ആരവങ്ങളൊടുങ്ങാന്‍ നേരമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പോലും, യൂറോപ്പിനേയും, എന്തിനു ലോകം മുഴുവനേയും, ത്രസിപ്പിച്ചിരുന്ന കാല്പന്തുകളി കലാശകൊട്ടിലേക്കെത്തുന്നു. കപ്പെടുക്കുന്നതാരാണെന്നറിയാന്‍ ഇനി വെറും ഒരു കളി മാത്രം ബാക്കി. ജൂലൈ 1ന് ഉക്രൈനിലെ കീവില്‍ കളി കഴിയുമ്പോള്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത് ആരായിരിക്കും? തുടര്‍ച്ചയായി യൂറോ കപ്പും, ലോകകിരീടവും വെട്ടിപ്പിടിച്ച സ്പെയിനിന്റെ ചെമ്പടയോ, അതോ വാതുവെപ്പിന്റെ കറകളുമായി മൈതാനത്തെത്തി, കിതച്ചും, കുതിച്ചും, തടുത്തും ഫൈനല്‍ വരെയെത്തിയ അസൂറിപ്പടയോ? പാസുകള്‍ കൊണ്ടൊരു നദിയൊഴുക്കി...
Read more »





