Posts Tagged ‘ Cinema ’

സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ?

February 9, 2013
By
സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ?

ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments

ഇതോ വിശ്വരൂപം!

February 2, 2013
By

അമേരിക്കന്‍ യുദ്ധം അഫ്ഘാനികളുടെ ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് പറയാന്‍ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ രംഗത്തിനപ്പുറത്തേക്ക് ആ ശ്രമം നില നില്‍ക്കുന്നേയില്ല. മറിച്ച് സിനിമയുടെ ഫോക്കസ് മുഴുവനും ജിഹാദികളുടെ പൈശാചികമായ പ്രതികാരത്തിലാണ്. സാമ്രാജ്യത്വത്തിന്റെ വൈരുധ്യത്തെ പറ്റി നിശബ്ദത പാലിക്കുകയും, ഭരണകൂടം-ജിഹാദികള്‍ എന്ന ദ്വന്ദവാര്‍പ്പു മാതൃകയിലേക്ക് സിനിമയെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നിടത്താണ് കമല്‍ ഹാസന്റെ രാഷ്ട്രീയം പരാജയപ്പെടുന്നത്. നല്ലവനും കെട്ടവനുമായ മുസ്ലിം എന്ന ദ്വന്ദം അറിഞ്ഞോ അറിയാതെയോ ഈ സിനിമയും സൃഷ്ടിക്കുന്നുണ്ട്.
Read more »

Tags: , , , ,
Posted in തീവ്രവാദം, സംസ്കാരികം, സിനിമ | Comments

രാവണപ്രഭുക്കളുടെ സ്പിരിറ്റ്

July 6, 2012
By
mohanlal-spirit-photos00

അമിത മദ്യപാനാസക്തിക്കെതിരായ സന്ദേശത്തോടെയാണ്‌ ചിത്രം അവസാനിക്കുന്നതെങ്കിലും ഭംഗിയുള്ള മദ്യക്കുപ്പികള്‍ ഓരോന്നായി എടുത്ത്‌ മോഹന്‍ലാല്‍ മദ്യപിക്കുന്ന ആദ്യ രംഗങ്ങള്‍ കണ്ട്‌ പ്രേക്ഷകന്‍ കൊതിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കൊണ്യാക്ക്‌ വാങ്ങാനുള്ള അവസ്ഥയില്ലെങ്കില്‍ പകരം കട്ടന്‍ചായയും സെലിബ്രേഷന്‍ റമ്മുമായിരിക്കും അവര്‍ക്ക്‌ സ്വീകാര്യമാകുക എന്നുമാത്രം. താന്‍ ഒരു മെയില്‍ ഷോവനിസ്‌റ്റല്ല എന്ന്‌ ഒരിടത്ത്‌ രഘുനന്ദനന്‍ പറയുന്നുണ്ടെങ്കിലും കഥയില്‍ പലയിടത്തും അത്‌ ശരീരഭാഷയിലും വാചകങ്ങളിലും പ്രകടമാകുന്നത്‌ രഞ്‌ജിത്തിന്റെ പുതിയ ശൈലിയിലുള്ള റിയലിസ്റ്റിക്‌ ചിത്രരൂപങ്ങളോട്‌ ഒരിക്കലും ചേര്‍ന്നുനില്‍ക്കാത്തവയാണ്‌. ഇത്തരം ചില പൊരുത്തക്കേടുകളിലൂടെയാകും സ്‌പിരിറ്റ്‌ എന്ന...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

പാപിനികളും ഗ്രാന്‍ഡ്മാസ്റ്ററും

May 6, 2012
By
grandmaster

ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയാണെങ്കിലും, നഗരത്തിലെ പ്രധാന അഭിഭാഷകയായ ദീപ്തിയുടെ മനസില്‍ ഇപ്പോഴും അയാളോടുള്ള ആരാധനയുണ്ട്. മാത്രമല്ല, ജീവിതത്തില്‍ ഒരു പുരുഷനുണ്ടെങ്കില്‍ അത് അയാളാണ് എന്നു പറഞ്ഞു കൊണ്ട് തന്റെ പാതിവ്രത്യം തെളിയിക്കേണ്ട ചുമതലയും അവള്‍ക്കുണ്ട്. ഇല്ലെങ്കില്‍ സൈക്യാട്രിസ്റ്റ് ജേക്കബുമായുള്ള ദീപ്തിയുടെ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകര്‍ ശങ്കിച്ചു പോയെങ്കിലോ എന്ന് സംവിധായകന്‍ ഭയന്നു കാണും. ഭാര്യയെ ചന്ദ്രശേഖരന്‍ കൈ നീട്ടിയടിക്കുമ്പോഴും, സിദ്ദിക്കിന്റെ കഥാപാത്രം തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച ചന്ദ്രികയെ മുഖത്തു നോക്കി തെറി വിളിക്കുമ്പോഴും തിയറ്ററില്‍ മുഴങ്ങുന്ന...
Read more »

