പണ്ഡിതരേയും ശില്പികളേയും എന്നും ആദരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രഥമ പ്രധാനമന്ത്രിയും പണ്ഡിതനായിരുന്നു. ശില്പിയുമായിരുന്നു. പിന്നേയുമുണ്ട് ശില്പികള്‍. ഇന്ദിരാ പ്രിയദര്‍ശിനി സോഷ്യലിസ്റ്റു ഇന്ത്യയുടെ ശില്പി, രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി, സോണിയാ ഗാന്ധി ശില്പികളുടെ ശില്പി. ആ കൂട്ടത്തില്‍ ഒരു മഹാശില്പി മന്‍മോഹനും. ആ മന്‍മോഹനും വേണ്ടേ ഒരു പിന്‍ഗാമി? വേണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. കാരണം, മന്‍മോഹന്‍ സിംഗില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിക്കുമ്പോഴേ നടുക്കമാണ്. ഉള്‍ക്കിടിലമാണ്. അത്രയും മഹാനായ ഒരു ശില്പിക്ക് രണ്ടാമന്‍...
Read more »
Tags: C Basheer Ahamed, Congress, Economy, Manmohan Singh, Montek Singh Ahluwalia, Planning Commission, Politics, UPA
Posted in നര്‍മ്മം, വികസനം, സാമ്പത്തികം | Comments
ചെരുപ്പുള്ളവന് ചെരുപ്പിന്റെ സത്യവും ചെരിപ്പില്ലാത്തവന് മണ്ണിന്റെ സത്യവുമാണ് ഉണ്ടാകുക അങ്ങിനെ നാം ചെരുപ്പിട്ട് നടക്കുമ്പോള്‍ ലോകത്തെ ഒരു മൃദു മെത്തയായി കാണുകയും, ചെരുപ്പാണ് ജീവിതാനുഭവം എന്നൊരു അയഥാര്‍ത്ഥമായ അനുഭവത്തിലേക്ക് നാം എത്തി ചേരുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു ഇരിപ്പിടം കിട്ടുകയും ഇരുത്തം വരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു മനോഭാവമല്ല നിങ്ങള്‍ പുറത്താക്കപ്പെടുകയും അലഞ്ഞു നടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനോഭാവം. രണ്ടു ലോകമുണ്ടെന്നും ഒരു ലോകം ജയിക്കുന്നവരുടെയും ഒരു ലോകം തോല്‍ക്കുന്നവരുടെയും ആണെന്നും ഒരു ലോകം ഉള്ളവരുടെയും...
Read more »
Tags: C Basheer Ahamed, MN Vijayan, Politics, TP Chandrasekharan
Posted in അനുസ്മരണം, രാഷ്ട്രീയം | Comments
ഈ കുലംകുത്തി പ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്ന ചിലര്‍ പറഞ്ഞത് വിജയന് പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നാണ്. തീര്‍ച്ചയായും പിന്തിരിപ്പന്‍ പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യത കമ്യൂണിസ്റ്റുകാര്‍ക്കില്ല. മാത്രമല്ല, അതിനെ ആക്രമിച്ചു തോത്പിക്കേണ്ട ഉത്തരവാദിത്വമുണ്ട് താനും. എന്നാല്‍, പാര്‍ടി വിട്ടു പോയി വേറെ ഇടതുപക്ഷ പാര്‍ടിയുണ്ടാക്കി കോഴിക്കോട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഒരു പറ്റം സഖാക്കളെ കുലംകുത്തികളെന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതിലൂടെ ഏതു പൊതുബോധത്തെയാണ് കേരളത്തിലെ ഏറ്റവും വലിയ ഇടതുപാര്‍ടിയുടെ സെക്രട്ടറി ആക്രമിക്കുന്നത്?...
Read more »
Tags: C Basheer Ahamed, CPM, Kerala, Pinarayi Vijayan, Politics, TP Chandrasekharan
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments
കണക്കു നോക്കിയാല്‍ കാര്യത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടും. നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ത്യാ മഹാരാജ്യത്ത് 3.8 കോടി ആളുകളാണ് വ്യാപാരമേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. അതില്‍ 82 ശതമാനത്തോളം (ഏതാണ്ട് 3.1 കോടി) ആളുകള്‍ ചില്ലറ വ്യാപാര മേഖലയിലാണ്. ഇതില്‍ തന്നെ 52 ശതമാനം (ഏകദേശം 1.6 കോടി) അര്‍ബന്‍ മേഖലയിലുള്ളവരാണ്. അവരുടെ കുടുംബങ്ങള്‍ കൂടി കണക്കിലെടുത്താല്‍ 6.4 കോടിയോളം ജനങ്ങള്‍ പട്ടണങ്ങളിലെ ചില്ലറ വ്യാപാരത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. കുത്തകഭീമന്മാര്‍...
