സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന ഈ നയത്തിനെതിരെ യാഥാസ്ഥിതിക മത സംഘടനകളും മറ്റും ശക്തമായ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കയിലെ കത്തോലിക്കാ സഭയാണ് അതിനു നേതൃത്വം നല്കുന്നത്. ഈ നിയമം സഭയേയൊ, സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയൊ ബാധിക്കുകയില്ല. എന്നാല്‍ ലാഭം ലക്ഷ്യം വയ്ക്കാതെ പ്രവര്‍ത്തിക്കുന്ന സഭയുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങളെ ബാധിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള തൊഴിലിലല്ല ഏര്‍പെട്ടിരിക്കുന്നത് എന്നതിനാല്‍ ഈ തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന...
Read more »
Tags: Barack Obama, Birth control, catholic church, International, Post from America, Regi P George, US
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, മതം | Comments
ഭരണകൂടത്തിന്റെ മുഷ്ക്കിനെ ഭയന്ന് കാലങ്ങളോളം രാഷ്ട്രീയ മുഖ്യധാരയില്‍ നിന്നും അകന്നു ജീവിച്ചിരുന്ന ബ്രദര്‍ഹുഡിനെ സംബന്ധിച്ച് അറബ് പ്രക്ഷോഭങ്ങള്‍ ഒരു ചരിത്രപരമായ അവസരമായിരുന്നു. പ്രത്യേകിച്ചും, ലിബിയയില്‍ നാറ്റോ നടത്തിയ സൈനിക ഇടപെടല്‍ അവര്‍ക്ക് പുത്തനൂര്‍ജം പകരുകയും ചെയ്തു. അസദിന്റെ ഭരണകൂടമാകട്ടെ, അമേരിക്കയുടെ കണ്ണില്‍ മിഡില്‍ ഈസ്റ്റിലെ ദൂര്‍ത്തപുത്രനാണു താനും. ഇറാന്റെ സഖ്യശക്തിയാണ് സീറിയ. പലസ്തീന്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ആസ്ഥാനം ഈ ആഴ്ച വരെ സീറിയന്‍ തലസ്ഥാനമായ ഡമാസ്കസായിരുന്നു. ലെബനീസ് ഗ്വറില്ലാ പ്രസ്ഥാനമായ ഹെസ്ബൊല്ലയുടെ സഖ്യശക്തിയുമാണ് സീറിയ....
Read more »
Tags: Arab Spring, Bashar al-Assad, Briefings, International, Middle East, Syria
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
എന്തു കൊണ്ട് സീറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വീണില്ല? സീറിയയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. പ്രക്ഷോഭകാരികള്‍ക്ക് തുര്‍ക്കിയുടേയും, ഗള്‍ഫ് രാജാക്കന്മാരുടേയും, പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും തുറന്ന പിന്തുണയുണ്ട്. തുര്‍ക്കി-സീറിയന്‍ അതിര്‍ത്തി വഴി വിമതര്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നു വരെ റിപോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നയതന്ത്രപരമായി സീറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് അയ്യായിരത്തിലധികം ആളുകള്‍ ഇതിനകം തന്നെ സീറിയന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. എങ്കിലും മുബാറക്കിന്റേയോ,...
Read more »
Tags: Arab Spring, Bashar al-Assad, Briefings, Egypt, International, Libya, Middle East, Syria, Tunisia
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
സാമ്രാജ്യത്വം അതിന്റെ ഭീകരതകള്‍ ഒരുവശത്തു തുടരുമ്പോഴും വലതുപക്ഷ അക്കാദമിക്കുകള്‍ എഴുതിത്തള്ളിയ ജനകീയ മുന്നേറ്റങ്ങള്‍ മറ്റെന്നത്തെക്കാളുമുപരിയായി തിരികെ വരുന്നതിനാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. ഇത്തരം മുന്നേറ്റങ്ങള്‍ ജനവിരുദ്ധ ഭരണകൂടങ്ങളെ കടപുഴക്കുന്ന കാഴ്ചകളാവും 2012-ല്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.
