Posts Tagged ‘ Kerala ’

വിഎസ്: പ്രതീകവും പ്രത്യയശാസ്ത്രവും

September 11, 2012
By

'അച്ചടക്കലംഘന'ത്തിന്റെ പേരില്‍ വിസ് ഒരുപക്ഷേ ഇനിയും പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടേക്കാം. പക്ഷേ, വിഎസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പാര്‍ട്ടിക്കാവില്ല. കാരണം, അടിസ്ഥാന വര്‍ഗങ്ങളെ ഊര്‍ജസ്വലരാക്കാന്‍ കഴിയുന്ന ഒരു റാഡിക്കല്‍ ആശയമാണ് അതിന്റെ നിലപാടുതറ. ആധുനികവും ശാസ്‌ത്രീയവുമായ കാര്‍ഷിക കൂട്ടായ്‌മക്കു വേണ്ടി ഭൂമി സമാഹരിക്കുന്നതില്‍, കുത്തക മുതലാളിത്തത്തെ അകറ്റി നിര്‍ത്തുന്നതില്‍, പാടത്ത്‌ സഹകരണ ഉല്‍പാദനത്തിന്റെ സംസ്‌കാരവും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍, ഭൂമിയുടെ സാമൂഹിക ഉടമസ്ഥാവകാശം സംബന്ധിച്ച മുന്‍ പിഴവുകള്‍ തുറന്നു സമ്മതിക്കുന്നതില്‍, ചെറുകിട പരമ്പരാഗത വ്യവസായങ്ങളെ...
Read more »

Tags: , , ,
Posted in തൊഴിലാളി, രാഷ്ട്രീയം, വികസനം | Comments

ചെറുനെല്ലി മാത്രമല്ല പ്രശ്‌നം

August 20, 2012
By

തോട്ടങ്ങളുടെ അഞ്ച് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് റദ്ദാക്കുക, ഭൂപരിധി ചട്ടം ലംഘിച്ച് തരംമാറ്റിയ തോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുക, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍ മിച്ചഭൂമിയായി തിരിച്ചെടുക്കുക, ഇങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് നിയമാനുസൃതം നല്‍കുക തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നതാണ് വിഷയം.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, പരിസ്ഥിതി, രാഷ്ട്രീയം, വികസനം | Comments

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

മലയാളി തഴയുന്ന മാനവിക വിഷയങ്ങള്‍

June 12, 2012
By
മലയാളി തഴയുന്ന മാനവിക വിഷയങ്ങള്‍

ഓരോ തവണ തിരുവനന്തപുരത്ത്‌ ഭരണമാറ്റം നടക്കുമ്പോഴും ഭരണം പിടിക്കുന്നവര്‍, യൂണിവേഴ്‌സിറ്റികളുടെ സിന്‍ഡിക്കേറ്റുകള്‍ പിടിച്ചെടുക്കാനും, ഒഴിവുള്ള വൈസ്‌-ചാന്‍സലര്‍ പദവികളില്‍ സ്വന്തക്കാരെ നിയമിക്കാനും, ജീവനക്കാര്‍ക്കിടയില്‍ രാഷ്ട്രീയ പകപോക്കലുകള്‍ നടത്താനുമൊക്കെ വെമ്പല്‍ കൊള്ളുകയല്ലാതെ നിലവിലുള്ള അപാകങ്ങള്‍ പരിഹരിക്കാന്‍ ഒട്ടും തുനിയാറില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട്‌ കേരളത്തില്‍ മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ മാനവികവിഷയങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കൊണ്ട്‌ ഗുണകരമായ ഒരു പരിഷ്‌കാരവും വരുത്തുവാന്‍ ശ്രമിച്ചതായി കണ്ടിട്ടില്ല. ഇനി പരിഷ്‌കാരങ്ങളെന്ന പേരില്‍ കേരളത്തിലെ ചില യൂണിവേഴ്‌സിറ്റികളില്‍ നടപ്പാക്കിയ പല പദ്ധതികളും അധികാരികളുടെ...
Read more »

