Posts Tagged ‘ Corruption ’

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

ഹസാരേക്ക് ഒരു തുറന്ന കത്ത്

August 19, 2011
By
ഹസാരേക്ക് ഒരു തുറന്ന കത്ത്

കേന്ദ്രസര്‍ക്കാരിന്‌ ആരെയെങ്കിലും ഭയമുള്ള ഒരു അവസ്ഥ കാലങ്ങള്‍ക്ക്‌ ശേഷം സൃഷ്ടിച്ചതിന്‌ താങ്കള്‍ക്ക്‌ നന്ദി. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷം പരാജയപ്പെടുകയും ചിതറപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരം ബദലുകള്‍ സൃഷ്ടിക്കപ്പെടുന്നത്‌ നല്ലതു തന്നെയാണ്‌. സമരവും പ്രക്ഷോഭവും നയിക്കാനുള്ള അവകാശങ്ങളെ ഭരണകൂടം ചോദ്യം ചെയ്യുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്‌. സര്‍ക്കാരിന്റെ ഇത്തരം ഭീരുത്വം താങ്കള്‍ക്കും താങ്കളുടെ ആശയത്തിനും ഗുണം ചെയ്‌തുവെങ്കിലും ജനാധിപത്യത്തിന്‌ കടുത്ത ക്ഷീണമാണ്‌ നല്‍കിയത്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പങ്കാളികളാകുന്ന, രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാരിലും വിശ്വസിക്കുകയും ചെയ്യുന്ന എന്നെ പോലുള്ള ആളുകളെ ഭയപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതുമായിരുന്നു...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം | Comments

കോമഡി ഓഫ് എറേഴ്സ്

August 17, 2011
By
dp1

എഡിറ്റോറിയല്‍: അഴിമതിയോടുള്ള സമീപനത്തില്‍ ഭരണകൂടത്തിനും ഹസാരേയ്ക്കും ഇവിടെ അഭിപ്രായവ്യത്യാസങ്ങളില്ല. അഴിമതിയെ ഒരു ഒറ്റപ്പെട്ട സംഗതിയായിട്ടാണ് ഇരുകൂട്ടരും കാണുന്നത്. നിയമനിര്‍മാണം മാത്രമാണ് അതിനുള്ള ഒരേയൊരു പോംവഴിയെന്ന് ഇരുവരും വാദിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയായിരിക്കണം എന്ന കാര്യത്തില്‍ മാത്രമേ ഫൈനാന്‍സ് ക്യാപിറ്റലിനെ പ്രതിനിധീകരിക്കുന്ന മന്‍മോഹന്‍ സിംഗിനും, മധ്യവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന ഹസാരേയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുള്ളൂ. അതിന്റെ പേരിലുള്ള കോലാഹലങ്ങളാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും.
Read more »

Tags: , , , , , ,
Posted in അവകാശങ്ങള്‍, എഡിറ്റോറിയല്‍, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments

ഗാന്ധിജിയും ഹസാരെയും

June 27, 2011
By
ഗാന്ധിജിയും  ഹസാരെയും

ഇന്നത്തെ സിവില്‍ സൊസൈറ്റി പാര്‍ലമെന്റിനെ മറികടക്കാനാണു നോക്കുന്നത്. സിവില്‍ സൊസൈറ്റി അംഗങ്ങളും മന്ത്രിമാരും ഒന്നിച്ചിരുന്നു തയ്യാറാക്കുന്ന ലോക്പാല്‍ ബില്ലിനു വെറുതെയങ്ങു അംഗീകാരം നല്കുന്ന ഒന്നെന്ന നിലയില്‍ പാര്‍ലമെന്റിനെ കാണുന്നത് മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? നവലിബറല്‍ മുതലാളിത്തത്തിന്റെ സംഭാവനയായ ധനസമ്പാദന സംസ്കാരം നമ്മുടെ സമൂഹത്തിലേക്കു വന്നതോടെ അഴിമതി ത്വരിതഗതിയിലായെന്നതു ശരി. അതിനെതിരെ പൊരുതുക തന്നെ വേണം. എന്നാല്‍ അതു തെഴുക്കുന്ന സാമ്പത്തിക ഭരണക്രമം മാറുന്നില്ലെങ്കില്‍ അതിനെതിരെ നടത്തുന്ന പോരാട്ടം പരിധികളുള്ളതായിരിക്കും. എല്ലാറ്റിനും ഉപരിയായി നമ്മൂടെ 'ആധുനിക'...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments

നവലിബറല്‍കാലത്തെ ബാബമാര്‍

June 9, 2011
By
നവലിബറല്‍കാലത്തെ ബാബമാര്‍

ഇന്ത്യയുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും, വരേണ്യവര്‍ഗത്തിന്റെ ആഗോളവത്കരണവും ഇടതുപക്ഷ നിലപാടില്‍ പ്രശ്നങ്ങളുണ്ടെന്ന ഒരഭിപ്രായം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍, അടുത്തുണ്ടായ ഒരൊറ്റ സംഭവം മതിയാകും അത് തെറ്റെന്നു തളിയിക്കാന്‍—ബ്ലാക് മണിക്കെതിരെ മരണം വരെ നിരാഹാരം പ്രഖ്യാപിച്ച ഒരു ബാബയുടെ അടുത്തേക്ക് നാലു കേന്ദ്രമന്ത്രിമാരാണ് തൊഴുകൈയ്യുമായി ചെന്നത്. ഇപ്പോഴും നിലനില്‍ക്കുന്ന നമ്മുടെ പൂര്‍വാധുനികതയിലേക്കു (pre-modernity) മാത്രമല്ല ഇത് വിരല്‍ ചൂണ്ടുന്നത്. അതിനേക്കാള്‍ ആശങ്കാജനകമായ ഒരു വസ്തുതയാണ്, നിയോലിബറല്‍ ഇന്ത്യ പൂര്‍വാധുനികതയെ ചെറുക്കുന്നതിനു പകരം അതിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നത്. ഖാപ് പഞ്ചായത്തുകളുടെ പുനരുജ്ജീവനം...
Read more »

Tags: , , , , ,
Posted in തത്വചിന്ത, തൊഴിലാളി, മതം, രാഷ്ട്രീയം, സാമ്പത്തികം | Comments

സിവില്‍ സമൂഹം: പ്രയോഗവും പരിമിതികളും

April 17, 2011
By
സിവില്‍ സമൂഹം: പ്രയോഗവും പരിമിതികളും

അഴിമതിക്കെതിരായ പോരാട്ടത്തേയും, അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകളേയും കേവലം ഒരു ബില്ലു വേണമെന്ന ആവശ്യത്തിലേക്കു ചുരുക്കുന്നത് നീതീകരിക്കാനാകുമോ? പലപ്പോഴും രാഷ്ടീയമായി അജ്ഞരോ, ചഞ്ചലചിത്തരോ ആയ മധ്യവര്ഗത്തെയാണ് ഇവിടെ സാമൂഹ്യ മാറ്റം വരുത്താന്‍ പോകുന്ന വിപ്ലവകാരികളായി ചിത്രീകരിക്കുന്നത്. ചേതന്‍ ഭഗത്തിനെ പോലുള്ളവര്‍ 'ദീവാറിലെ' അമിതാഭ് ബച്ചന്‍ കഥാപാത്രത്തിന്റെ കൈയില്‍ എഴുതപ്പെടുന്ന 'മേരാ ബാപ് ചോര്‍ ഹേ' എന്ന വാചകത്തെ വികലമായി അനുകരിച്ചാണ് കൈയടി വാങ്ങുന്നത്. 'മേരാ നേതാ ചോര്‍ ഹേ' എന്ന് കൈയിലെഴുതി പ്രദര്ശിപ്പിച്ച് കൊണ്ട് ഈ രാജ്യത്തെ...
Read more »

