Posts Tagged ‘ Economy Development ’

DataPost: ഇന്ത്യയുടെ ഗതി(കേട്)

June 13, 2011
By
Courtesy: WSJ

അഴിമതി ഇന്ത്യയെ മഥിക്കുന്ന ഒരു വലിയ പ്രശ്നമാണെന്നതില്‍ ബാബാരാംദേവിനെപ്പൊലെ ദില്ലിപോസ്റ്റിനും സംശയമില്ല. എന്നാല്‍ അത്രതന്നെ പ്രാധാന്യമുള്ള, ഒരുപക്ഷേ അതിനേക്കാള്‍ പ്രാധാന്യമുള്ള, ഒരു പ്രശ്നമാണ് സമ്പത്തിന്റെ അസന്തുലിതമായ വിതരണം. അമേരിക്കന്‍ സാമ്പത്തിക ദിനപത്രം വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ടനുസരിച്ച് രാംദേവടക്കമുള്ള ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ധനികവര്‍ഗം മൊത്തം വരുമാനത്തിന്റെ മുപ്പതു ശതമാനത്തിലേറെ കയ്യടക്കിവച്ചിരിക്കുന്നു. താഴെത്തട്ടിലെ പത്തു ശതമാനത്തിന്റെ കയ്യിലാകട്ടെ മൊത്തവരുമാനത്തിന്റെ വെറും മൂന്നുശതമാനം മാത്രമേ വന്നു ചേരുന്നുള്ളൂ. ശുചിത്വം, വിദ്യഭ്യാസം തുടങ്ങിയ കാര്യങ്ങളിലും താഴെത്തട്ടിലുള്ളവര്‍...
Read more »

Tags: , , , ,
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

DataPost: കലാപത്തിന്റെ സാമ്പത്തികശാസ്ത്രം

May 22, 2011
By

അറബ് ലോകത്ത് ഈയിടെയുണ്ടായ ചടുലമാറ്റങ്ങള്‍ പ്രവചനങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. അവയുടെ വരവ് ആരും തന്നെ മുന്‍കൂട്ടികണ്ടില്ലെന്നു സാരം. അറബ് ലോകത്ത് പൊതുവെ എല്ലാം ശാന്തമെന്ന തോന്നലായിരുന്നു നാളുകളേറെയായി ഉണ്ടായിരുന്നത്. സൂക്ഷ്മനിരീക്ഷകരൊഴികെ ആരും തന്നെ, പത്രമാധ്യമങ്ങള്‍ പ്രത്യേകിച്ചും, അറബ് സമ്പദ്വ്യവസ്ഥകളുടെ ഉള്ളുകള്ളികള്‍ ചികയാന്‍ മെനക്കെട്ടിരുന്നില്ല. ഈജിപ്ത്, ജോര്ദ്ദാന്‍, ലെബനന്‍, ഒമാന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ 2005 മുതല്‍ 2010 വരെ ഏതാണ്ട് ശരാശരി ആറ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. സിറിയ, ടുണീഷ്യ, ലിബിയ എന്നിവര്‍...
Read more »

Tags: , , , , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments

DataPost: വികസിക്കുന്ന വിടവുകള്‍

May 6, 2011
By

വികസിക്കുന്ന വിടവുകള്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലും, ആഫ്രിക്കയിലേതുപോലുള്ള ദരിദ്രമേഖലകളിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിവരുന്നതിന്റെ ദ്രൃഷ്ടാന്തങ്ങള്‍ നമുക്കുമുമ്പിലുണ്ട്. എന്നാല്‍ ഇതു ഇത്തരം പ്രവിശ്യകളില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല എന്നു മെയ് രണ്ടിനു വികസിതരാഷ്ട്രങ്ങളുടെ പ്രതിനിധി സംഘടനയായ ഒഇസിഡി (Organization for Economic Cooperation and Development) പുറത്തിറക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ രണ്ടുദശകങ്ങളില്‍ ഈ ഗ്രൂപ്പിലുള്ള എല്ലാരാജ്യങ്ങളിലും ജനങ്ങളുടെ വീട്ടുവരുമാനം (real disposable household income) കൊല്ലത്തില്‍ 1.7% എന്ന കണക്കില്‍ കൂടിയിരുന്നു. പക്ഷെ,...
Read more »

