രണ്ടാം നിലയിലേക്ക് പോവുന്ന കോണിപ്പടിയില്‍ പതിനാറ് വെടിയുണ്ടകളേറ്റു വാങ്ങി മുജിബുര്‍ റഹ്മാന്റെ മൃതദേഹം 1975 ഓഗസ്റ്റ് 15 രാത്രി കിടക്കുമ്പോള്‍ തെക്ക് ചിറ്റഗോംഗില്‍ സൈനീക മേധാവി സിയവുര്‍ റഹ്മാന്‍ മുജിബുര്‍ മന്ത്രി സഭയിലെ മറ്റ് അംഗങ്ങളെ വധിക്കാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു. ഈ മന്ത്രിമാര്‍ മൂന്നു മാസങ്ങള്‍ക്കു ശേഷം ധാക്ക സെന്‍ട്രല്‍ ജയിലില്‍ കൊല്ലപ്പെട്ടു. രാജ്യം വീണ്ടും തോക്കിന്‍ കുഴലിനു മുന്നില്‍ അടിയറവു പറയുമ്പോള്‍ ഇങ്ങ് പടിഞ്ഞാറ് ബംഗാളികളുടെ ഇന്ദിരാ ദീദി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സ്വന്തം ജനതയോട്...
Read more »
Tags: Abilash T, Bangladesh, Diary, Manoj Kumar Nag, Mujeebur Rahman, Pakistan, Travel
Posted in യാത്ര, സംസ്കാരികം | Comments
ഇവിടെ താന്‍ വെജിറ്റേറിയന്‍ മാത്രമേ കഴിക്കൂ എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ ഏതാനും ദിവസത്തിനുള്ളില്‍ അയാള്‍ക്ക് പട്ടിണി കിടന്ന് മരിക്കാം. ഈ മാംസഭക്ഷണങ്ങളൊക്കെത്തന്നെ വളരെ ചിലവു കുറഞ്ഞതും, രുചികരവുമാണെന്നതാണ് യഥാര്‍ഥ്യം. "ദാദാ, ഇപ്പോ മനസിലായില്ലേ ഞങ്ങളെന്തുകൊണ്ടാണ് സംസ്കരിച്ച പാല്‍ ഉപയോഗിക്കുന്നതെന്ന്, പശുവിനെ ഞങ്ങള്‍ക്കിവിടെ കഴിക്കാന്‍ തികയുന്നില്ല, പിന്നയല്ലേ പാല്", പൊരിച്ച ഹിത്സയുമായുള്ള മല്ലയുദ്ധത്തിനിടയില്‍ തൂഹിന്‍ പറഞ്ഞു. ബംഗാളി മസാലയില്‍ വേവിച്ച ബീഫ് കബാബ് തട്ടിവിടുന്നതിനിടയില്‍ നമുക്കുണ്ടോ മറുപടി പറയാന്‍ നേരം...
Read more »
Tags: Abhilash T, Bangladesh, Dhaka, Diary, Travel
Posted in യാത്ര, സംസ്കാരികം | Comments
ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയ പാകിസ്ഥാനെ ചെയ്ത ക്രൂരതയ്ക്കെല്ലാം വിചാരണ ചെയ്യണമെന്ന് പറഞ്ഞവര്‍ യുദ്ധം കഴിഞ്ഞ് ദേശസ്നേഹിയെന്നും, ഒറ്റുകാരനെന്നും, സ്വാതന്ത്ര്യസമര സേനാനിയെന്നും പറഞ്ഞ് പര്‍സ്പരം പോര്‍ വിളിച്ചു. മധ്യവര്‍ഗം പുതിയ വ്യവസ്ഥിതിയില്‍ സ്ഥാനമാനങ്ങള്‍ക്കായി മത്സരിച്ചു. വിശപ്പിനും മരണത്തിനുമിടയില്‍ ഗ്രാമീണര്‍ റ്റാങ്കുകള്‍ ഉഴുതുമറിച്ച വയലുകളില്‍ നെല്ലു വിതച്ചപ്പോള്‍ നഗരത്തില്‍ വിദ്യാഭ്യാസം ചെയ്യാന്‍ പോയ മക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീര മരണം പ്രാപിച്ചുവെന്ന് ആശ്വസിച്ചു.