Tags: , ,
Posted in വിദ്യാഭ്യാസം | Comments

കുലവും, കുലപതിയും, പിന്നെ കുലംകുത്തികളും

May 14, 2012
By
Courtesy: Ouutlook

ഈ കുലംകുത്തി പ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്ന ചിലര്‍ പറഞ്ഞത് വിജയന് പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നാണ്. തീര്‍ച്ചയായും പിന്തിരിപ്പന്‍ പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യത കമ്യൂണിസ്റ്റുകാര്‍ക്കില്ല. മാത്രമല്ല, അതിനെ ആക്രമിച്ചു തോത്പിക്കേണ്ട ഉത്തരവാദിത്വമുണ്ട് താനും. എന്നാല്‍, പാര്‍ടി വിട്ടു പോയി വേറെ ഇടതുപക്ഷ പാര്‍ടിയുണ്ടാക്കി കോഴിക്കോട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഒരു പറ്റം സഖാക്കളെ കുലംകുത്തികളെന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതിലൂടെ ഏതു പൊതുബോധത്തെയാണ് കേരളത്തിലെ ഏറ്റവും വലിയ ഇടതുപാര്‍ടിയുടെ സെക്രട്ടറി ആക്രമിക്കുന്നത്?...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍

February 2, 2012
By
ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍

കേരളത്തിന്റെ, മലബാറിന്റെ, കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ചര്‍ച്ച ചെയ്യുന്ന വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധി രചനകള്‍ ഒരു പുസ്‌തകത്തില്‍ സമാഹരിച്ചു എന്നതാണ്‌ 'മലബാര്‍: പൈതൃകവും പ്രതാപവു'മെന്ന ഗ്രന്ഥത്തിന്റെ പ്രഭാവം. ഉദ്ധൃതദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്ക്‌ ആത്യന്തികമായി അവലംബിക്കാവുന്ന പ്രഥമകൃതികളിലൊന്നായി ഈ സമാഹാരം നമ്മുടെ ഗ്രന്ഥശേഖരങ്ങളില്‍ ഇടംപിടിക്കുമെന്ന്‌ തീര്‍ച്ച. മലബാറുമായി ബന്ധപ്പെട്ടുള്ള പുസ്‌തകങ്ങളില്‍ നല്ലൊരു ശതമാനവും ഏതെങ്കിലുമൊരു തലത്തില്‍ മാത്രം ശ്രദ്ധയൂന്നുവയാണ്‌ എന്നതിനാല്‍, പൈതൃകവും സംസ്‌കാരവും സാമൂഹികതയും ചരിത്രവുമെല്ലാം ഒരുമിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഈ പുസ്‌തകത്തിന്‌ പ്രസക്തിയുണ്ട്‌.
Read more »

Tags: , , ,
Posted in പുസ്തകം | Comments

എവിടെ ആള്‍ദൈവങ്ങള്‍?

January 10, 2012
By
എവിടെ ആള്‍ദൈവങ്ങള്‍?

ദ്രാവിഡഗോത്രത്തിലെ രണ്ടു വംശങ്ങള്‍, തമിഴരും മലയാളികളും, തുറന്ന പോരാട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ എവിടെപ്പോയി ഈ ആള്‍ദൈവങ്ങള്‍? എന്തേ അവര്‍ ഇങ്ങോട്ട് കടന്നുവരാഞ്ഞത്? സ്നേഹംകൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ എന്തുണ്ട് ഈ ലോകത്തില്‍? എന്നിട്ടും കാമ്പുള്ള പ്രസ്താവനകള്‍ പോലും ഇവരില്‍ ആരില്‍ നിന്നും കണ്ടില്ല ദൈവങ്ങളും യുക്തിപൂര്‍വ്വം ചിന്തിക്കുകയാവാം. സ്നേഹാലിംഗനവും ജീവനകലയും പ്രാദേശിക വികാരം കത്തിനില്‍ക്കുന്ന ഇടങ്ങളില്‍ വിനിമയം ചെയ്യപ്പെടില്ല.
Read more »

