Posts Tagged ‘ CPIM ’

വിഎസ്: പ്രതീകവും പ്രത്യയശാസ്ത്രവും

September 11, 2012
By

'അച്ചടക്കലംഘന'ത്തിന്റെ പേരില്‍ വിസ് ഒരുപക്ഷേ ഇനിയും പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടേക്കാം. പക്ഷേ, വിഎസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പാര്‍ട്ടിക്കാവില്ല. കാരണം, അടിസ്ഥാന വര്‍ഗങ്ങളെ ഊര്‍ജസ്വലരാക്കാന്‍ കഴിയുന്ന ഒരു റാഡിക്കല്‍ ആശയമാണ് അതിന്റെ നിലപാടുതറ. ആധുനികവും ശാസ്‌ത്രീയവുമായ കാര്‍ഷിക കൂട്ടായ്‌മക്കു വേണ്ടി ഭൂമി സമാഹരിക്കുന്നതില്‍, കുത്തക മുതലാളിത്തത്തെ അകറ്റി നിര്‍ത്തുന്നതില്‍, പാടത്ത്‌ സഹകരണ ഉല്‍പാദനത്തിന്റെ സംസ്‌കാരവും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍, ഭൂമിയുടെ സാമൂഹിക ഉടമസ്ഥാവകാശം സംബന്ധിച്ച മുന്‍ പിഴവുകള്‍ തുറന്നു സമ്മതിക്കുന്നതില്‍, ചെറുകിട പരമ്പരാഗത വ്യവസായങ്ങളെ...
Read more »

Tags: , , ,
Posted in തൊഴിലാളി, രാഷ്ട്രീയം, വികസനം | Comments

ഒരു രാജിയും ചില ചോദ്യങ്ങളും

June 27, 2012
By
ഒരു രാജിയും ചില ചോദ്യങ്ങളും

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍‍ഗ്രസ് സ്ഥാനാര്‍ത്ഥിയും, മന്‍മോഹന്‍ സിംഗ് സര്‍‍ക്കാരിലെ ധനകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സിപിഐ(എം) തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ പാര്‍‍ടിയില്‍ നിന്നും രാജിവച്ച പ്രസേന്‍ജിത്ത് ബോസിന്‍റെ നടപടിയെ കുറിച്ച് ഫെയ്സ്ബുക്കില്‍ വന്ന ഒരു കമന്‍റ് ആണ് ഈ കുറിപ്പിനാധാരം. പ്രത്യയശാസ്ത്ര വ്യതിയാനത്തെ പറ്റി വിമര്‍ശനമുയരുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കാനായി ചരിത്രത്തില്‍ പലരും ഉയര്‍ത്തിയിട്ടുള്ള വാദമാണ് ഈ ഭീമന്‍ സംഘടനാബലത്തെ പറ്റിയുള്ള ആത്മവിശ്വാസം. ഇതേവാദം തന്നെയായിരുന്നു 1950കളില്‍ യൂറോപ്പിലെ ഒട്ടുമിക്ക കമ്യൂണിസ്റ്റ്‌ പാര്‍ടികളും ഉയര്‍ത്തിയിരുന്നത്. താരതമ്യേന ശക്തമായിരുന്ന...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, തൊഴിലാളി, രാഷ്ട്രീയം, സംഘര്‍ഷം, സാമ്പത്തികം | Comments

