സുവിശേഷങ്ങള്‍ എല്ലാം തന്നെ ഒന്നാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ രചിക്കപ്പെട്ടവയായതിനാല്‍, യേശു പറഞ്ഞത് എന്താണെന്നതിനോളം തന്നെ പ്രധാനമാണ്, അദ്ദേഹത്തിന്റെ അപ്പസ്‌തോലന്മാര്‍ ഉള്‍പ്പെടെയുള്ള ആദ്യകാല അനുയായികള്‍ ആ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയത് എന്തായിരുന്നു എന്നുള്ളതും. ഇവിടെയാണ് ആദിമ ക്രൈസ്‌തവ സമൂഹങ്ങളുടെ ജീവിതരീതി പരിശോധിക്കേണ്ടതിന്റെ സാംഗത്യം വെളിവാകുന്നത്. യേശുവിന്റെ പ്രബോധനങ്ങളും ആദിമ ക്രൈസ്‌തവ സമൂഹത്തിന്റെ ജീവിതവും കൂട്ടിവായിക്കുമ്പോള്‍ അനുമാനിക്കേണ്ടത്, സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുവേണം യേശുവിന്റെ പാത പിന്തുടരേണ്ടത് എന്നാണ് ആദിമ ക്രൈസ്‌തവര്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയിരുന്നത് എന്നാണ്....
Read more »
Tags: Communism, Early Christianiy, Latin America, Liberation theology, Subin Dennis
Posted in DP Essay, അന്തര്‍ദേശീയം, തത്വചിന്ത, മതം, രാഷ്ട്രീയം | Comments
ക്യൂബയ്ക്കെതിരെയുള്ള അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ (Central Intelligence Agency) നിരന്തരമായ ഭീകരാക്രമണങ്ങളില്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോയെ കൊലപ്പെടുത്താനുള്ള ശ്രമങ്ങളും, 73 യാത്രക്കാരുള്ള ഒരു ക്യൂബന്‍ വിമാനം തകര്‍ത്തതും ഉള്‍പ്പെടും. അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഉപരോധം ശക്തമാക്കിയതിനെ തുടര്‍ന്ന് 1990കളില്‍ ക്യൂബക്കാര്‍ക്കു ലഭിച്ചിരുന്ന ആളോഹരി കലോറിവിഹിതം മൂന്നിലൊന്നായി ചുരുങ്ങുകയുണ്ടായി. ലോകത്തെ പ്രധാന മരുന്നുകളില്‍ പകുതിയോളം വിപണിയില്‍ നിന്നും വാങ്ങാന്‍ ക്യൂബയ്ക്ക് ഇന്നും കഴിയില്ല. ആരോഗ്യമേഖലയില്‍ ഒരു മഹാദുരന്തം ഒഴിവായത് ക്യൂബന്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യത്തിന് വന്‍ പരിഗണന കൊടുക്കുന്നതു കൊണ്ടാണ്.
Read more »
Tags: Communism, Cuba, Fidel Castro, John Pilger, Raul Castro, the US
Posted in അന്തര്‍ദേശീയം | Comments
"ബഹുസ്വരത, ജനാധിപത്യം, വികേന്ദ്രീകരണം, പൗരസമൂഹത്തിന്റെ പ്രാമുഖ്യം" എന്നിങ്ങനെ സോഷ്യോപോളിറ്റിക്കല്‍ കക്കോഫോണി സൃഷ്ടിച്ചു കൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല സോഷ്യലിസ്സത്തില്‍ നിന്നും കമ്യൂണിസ്റ്റു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം. ബഹുസ്വരത എന്നതിന് ബഹുവര്ഗസ്വരത എന്നാണു യഥാര്‍ത്ഥ അര്‍ത്ഥം. അതിന് വേണ്ടിയാണ് വികേന്ദ്രീകരണം ആവശ്യപ്പെടുന്നത്. അല്ലാതെ 'എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്' എന്ന ഒക്ടോബര്‍ വിപ്ലവ മുദ്രാവാക്യം പ്രായോഗികമാക്കാനൊന്നുമല്ല. ഇക്കാര്യങ്ങള്‍ എല്ലാം ഗ്ലാസ്‌നോസ്റ്റ് (തുറന്ന സമീപനം) പെരസ്ത്രോയ്ക (അഴിച്ചുപണി) എന്നീ മുതലാളിത്ത പുനസ്ഥാപനത്ത്തിന്റെ മുദ്രാവാക്യങ്ങളില്‍ വേണ്ടത്ര മുഖരിതവും അവയുടെ ഫലങ്ങള്‍ ചരിത്രത്തില്‍ തെളിയിക്കപ്പെടുകയും ചെയ്തതാണ്.
Read more »
Tags: Capitalism, China, Communism, Cuba, Economy, Fidel Castro, Fredy K Thazhathu, International, MP Parameswaran, neoliberalism, Raul Castro, Socialism
Posted in അന്തര്‍ദേശീയം, തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments
സാമ്രാജ്യത്വവും തദ്ദേശീയ കോര്‍പറേറ്റ് താത്പര്യങ്ങളും ചേര്‍ന്നു നടത്തുന്ന കയ്യേറ്റങ്ങള്‍ ഇന്നാട്ടിലെ കര്‍ഷകരുടേയും, തൊഴിലാളികളുടെയും ജീവിതം ദുസഹമാക്കിത്തീര്‍ക്കാതിരിക്കാന്‍ അവരുടെ താത്പര്യങ്ങളെ ഉയര്ത്തിപ്പിടിക്കുക എന്നതാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്. അതിനായി പാര്‍ടിക്കുള്ളില്‍ ചര്‍ച്ചയ്ക്കും, സംവാദങ്ങള്ക്കും, വിമര്‍ശനങ്ങള്ക്കുമുള്ള ഇടം ഉറപ്പുവരുത്തുകതന്നെ വേണം. അപ്പോള്‍ ഏതെങ്കിലുമൊരു പ്രാദേശിക നേതാവിന്റെ തീരുമാനങ്ങള്‍ രാജ്യത്തെമ്പാടുമുള്ള പ്രവര്‍ത്തകരില്‍ വിപ്ലവവൃത്തിയെന്ന പേരില്‍ അടിച്ചേല്പിക്കുന്ന ഒരു ഏകശിലാരൂപമായി മാറാതെ ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ത്രസിക്കുന്ന സംഗമവേദിയായി പാര്‍ടി മാറും
Read more »
Tags: Assembly elections, Communism, imperialism, Prabhat Patnaik, Social Democracy
Posted in തെരഞ്ഞെടുപ്പ്, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments
ഇന്നുരാവിലെ ഹൈസ്കൂളിലെ എന്‍റെ മുന്‍കാമുകി വിളിച്ചു.
അവള്‍ ഇപ്പോള്‍ പാര്‍ലമെന്റിലെ ഒരു കൈക്കൂലിക്കാരന്‍ രാഷ്ട്രീയകാരന്റെ ഭാര്യയാണ്
അവള്‍ മെഴ്സിഡസ് ബെന്‍സ് ഓടിക്കുന്നു.
Read more »
Tags: Africa, Communism, Poem, Prabha Sakhariyas
Posted in കവിത, സാഹിത്യം | Comments