Posts Tagged ‘ Hindutva ’

Rural Apps: മോഡിക്കറ

February 12, 2012
By
Rural Apps: മോഡിക്കറ

ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തിന് ഈ മാസം ഒരു പതിറ്റാണ്ടു തികയുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വച്ച് സബര്‍മതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടതിനു ശേഷം ഗുജറാത്തില്‍ അരങ്ങേറിയത് രാജ്യം കണ്ട ഏറ്റവും വലിയ മുസ്ലിം വേട്ടകളിലൊന്നായിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് മാത്രം ആയിരത്തി ഇരുന്നൂറോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനു ശേഷം നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെതിരെ പല ആരോപണങ്ങളുമുയര്‍ന്നു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഹിന്ദു തീവ്രവാദികള്‍ ഗുജറാത്തില്‍ കൂട്ടക്കുരുതി നടത്തിയതെന്നതായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. അക്രമത്തെ ഇല്ലാതാക്കുന്നതിനു പകരം ന്യൂട്ടന്റെ...
Read more »

Tags: , , , ,
Posted in തീവ്രവാദം | Comments

സംഘികളുടെ പൊലീസ് സ്റ്റേറ്റ്

December 5, 2011
By
സംഘികളുടെ പൊലീസ് സ്റ്റേറ്റ്

ഒരു വ്യാജ എറ്റുമുട്ടല്‍ കൂടി ഗുജാറാത്ത് സര്‍ക്കാരിന്റെ പേരില്‍ രേഖപ്പെടുത്തികൊണ്ട് അന്വഷണത്തിനായുള്ള നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറും, വിദ്യാര്‍ഥിയായ ഇസ്രത്ത് ജഹാനുമുള്‍പ്പടെ നാലുപേര്‍ അതിദാരുണമാ‍യി കൊല്ലപ്പെട്ടതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാ‍ന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചു സിബിഐക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് ഉത്തരവായി. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളെന്നാരോപിച്ചാണ് ഇവരെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ ഇതു രണ്ടാം തവണയാണ് തീവ്രവാദി മുദ്ര കുത്തി നിരപരാധിളെ കൊലപ്പെടുത്തിയതിന്റെ...
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം | Comments

ഹുസൈന്‍: പ്രതിയും പ്രതീകവും

November 4, 2011
By
ഹുസൈന്റെ ഭാരതമാത

ബ്രിട്ടീഷ് ആധിപത്യത്തിന്റെ പാരുഷ്യങ്ങളെ ചെറുക്കാന്‍ സാംസ്കാരികഭാരതം നിര്‍മിച്ച പ്രതീകമാണ് ഭാരതമാതാ. ദേശത്തെ ദേവസ്ത്രീ/മാതൃദേവതയായി ഭാവന ചെയ്തതിലൂടെ രൂപം കൊണ്ടത് ദൂരവ്യാപകമായ ഒരു ഇന്ത്യത്വം ആയിരുന്നു. നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ തക്കശേഷിയുള്ള ഒരു സങ്കല്‍പമായി അത് ഇന്ത്യന്‍ പൊതുബോധത്തില്‍ നിഗൂഹനം ചെയ്യപ്പെട്ടു. അബനീന്ദ്രനാഥ റ്റാഗോറിന്റെ ‘ഭാരതമാതാ’യില്‍ നിന്നും ഉത്ഭൂതമായ അനേകം ഭാരതമാതകളുണ്ട്. എംഎഫ് ഹുസൈനില്‍ എത്തുമ്പോള്‍ ഈ ഭാരതസ്ത്രീ നഗ്നമായി ബലാത്സംഗം ചെയ്യപ്പെടുകയാണ്. ഏറ്റിവെച്ച അര്‍ത്ഥഭാരങ്ങളില്‍ നിന്ന് രാജ്യത്തെ വിമോചിപ്പിച്ചു കൊണ്ടാണ് ഹുസൈന്‍ ഭാരതാംബയുടെ മാനം ഭംഗപ്പെടുത്തിയത്. സദാചാര...
Read more »

