സബ്സിഡികള്‍ വീണ്ടും വെട്ടിച്ചുരുക്കുക, സാമൂഹ്യ മേഖലയിലെ സര്‍ക്കാര്‍ പ്രാതിനിധ്യം കുറയ്ക്കുക, സ്വകാര്യ മൂലധനത്തിന്റെ ആഡംബര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, അന്തര്‍ദേശീയ ധന മൂലധനത്തിന്റെ ഇച്ഛകള്‍ക്കു മുന്നില്‍ സര്‍ക്കാരിനെ കൂടുതല്‍ ദുര്‍ബലമാക്കുക എന്നിങ്ങനെ ഒരു ഐഡിയല്‍ നവലിബറല്‍ ബജറ്റ് എന്തൊക്കെ ചെയ്യണമായിരുന്നുവോ അതൊക്കെ ചിദംബരത്തിന്റെ ബജറ്റ് ചെയ്യുന്നുണ്ട്. അതില്‍ ധനകാര്യ മന്ത്രിക്കും, അദ്ദേഹത്തിന്റെ പ്രധാന മന്ത്രി, ധനമൂലധനത്തിന്റെ യഥാര്‍ത്ഥ ഉപാസകന്‍, മന്‍മോഹന്‍ സിംഗിനും, സര്‍വോപരി കോണ്‍ഗ്രസ് പാര്‍ടിക്കും അഭിമാനിക്കാം. ജനം ഇനി നിക്കണ്ട ഓടിക്കോ എന്നു തന്നെയാണ് ബജറ്റിന്റെ...
Read more »
Tags: Chidambaram, Economy, Manmohan Singh, Stanly, Union budget, UPA
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
റെയില്‍വേയെ പൂര്‍ണമായും പാവങ്ങളില്‍ നിന്നും അകറ്റി വിപണിയുടെ ചിട്ടകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമായി മാറ്റി തീര്‍ക്കുക എന്ന അജന്‍ഡ പഴുതുകളില്ലാതെ ബന്‍സാല്‍ അവതരിപ്പിച്ചിരിക്കുന്നു. റെയില്‍വേ സേവനങ്ങളുടെ ചരക്കുവത്കരണം ഇനി അതിവേഗത്തില്‍ പ്രതീക്ഷിക്കാം. ആധുനിക വത്കരണത്തിന്റെ പേരില്‍ ഉയര്‍ന്ന നിരക്കുകളും, ഉയര്‍ന്ന സ്വകാര്യ പങ്കാളിത്തവും വഴിയേ വരും. റെയില്‍വേയുടെ കയ്യിലുള്ള ഭൂമി സ്വകാര്യ പദ്ധതികള്‍ക്കായി നല്‍കി കൊണ്ട് അതില്‍ നിന്നും 1,000 കോടിയോളം കണ്ടെത്തുക എന്ന നിര്‍ദേശം വന്നു കഴിഞ്ഞു.
Read more »
Tags: Economy, Manmohan Singh, P Chidambaram, Pavan K Bansal, railway, UPA
Posted in വികസനം, സാമ്പത്തികം | Comments
പണ്ഡിതരേയും ശില്പികളേയും എന്നും ആദരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രഥമ പ്രധാനമന്ത്രിയും പണ്ഡിതനായിരുന്നു. ശില്പിയുമായിരുന്നു. പിന്നേയുമുണ്ട് ശില്പികള്‍. ഇന്ദിരാ പ്രിയദര്‍ശിനി സോഷ്യലിസ്റ്റു ഇന്ത്യയുടെ ശില്പി, രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി, സോണിയാ ഗാന്ധി ശില്പികളുടെ ശില്പി. ആ കൂട്ടത്തില്‍ ഒരു മഹാശില്പി മന്‍മോഹനും. ആ മന്‍മോഹനും വേണ്ടേ ഒരു പിന്‍ഗാമി? വേണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. കാരണം, മന്‍മോഹന്‍ സിംഗില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിക്കുമ്പോഴേ നടുക്കമാണ്. ഉള്‍ക്കിടിലമാണ്. അത്രയും മഹാനായ ഒരു ശില്പിക്ക് രണ്ടാമന്‍...
Read more »
Tags: C Basheer Ahamed, Congress, Economy, Manmohan Singh, Montek Singh Ahluwalia, Planning Commission, Politics, UPA
Posted in നര്‍മ്മം, വികസനം, സാമ്പത്തികം | Comments
ഇപ്പോഴത്തെ അവസ്ഥ, അതായത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുതലാളിത്തത്തെ വലിച്ചു കയറ്റാന്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ക്കു പോലും സാധിക്കില്ല എന്ന അവസ്ഥ, മുതലാളിത്ത വ്യവസ്ഥയെ തന്നെ ഒരു ഘടനാപരമായ പ്രതുസന്ധിയില്‍ തളച്ചിട്ടിരിക്കുന്നു. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ എളുപ്പമാര്‍ഗങ്ങളില്ല. മുതലാളിത്ത വ്യവസ്ഥ തകര്‍ന്നടിയുമെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. മറിച്ച്, 1930കളിലേ പോലെ, മുതലാളിത്ത വ്യവസ്ഥയെ തന്നെ വിപ്ലവകരമായി മാറ്റി തീര്‍ക്കാന്‍ ശേഷിയുള്ള സാധ്യതകളടങ്ങിയ ഒരു ചരിത്ര സാഹചര്യം ഉയര്‍ന്നു വരുന്നുവെന്നാണ്.