Tags: ,
Posted in DataPost, അന്തര്‍ദേശീയം, വികസനം, സാമ്പത്തികം | Comments

DP Essay: സ്വര്‍ഗാനദീതീരത്തെ ദുരന്തപര്‍വം

November 8, 2010
By
DP Essay: സ്വര്‍ഗാനദീതീരത്തെ ദുരന്തപര്‍വം

കാസര്‍ഗോഡ് ജില്ലയില്‍ മരണത്തിന്റേയും, അജ്ഞാത രോഗങ്ങളുടേയും പര്യായമായ എന്‍ഡോസള്‍ഫാനെ, 73 രാജ്യങ്ങള്‍ ഇതിനകം തന്നെ നിരോധിച്ച ശവംതീനി വിഷത്തെ, പരസ്യമായി ന്യായീകരിക്കുന്നതിലേക്ക് കോണ്‍ഗ്രസ് മന്ത്രി കെവി തോമസിനെ നയിച്ചതെന്തായിരിക്കും? ജനീവാ കണ്‍വന്‍ഷനില്‍ എന്‍ഡൊസള്‍ഫാന്‍ നിരോധനത്തിനെതിരെ നിരകൊള്ളാന്‍ മന്‍മോഹന്റെ ഇന്ത്യയെ പ്രേരിപ്പിച്ചതെന്തായിരിക്കും? അനില്‍ വര്‍മ ആര്‍ എഴുതുന്നു.
Read more »

Tags: , , ,
Posted in DP Essay, അവകാശങ്ങള്‍, ആരോഗ്യം, പരിസ്ഥിതി | Comments

DataPost: ഒന്നുമില്ലാപ്പട

October 7, 2010
By
Courtesy: PTI

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂദില്ലി തീവണ്ടിയാപ്പീസില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം ചാപ്പകുത്തിചുരുട്ടിക്കെട്ടിയയച്ചത് നിസ്വരായ ആയിരങ്ങളെയാണ്. ഒരു രാജ്യത്തിന്റെ കൊളോണിയല്‍ ദാസ്യവൃത്തിക്കു മിഴിവൊരുക്കാന്‍ വിദൂരഗ്രാമങ്ങളില്‍ നിന്ന് ഠേക്കേദാര്‍മാരും, മറ്റു പിണിയാളരും ചേര്‍ന്നു അടിമകളെപ്പോലെ ലേലം വിളിച്ചുകൊണ്ടുവന്ന അഴുകിക്കറുത്ത ദീനദേഹനങ്ങളെ, പണികഴിഞ്ഞപ്പോള്‍ പടികടത്തുന്ന തിരക്കിലായിരുന്നു ഭരണകൂടം ഇക്കഴിഞ്ഞ ദിവസങ്ങളില്‍.
Read more »

Tags: , , ,
Posted in DataPost, അവകാശങ്ങള്‍, തൊഴിലാളി, പലവക, രാഷ്ട്രീയം, വികസനം, വിദ്യാഭ്യാസം, സാമ്പത്തികം | Comments

DataPost: ദക്ഷിണേഷ്യന്‍ സൂചിക

September 24, 2010
By
DataPost: ദക്ഷിണേഷ്യന്‍ സൂചിക

ദക്ഷിണേഷ്യയിലെ ഉയര്‍ന്നു വരുന്ന സാമ്പത്തിക ശകതികളെപ്പറ്റി റിപ്പോര്‍ട്ടുകള്‍ ഒരുപാടുണ്ട്. എന്നാല്‍ സാമൂഹ്യപുരോഗതിയില്‍ ഗണനീയമായ ഒരു മാറ്റം ഈ മേഖലയില്‍ ഇനിയും നടന്നിട്ടില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് ദക്ഷിണേഷ്യയിലെ മുതിര്‍ന്ന സ്ത്രീകളില്‍ ഏതാണ്ട് പകുതിപേര്‍ക്കും എഴുത്തും വായനയും അറിയില്ല. മൊത്തം തൊഴിലാളികളില്‍ ഏതാണ്ട് മുപ്പതു ശതമാനം മാത്രമാണ് സ്ത്രീകള്‍. ഈ മേഖലയിലെ അറുപതു ശതമാനത്തില്‍ കൂടുതല്‍ പ്രസവങ്ങളും അശാസ്ത്രീയമായ രീതിയിലാണ് നടക്കുന്നത്.
Read more »