Tags: , , ,
Posted in അനുസ്മരണം, രാഷ്ട്രീയം | Comments

പുതുഗുജറാത്ത് എന്ന വലിയ നുണ

October 28, 2011
By
പുതുഗുജറാത്ത് എന്ന വലിയ നുണ

കുത്തക മുതലാളിമാര്‍ക്കു തോന്നിയപോലെ വ്യവസായ സ്ഥപനങ്ങള്‍ തുടങ്ങാ‍നും തൊഴിലാളികളെ ഇഷ്ടംപോലെ ചൂഷണം ചെയ്യാനും പാവപ്പെട്ടവരെ വികസനത്തിന്റെ പേരില്‍ കുടിയിറക്കാനും വേണ്ടി ഉണ്ടാക്കിയ ഭരണരീതിയാണ് 'പുതുഗുജറാത്ത്‌' മാതൃക. മിനുമിനുത്ത വീതിയുള്ള റോഡുകള്‍, തൊഴില്‍ സമരങ്ങള്‍ ഇല്ലാത്ത പണിശാലകള്‍, മാനം മുട്ടുന്ന റസിഡന്‍ഷ്യല്‍, ഷോപ്പിം കെട്ടിടങ്ങള്‍... ഇതൊക്കയാണ് ഗുജറാത്തു മാതൃകയുടെ കൊത്തളങ്ങള്‍ എന്നു പറഞ്ഞാണ് മലയാളികള്‍ പോലും ചര്‍ച്ച ചെയ്യാറ്. ഇതു എവിടെ നിന്നു വന്നു, ആരുണ്ടാക്കി, ആരെല്ലാം ആണു ഇതിന്റെ യഥാര്‍ത ഗുണഭോക്താകള്‍, ആരെല്ലാമാണ് ഇതിനു വിലകൊടുക്കേണ്ടി...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, രാഷ്ട്രീയം, സാമ്പത്തികം | Comments

ഇതു പ്രഹസനമോ അതോ ദുരന്തമോ?

September 20, 2011
By
ഇതു പ്രഹസനമോ അതോ ദുരന്തമോ?

ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുഞ്ഞുങ്ങളുടേയും കത്തിക്കരിഞ്ഞ ശരീരം മുതല്‍, നരോദാ പാട്ടിയയില്‍ ജീവനോടെ മൂടപ്പെട്ട നിലവിളികള്‍ വരെ വാജ്പായി ഭരണകാലത്തിന്റെ ഹിന്ദുത്വപരീക്ഷണങ്ങളുടെ കഥ പറയും. എന്നാല്‍ ഒടുവില്‍ 'സുഖാനുഭൂതി ഘടക'പ്പരസ്യവും, ആത്മവിശ്വാസവുമായിറങ്ങിയ ഹിന്ദുത്വകൂട്ടത്തെ അധികാരത്തില്‍ നിന്നും ആട്ടിയോടിക്കാന്‍ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുണ്ടായിരുന്നു. ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് പാര്‍ടിയുടെ ശ്രമത്തെ മുളയിലേ നുള്ളിയ അതേ ജനം. ആ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നുള്ള കരകയറല്‍ കിനാവിലെ വിശ്വപുരുഷനാണ് ഇന്ന് മോഡി. കാരണം, വാജ്പായി പരീക്ഷിച്ചു പരാജയപ്പെട്ട ഭരണരീതി...
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം, രാഷ്ട്രീയം | Comments

വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

May 24, 2011
By
വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

അരുന്ധതി റോയിയുടെ പ്രസ്താവനകളോടുള്ള വിയോജിപ്പ് ജനാധിപത്യരീതിയില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കാതെ, ഗുണ്ടായിസവും പ്രകോപനസമരങ്ങളും അസഭ്യവര്‍ഷങ്ങളും പ്രതികരണരൂപമായി തെരഞ്ഞെടുക്കുകവഴി സംഘപരിവാര്‍ പൊതുസമൂഹത്തിനു കൈമാറുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയെ സംബന്ധിച്ചുള്ള വാദങ്ങളിലും വിവാദങ്ങളിലും വാദിഭാഗം തങ്ങളാണെന്നും രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം അതിനാല്‍തന്നെ തങ്ങള്‍ക്കാണെന്നും, അതുവഴി ഇത്തരം സമരങ്ങള്‍ 'അപഭ്രംശിക്കപ്പെടുന്ന' ദേശവികാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നും, അതുകൊണ്ട് ഈ വയലന്‍സ് ദേശനന്മയുടെ ഭാഗമാണെന്നും പരിവാര്‍ നിഗൂഢമായി സമര്‍ത്ഥിക്കുന്നുണ്ട്. ഈ രാജ്യത്ത് ഇങ്ങനെ എന്തും നടക്കുമെന്ന് അവര്‍ക്കറിയാം.
Read more »

Tags: , , , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, രാഷ്ട്രീയം, വികസനം | Comments

