക്കാരിനു കഴിയുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഴിമതിയുടെ നാറുന്ന കാറ്റ് വീശിയടിക്കുന്ന സമയത്തു തന്നെയാണ് സത്യസന്ധവും വ്യത്യസ്തവുമായ ഒരു ഭരണം വിഎസിന്റെ നേതൃത്വത്തില്‍ കേരളത്തെ മുന്നോട്ടു നയിക്കുന്നത്.
Read more »

Tags: , , , , ,
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

Daily Edit: നാണംകെട്ട നാട്

February 8, 2011
By

ദില്ലിയിലെ മെട്രൊ റെയില്‍ സര്‍‌വീസില്‍ കാണുന്നതരം സുരക്ഷിതത്വം, അപായരാഹിത്യം മാതൃകയാക്കി റെയില്‍‌വേ സം‌വിധാനത്തെ പരിഷ്കരിക്കാനുള്ള കോപ്പും കാശും പോലും കോടികളുടെ ലാഭമുണ്ടാക്കുന്ന ഇന്ത്യന്‍ റെയില്‍‌വേക്കില്ലെന്നു പറയുന്നത് പരമനാണക്കേടാണ്. അത്തരമൊരു സമൂല പരിഷ്കരണം വരുന്ന സാഹചര്യമുണ്ടാക്കേണ്ടത് ട്രാക്കില്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട ഒരു സാധു യുവതിയുടെ ജീവനോടുള്ള നമ്മുടെ കടമകൂടിയാണ്.
Read more »

Tags: , , ,
Posted in Daily Edit, അവകാശങ്ങള്‍, രാഷ്ട്രീയം, ലൈംഗികത | Comments

Data Post: പ്രാതിനിധ്യം

January 27, 2011
By
Data Post: പ്രാതിനിധ്യം

കേരളത്തിലെ കോളെജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്റ്ററും, കൊല്ലം, കോട്ടയം, എര്‍ണാകുളം, തൃശൂര്‍, കോഴിക്കോട് മേഖലകളിലെ കോളെജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ചേര്‍ന്നിറക്കിയ വിവരങ്ങളാണ് ചുവടെയുള്ള പട്ടികയില്‍. കേരളത്തിലെ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആകെ അധ്യാപകരുടേയും, എസ് സി, എസ് റ്റി അധ്യാപകരുടേയും കണക്കുകള്‍ പട്ടിക തരുന്നു.
Read more »

Tags: , , , , , ,
Posted in DataPost, അവകാശങ്ങള്‍, ആദിവാസി, വിദ്യാഭ്യാസം | Comments

കേരളത്തിന്റെ ഊര്‍ജം

October 24, 2010
By
കേരളത്തിന്റെ ഊര്‍ജം

ഗാര്‍ഹിക തലത്തിലുള്ള സമ്പൂര്‍ണ വൈദ്യുതീകരണവും ഊര്‍ജ മിതവ്യയത്തിനുള്ള പദ്ധതികളും നടപ്പാക്കിയ വിഎസ് സര്‍ക്കാര്‍ വൈദ്യുത രംഗത്ത് വരുത്തി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ രാജ്യം മാതൃകയാക്കേണ്ടതാണെന്ന് അനില്‍ വര്‍മ ആര്‍
Read more »

Tags: , , , ,
Posted in വികസനം, സാമ്പത്തികം | Comments

ഐറ്റി രംഗത്ത് മാറ്റത്തിന്റെ മുഴക്കം

October 19, 2010
By
ഐറ്റി രംഗത്ത് മാറ്റത്തിന്റെ മുഴക്കം

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു മുടക്കം വന്നതോടെ കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തെ വളര്‍ച്ച അപ്പാടെ മുരടിച്ചു പോയെന്നു വിലപിച്ച വലതുപക്ഷ മാധ്യമങ്ങള്‍ ഐറ്റി രംഗത്ത് മൊത്തത്തിലുണ്ടായിട്ടുള്ള ഉണര്‍വിനെ കുറിച്ച് നിശബ്ദരാണെന്ന് അനില്‍ വര്‍മ ആര്‍
Read more »

Tags: , , ,
Posted in തൊഴിലാളി, സാമ്പത്തികം | Comments

എംഎന്‍ വിജയന്‍ ഒരു കാലാവസ്ഥയാണ്

October 14, 2010
By
vijayanm

ജനാധിപത്യത്തിന്റെ നിലനില്‍പ്പ്‌ ഒരു ജനതയുടെ അവകാശമാണെന്ന് പറഞ്ഞ വിജയന്മാഷ് മരിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നഷ്ടമാകുന്ന സ്ഥലകാലങ്ങളുടെ നിലവിളികള്‍ മുന്‍പേ തിരിച്ചറിഞ്ഞ മാഷിനെ കുറിച്ച് എബി തോമസ് എഴുതുന്നു.
Read more »

Tags: , ,
Posted in അനുസ്മരണം, രാഷ്ട്രീയം, സംസ്കാരികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