Read more »
Tags: Arab Spring, Briefings, International, Middle East, South Asia
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
Be Sociable, Share! Tweetലിബറലുകളുടെ ഏറ്റവും വലിയ അവകാശവാദങ്ങളിലൊന്നാണ് മനുഷ്യാവകാശം. പ്രത്യക്ഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ആവശ്യമാണെന്നു തോന്നാമെങ്കിലും, അന്തര്‍ദേശീയതലത്തില്‍ ഈ മനുഷ്യാവകാശ ചര്‍ച്ചയ്ക്കു ചുറ്റുമായി ഒരു മിലിട്ടറി കോമ്പ്ലക്സ് തന്നെ കെട്ടിയുയര്‍ത്തിയിട്ടുണ്ട് പടിഞ്ഞാറന്‍ സര്‍ക്കാരുകള്‍. തങ്ങളുടെ ശത്രുരാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനമാരോപിച്ച് സൈനിക ഇടപെടല്‍ നടത്തുക (പനാമ, യൂഗോസ്ലാവിയ, ലിബിയ എന്നിങ്ങനെ ഒട്ടനവധി ഉദാഹരണങ്ങള്‍), അതേ സമയം തന്നെ സഖ്യരാജ്യങ്ങളിലെ സര്‍ക്കാരുകളുടെ എത്ര വലിയ ക്രൂരതകളേയും പിന്തുണയ്ക്കുക എന്ന പടിഞ്ഞാറന്‍ നയത്തിന് മക്കാര്‍ത്തീയിസത്തിന്റെ തന്നെ പഴക്കമുണ്ട്....
Read more »
Tags: Drug lord, International, Jamaica, Massacre, New Yorker
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
പാകിസ്ഥാന്റെ സാന്നിധ്യമില്ലാതെ ബോണ്‍ കോണ്‍ഫറന്‍സ് ഡിസംബര്‍ 5ന് ജര്‍മനിയിലെ ബോണില്‍ ആരംഭിച്ചു. അന്താരാഷ്ട്ര സമൂഹം അഫ്ഘാന്‍ സര്‍ക്കാരിനുള്ള (?) പിന്തുണ നിര്‍ബാധം തുടരുമെന്ന് ലോകരാജ്യങ്ങളെല്ലാം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, അഫ്ഘാനിസ്ഥാനിലെ ഗ്രൗണ്ട് റിയാലിറ്റി വ്യത്യസ്തമാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. നാറ്റോയുടെ ഒന്നേകാല്‍ ലക്ഷം പട്ടാളക്കാരുടെ സഹായമുണ്ടായിട്ടും കാബൂളിനപ്പുറത്തേക്ക് അവിടെ ഭരണകൂടമില്ല. നവതാലിബാന്‍ അനുദിനം ശക്തിപ്പെട്ടു വരികയും ചെയ്യുന്നു. അങ്ങിനെയൊരു സാഹചര്യത്തില്‍, നവംബറിലെ നാറ്റോ ആക്രമണവും അതിന്റെ പ്രത്യാഘാതങ്ങളും ഒരുപക്ഷേ ശുഭാപ്തിവിശ്വാസികളുടെ യുക്തിക്കു പിടി തരുന്നതായിക്കൊള്ളണമെന്നില്ല.
Read more »
Tags: Afghanistan, Briefings, International, NATO, Pakistan, Taliban, US
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
ഇനിയെന്ത് എന്നതാണ് പ്രശ്നം. ഗദ്ദാഫിയോടെ പ്രശ്നം അവസാനിച്ചിരിക്കുകയല്ല; കൂടുതല്‍ ഗഹരമായിരിക്കുകയാണെന്ന് തോന്നുന്നു. പുതിയ വിപ്ളവത്തിന്റെ നേതാവാരാണ്? അയാളെ അംഗീകരിക്കാന്‍ എത്ര പേരെ കിട്ടും? പ്രബലമായ ഗോത്രങ്ങള്‍ക്ക് പുതിയ ഭരണ സംവിധാനത്തില്‍ എന്ത് പങ്കാണുണ്ടായിരിക്കുന? ഗദ്ദാഫിയുടെ ഗോത്രം വെറുതെയിരിക്കുമോ? ശത്രു മരിച്ചുമലര്‍ക്കുന്നതുവരെ സംതൃപ്തമാകാത്ത ബദവീ പ്രതികാര ദാഹം ഗദ്ദാഫിക്കു വേണ്ടി പകരം ചോദിക്കില്ലേ? വിമത പ്രവര്‍ത്തനങ്ങളുടെ കേന്ദ്മായിരുന്ന ബെന്‍ഘാസിയെ ഇതുവരെ രാജധാനി പദവിയില്‍ വിരാജിച്ച ട്രിപോളി അംഗീകരിക്കുമോ? ഇപ്പോള്‍ തങ്ങള്‍ ഒരു യുദ്ധത്തിലാണ് എന്ന ആനുകൂല്യം ട്രാന്‍സിഷന്‍...
