ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »
Tags: Cinema, Culture, Exteamism, Kamal Haasan, literature, MF Hussein, religion, Secularlism, Viswaroopam
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments
പുത്തന്‍ സാമൂഹ്യ വിശകലനങ്ങള്‍ ഇത്തരത്തിലുള്ള അന്തര്‍ധാരകളെ സ്വീകരിക്കുകയും തീര്‍ത്തും പഴഞ്ചനായ (retrogressive) സാമൂഹ്യ വിമര്‍ശനത്തിന്റെ അളവുകോലുകളെ തള്ളിക്കളയുകയും ചെയ്യുന്നു. സമൂഹത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ, അല്ലെങ്കില്‍ അതിന്റെ ആയുധമായാണ്, ഭാഗമായാണ് സാമൂഹ്യ വിമര്‍ശനം നടത്തുന്നത് തന്നെ. അല്ലാതെ, കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ നടത്തുന്ന സാമൂഹ്യ വിമര്‍ശനത്തിന്റെ പൊള്ളത്തരങ്ങള്‍ അവര്‍ക്കും, അവരുള്‍പെടുന്ന സമൂഹത്തിനും തല്‍ക്കാലത്തെക്ക് ഉത്തരമൊന്നും നല്‍കില്ലെകിലും ആ സാമൂഹ്യ വിമര്‍ശനം മറ്റൊരു താത്കാലിക പരിഹാരത്തെ നിഷേധിക്കുന്നുമില്ല. ഞാനും എന്റെ സമൂഹവും വിശ്വസിക്കുന്നതാണ് എന്ന സത്യം....
Read more »
Tags: Culture, Moral policing, Politics, Sasikumar VK
Posted in ലൈംഗികത, സംസ്കാരികം | Comments
ഹിഡുംബി പ്രകൃതിയ്ക്കകത്താണ് ജീവിക്കുന്നത്. അതിന്റെ എല്ലാ നന്മകളും തിന്മകളും അവളിലുണ്ട്. ഹിഡുംബന്‍ ഭീമനെ വിളിക്കുന്നത് ശുദ്ധിയിലാത്തവനെ, നാട്ടുവാസി എന്നാണ്. അതില്‍ ഒരു രാഷ്ട്രീയമുണ്ട്. അതായത് പൊതുവേ കാട്ടില്‍ വസിക്കുന്നവര്‍ വളരെ പിന്നോക്കമാണ് എന്നു പറയുന്ന കാര്യമുണ്ടല്ലോ. അത് നമ്മുടെ പൊതു താല്പര്യമാണ്. അവന്‍ കോളനിക്കാരനാണ് എന്നു പറയുന്നതുപോലെ തന്നെയാണിത്. ആദിവാസിയല്ലേ എന്നുചോദിക്കുമ്പോള്‍ സംസ്കാരമില്ലാത്തവനല്ലേ എന്നുകൂടി എവിടെയോ ഒളിച്ചിരിപ്പുണ്ട്. ഹിഡുംബിയുടെ കഥാപാത്രം നിര്‍മിക്കുമ്പോള്‍ എവിടെയൊക്കെയോ ചില ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്--'ഭീമപര്‍വ'ത്തിന്റെ ശില്പിയായ സാംകുട്ടി പട്ടംകിരി സംസാരിക്കുന്നു.
Read more »
Tags: Bheemaparvam, Culture, Drama, Mahabharata, Samkutty Pattomkary, Vijith
Posted in അഭിമുഖം, അവകാശങ്ങള്‍, ആദിവാസി, നാടകം, സംസ്കാരികം | Comments
ദില്ലി ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സില്‍ ഒക്റ്റോബര്‍ 20 മുതല്‍ നടന്നു വരുന്ന ‘ആഖ്യാന്‍: മാസ്ക്സ്, പപ്പറ്റ്സ് ആന്‍ഡ് പിക്ച്ചര്‍ ഷോമെന്‍ ട്രഡിഷന്‍സ് ഓഫ് ഇന്ത്യ’ അന്വേഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ‘കഥ പറച്ചില്‍’ പാരമ്പര്യത്തിന്റെ അര്‍ത്ഥ വൈവിധ്യങ്ങളാണെന്ന് ആര്‍ ജാനകി
Read more »
Tags: Art, Culture, R Janaki
Posted in സംസ്കാരികം | Comments
Be Sociable, Share! Tweetഅനു അഗസ്ത്യന്‍ “Advertising: the science of arresting human intelligence long enough to get money from it.” – Stephen Leacock മലയാളനാടു ഒരു കാലത്തുപാടിപ്പാടിനടന്ന നാടോടിട്രാജടിയാണ് സരോജിനിയുടെ കടുംകൈ. അതില്‍ നിന്നും കല്യാണിന്റെ കടുംകൈ എന്ന കലികാല കോമഡിയിലേക്കു കൊച്ചുകേരളം വേച്ചുവേച്ചെത്തുമ്പോള്‍ കാര്യങ്ങളെത്ര കറങ്ങിമറിയുന്നു. ഇതുവായിക്കുന്ന എല്ലാവരും കണ്ടിട്ടുണ്ടാകും കല്യാണ്‍ ജുവലറിയുടെ ആ വിഖ്യാത പരസ്യം. അതിലെ കഥയിതാണ്: പാതിരാത്രി പ്രേമിച്ചവനുമായി ഒളിച്ചോടിപ്പോകുന്ന പെങ്കിടാവ്. പെണ്ണു...
Read more »
Tags: Advertisement, Anu Agustian, Culture, Kalyan Jewellers, media
Posted in അവകാശങ്ങള്‍, മാധ്യമം, രാഷ്ട്രീയം, സംസ്കാരികം | Comments