തോട്ടങ്ങളുടെ അഞ്ച് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് റദ്ദാക്കുക, ഭൂപരിധി ചട്ടം ലംഘിച്ച് തരംമാറ്റിയ തോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുക, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍ മിച്ചഭൂമിയായി തിരിച്ചെടുക്കുക, ഇങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് നിയമാനുസൃതം നല്‍കുക തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നതാണ് വിഷയം.
Read more »
Tags: Development, Kerala, Land Reforms, LDF, UDF, VS Achuthanandan
Posted in അവകാശങ്ങള്‍, പരിസ്ഥിതി, രാഷ്ട്രീയം, വികസനം | Comments
'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും...
Read more »
Tags: Development, Economy, Gujarat, Narendra Modi, Siddik Rabiyath, Umesh Omanakuttan
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
പോയ വര്‍ഷത്തെപ്പോലെ വിടപറയുന്ന ഈ വര്‍ഷവും ലോകസാമ്പത്തികരംഗം നേരിട്ടതു തിരിച്ചടികള്‍ തന്നെയായിരുന്നു. അതിന്റെ ഇരകള്‍ കമ്പനികളേക്കാലുമുപരി തൊഴിലാളി വര്‍ഗ്ഗവും. പ്രത്യേകിച്ചും അമേരിക്കയില്‍. 2008 സെപ്തംബറില്‍ ലീമാന്‍ ബ്രദേഴ്സ് വീണതിനു ശേഷം അമേരിക്ക നടത്തിയ രക്ഷാകരദൗത്യങ്ങളൊന്നും തന്നെ ലോകത്തു പൊതുവെയും, അമേരിക്കയില്‍ പ്രത്യേകിച്ചും കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ലെന്നു 2011ലെ കണക്കുകള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ തൊഴില്‍മേഖലയിലെ സന്ദിഗ്ദാവസ്ഥകള്‍ വര്‍ദ്ധിക്കുകതന്നെയാണ്. സാമ്പത്തിക അസമതകള്‍ ഏറുകതന്നെയാണെന്നു ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത, 2011ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്നു ചാര്‍ട്ടുകള്‍...
Read more »
Tags: Development, Finance Capitalism, Financial crisis, growth, US economy
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, വികസനം, സാമ്പത്തികം | Comments
ഒരു ഭാഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല, മറുഭാഗത്ത് ഉള്ള തൊഴിലുകള്‍ക്കു തന്നെ സുരക്ഷയില്ല. സമ്പത്ത് സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു, ഇറ്റുവീഴല്‍ സിദ്ധാന്തം മായയായി മാത്രം നിലനില്‍ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് അസമത്വം പെരുകുമെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രിയെ പോലെ സാമ്പത്തികശാസ്ത്രത്തില്‍ ഉന്നത ബിരുദമൊന്നും വേണ്ട. എന്‍എസ്എസ്ഒയുടെ തന്നെ കണക്കുകളനുസരിച്ച് 2004-09 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ വരുമാനത്തിലെ അസമത്വം കുതിച്ചുയരുകയായിരുന്നു. അതായത്, 2009ല്‍ നഗരവാസികളുടെ ആളോഹരി ചിലവ് ഗ്രാമീണമേഖലയിലുള്ളവരുടെ ആളോഹരി ചിലവിനേക്കാള്‍ 91ശതമാനം കൂടുതലായിരുന്നു.
Read more »
Tags: Development, Economy, Manmohan Singh, MJS, NSSO, UPA, workers
Posted in തൊഴിലാളി, വികസനം, സാമ്പത്തികം | Comments
കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുമ്പെന്നത്തേക്കാളും വലിയ വികസന മുന്നേറ്റമാണുണ്ടായത്. 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് രാജ്യത്ത് യഥാര്‍ത്ഥ വികസന മാതൃക മുന്നോട്ടു വച്ചത്. സന്തുലിത വികസനമാണ്, ജനപക്ഷ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പാക്കിക്കൊണ്ട് വികസനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. അതുകൊണ്ടാണ് അസമത്വം താരതമ്യേന ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്. സാമൂഹ്യക്ഷേമത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയില്‍ മുന്നില്‍ കേരളമാണ്, മുഖ്യമന്ത്രി വിഎസ് സംസാരിക്കുന്നു.
Read more »
Tags: Assembly elections, CPIM, Development, Interview, Kerala Politics, Tehelka, Tufail PT, VS Achuthanandan
Posted in അഭിമുഖം, തെരഞ്ഞെടുപ്പ്, വികസനം, സാമ്പത്തികം | Comments
നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള എന്‍ഡോസള്‍ഫാനെ ജനീവാ കണ്‍വെന്‍ഷനില്‍ ന്യായീകരിച്ചതു വഴി ഈ വിഷത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന പതിനായിരക്കണക്കിന് മനുഷ്യരോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍എസ് അരുണ്‍കുമാര്‍
Read more »
Tags: Development, Endosulfan, Environment, Health, NS Arun Kumar
Posted in ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രം | Comments
അര്‍ഹിക്കുന്ന ചില വിവാദങ്ങളുടെ നടുവിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ യമുന എക്സ്പ്രസ്‌വേ. പദ്ധതിക്കു വേണ്ടി കിടപ്പാടം നഷ്ടപ്പെട്ട ആയിരക്കണക്കിന് കര്‍ഷകര്‍ ശരിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി സമരത്തിലാണെങ്കിലും മായാവതി സര്‍ക്കാര്‍ അതു കാണുന്ന ഭാവം പോലും നടിക്കുന്നില്ല.
Read more »
Tags: Daily Edit, Development, Express Way, Farmers, Mayawati, Uttar Pradesh
Posted in Daily Edit, അവകാശങ്ങള്‍, വികസനം, സാമ്പത്തികം | Comments
കേരളത്തിന്റെ എല്ലാവിധ വികസന മാതൃകകളില്‍ നിന്നും പുറന്തള്ളപ്പെട്ടവരാണ് ആദിവാസികള്‍. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി ഈ ന്യൂനപക്ഷം അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പല വിധേന സമരം ചെയ്തു കൊണ്ടിരിക്കുന്നു. ഓടുവില്‍ മിച്ചം അന്യാധീനപ്പെട്ട ഭൂമിയും, കൊള്ളയടിക്കപ്പെട്ട സംസ്കൃതിയും, പൊലീസ് മര്‍ദനവും, കോടതി കേസുകളും മാത്രം. എന്താണ് ഇനി ആദിവാസി മുന്നേറ്റങ്ങളുടെ ഭാവി? ദില്ലിപോസ്റ്റിന്റെ അഭിലാഷ് ടിയുമായി ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ സംസാരിക്കുന്നു.
Read more »
Tags: Abhilash T, Adivasi, Development, Kerala, M Geethanandan
Posted in അഭിമുഖം, അവകാശങ്ങള്‍, ആദിവാസി | Comments