Read more »
Tags: Capitalim, Economy, Financial crisis, Prabhat Patnaik
Posted in പലവക, സാമ്പത്തികം | Comments
വില്യം ഷേയ്ക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും ഒരുദ്ധരണി കടമെടുത്തുകൊണ്ടാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2012-13 ബജറ്റിലെ നികുതികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയത്. "I must be cruel only to be kind" എന്നായിരുന്നു നികുതിനയം കേള്‍ക്കാന്‍ ചെവിയോര്‍ത്തിരുന്ന രാജ്യത്തോട് പാര്‍ലമെന്റിന്റെ പച്ചപരവതാനിയില്‍ നിന്നു കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപനം. ഉദ്ധരണി കണ്ടെത്തിയതില്‍ മുഖര്‍ജിക്ക് പൂര്‍ണമായും പിഴച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹം മാര്‍ച്ച് 16ന് മുന്നോട്ടു വച്ച പല...
Read more »
Tags: Budget, Economy, Pranab Mukherjee, Siddik Rabiyath
Posted in സാമ്പത്തികം | Comments
'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും...
Read more »
Tags: Development, Economy, Gujarat, Narendra Modi, Siddik Rabiyath, Umesh Omanakuttan
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
മുതലാളിത്ത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണെന്നും, ലോകസാമ്പത്തിക രംഗം ഒന്നാകെ കൂപ്പുകുത്താനുള്ള സാധ്യത ധാരാളമാണെന്നും ഐഎംഎഫിന്റെ (International Monetary Fund) എറ്റവും പുതിയ World Economic Outlook മുന്നറിയിപ്പു തരുന്നു. നടപ്പുവര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് നേരത്തേ പ്രവചിച്ചിരുന്ന 4 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേക്കു വെട്ടിക്കുറച്ച ഐഎംഎഫ് പ്രതിസന്ധിയുടെ കേന്ദ്രം കടക്കെണിയിലാണ്ടു കിടക്കുന്ന യൂറൊ മേഖലയാണെന്നും പറയുന്നു. 2008ലെ ലെമാന്‍ ബ്രദേഴ്സ് പതനം പോലെ ഒരു ആഘാതം കൂടി സഹിക്കാനുള്ള ആരോഗ്യം ആഗോള സമ്പദ്ഘടനയ്ക്കില്ല എന്ന...
Read more »
Tags: Data Post, Economy, Financial crisis, IMF
Posted in DataPost, സാമ്പത്തികം | Comments
ഈ കഥ കേള്‍ക്കു: പറയത്തക്ക സാമ്പത്തിക ഗരിമയൊന്നും ഇല്ലാതിരുന്ന രാജ്യമായിരുന്നു അയര്‍ലണ്ട്. 1980കളില്‍ പോലും മുപ്പത്തിരണ്ടു ലക്ഷം ജനങ്ങളുള്ള ഈ രാജ്യത്തു പത്തുലക്ഷം പേര്‍ ദാരിദ്യ രേഖക്ക് താഴെയായിരുന്നു. ഏതാണ്ട് മുപ്പതു ശതമാനത്തില്‍ കൂടുതല്‍. എന്നാല്‍ രണ്ടയിരമാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ചില അത്ഭുതങ്ങള്‍ സംഭവിച്ചു. രാജ്യത്തെ ദാരിദ്ര്യനിരക്ക് ആറു ശതമാനമായി കുത്തനെ കുറഞ്ഞു. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കണക്കു പ്രകാരം ഈ രാജ്യം ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി.
Read more »
Tags: books, Boomerang, Economy, Michael Lewis, Seshat
Posted in പുസ്തകം, സാമ്പത്തികം | Comments
ഇന്ത്യന്‍ സാമ്പത്തിക രംഗം 2008ലെ പ്രതിസന്ധിയില്‍ നിന്നും കരകയറിയെന്ന വാദം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഒടുവില്‍ ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു. ഡിസംബര്‍ 9ന് പാര്‍ലമെന്റില്‍ വച്ച അര്‍ധവാര്‍ഷിക സാമ്പത്തികാവലോകന റിപോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ സാമ്പത്തികരംഗം നടപ്പു വര്‍ഷത്തില്‍ (2011-12) 7.5 ശതമാനത്തിനടുത്തേ വളരൂ. ഇതാകട്ടെ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ കണക്കു കൂട്ടിയിരുന്ന 9 ശതമാനത്തില്‍ നിന്നും വളരെ താഴെയാണ്. അതായത്, ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വീണ്ടും മുരടിക്കുകയാണെന്ന്. ഈ 7.5 ശതമാനം തന്നെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷയാണെന്നാണ് പല...
Read more »
Tags: Economy, growth, Rural Apps, Syam Sundar, UPA
Posted in സാമ്പത്തികം | Comments
പ്രതിസന്ധിക്കു പരിഹാരമായി യൂറോ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂ എന്ന് പലരും മുന്നറിയിപ്പു തരുന്നുണ്ട്. ഉദാഹരണത്തിന്. യൂറോ സോണിലെ രാജ്യങ്ങള്‍ സാമ്പത്തിക അച്ചടക്കം ഉടനെ കൈവരിക്കണമെന്നതാണ് ഒരു നിര്‍ദേശം. അതായത്, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ അച്ചടക്കത്തിന്റെ പേരില്‍ ചിലവ് ഇനിയും വെട്ടിക്കുറയ്ക്കണമെന്ന്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുക, സര്‍ക്കാര്‍ ആസ്തികള്‍ ലേലം ചെയ്യുക, സ്വകാര്യമൂലധനത്തിനെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ...
Read more »
Tags: Capitalism, Daily Edit, Economy, Euro zone, Financial crisis
Posted in Daily Edit, സാമ്പത്തികം | Comments