Posts Tagged ‘ books ’

ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍

February 2, 2012
By
ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍

കേരളത്തിന്റെ, മലബാറിന്റെ, കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ചര്‍ച്ച ചെയ്യുന്ന വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധി രചനകള്‍ ഒരു പുസ്‌തകത്തില്‍ സമാഹരിച്ചു എന്നതാണ്‌ 'മലബാര്‍: പൈതൃകവും പ്രതാപവു'മെന്ന ഗ്രന്ഥത്തിന്റെ പ്രഭാവം. ഉദ്ധൃതദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്ക്‌ ആത്യന്തികമായി അവലംബിക്കാവുന്ന പ്രഥമകൃതികളിലൊന്നായി ഈ സമാഹാരം നമ്മുടെ ഗ്രന്ഥശേഖരങ്ങളില്‍ ഇടംപിടിക്കുമെന്ന്‌ തീര്‍ച്ച. മലബാറുമായി ബന്ധപ്പെട്ടുള്ള പുസ്‌തകങ്ങളില്‍ നല്ലൊരു ശതമാനവും ഏതെങ്കിലുമൊരു തലത്തില്‍ മാത്രം ശ്രദ്ധയൂന്നുവയാണ്‌ എന്നതിനാല്‍, പൈതൃകവും സംസ്‌കാരവും സാമൂഹികതയും ചരിത്രവുമെല്ലാം ഒരുമിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഈ പുസ്‌തകത്തിന്‌ പ്രസക്തിയുണ്ട്‌.
Read more »

Tags: , , ,
Posted in പുസ്തകം | Comments

റഷ്ദി വേട്ടക്കൂട്ടങ്ങളേ, ആനന്ദിപ്പിന്‍

January 21, 2012
By
റഷ്ദി വേട്ടക്കൂട്ടങ്ങളേ, ആനന്ദിപ്പിന്‍

മതത്തിന്റെ പേരിലുള്ള വേട്ട ഇന്ത്യയില്‍ സുരക്ഷിതമാണെന്ന് ഈ വേട്ടക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. എന്തും ചെയ്യാം. ആരേയും ഉപദ്രവിക്കാം. ആരുടെ സ്വാതന്ത്ര്യവും ഹനിക്കാം. വേണ്ടി വന്നാല്‍ ഒരു വംശഹത്യ തന്നെ സംഘടിപ്പിക്കാം. എന്തും ഇന്ത്യാ മഹാരാജ്യത്തു നടക്കും. വിഷയം മതമായാല്‍ മതി. മതത്തിന്റെ പേരിലുള്ള തിട്ടൂരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇച്ഛാഭംഗമുണ്ടാവില്ല. അതാണീ രാജ്യത്തിന്റെ ചരിത്രം. ശാപം. റഷ്ദിക്കെതിരെ ഫത്വ ഇറക്കിയവര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തി എഴുത്തുകാരന്റെ സന്ദര്‍ശനത്തിനു വേണ്ട സുരക്ഷ പ്രദാനം ചെയ്യേണ്ട ഭരണകൂടം പക്ഷേ...
Read more »

Tags: , , ,
Posted in തീവ്രവാദം, പുസ്തകം | Comments

കടക്കെണിയുടെ കഥാസരിത്‌‌സാഗരം

December 21, 2011
By
കടക്കെണിയുടെ കഥാസരിത്‌‌സാഗരം

ഈ കഥ കേള്‍ക്കു: പറയത്തക്ക സാമ്പത്തിക ഗരിമയൊന്നും ഇല്ലാതിരുന്ന രാജ്യമായിരുന്നു അയര്‍ലണ്ട്. 1980കളില്‍ പോലും മുപ്പത്തിരണ്ടു ലക്ഷം ജനങ്ങളുള്ള ഈ രാജ്യത്തു പത്തുലക്ഷം പേര്‍ ദാരിദ്യ രേഖക്ക് താഴെയായിരുന്നു. ഏതാണ്ട് മുപ്പതു ശതമാനത്തില്‍ കൂടുതല്‍. എന്നാല്‍ രണ്ടയിരമാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ചില അത്ഭുതങ്ങള്‍ സംഭവിച്ചു. രാജ്യത്തെ ദാരിദ്ര്യനിരക്ക് ആറു ശതമാനമായി കുത്തനെ കുറഞ്ഞു. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കണക്കു പ്രകാരം ഈ രാജ്യം ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി.
Read more »

Tags: , , , ,
Posted in പുസ്തകം, സാമ്പത്തികം | Comments

ഒരു യുദ്ധക്കൊതിയന്റെ ഓര്‍മക്കുറിപ്പുകള്‍

December 20, 2011
By
ഒരു യുദ്ധക്കൊതിയന്റെ ഓര്‍മക്കുറിപ്പുകള്‍

സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ടനശീകരണായുധങ്ങളുണ്ടെന്നു പറഞ്ഞാണല്ലോ അമേരിക്ക ആക്രമണം നടത്തിയത്. സദ്ദാമിനെ പുറത്താക്കി, ലക്ഷക്കണക്കിനാളുടെ കൊലപ്പെടുത്തിയതിനും ശേഷം അത്തരം ആയുധങ്ങളൊന്നും കണ്ടെത്താനായില്ല എന്ന കാര്യത്തില്‍ ചെനിക്കു അശേഷം ദുഖമില്ല. കാരണം, മാരകായുധങ്ങളുണ്ടാക്കാന്‍ സദ്ദാമിന് പദ്ധതിയുണ്ടായിരുന്നുവത്രേ. അക്കാര്യത്തിലെങ്കിലും അമേരിക്കക്കു വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതുന്നു. അതേ സമയം, ഇറാഖിനെ 'വിമോചിപ്പിക്കാനായി' എന്ന കാര്യത്തില്‍ അളവറ്റ സന്തോഷമുണ്ടു താനും. എന്നാല്‍, സദ്ദാമിന്റെ പതനത്തിനു ശേഷം ഇറാഖിലുണ്ടായ രക്തച്ചൊരിച്ചിലിനെ കുറിച്ച് ചെനി എന്തു പറയുന്നു എന്ന സംശയം വായനക്കാരുടെ...
Read more »

Tags: , , , , , , , , ,
Posted in അന്തര്‍ദേശീയം, പുസ്തകം | Comments

ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം

September 18, 2011
By
ഖിര്‍ബെത് ഖിസെ: മനസ്സാക്ഷിയുടെ ശബ്ദം

ഗാസയിലെ കാര്യമെടുക്കൂ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടോടിപ്പോയവരെ ഒരു മതില്‍ കെട്ടി വളