Posts Tagged ‘ Kerala Politics ’

ഭീകരതയുടെ രാഷ്ട്രീയം കേരളത്തിലേക്കും?

January 23, 2012
By
ഭീകരതയുടെ രാഷ്ട്രീയം കേരളത്തിലേക്കും?

ഭീകരതയുടെ കാര്യത്തില്‍ എന്താണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം എന്നതാണ് ഗൗരവപൂര്‍ണമായ ചോദ്യം. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘മാധ്യമം’ വാരികയുടെ നടപടി വര്‍ഗീയമാണെന്ന് കുറ്റപ്പെടുത്തിയതിലൂടെ പൗരാവകാശത്തെ മുമ്പൊരിക്കലുമില്ലാത്ത വിധം അവമതിക്കുകയാണ് ചാണ്ടി ചെയ്തത്. മുസ്ലിം ലീഗ് സഖ്യകക്ഷിയായ ഒരു ഭരണമാണ് കേരളത്തില്‍ നടക്കുന്നത് എന്നിരിക്കെ ചാണ്ടിയുടെ സമീപനം കുറെക്കൂടി നിലവാരം കെട്ടതായി മാറി. ലീഗ് ഒരു ചത്തകുതിരയാണോ അല്ലേ എന്നത് കേരളത്തിലെ മുസ്ലിം സമൂഹത്തിന് അറിയേണ്ട കാര്യമില്ല. പക്ഷെ ലീഗിനെ അടിച്ചൊതുക്കാന്‍ വേണ്ടിയും ബിജെപിയെ ചാക്കിലാക്കാനും ചാണ്ടി...
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, രാഷ്ട്രീയം | Comments

വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

January 2, 2012
By
വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട്‌ സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക...
Read more »

Tags: , , , , ,
Posted in രാഷ്ട്രീയം | Comments

ലീഗുമല്ല, കോണിയുമില്ല

December 7, 2011
By
ലീഗുമല്ല, കോണിയുമില്ല

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തില്‍നിന്ന് ലീഗിന്‍െറ എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ രക്ഷപ്പെടാനാവുമോ? ഇരുപതു എംഎല്‍എമാര്‍ കൂറുമാറ്റ നിരോധ നിയമമനുസരിച്ച് പുറത്തു പോകുന്നത് കേവലം സര്‍ക്കാറിന്‍െറ പതനത്തിനല്ല, മറിച്ച് യുഡിഎഫിന്‍െറ മരണത്തിനാണ് ഇടയാക്കുക. ഈ രാഷ്ട്രീയ ആള്‍മാറാട്ടം വെളിച്ചത്ത് കൊണ്ടുവരാനുള്ള നിയമപോരാട്ടം നടത്തിയത് ഖാഇദെ മില്ലത്തിന്‍െറ ചെറുമകനായ ദാവൂദ് മിയാഖാനാണ് എന്നത് ചരിത്രപരമായ ഒരു വിരോധാഭാസമാണ്. ലീഗിന്‍െറ തമിഴ് നാട് ഘടകം പ്രസിഡന്‍റായ മിയാഖാനെ തങ്ങള്‍ പുറത്താക്കി എന്നാണ് കേരള ലീഗ് നേതൃത്വത്തിന്‍െറ അവകാശവാദം. ഐയുഎംഎല്ലിന്‍െറ മേല്‍ തങ്ങള്‍ക്കുള്ള അവകാശം...
Read more »

Tags: , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

പിള്ളഭരണം നീണാള്‍ വാഴട്ടെ!

November 2, 2011
By
പിള്ളഭരണം നീണാള്‍ വാഴട്ടെ!

ബാലകൃഷ്ണ പിള്ളയുടെ ജയില്‍ ശിക്ഷ ഇളവു ചെയ്യുമ്പോള്‍ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യം നിയമവാഴ്ചയുടെ അന്തസത്തയും അത് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായ സ്ഥാപനങ്ങളുടെ വിശ്വാസ്യതയുമാണ്. പണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം 'വളയ്ക്കലുകള്‍'' ഈ രാജ്യത്തെ ഓരോ പൗരരുടേയും നിയമവാഴ്ചയിലും, ജനാധിപത്യ സംവിധാനങ്ങളിലുമുള്ള ഉള്ള വിശ്വാസത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. അധികാരത്തിന്റെ മുന്നില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ നടത്തുന്ന ദാസ്യ പണി കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യം അധുനിക ജനതിപത്യ സമൂഹത്തിനു ഒരു തരത്തിലും ഭുഷണമല്ല.
Read more »

Tags: ,
Posted in Daily Edit, അവകാശങ്ങള്‍, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം | Comments

ലീഗിന്റെ മതേതര പ്രതിച്ഛായയും മനോവീര്യവും

September 14, 2011
By

‘റൗഫ് ലീക്സ്’ ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ലീഗിനെ ഏറെ പ്രയാസപ്പെടുത്തിയത്. ഭരണത്തിലേറിയ ശേഷം വന്നു, ‘നിസാര്‍ ലീക്സ്’. അതായത്, കാസര്‍കോട് വെടിവെപ്പ് അന്വേഷിക്കാന്‍ നിയുക്തമായ (പിന്നീട് പിരിച്ചു വിടപ്പെട്ട) നിസാര്‍ കമ്മിഷന്‍െറ മുമ്പാകെയുള്ള ചില ഔദ്യോഗിക മൊഴികള്‍ ലീക്കായി. മലബാറിലാകമാനം വര്‍ഗീയ കലാപം സംഘടിപ്പിക്കാന്‍ ലീഗ് ആസൂത്രണം ചെയ്തിരുന്നുവെന്നായിരുന്നു ആ ലീക്കുകളില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നു വന്നു, ‘പിള്ള ലീക്സ്'. അതായത്, ബിജെപിയുടെ ശ്രീധരന്‍പിള്ള വക്കീലും പാണക്കാട് തങ്ങള്‍മാരും തമ്മില്‍ മാറാട് കേസില്‍...
Read more »

Tags: , , , ,
Posted in മതം, രാഷ്ട്രീയം | Comments

ജമാഅത്തിനെ ആര്‍ക്കാണ്‌ പേടി?

April 9, 2011
By

ജമാഅത്ത്‌ ഇടതുപക്ഷത്തിന്‌ രാഷ്‌ട്രീയ പിന്തുണ നല്‍കുന്നുവെങ്കില്‍ ജമാഅത്ത്‌ മാര്‍ക്‌സിസ്റ്റായി, അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ്‌ ജമാഅത്തായി എന്ന്‌ അതിനെ വായിക്കുന്നതിനു പിന്നിലെ അജന്‍ഡയെന്താണ്? വ്യത്യസ്‌ത വീക്ഷണഗതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും സംവാദത്തിലൂടെയും തന്നെയാണ്‌ ഒരു ജനാധിപത്യ ക്രമം ബഹുസ്വരവും ചടുലവുമാവുന്നത്‌. ഇന്ന്‌ നാമെല്ലാം ആവേശത്തോടെ കൊണ്ടാടുന്ന അറബ്‌ നാടുകളിലെ ജനകീയ വിപ്ലവങ്ങളില്‍ ഇടതുപക്ഷവും ഇസ്‌ലാമികരും തോള്‍ചേര്‍ന്ന്‌ മുന്നേറുന്നതാണ്‌ കാണുന്നത്‌. സാമ്രാജ്യത്വ മുഷ്‌കിനെതിരായും സാമൂഹിക നീതിക്ക്‌ വേണ്ടിയുള്ളതുമായ ദീര്‍ഘമായ സമരത്തില്‍ ഇസ്‌ലാമികര്‍ക്കും ഇടതുപക്ഷത്തിനും യോജിപ്പിന്റെ മേഖലകള്‍ ധാരാളമുണ്ടെന്നാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌.
Read more »

Tags: , , , , , , , ,
Posted in തീവ്രവാദം, തെരഞ്ഞെടുപ്പ്‌, മതം, രാഷ്ട്രീയം | Comments