Tags: , , , , ,
Posted in സംസ്കാരികം, സിനിമ | Comments

സ്ത്രീപക്ഷത്തല്ല ഈ ഫിമെയില്‍

April 28, 2012
By
22-Female-Kottayam3

സമൂഹത്തില്‍ ആകമാനമുള്ള സ്ത്രീ വിരുദ്ധതയെ വ്യക്തികളിലേയ്ക്കും അവരില്‍ നിന്നും അവരുടെ ലൈംഗികാവയവങ്ങളിലേക്കും ഒതുക്കികാണുക എന്ന വലിയ അപരാധമാണ് ഈ ചിത്രം ചെയ്യുന്നത്. അത് സ്ത്രീവിരുദ്ധ ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുന്ന പിതൃദായകക്രമത്തെ (ഉദ്ദൃത സാമൂഹിക-സാസ്കാരിക ലിംഗത്തെ) കണ്ടില്ലെന്നു നടിക്കലാണ്. അങ്ങിനെ ഈ ചിത്രത്തിലെ ടെസ്സയുടെ പ്രതികാരം പുരുഷമേല്‍ക്കോയ്മയ്ക്ക് യാതൊരു പോറലുമേല്‍പ്പിക്കാതെ "ലിംഗാ"ധിഷ്ഠിതം മാത്രമായി നിലകൊള്ളുന്നു.
Read more »

Tags: , , , ,
Posted in അവകാശങ്ങള്‍, സംസ്കാരികം, സിനിമ | Comments

അപകടകാരികളല്ലാത്ത മാസ്റ്റേഴ്സ്

April 2, 2012
By
master

രു വ്യവസായ പ്രമുഖന്റെ കൊലപാതകത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ദക്ഷ ദാസ് ചാവേര്‍ ബോംബാക്രമണത്തിലൂടെയാണ് വ്യവസായി ബാലഗംഗാധരനെ കൊലപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതല കോട്ടയം എഎസ്പി ശ്രീരാമകൃഷ്ണനും. നായകന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് നഗരത്തിലെ പത്രപ്രവര്‍ത്തകനായ മിലന്‍പോള്‍ (ശശികുമാര്‍). പലപ്പോഴും മിലന്‍ പോളിന്റെ സഹായത്തോടെയാണ് ശ്രീരാമകൃഷ്ണന്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നതിനൊപ്പം സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരേ സമയം അന്വേഷണ ഉദ്യോഗസ്ഥനേയും, പ്രേക്ഷകരേയും കുഴയ്ക്കുന്ന പ്രശ്നം...
Read more »

Tags: , ,
Posted in പലവക, സംസ്കാരികം, സിനിമ | Comments

കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

March 25, 2012
By
കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

ചിത്രം പൂര്‍ണമായും സ്റ്റീരിയോടൈപ്പുകളുടെ പിന്നാലെയാണെന്ന് പറയാനൊക്കില്ല. അണ്ണാ ഹസാരെയേയും, ബാബാ റാംദേവിനേയും മറ്റും കുടയുന്ന ജോസഫ് അലക്സിന്റെ രോഷം ശ്രദ്ധേയമാണ്. ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ട ഇളനീരുവില്പനക്കാരന്‍ മുസ്ലിം യുവാവിനെ തീവ്രവാദകുറ്റം ചുമത്തി ജയിലിലിട്ട ദില്ലിപോലീസ് ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേറ്റിലേക്കുള്ള ചൂണ്ടുപലകയാണ്. മുസ്ലിം വേഷധാരിയായ അഗസ്റ്റിനെ ചൂണ്ടി ഈ 'വേഷമാണ് നിന്റെയൊക്കെ പ്രശ്നം' എന്ന് സഹപൊലീസുകാരനോടലറുന്ന ഭരത് ചന്ദ്രന്‍ അറിയാതെയെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് കൈ ചൂണ്ടുന്നുണ്ട്. അതു പോലെ, കോര്‍പറേഷനുകളെ കയറൂരി വിട്ട് പാവങ്ങളെ നിത്യമായി...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