Read more »
Tags: Abhilash T, Bangladesh, Diary, Travel
Posted in യാത്ര, സംസ്കാരികം | Comments
ജെസ്സൊറില്‍ നിന്നും ധാക്കയിലേക്ക് ബസ് മാര്‍ഗം പോവുന്നവര്‍ പത്മാ നദിയെ തൊളദ്യയില്‍ വച്ച് മറികടക്കേണ്ടതുണ്ട്. തൊളദ്യയില്‍ പത്മ ചോരയും, കണ്ണീരും, ജീവനുമാണ്. മഴമാസങ്ങളില്‍ തന്നിഷ്ടത്തിന് സമതലങ്ങളിലൂടെയും, കൃഷിഭൂമിയിലൂടെയും കയറിയൊഴുകി പ്രകൃതിയുടെ സന്തുലനം തന്നെ മാറ്റുന്ന നദി ചിലപ്പോള്‍ പുതിയ ദ്വീപുകള്‍ തന്നെ സൃഷ്ടിക്കുന്നു. വെള്ളപ്പൊക്കക്കെടുതിയില്‍ വീടുകളും കൃഷിനിലങ്ങളും വിട്ട് മറ്റു നാടുകളിലേക്ക് ജീവനും കൊണ്ട് രക്ഷപെട്ടവര്‍ തിരികെ വരുമ്പോള്‍ കാണുന്നത് പുതിയ മണല്‍ തിട്ടകളും ദ്വീപുകളുമായിരിക്കും. പിന്നെ മണല്‍ത്തിട്ടുകള്‍ക്കും തൊളദ്യ ഉപേക്ഷിച്ചു പോയ...
Read more »
Tags: Abhilash T, Bangladesh, Diary, Travel
Posted in ഫോട്ടോ, യാത്ര, സംസ്കാരികം | Comments
അതിര്‍ത്തിക്കപ്പുറത്തെ ദൃശ്യങ്ങള്‍ കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി ഒരുപോലെ തുടരുകയാണെന്ന് തോന്നും. യാചകരും ബസിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ മത്സരിക്കുന്ന റിക്ഷാവാലകളും നമ്മെ പൊറുതിമുട്ടിക്കും. പൂര്‍വ പാകിസ്ഥാന്റെ സ്വതന്ത്ര്യസമരത്തില്‍ ശവങ്ങളും അഭയര്‍ഥികളും ഒഴുകി വന്ന വഴിയില്‍ മനുഷ്യര്‍ പുതിയ ജീവിതവുമായി മല്ലിടുന്നു. ബസ് പുറപ്പെട്ടുകഴിഞ്ഞു. പെട്രാപോളില്‍ നിന്നും ധാക്കയിലെത്താന്‍ കുറഞ്ഞത് 11 മണിക്കുര്‍ വേണമെന്ന് ബസ് ജീവനക്കാരന്‍ പറഞ്ഞു. ബസിലിരിക്കുമ്പോള്‍ പൂര്‍വ ബംഗാള്‍ യുദ്ധകാലത്ത് ഖുല്‍നയില്‍ നിന്നും ജെസ്സോറിലേക്ക് പോവുന്ന ഒവി വിജയന്റെ കഥാപാത്രമായ കുഞ്ഞുണ്ണിയുടെ നേര്‍ക്ക് ബസിനുള്ളിലിരുന്ന...
Read more »
Tags: Abhilash T, Bangladesh, Diary, Kolkata, Petropol border, Travel
Posted in യാത്ര, സംസ്കാരികം | Comments
Be Sociable, Share! Tweetസാനിയാ മിര്‍സ ഒരു പാകിസ്ഥാനിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ക്കും തീവ്രവാദികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമായിരിക്കുകയാണ്. താക്കറെമാരും മാധ്യമപ്രഭുക്കളും ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ വിരോധത്തില്‍ വിളവെടുപ്പു നടത്തുമ്പോള്‍ ആ രാജ്യത്തിലേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ യാത്രകള്‍ ഓര്‍ത്തെടുക്കുകയാണ് എ റശീദുദ്ദീന്‍ ലാഹോറില്‍ നിന്നും പേഷാവറിലേക്കുള്ള യാത്ര. ഇന്ത്യയെ കുറിച്ച് അഹങ്കാരം തോന്നിപ്പോയ ചില സ്വകാര്യ നിമിഷങ്ങളുടെ ഇന്നും ഒളിമങ്ങാത്ത എന്റെ ഓര്‍മകളാണത്. സുരക്ഷാചിട്ടവട്ടങ്ങളും, വാഹനസൗകര്യവും കൊണ്ട്...
Read more »
Tags: A Rasheedudeen, Diary, Pakistan, Peshawar, Travel
Posted in യാത്ര | Comments
Be Sociable, Share! Tweetറെയ്ച്ചല്‍ വര്‍ഗീസ് “ബിസി 1303ല്‍ ജനിച്ച രാമെസെസിനെ പിതാവ് സേത്തി ഒന്നാമന്‍ പതിനാലാം വയസില്‍ പ്രിന്‍സ് റീജന്റായി നിയമിച്ചു. തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ രാമെസെസ് രാജാവായെന്നും ബിസി 1279 മുതല്‍ 1213 വരെയുള്ള 66 വര്‍ഷങ്ങള്‍ ഈജിപ്റ്റ് ഭരിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ ശരീരം ‘രാജാക്കന്മാരുടെ താഴ്വര’യില്‍ അടക്കം ചെയ്യപ്പെട്ടെങ്കിലും, പിന്നീട് (കെയ്റോ മ്യൂസിയത്തിലെ) റോയല്‍ മമ്മി റൂമിലേക്കു മാറ്റി. തന്റെ അവസാന കാലത്ത് രജാവ് കടുത്ത രക്തവാത രോഗിയായിരുന്നു....