Read more »
Tags: Arab Spring, Arif Zain, Gaddafi, International, Libya
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
2001 സെപ്തംബര്‍ 11 എങ്ങിനെയാണ് ലോകത്തെ മാറ്റിത്തീര്‍ത്തത് എന്നതിനെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങളും പഠനങ്ങളും ഇന്നു ലഭ്യമാണ്. അന്നേദിവസം ആക്രമിക്കപ്പെട്ടത് സോവിയറ്റാനന്തര ലോകക്രമത്തിന്റെ കേന്ദ്രശക്തിയായതിനാല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ദൂര വ്യാപകമായിരിക്കുമെന്ന് പല വിദഗ്ദരും മുന്നറിയിപ്പു തന്നിരുന്നു. ലോകയുദ്ധാനന്തര കാലത്ത് അമേരിക്ക പല രാജ്യങ്ങളിലും നേരിട്ടും അല്ലാതേയും യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും, ഭരണകൂടങ്ങള്‍ അട്ടിമറിക്കുകയും നിരവധിയാളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, സ്വന്തം മണ്ണും ജനങ്ങളും പുറമാക്രമണത്തിന് വിധേയമാവുന്നത് ആദ്യമായായിരുന്നു.
Read more »
Tags: Afghanistan, al-Qaeda, imperialism, International, Iraq, Middle East, MJS, Terrorism, US
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
അറബ് ലോകത്തെ ജനാധിപത്യസമരങ്ങള്‍ അഴിച്ചുവിട്ട രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനുകൂടി അടിതെറ്റുകയാണ്. 1969 മുതല്‍ ലിബിയയില്‍ അധികാരം കൈയാളിയ മുവമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ഭരണവ്യവസ്ഥ നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണിപ്പോള്‍. രാജ്യത്തിന്റെ ബഹുഭൂരിഭാഗവും തലസ്ഥാനമായ ട്രിപോളിയുടെ മര്‍മപ്രധാനമായ ഭാഗങ്ങളും ഗദ്ദാഫി വിരുദ്ധശക്തികളുടെ കൈപ്പിടിയിലായിട്ടുണ്ട്. ടുണീഷ്യയിലെ സൈന്‍ എല്‍ അബിദീന്‍ ബെന്‍ അലിക്കും ഈജിപ്തിലെ ഹോസ്നി മുബാറക്കിനും ശേഷം ഗദ്ദാഫിയും വീഴ്ചയുടെ വക്കത്താണ്. അറബ് ലോകത്ത് സുപ്രധാനമായ മാറ്റത്തിന് ഇടയാക്കിയ ജനാധിപത്യസമരങ്ങളുടെ പൊതുസ്വഭാവം ഏറെക്കുറെ ഉള്‍ക്കൊള്ളുന്നതാണ് ലിബിയയിലെ...
Read more »
Tags: AK Ramakrishnan, Arab world, Ben Ali, Hosni Mubarak, International, Libya, MUhammar Gadhafi
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments
"ബഹുസ്വരത, ജനാധിപത്യം, വികേന്ദ്രീകരണം, പൗരസമൂഹത്തിന്റെ പ്രാമുഖ്യം" എന്നിങ്ങനെ സോഷ്യോപോളിറ്റിക്കല്‍ കക്കോഫോണി സൃഷ്ടിച്ചു കൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല സോഷ്യലിസ്സത്തില്‍ നിന്നും കമ്യൂണിസ്റ്റു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം. ബഹുസ്വരത എന്നതിന് ബഹുവര്ഗസ്വരത എന്നാണു യഥാര്‍ത്ഥ അര്‍ത്ഥം. അതിന് വേണ്ടിയാണ് വികേന്ദ്രീകരണം ആവശ്യപ്പെടുന്നത്. അല്ലാതെ 'എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്' എന്ന ഒക്ടോബര്‍ വിപ്ലവ മുദ്രാവാക്യം പ്രായോഗികമാക്കാനൊന്നുമല്ല. ഇക്കാര്യങ്ങള്‍ എല്ലാം ഗ്ലാസ്‌നോസ്റ്റ് (തുറന്ന സമീപനം) പെരസ്ത്രോയ്ക (അഴിച്ചുപണി) എന്നീ മുതലാളിത്ത പുനസ്ഥാപനത്ത്തിന്റെ മുദ്രാവാക്യങ്ങളില്‍ വേണ്ടത്ര മുഖരിതവും അവയുടെ ഫലങ്ങള്‍ ചരിത്രത്തില്‍ തെളിയിക്കപ്പെടുകയും ചെയ്തതാണ്.
Read more »
Tags: Capitalism, China, Communism, Cuba, Economy, Fidel Castro, Fredy K Thazhathu, International, MP Parameswaran, neoliberalism, Raul Castro, Socialism
Posted in അന്തര്‍ദേശീയം, തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments