പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത് "ഇപ്പോഴത്തെ സാഹചര്യത്തില്‍" മുഖര്‍ജിയാണ് "ഏറ്റവും സ്വീകാര്യനായ" സ്ഥാനാര്‍ത്ഥിയെന്നാണ്. എന്തു സ്വീകാര്യതയെ കുറിച്ചാണ് ഇവിടെ പാര്‍ടി പറയുന്നത്? ഇതിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു 2002ല്‍ എപിജെ അബ്ദുള്‍ കലാമിന്. വലതുപക്ഷം ഒന്നടങ്കം അന്നു കലാമിനെ സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത ഇടതുപക്ഷം സ്വീകരിച്ചിട്ടുമില്ല. ഇന്ന്, പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ഇടതു പാര്‍ടികള്‍ക്കിടയില്‍ പോലും സമവായമില്ല. അപ്പോള്‍ കോണ്‍ഗ്രസിലും, ആ പാര്‍ടിയുടെ സഖ്യകകക്ഷികളിലും, ശിവ സേനയിലും ഉണ്ടായിരിക്കുന്ന...
Read more »
Tags: Congress, CPIM, Daily Edit, Prakash Karat, Pranab Mukherjee, Presiden, UPA
Posted in Daily Edit, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
ഒരുഭാഗത്ത് യുപിഎയും, മറുഭാഗത്ത് ത്രിണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും നിലയുറപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. ഒരു മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സൂചനയൊന്നും ഇതുവരെ ഇടതുപാര്‍ടികള്‍ നല്‍കിയിട്ടില്ല. ബിജെപി, കോണ്‍ഗ്രസിതര പാര്‍ടികളെ അണിനിരത്താനുള്ള ഒരവസരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നിരിക്കലും, ആ വഴിക്കുള്ള രാഷ്ട്രീയ നീക്കമൊന്നും നടത്താനുള്ള ശ്രമം ഇടതുപാര്‍ടികള്‍ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി മേയ് 14ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ്...
Read more »
Tags: Congress, CPM, Daily Edit, mamata banerjee, Pranab Mukherjee, Presidential election, Sajith Kumar, UPA
Posted in Daily Edit, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
ഇന്ത്യന്‍ ഫോക് സംഗീതത്തിന്റെ വകഭേദമായ തുമ്രി സംഗീതത്തിലൂടെയാണ് ആദ്യം മെഹ്ദി തന്റെ അനശ്വര ശബ്ദം ശ്രോതാക്കളിലേക്കെത്തിച്ചത്. 1957ല്‍ 'റേഡിയോ പാകിസ്ഥാനി'ല്‍ പാടാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിംഗ് പോയിന്റെന്നു പറയാം. ആകാശതരംഗങ്ങളിലേക്ക് തുമ്രി സംഗീതം കലര്‍ത്തി അദ്ദേഹം ശ്രോതാക്കളെ കീഴടക്കി. ഉര്‍ദു കവിതകളോടുള്ള അടങ്ങാത്ത പ്രണയം അസംതൃപ്തമായ ആ മനസിനെ ഗസലുകളിലേക്കെത്തിച്ചു. ഗുലാം അലിയെ പറ്റി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ 'ഹാര്‍മോണിയത്തിന്റെ ചകിത വാതായനം ഭേദിച്ചു'കൊണ്ടൊഴുകിയ രാഗസന്താപം നിറഞ്ഞ നിറഞ്ഞ സംഗീതമായിരുന്നു...
Read more »
Tags: Daily Edit, Gazal, Mehdi Hassan, Music, obituary
Posted in Daily Edit, അനുസ്മരണം, പലവക, സംഗീതം, സംസ്കാരികം | Comments
സ്വേഛാധിപത്യമാണ് മുഖമുദ്ര. അവസരവാദമാണ് ഫിലോസഫി. വലതാണ് പക്ഷം. ഇടതരാണ് ശത്രുക്കള്‍. ഇതെല്ലാം വേണ്ടത്ര അളവില്‍ ചേര്‍ന്നാല്‍ മമതാ ബനര്‍ജിയായി. ബംഗാള്‍ സര്‍ക്കാരുമായി. പ്രദീപ് തായുടെ കൊലപാതകത്തിനു പിന്നാലെയാണ് ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. എന്നാല്‍ ബലാത്സംഗത്തിനു വിധേയമായ സ്ത്രീയുടെ സ്വഭാവം ശരിയല്ലെന്നു പറഞ്ഞു കൊണ്ടാണ് അത്തരമൊരു സംഭവത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സംസ്ഥാനത്തെ ലൈബ്രറികള്‍ ഏതൊക്കെ പത്രങ്ങള്‍ വായിക്കണമെന്ന ലിസ്റ്റ് പിന്നാലെ വന്നു. ‘സ്വതന്ത്ര ചിന്ത’യെ പ്രോത്സാഹിപ്പിക്കാന്‍...
Read more »
Tags: cartoon, Daily Edit, Left Front, mamata banerjee, West Bengal
Posted in അവകാശങ്ങള്‍, കാര്‍ട്ടൂണ്‍, രാഷ്ട്രീയം | Comments
വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസാണ്. യുപിയിലെ നാണം കെട്ട തെരഞ്ഞെടുപ്പു പരാജയത്തിനു പുറമേ, ഒന്നിനു പുറകേ ഒന്നായി മാനക്കേടുകള്‍ മുത്തശിപാര്‍ടിയെ കാത്തിരിക്കുന്നു. തത്കാലത്തേക്ക് മമതാ ബാനര്‍ജിയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തുള്ളുകയേ രാജ്യം ഭരിക്കുന്നവര്‍ക്കു നിവര്‍ത്തിയുള്ളൂ. കൃത്യമായ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍, ഇടതുപക്ഷത്തിന്റെ ആശയാധിഷ്ഠിത പിന്തുണയുടെ ബലത്തില്‍ അധികാരത്തിലേറിയ ഒന്നാം യുപിഎയില്‍ നിന്നും രണ്ടാം യുപിഎയിലേക്കുള്ള വ്യത്യാസം ഇന്നു തിരിച്ചറിയാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല.
Read more »
Tags: Congress, Daily Edit, mamata banerjee, Manmohan Singh, Rail Budget, UPA
Posted in Daily Edit, രാഷ്ട്രീയം | Comments
പ്രതിസന്ധിക്കു പരിഹാരമായി യൂറോ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂ എന്ന് പലരും മുന്നറിയിപ്പു തരുന്നുണ്ട്. ഉദാഹരണത്തിന്. യൂറോ സോണിലെ രാജ്യങ്ങള്‍ സാമ്പത്തിക അച്ചടക്കം ഉടനെ കൈവരിക്കണമെന്നതാണ് ഒരു നിര്‍ദേശം. അതായത്, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ അച്ചടക്കത്തിന്റെ പേരില്‍ ചിലവ് ഇനിയും വെട്ടിക്കുറയ്ക്കണമെന്ന്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുക, സര്‍ക്കാര്‍ ആസ്തികള്‍ ലേലം ചെയ്യുക, സ്വകാര്യമൂലധനത്തിനെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ...
Read more »
Tags: Capitalism, Daily Edit, Economy, Euro zone, Financial crisis
Posted in Daily Edit, സാമ്പത്തികം | Comments
ഒരു വ്യാജ എറ്റുമുട്ടല്‍ കൂടി ഗുജാറാത്ത് സര്‍ക്കാരിന്റെ പേരില്‍ രേഖപ്പെടുത്തികൊണ്ട് അന്വഷണത്തിനായുള്ള നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറും, വിദ്യാര്‍ഥിയായ ഇസ്രത്ത് ജഹാനുമുള്‍പ്പടെ നാലുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചു സിബിഐക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് ഉത്തരവായി. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളെന്നാരോപിച്ചാണ് ഇവരെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ ഇതു രണ്ടാം തവണയാണ് തീവ്രവാദി മുദ്ര കുത്തി നിരപരാധിളെ കൊലപ്പെടുത്തിയതിന്റെ...
Read more »
Tags: BJP, Daily Edit, Gujarat, Hindutva, Narendra Modi
Posted in തീവ്രവാദം, മതം | Comments
അന്തര്‍ദേശീയ രംഗത്ത് ധനമൂലധനത്തിന്റെ സ്ഥിതി ഇന്നു കൂടുതല്‍ പരുങ്ങലിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ കടപ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഇത്രയുംകാലം താരതമ്യേന ദുര്‍ബലമായ യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു പ്രതിസന്ധിയുടെ കേന്ദ്രസ്ഥാനത്തെങ്കില്‍ യൂറോപ്പിലെ വന്‍സാമ്പത്തിക ശക്തികളിലേക്കും പ്രതിസന്ധി പടരുകയാണ്. ഇറ്റലിയുടേയും സ്പെയിനിന്റേയും ബോണ്ടു പലിശനിരക്ക് (yield) റെക്കോര്‍ഡ് ഉയര്‍ച്ചയിലാണിന്ന്. ഇത് ബോണ്ടുകള്‍ ഇറക്കി ധനം സ്വരൂപിക്കാനുള്ള ഈ രാജ്യങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, യൂറോ സോണിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായ ജര്‍മനി ലേലത്തിനു വച്ച ബോണ്ടുകള്‍ വാങ്ങാന്‍ ആളില്ലായിരുന്നു...
Read more »
Tags: Daily Edit, Economy, Finance capital, Financial crisis, Sensex
Posted in Daily Edit, സാമ്പത്തികം | Comments
ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടു തന്നെ വേണമോ ലാഭം സ്വരുക്കൂട്ടല്‍? കോര്‍പറേറ്റുകള്‍ക്കും, ക്രിക്കറ്റ് ക്ലബുകള്‍ക്കും മറ്റും കോടിക്കണക്കിനു രൂപയുടെ സബ്സിഡി നല്‍കുന്ന സര്‍ക്കാരിന്, പൊതുഖജനാവിനു കൂറ്റന്‍ നഷ്ടം വരുത്തിയ റ്റെലികോം കമ്പനികളില്‍ നിന്നും ആ നഷ്ടവിഹിതം തിരിച്ചു പിടിക്കാന്‍ മടിക്കുന്ന സര്‍ക്കാരിന്, വികലമായ നയങ്ങള്‍ മൂലം എയര്‍ ഇന്ത്യ പോലുള്ള പൊതുമേഖലാ കമ്പനികളെ നഷ്ടത്തിലേക്കു കൂപ്പു കുത്തിച്ച സര്‍ക്കാരിന്, ബിഎസ്എന്‍എല്ലിനെ പൊളിച്ചടക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന് ഈ രാജ്യത്തെ സാമാന്യ ജനങ്ങള്‍ക്ക് അഞ്ചു രൂപയുടെ സബ്സിഡി കൊടുക്കുമ്പോള്‍ മാത്രം പൊള്ളുന്നതെന്തേ?...
Read more »
Tags: Daily Edit, Economy, Manmohan Singh, Oil, UPA
Posted in Daily Edit, സാമ്പത്തികം | Comments
ഈ വിഷയത്തെ കുറിച്ച് 2010 ജൂണ്‍ 22നെഴുതിയ ഒരു കുറിപ്പില്‍ പ്രസിഡന്റ് ദയാഹര്‍ജി തള്ളിക്കളഞ്ഞ ഒരു കേസുകളിലും സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പ്രസിഡന്റിന്റെ ദയാഹര്‍ജിയും തള്ളപ്പെട്ട ഒരു സിഎ ബാലന്റെ വധശിക്ഷ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തെയ്യാറാകാതിരുന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അന്ന് കൃഷ്ണയ്യരായിരുന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രി. വധശിക്ഷ നടപ്പാക്കുന്നതിനു പകരം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ജിബി പന്തു വഴി കേന്ദ്രസര്‍ക്കാരിന്മേല്‍...
Read more »
Tags: Daily Edit, LTTE, Rajiv Gandhi, Sri Lanka, Tamils
Posted in Daily Edit, അവകാശങ്ങള്‍, തീവ്രവാദം | Comments