Tags: , , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം | Comments

ജന്തര്‍മന്തറിലെ സേഫ്റ്റിവാല്‍വുകള്‍

April 10, 2011
By
ജന്തര്‍മന്തറിലെ സേഫ്റ്റിവാല്‍വുകള്‍

സിവില്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നം അത് സമൂഹത്തിനുള്ളിലെ വര്‍ഗ സംഘര്‍ഷങ്ങളെയും, അധികാര ബന്ധങ്ങളേയും പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ്. അതുകൊണ്ടാണ് സാമൂഹ്യ മൂലധനത്തിന് വിമോചന സ്വഭാവമില്ലാത്തതും. എല്ലാ വര്‍ഗങ്ങളുടേയും കൂട്ടായ്മ എന്ന സങ്കല്പം വരുമ്പോള്‍ സ്വാഭാവികമായും പാര്‍ശ്വവത്കരിക്കപ്പെട്ടു പോകുന്നത് അടിസ്ഥാനവര്‍ഗം തന്നെയായിരിക്കും. അവിടെയാണ് സിവില്‍ സമൂഹം ഉപരിവര്‍ഗത്തിന്റെ മാത്രം സമൂഹമായി മാറുന്നത്. അത് അടിസ്ഥാനപരമായി അധസ്ഥിത വര്‍ഗങ്ങള്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും എതിരാണ്. എന്‍ജികളുടെ തൊഴിലാളി വര്‍ഗ വിരോധം മുതല്‍ ഹസാരെ സമരത്തിന്റെ മധ്യവര്‍ഗ ലക്ഷ്യങ്ങള്‍ വരെ ഈ...
Read more »

Tags: , , , , , , ,
Posted in അവകാശങ്ങള്‍, തത്വചിന്ത, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments

വിഎസ്‌, താങ്കള്‍ പോരാടിക്കൊണ്ടേയിരിക്കുക

April 1, 2011
By
വിഎസ്‌, താങ്കള്‍ പോരാടിക്കൊണ്ടേയിരിക്കുക

ഒരു ദശകത്തിലധികമായി മാധ്യമങ്ങള്‍ ജനങ്ങളിലേയ്ക്ക് പ്രക്ഷേപണം ചെയ്‌തു വന്ന രാഷ്ട്രീയബിംബമല്ല ഇന്ന് വി എസ്‌. 'ഒത്തുതീര്‍പ്പില്ലാത്ത പോരാളി' മുന്നില്‍ എതിരാളികളെല്ലാം—പൊതുസമൂഹത്തിലേയും എത്തിര്‍മുന്നണിയിലേയും പാര്‍ട്ടിക്കുള്ളിലേയും എല്ലാം—മുട്ടുമടക്കിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്‌. ജനങ്ങളും. ഇവിടെയാണ് പ്രശ്‌നം. ഇനി വിഎസ്‌ എന്തു ചെയ്യും? ഓരോ പോരാളിയുമഭിമുഖീകരിക്കുന്ന ആത്യന്തികമായ വെല്ലുവിളിയാവും ഒരു പക്ഷേ വിഎസ്‌ ഇപ്പോള്‍ നേരിടുന്നത്. വിജയത്തിന്റെ സൂചനകളെ എങ്ങനെ കൈകാര്യം ചെയ്യണം? എതിരാളിയെ നേരിടാന്‍ എളുപ്പമാണ്‌. വിജയത്തെ നേരിടാനാണ്‌ വിഷമം.
Read more »

Tags: , , , , , , ,
Posted in തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം, വികസനം | Comments

സജിത്-speak

January 24, 2011
By
സജിത്-speak

Be Sociable, Share! TweetBe Sociable, Share! Tweet
Read more »

Tags: , , , ,
Posted in പലവക | Comments

ചരിത്രം മന്മോഹനെ കുറ്റക്കാരനെന്നു വിധിക്കും

November 22, 2010
By
ചരിത്രം മന്മോഹനെ കുറ്റക്കാരനെന്നു വിധിക്കും

അഴിമതിയുടെ ഒരു പേടകമാണ് ഇന്നത്തെ യുപിഎ. മന്‍മോഹന്‍ സിംഗ് അതിന്റെ കപ്പിത്താനും. രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്‍മോഹന് ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റുമോ? അഴിമതിക്കും, അഴിമതിക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് മന്‍മോഹനു മടി? കളളനു കഞ്ഞി വച്ചവനെന്നു ഈ പ്രധാനമന്ത്രിയെ നാളത്തെ തലമുറ വിളിച്ചാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല
Read more »

Tags: , , , ,
Posted in എഡിറ്റോറിയല്‍, രാഷ്ട്രീയം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