Tags: , ,
Posted in DataPost, ആരോഗ്യം, പലവക, വികസനം | Comments

DataPost: പുതിയ സില്‍ക്ക് റൂട്ട്

September 21, 2010
By
Courtesy: Bloomberg

ഇന്നു മുതല്‍ ദില്ലിപോസ്റ്റില്‍ പുതിയൊരു വിഭവം കൂടി. സാമ്പത്തിക വിഷയങ്ങളിലുള്ള ചാര്‍ട്ടുകളും ഇന്‍ഫോഗ്രാഹിക്സുകളും ഇനിമുതല്‍ ഡാറ്റാപോസ്റ്റ് എന്ന ലേബലില്‍ കാണാം. ഈ വിഷയത്തില്‍ സുതാര്യമായ, സങ്കീര്‍ണ്ണതയില്ലാത്ത സം‌വാദമാണ് DataPost മുന്നില്‍കാണുന്നത്. പുതുതായി പുറത്തിറങ്ങുന്ന സാമ്പത്തിക സര്‍‌വ്വെകള്‍, പഠനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍ ഒരു ചെറിയ വിശകലനക്കുറിപ്പോടെ വായനക്കാര്‍ക്കു നല്‍കുന്നു.
Read more »

Tags: , , , , ,
Posted in DataPost, അന്തര്‍ദേശീയം, പലവക, സാമ്പത്തികം | Comments

Daily Edit: കമ്പോള നിലവാരം

September 4, 2010
By
Daily Edit: കമ്പോള നിലവാരം

പല പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ വിവിധ കമ്പനികളുടെ ഓഹരിവിലകളെ കൃത്രിമമായി സ്വാധീനിക്കുന്നുണ്ട്. തങ്ങള്‍ക്കു മുതല്‍മുടക്കുള്‍ള്ളതോ, തങ്ങളില്‍ നിക്ഷേപമുള്ളതോ ആയ കമ്പനികളുടെ സാമ്പത്തികനിലയെക്കുറിച്ചും, കച്ചവടപുരോഗതിയെക്കുറിച്ചും ചില പത്രങ്ങള്‍ ഊതിപ്പെരുപ്പിച്ച് കണക്കുകള്‍ നിറച്ച വാര്‍ത്തകള്‍ നല്‍കിയിരുന്നു. അത് ഓഹരി ഉപഭോക്താക്കളെ വേണ്ടവണ്ണം തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ഇത്തരം പ്രവണത തീര്‍ത്തും അനാശാസ്യമാണെന്നും നിയന്ത്രിക്കണമെന്നും ഓഹരിക്കമ്പോളത്തെ നിയന്ത്രിക്കുന്ന സംഘടനയായ സെബി.
Read more »

Tags: , , , , , ,
Posted in Daily Edit, മാധ്യമം, സാമ്പത്തികം | Comments

മന്മോഹന്‍ സിംഗ് അഥവാ നരസിംഹ റാവു രണ്ടാമന്‍

May 15, 2010
By
Rao-Singh

ഒന്നിനു പുറകെ മറ്റൊന്നായി അഴിമതിയാരോപണങ്ങള്‍, സഭയില്‍ സീറ്റെണ്ണം തികയ്ക്കാന്‍ കുതിര കച്ചവടം, നിലയ്ക്കാത്ത വിവാദങ്ങള്‍, കോര്‍പറേറ്റുകള്‍ക്ക് ഭരണതലത്തില്‍ അമിതമായ സ്വാധീനം, വേഗമേറിയ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കായി നിയമനിര്‍മാണം, കര്‍ഷിക രംഗത്തോടും ദരിദ്രരോടുമുള്ള അവഗണന...മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ ഏകദേശം രണ്ടു പതിറ്റാണ്ടു മുന്‍പ് നരസിംഹറാവു വെട്ടിയ വഴിയിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കെഎന്‍ അശോക്
Read more »

Tags: , , , , ,
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

കേരള വികസനത്തെ വലതുപക്ഷം അട്ടിമറിച്ചതെങ്ങിനെ?

May 5, 2010
By
poverty

ജനാധിപത്യവത്കരണത്തേയും വികസനത്തേയും കുറിച്ചുള്ള കേരളത്തിലെ ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുന്നത് സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡല്‍ വിരുദ്ധസമരങ്ങളിലൂടെയാണെങ്കില്‍, വലതുപക്ഷത്തിന്റേത് വിമോചനസമരത്തിലൂടെയാണെന്ന് നിസാര്‍ കിഴക്കയില്‍
Read more »

Tags: , ,
Posted in വികസനം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