Read more »
Tags: Alexandria, Diary, Egypt, Mummy, Rachel Varghese, Travel
Posted in യാത്ര | Comments
Be Sociable, Share! Tweetറെയ്ച്ചല്‍ വര്‍ഗീസ് ഞങ്ങളുടെ കോര്‍ഡിനേറ്റര്‍ ലൂസി ബ്ലൂവിന്റെ സുഹൃത്താണ് കിഴ്സ്റ്റണ്‍. ഒരാഴ്ച ഞങ്ങളോടൊപ്പം അലക്സാന്‍ഡ്രിയയില്‍ തങ്ങിയതിനു ശേഷം ബ്രിട്ടനിലേക്ക് തിരിച്ചുപോക്കിനായൊരുങ്ങുമ്പോളാണ് പിരമിഡ് കണ്ടില്ലല്ലോ എന്ന് വിഷമത്തോടെ അവര്‍ ബ്ലൂവിനോട് പറയുന്നത് കേട്ടത്. കെയ്റോയില്‍ നിന്നാണ് കിഴ്സ്റ്റന്റെ വിമാനം. അല്പം നേരത്തെ താമസസ്ഥലത്തു നിന്നുമിറങ്ങിയാല്‍ വിമാനം പിടിക്കുന്നതിനു മുന്‍പ് പിരമിഡുകള്‍ കാണാനും അല്പം ഷോപ്പിംഗ് നടത്താനും സമയം കിട്ടും. താല്പര്യമുള്ളവര്‍ക്ക് കിഴ്സ്റ്റണോടെപ്പം പോകാം എന്ന അറിയിപ്പു വന്നതോടെ ഞാന്‍ ആകാശത്തെത്തിക്കഴിഞ്ഞിരുന്നു. ഇത്ര നാളും...
Read more »
Tags: Alexandria, Diary, Egypt, Pyramids, Rachel Varghese, Travel
Posted in യാത്ര | Comments
Be Sociable, Share! Tweetറെയ്ച്ചല്‍ വര്‍ഗീസ് നമ്മള്‍ മലയാളികള്‍ക്കുള്ള കൗതുകമൊന്നും പുരാവസ്തു ഗവേഷണത്തോട് അലക്സാന്‍ഡ്രിയക്കാര്‍ക്കില്ല. അവരെ സംബന്ധിച്ച് ഈ സര്‍വേയും കുഴിക്കലും ഗവേഷണവുമെല്ലാം നിത്യ സംഭവങ്ങളാണ്. ഭൂമി അരിച്ചു പെറുക്കി പഴയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ വല്ലതും കിട്ടുമോ എന്നു നോക്കാനാണ് എന്നോട് റ്റീം ലീഡര്‍ ആദ്യം ആവശ്യപ്പെട്ടത്. അതിനു പുറമേ മണ്ണു കുഴിക്കല്‍ കൂടി തുടങ്ങിയപ്പോള്‍ വലിയ കഠിനാദ്ധ്വാനമൊന്നും ചെയ്തിട്ടില്ലാത്ത കൈപത്തികള്‍ പെട്ടെന്നു തന്നെ നീരു വന്നു വീര്‍ത്തു. മെഡിറ്ററേനിയനില്‍ നിന്നു വീശുന്ന ചൂടുകാറ്റ് അഞ്ചാം...
Read more »
Tags: Alexandria, Diary, Egypt, Rachel Varghese, Travel
Posted in യാത്ര | Comments
Be Sociable, Share! Tweetറെയ്ചല്‍ വര്‍ഗീസ് അലക്സാന്‍ഡ്രിയയിലെത്തി നാലാം ദിവസം (ആഗസ്റ്റ് 5, 2008, ചൊവ്വ) സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു. ഇന്റര്‍നെറ്റ് കഫേ നോക്കി നടന്ന് ഒടുവില്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടതാകട്ടെ ‘ബ്രസീലിയന്‍ കോഫി ഷോപ്’ എന്ന വലിയൊരു ബോര്‍ഡ്. കൂടെയുണ്ടായിരുന്നത് അഥീന, ലൂസി എന്നീ സംഘാംഗങ്ങളായിരുന്നു. ഗ്രീക്ക് വംശജയായ അഥീന അമേരിക്കന്‍ പൗരയാണ്. ലൂസിയാണെങ്കില്‍ ലബനന്‍കാരിയും. സാംസ്കാരികവും ദേശീയവുമായ ഈ വൈജാത്യങ്ങളൊന്നും പക്ഷേ ബ്രസീലിനെ ഇഷ്ടപ്പെടുന്നതിനു തടസമല്ലല്ലോ. അലക്സാന്‍ഡ്രിയ പോലൊരു മധ്യ പൗരസ്ത്യ...
Read more »
Tags: Alexandria, Diary, Egypt, Rachel Varghese, Ronaldinho, Travel
Posted in യാത്ര | Comments