പാരീസിലെ സ്വപ്നാടനങ്ങള്‍

March 6, 2012
By
പാരീസിലെ സ്വപ്നാടനങ്ങള്‍

ഒരു പാര്‍ടിയില്‍ അമിതമായി മദ്യപിച്ചതിനു ശേഷം പാരീസിലെ തെരുവുകളിലൂടെ തനിച്ചു നടക്കാനിറങ്ങുന്ന പെന്ററിന് വഴിതെറ്റുന്നു. ക്ലോക്കില്‍ പന്ത്രണ്ടടിക്കുമ്പോള്‍ ഗില്ലിനെ തേടി ഒരു പ്യൂഷോ കാര്‍ വരുന്നു. അതിലൂടെ അയാള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭൂതകാലത്തിലേക്ക്, 1920കളിലേക്ക് കടക്കുന്നു. പിന്നെ നമ്മെ കാത്തിരിക്കുന്നത് മാജിക്കാണ്. പെന്ററിനോടൊപ്പം ഹേമിങ്വേയുടെ എഴുത്തിന്റെ‌‌ വേഗങ്ങളിലേക്ക്, പിക്കാസോയുടെ നിറക്കൂട്ടുകളിലേക്ക്, കോള്‍ പോര്‍ട്ടറിന്റെ ഷീറ്റ് സംഗീതത്തിലേക്ക് നമ്മളും യാത്രയാവുന്നു. മദ്യലഹരിയുള്ള ആ രാത്രിയില്‍ മാത്രമല്ല, പിന്നീട് നിരവധി രാത്രികളില്‍ ഭൂതകാലത്തിന്റെ മാസ്മരികതകളിലൂടെ പെന്റര്‍ യാത്ര...
Read more »

Tags: , ,
Posted in സംസ്കാരികം, സിനിമ | Comments

ഖബര്‍സ്ഥാനില്‍ തള്ളപ്പെട്ട ജഡങ്ങള്‍

March 2, 2012
By
ഖബര്‍സ്ഥാനില്‍ തള്ളപ്പെട്ട ജഡങ്ങള്‍

ഒരു ബഹുസ്വര, മതേതരസമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്വതന്ത്രവും സുരക്ഷിതവുമായ നിലനില്‍പ് വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ വളരെ ആസൂത്രിതമായി ആയിരക്കണക്കിന് പേര്‍ കൊലചെയ്യപ്പെട്ടതാണ് ഗുജറാത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാം കണ്ടത്. ആ കൂട്ടക്കൊലയെ മുന്‍നിര്‍ത്തി നിരവധി റിപോര്‍ട്ടുകളും പഠനങ്ങളും പ്രബന്ധങ്ങളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. നീതി, സുരക്ഷിതത്വം തുടങ്ങിയ മൂല്യങ്ങള്‍ ഓരോരുത്തര്‍ക്കും എത്രത്തോളം 'ഭാരത'ത്തില്‍ ലഭ്യമാകുന്നു എന്നായിരുന്നു അവയത്രയും അന്വേഷിച്ചത്. ഇവയ്ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ചില ക്രിയാത്മക പ്രകാശനങ്ങളായിരുന്നു കലാപവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മൂന്ന് കഥാചലച്ചിത്രങ്ങള്‍.
Read more »

Tags: , , ,
Posted in അവകാശങ്ങള്‍, മതം, സംസ്കാരികം, സിനിമ | Comments

വണ്‍ ക്യൂബ്‌: മൂന്നെങ്കിലും ഒറ്റൊന്ന്‌

February 15, 2012
By
വണ്‍ ക്യൂബ്‌: മൂന്നെങ്കിലും ഒറ്റൊന്ന്‌

രമ്പരാഗതമായി പരിമിതമാക്കപ്പെട്ട പെണ്ണിടങ്ങളെ ജോലിചെയ്യുന്ന സ്‌ത്രീകള്‍ അതിജീവിക്കുന്നുവെങ്കിലും, ആഗോളവത്കരണത്തിന്റെയും അന്തര്‍ദേശീയ വാണിജ്യതാല്‍പര്യങ്ങളുടെയും ഇടയില്‍ അവരും നിയന്ത്രിതരും ചൂഷിതരുമാകുന്നുവെന്നതിന്റെ രേഖാസഹിതമായ ദൃശ്യസമര്‍ത്ഥനമാണ്‌ പ്രമോദ്‌ ദേവ്‌ സംവിധാനം ചെയ്‌ത 'വണ്‍ ക്യൂബ്‌' എന്ന പുതിയ ഡോക്യുമെന്ററി. സംവരണത്തിന്റെയും കാലികമായ മാറ്റങ്ങളുടെയും പിന്തുണയില്‍ പുരുഷകേന്ദ്രിത സമൂഹത്തിന്റെ സാമ്പ്രദായിക പിന്തള്ളലുകളെ അതിജീവിക്കാന്‍ സമകാലിക വനിതകള്‍ക്ക്‌ ഒരു പരിധി വരെ സാധിക്കുന്നുണ്ട്‌. സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ ആധുനിക വളര്‍ച്ചകളില്‍ പൂര്‍വാധികം സ്‌ത്രീകള്‍ ഭാഗഭാക്കാകുന്നു. സാമൂഹിക വികാസങ്ങളില്‍ സ്‌ത്രീക്കും...
Read more »

Tags: , , ,
Posted in സംസ്കാരികം, സിനിമ | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