ചരിത്രപരമായ മണ്ടത്തരം

June 22, 2012
By
pranab_fm_pres_pti

പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത് "ഇപ്പോഴത്തെ സാഹചര്യത്തില്‍" മുഖര്‍ജിയാണ് "ഏറ്റവും സ്വീകാര്യനായ" സ്ഥാനാര്‍ത്ഥിയെന്നാണ്. എന്തു സ്വീകാര്യതയെ കുറിച്ചാണ് ഇവിടെ പാര്‍ടി പറയുന്നത്? ഇതിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു 2002ല്‍ എപിജെ അബ്ദുള്‍ കലാമിന്. വലതുപക്ഷം ഒന്നടങ്കം അന്നു കലാമിനെ സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത ഇടതുപക്ഷം സ്വീകരിച്ചിട്ടുമില്ല. ഇന്ന്, പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ഇടതു പാര്‍ടികള്‍ക്കിടയില്‍ പോലും സമവായമില്ല. അപ്പോള്‍ കോണ്‍ഗ്രസിലും, ആ പാര്‍ടിയുടെ സഖ്യകകക്ഷികളിലും, ശിവ സേനയിലും ഉണ്ടായിരിക്കുന്ന...
Read more »

Tags: , , , , , ,
Posted in Daily Edit, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

കേരളത്തിലെ സ്ഥിതി വേദനാജനകം: പട്നായിക്

June 17, 2012
By
പ്രഭാത് പട്നായിക്

ഇന്ന് ഇന്ത്യയിലെ കമ്യൂണിസം രണ്ടു വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് എന്റെ അഭിപ്രായം. ഒരു ഭാഗത്ത് ബൂര്‍ഷ്വാ ലിബറലിസത്തിന്റെ മേല്‍ക്കോയ്മ, മറുഭാഗത്ത് ഫ്യൂഡല്‍-സ്റ്റാലിനിസത്തിന്റെ ശക്തമായിക്കൊണ്ടിരിക്കുന്ന പിടി. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പൊതുവായുള്ള ചില കാര്യങ്ങളുണ്ട്--സോഷ്യലിസത്തോടുള്ള വ്യംഗ്യമായ പ്രതിബദ്ധതാ കുറവ്, നവലിബറല്‍ വികസന അജന്‍ഡയോടുള്ള വ്യംഗ്യമായ സ്വീകാര്യത, ജനശാക്തീകരണത്തോടുള്ള തിരസ്കാര മനോഭാവം. ഇതില്‍ ഏതെങ്കിലും ഒന്നിനോടോ, അതോ രണ്ടു വെല്ലുവിളികളോടുമോ കീഴടങ്ങുന്നത് ദുരന്തത്തിലേക്കാണ് വഴിവയ്ക്കുക.
Read more »

Tags: , , ,
Posted in Daily Edit, രാഷ്ട്രീയം | Comments

ആരാണ് ഇതു ചെയ്തത്?

May 5, 2012
By
TP

സത്യം എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടു വരികയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒപ്പം കൊല്ലപ്പെട്ട സഖാവിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് ഉടനേ നിര്‍ത്തുകയും. കൊലയാളികള്‍ ആരായാലും, എത്ര വലിയവരായാലും, ഏതു പാര്‍ടിക്കാരായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സത്യം വെളിച്ചത്തു വരേണ്ടതുമുണ്ട്. അല്ലെങ്കില്‍ അപകടം കേരളത്തിനാണ്. നാമെല്ലാവരും ചേര്‍ന്ന് പണിതിയുയര്‍ത്തിയ കേരളത്തിന്. സഖാവ് ടിപിക്ക് അന്ത്യാഭിവാദ്യങ്ങള്‍.
Read more »

Tags: , , , , ,
Posted in എഡിറ്റോറിയല്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

January 2, 2012
By
വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട്‌ സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക...
Read more »

Tags: , , , , ,
Posted in രാഷ്ട്രീയം | Comments

ജയപരാജയങ്ങള്‍ക്കപ്പുറം

May 14, 2011
By
left

2009ല്‍ ഇടതുമുന്നണി നേടിയത് 41.9 ശതമാനം വോട്ടാണ്. അതായത്, 2006ല്‍ നിന്നും 6.21 ശതമാനത്തിന്റെ ഇടിവ്. കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ 3.04 ശതമാനം വോട്ടുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവു നടത്തിയപ്പോള്‍, 2006ല്‍ നിന്നും 2011ലേക്കെത്തുമ്പോള്‍ യുഡിഎഫിനു നഷ്ടമായത് 2.13 ശതമാനം വോട്ട്. മണ്ഡലങ്ങളുടെ എണ്ണം നോക്കിയാലും ഈ മാറ്റം പ്രകടമാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 100 സീറ്റില്‍ യുഡിഎഫിനു മേല്‍ക്കൈയുണ്ടായിരുന്നതു കാണാം. ബാക്കിയുള്ള 40ല്‍ മാത്രമേ...
Read more »

Tags: , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

ജമാഅത്തിനെ ആര്‍ക്കാണ്‌ പേടി?

April 9, 2011
By

ജമാഅത്ത്‌ ഇടതുപക്ഷത്തിന്‌ രാഷ്‌ട്രീയ പിന്തുണ നല്‍കുന്നുവെങ്കില്‍ ജമാഅത്ത്‌ മാര്‍ക്‌സിസ്റ്റായി, അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ്‌ ജമാഅത്തായി എന്ന്‌ അതിനെ വായിക്കുന്നതിനു പിന്നിലെ അജന്‍ഡയെന്താണ്? വ്യത്യസ്‌ത വീക്ഷണഗതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും സംവാദത്തിലൂടെയും തന്നെയാണ്‌ ഒരു ജനാധിപത്യ ക്രമം ബഹുസ്വരവും ചടുലവുമാവുന്നത്‌. ഇന്ന്‌ നാമെല്ലാം ആവേശത്തോടെ കൊണ്ടാടുന്ന അറബ്‌ നാടുകളിലെ ജനകീയ വിപ്ലവങ്ങളില്‍ ഇടതുപക്ഷവും ഇസ്‌ലാമികരും തോള്‍ചേര്‍ന്ന്‌ മുന്നേറുന്നതാണ്‌ കാണുന്നത്‌. സാമ്രാജ്യത്വ മുഷ്‌കിനെതിരായും സാമൂഹിക നീതിക്ക്‌ വേണ്ടിയുള്ളതുമായ ദീര്‍ഘമായ സമരത്തില്‍ ഇസ്‌ലാമികര്‍ക്കും ഇടതുപക്ഷത്തിനും യോജിപ്പിന്റെ മേഖലകള്‍ ധാരാളമുണ്ടെന്നാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌.
Read more »

Tags: , , , , , , , ,
Posted in തീവ്രവാദം, തെരഞ്ഞെടുപ്പ്‌, മതം, രാഷ്ട്രീയം | Comments

ലക്ഷ്യം സന്തുലിത വികസനം: വിഎസ്

April 6, 2011
By
ലക്ഷ്യം സന്തുലിത വികസനം: വിഎസ്

കേരളത്തില്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ മുമ്പെന്നത്തേക്കാളും വലിയ വികസന മുന്നേറ്റമാണുണ്ടായത്‌. 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരാണ് രാജ്യത്ത്‌ യഥാര്‍ത്ഥ വികസന മാതൃക മുന്നോട്ടു വച്ചത്‌. സന്തുലിത വികസനമാണ്‌, ജനപക്ഷ വികസനമാണ്‌ ഞങ്ങളുടെ ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പാക്കിക്കൊണ്ട്‌ വികസനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ശ്രമിച്ചത്‌. അതുകൊണ്ടാണ്‌ അസമത്വം താരതമ്യേന ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്‌. സാമൂഹ്യക്ഷേമത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയില്‍ മുന്നില്‍ കേരളമാണ്‌, മുഖ്യമന്ത്രി വിഎസ് സംസാരിക്കുന്നു.
Read more »

Tags: , , , , , , ,
Posted in അഭിമുഖം, തെരഞ്ഞെടുപ്പ്‌, വികസനം, സാമ്പത്തികം | Comments

എന്തുകൊണ്ട് ഇടതുപക്ഷം?

April 3, 2011
By
Why The Left (copy)

ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »

Tags: , , , , , , , , , , , , ,
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്‌, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