Read more »
Tags: C Basheer Ahamed, Capitalism, Congress, FDI, Manmohan Singh, Retail reforms, UPA
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »
Tags: Anil Varma, BJP, C Basheer Ahamed, Congress, CPIM, Editorial, Globalisation, Kerala, Kerala Politics, kerala polls;, Nissar, Siddik Rabiyath, Subin Dennis, VS Achuthanandan
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments
വലതുപക്ഷരാഷ്ട്രീയം ഭരണകൂടത്തിലും സമൂഹത്തിലും മുമ്പത്തേക്കാള്‍ ശക്തമായി പിടിമുറുക്കുന്ന ഒരു കാലഘട്ടത്തില്‍ തന്നെയാണ് പരമ്പരാഗത കമ്യൂണിസ്റ്റുകാരന്‍ എന്ന ലേബലുമായി വരുന്ന വിഎസ് കേരളത്തില്‍ ഒരു രാഷ്ട്രീയ നിലപാടായി മാറുന്നത്. വിഎസില്‍ ബിംബത്വം ആരോപിക്കുന്നവരും, വിഎസ് ഒരു ബിംബമാണെന്നു സങ്കല്പിച്ച് അതിനെ കല്ലെറിയുന്നവരും പ്രായോഗിക തലത്തില്‍ ഒരേ പണി തന്നെയാണ് ചെയ്യുന്നത്. അത് ശക്തിപ്പെടുത്തുന്നത് വലതുപക്ഷത്തിന്റെ അജന്‍ഡകളെയാണ്. മറിച്ച്, വെല്ലുവിളികളുയരുന്ന ഒരു കാലത്ത്, നവലിബറല്‍/ഫിനാന്‍സ് മൂലധനം അഴിഞ്ഞാടുന്ന ഒരു കാലത്ത്, ഒരു കമ്യൂണിസ്റ്റ് നേതാവ് ജനകീയ രാഷ്ട്രീയനിലപാടായി രൂപാന്തരപ്പെടുകയാണ്...
Read more »
Tags: Assembly elections, C Basheer Ahamed, CPIM, Kerala Politics, VS Achuthanandan
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, വികസനം | Comments
മുഖ്യകക്ഷിയായി നിലനില്കാന്‍ കഴിയുമോ അല്ലെങ്കില്‍ വെറും ഘടകകക്ഷിയായി മാറുമോ എന്നതാണ് വലതു മുന്നണിയില്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി എത്രകാലം നമ്മള്‍ കേരളത്തിലെ വലതു മുന്നണി സംവിധാനങ്ങളെ പറ്റി വിലയിരുത്തല്‍ നടത്തും? ശക്തിക്ഷയിച്ച കോണ്‍ഗ്രസിനു പകരം ശക്തി പതിന്മടങ്ങ് വിവിധ മേഖലകളില്‍ വര്‍ധിച്ച കേരളത്തിലെ ജാതി, സാമുദായങ്ങളെ മുന്‍ നിര്‍ത്തി വേണം കേരളത്തില്‍ വളരുന്ന പുതിയ സാമൂഹ്യ വൈരുധ്യങ്ങളെ കാണാന്‍. വാസ്തവത്തില്‍ കേരളത്തിലെ പ്രത്യക്ഷ രാഷ്ട്രീയ എറ്റുമുട്ടലുകള്‍ നടക്കുന്നത് ഇന്ന്...
Read more »
Tags: C Basheer Ahamed, Congress, CPIM, Kerala Politics, LDF, Muslim League, UDF
Posted in DP Essay, രാഷ്ട്രീയം | Comments
സെമാന്റിക്സില്‍ കമ്പമുള്ള പരിഷകള്‍ക്കു മന്‍മോഹന്‍ എന്ന വാക്കിന്റെയര്‍ത്ഥം മനോരമയോടു ചോദിച്ചു നോക്കാവുന്നതാണ്. പണ്ഡിതന്‍ എന്നാകും നാലുകോളം നിറഞ്ഞ മറുപടി. അതില്‍ കാര്യമില്ലാതില്ല. സിംഗ്ജി ഇക്കാണിച്ചുകൂട്ടിയ ഇണ്ടാസുകള്‍ക്കൊന്നും ചില്ലറ പാണ്ഡിത്യം പോര തന്നെ, സി ബഷീര്‍ അഹമ്മദ് എഴുതുന്നു
Read more »
Tags: 2G scam, C Basheer Ahamed, Manmohan Singh, neoliberalism, UPA
Posted in നര്‍മ്മം, രാഷ്ട്രീയം, സാമ്പത്തികം | Comments