ലക്ഷ്യം സന്തുലിത വികസനം: വിഎസ്

April 6, 2011
By
ലക്ഷ്യം സന്തുലിത വികസനം: വിഎസ്

കേരളത്തില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ മുമ്പെന്നത്തേക്കാളും വലിയ വികസന മുന്നേറ്റമാണുണ്ടായത്‌. 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരാണ് രാജ്യത്ത്‌ യഥാര്‍ത്ഥ വികസന മാതൃക മുന്നോട്ടു വച്ചത്‌. സന്തുലിത വികസനമാണ്‌, ജനപക്ഷ വികസനമാണ്‌ ഞങ്ങളുടെ ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പാക്കിക്കൊണ്ട്‌ വികസനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ശ്രമിച്ചത്‌. അതുകൊണ്ടാണ്‌ അസമത്വം താരതമ്യേന ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്‌. സാമൂഹ്യക്ഷേമത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയില്‍ മുന്നില്‍ കേരളമാണ്‌, മുഖ്യമന്ത്രി വിഎസ് സംസാരിക്കുന്നു.
Read more »

Tags: , , , , , , ,
Posted in അഭിമുഖം, തെരഞ്ഞെടുപ്പ്‌, വികസനം, സാമ്പത്തികം | Comments

എന്തുകൊണ്ട് ഇടതുപക്ഷം?

April 3, 2011
By
Why The Left (copy)

ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »

Tags: , , , , , , , , , , , , ,
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്‌, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments

വിഎസ്‌, താങ്കള്‍ പോരാടിക്കൊണ്ടേയിരിക്കുക

April 1, 2011
By
വിഎസ്‌, താങ്കള്‍ പോരാടിക്കൊണ്ടേയിരിക്കുക

ഒരു ദശകത്തിലധികമായി മാധ്യമങ്ങള്‍ ജനങ്ങളിലേയ്ക്ക് പ്രക്ഷേപണം ചെയ്‌തു വന്ന രാഷ്ട്രീയബിംബമല്ല ഇന്ന് വി എസ്‌. 'ഒത്തുതീര്‍പ്പില്ലാത്ത പോരാളി' മുന്നില്‍ എതിരാളികളെല്ലാം—പൊതുസമൂഹത്തിലേയും എത്തിര്‍മുന്നണിയിലേയും പാര്‍ട്ടിക്കുള്ളിലേയും എല്ലാം—മുട്ടുമടക്കിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്‌. ജനങ്ങളും. ഇവിടെയാണ് പ്രശ്‌നം. ഇനി വിഎസ്‌ എന്തു ചെയ്യും? ഓരോ പോരാളിയുമഭിമുഖീകരിക്കുന്ന ആത്യന്തികമായ വെല്ലുവിളിയാവും ഒരു പക്ഷേ വിഎസ്‌ ഇപ്പോള്‍ നേരിടുന്നത്. വിജയത്തിന്റെ സൂചനകളെ എങ്ങനെ കൈകാര്യം ചെയ്യണം? എതിരാളിയെ നേരിടാന്‍ എളുപ്പമാണ്‌. വിജയത്തെ നേരിടാനാണ്‌ വിഷമം.
Read more »

Tags: , , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

സിന്ധു ജോയിയും പാളയം മാറുമ്പോള്‍

March 28, 2011
By
സിന്ധു ജോയിയും പാളയം മാറുമ്പോള്‍

1957ല്‍ പ്ലാന്റര്‍, ജന്മി, സമുദായ ലോബിക്ക് വേണ്ടി അരാഷ്ട്രീയ ഇടപെടല്‍ നടത്തിയവര്‍ 1990നു ശേഷം ആഗോളവത്കരണ, സാമുദായിക ലോബികള്‍ക്ക് വേണ്ടി കൂടുതല്‍ 'കളര്‍ഫുള്‍' അരാഷ്ട്രീയത കളിക്കുന്നു. ഇവിടെയാണ് പിജെ ജോസഫ്‌, വീരേന്ദ്രകുമാര്‍, അബ്ദുള്ള കുട്ടി, സിന്ധു ജോയി എന്നിവര്‍ കടന്നു വരുന്നത്. പിണറായി വിജയന്റെ ധാര്‍ഷ്ട്യമോ, സിപിഎമ്മിന്റെ 'വല്യേട്ടന്‍' മനോഭാവമോ, വിഎസിന്റെ വൈര്യനിര്യാതര ബുദ്ധിയോ ഒന്നുമല്ല ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം. പകരം അനുദിനം മൂര്‍ച്ചിക്കുന്ന കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളോട് വലതു-ഇടതു മുന്നണികള്‍ കൈകൊള്ളുന്ന...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