Tags: , ,
Posted in തത്വചിന്ത, പലവക, മതം, രാഷ്ട്രീയം, വികസനം, സംഘര്‍ഷം | Comments

വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

January 2, 2012
By
വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട്‌ സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക...
Read more »

Tags: , , , , ,
Posted in രാഷ്ട്രീയം | Comments

നിധിയുടെ അവകാശികള്‍

July 10, 2011
By
നിധിയുടെ അവകാശികള്‍

കോടിക്കണക്കിനു വിലവരുന്ന അമൂല്യവസ്തുക്കളെ വെറും സാംസ്കാരികാഭിമാനത്തിന്റെ പ്രതീകം എന്ന നിലയിലേക്ക് മാത്രമായി ചുരുക്കുന്നത് എത്രത്തോളം യുക്തിസഹമാണ്? നിധിശേഖരത്തിന്റെ സാംസ്കാരിക പ്രാധാന്യം മനസിലാക്കുക തന്നെ വേണം. പക്ഷേ, ഈ അമൂല്യവസ്തുക്കള്‍ക്ക് മൗതിക വിലയിട്ട് സാംസ്കാരിക ചിഹ്നങ്ങളായി കാലാകാലങ്ങളില്‍ സൂക്ഷിച്ചതു കൊണ്ട് ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ക്കെന്തു പ്രയോജനം? എന്നാല്‍, നിധി വിഷയത്തെ മതവുമായി ബന്ധിപ്പിക്കുക വഴി, നിധിയുടെ അവകാശികള്‍ ഭൂരിപക്ഷ സമുദായമാണെന്നു വാദിക്കുക വഴി, ഈ വിഷയത്തിന്റെ സാമൂഹ്യപ്രാധാന്യത്തെ കൊന്നു കളയുകയാണ് തത്പരകക്ഷികള്‍ ചെയ്തത്. അതു തന്നെയായിരുന്നു അവരുടെ...
Read more »

Tags: , , ,
Posted in മതം, രാഷ്ട്രീയം, വികസനം | Comments

എക്സ്-റേ: ഗോസിപ്പുവാര്‍ത്തകള്‍

May 25, 2011
By
എക്സ്-റേ: ഗോസിപ്പുവാര്‍ത്തകള്‍

"ദിവസവും രണ്ടുപേരും തമ്മില്‍ മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിരുന്നു. തുടരെയുള്ള ഫോണ്‍ വിളികളും എസ്എംഎസുകളുടെ എണ്ണവും ഈ അടുപ്പത്തിന് തെളിവായി പോലീസ് കണക്കാക്കുന്നു. അധ്യാപികയുമായുള്ള അടുപ്പം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കോളേജിലെത്തി അധ്യാപികയോട് വിവരങ്ങള്‍ ചോദിച്ചിരുന്നു. മറ്റു തരത്തിലുള്ള അടുപ്പമല്ലെന്ന് രണ്ടുപേരും പറഞ്ഞത് വിശ്വസിച്ച് അജിത്തിന്റെ രക്ഷിതാക്കള്‍ മടങ്ങുകയായിരുന്നു." മെയ് 13നു അജിത്ത് എന്ന വിദ്യാര്‍ഥി ട്രയിന്‍ തട്ടി മരിച്ചതിനെ കുറിച്ച് 'മാതൃഭുമി' ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. മരണത്തിനു കാരണമായ സംഭവത്തെ കുറിച്ചു മാതൃഭൂമി നടത്തിയ നിരീക്ഷണങ്ങള്‍...
Read more »

Tags: , , , , ,
Posted in മാധ്യമം, ലൈംഗികത | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