Daily Edit: അനീതിയുടെ വാര്‍ഷികങ്ങള്‍

December 6, 2010
By
Daily Edit: അനീതിയുടെ വാര്‍ഷികങ്ങള്‍

അനീതിയുടെ വാര്‍ഷികങ്ങള്‍ അമര്‍ഷത്തോടെ എത്രകാലം നാം ആചരിച്ചു കൊണ്ടിരിക്കും? കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച ഒരു കമ്മിഷന്‍ കണ്ടെത്തിയിട്ടും ഒരുനടപടിയുമെടുക്കാന്‍ ഭരണകൂടം തുനിയാത്തതെന്തു കൊണ്ട്? ആര്‍ ആരെയാണ് ഭയക്കുന്നതു? ആര്‍ ആര്‍ക്കാണ് ഒത്താശ ചെയ്യുന്നതു? നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആരാധനാലയം ഒരു സംഘം തീവ്രവാദികള്‍ പൊളിച്ചു മാറ്റിയത് ഒരു ക്രൈം പോലുമല്ലെന്ന് നിയമവ്യവസ്ഥയ്ക്ക് തോന്നുന്നതെന്തുകൊണ്ട്? ഹിന്ദുത്വ തീവ്രവാദം ഇന്ത്യന്‍ ലിബറലിസത്തില്‍ അനുവദനീയമാണെന്നാണോ അതു സൂചിപ്പിക്കുന്നത്?
Read more »

Tags: , , , , , ,
Posted in Daily Edit, അവകാശങ്ങള്‍, തീവ്രവാദം, മതം, രാഷ്ട്രീയം, സംഘര്‍ഷം | Comments

DP Essay: ചരിത്രത്തിനു മേല്‍ വിശ്വാസത്തിന്റെ വിധി

October 9, 2010
By
സ്ലം ഡോഗ് മില്യണയറില്‍ നിന്നുള്ള ദൃശ്യം

ചരിത്രത്തിന്റെ വര്‍ഗീയവത്കരണവും, മിത്തിന്റെ ചരിത്രവത്കരണവും പ്രത്യയശാസ്ത്രമാക്കിയ ഇന്ത്യന്‍ ഫാഷിസത്തിന്റെ വിജയമാണ് ബാബ്റി കേസിലെ കോടതി വിധിയെന്ന് ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു
Read more »

Tags: , , , , ,
Posted in DP Essay, തീവ്രവാദം, രാഷ്ട്രീയം, വിദ്യാഭ്യാസം, സംസ്കാരികം | Comments

അനീതി മഴയായി പെയ്ത ദിനം

October 1, 2010
By
verdict

ഈ വിധിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ വര്‍ഗീയശക്തികള്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. 'മധുരാ, കാശി ബാക്കി ഹേ' എന്നാണ് വര്‍ഗീയവാദികളുടെ മുദ്രാവാക്യം തന്നെ. നിയമം തന്നെ ഒറ്റുകാരന്റെ വേഷം കെട്ടുമ്പോള്‍ അശരണര്‍ ഇനി എവിടെ പോയി നീതി യാചിക്കും എന്നതാണ് ചോദ്യം. കോടതിക്ക് ഒരു സലാം പറഞ്ഞ് നമുക്കെല്ലാം ഇനി പുറകോട്ടു നടക്കാം.
Read more »

Tags: , , , , ,
Posted in എഡിറ്റോറിയല്‍, തീവ്രവാദം, മതം, രാഷ്ട്രീയം | Comments

ബാബ്റി മസ്ജിദ് വിവാദം: നാള്‍വഴി

September 29, 2010
By
ബാബ്റി മസ്ജിദ് വിവാദം: നാള്‍വഴി

ബാബ്റി കേസിലെ കോടതി വിധി എന്തായിരിക്കുമെന്ന ആശങ്കയിലാണ് രാജ്യമിന്ന്. വിധി എന്തായാലും അയോധ്യയില്‍ രാമക്ഷേത്രം എന്ന അജന്‍ഡയില്‍ നിന്ന് പിന്നോട്ടു പോക്കില്ലെന്ന് സംഘപരിവാരം വ്യക്തമാക്കി കഴിഞ്ഞു. വിധിയുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തെയ്യാറാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും മതേതര മനസുകളില്‍ ആശങ്കകള്‍ ബാക്കിയാണ്. ബാബ്റി വിവാദത്തിന്റെ നാള്‍വഴിയാണ് ചുവടെ
Read more »

Tags: , , , ,
Posted in തീവ്രവാദം, മതം, രാഷ്ട്രീയം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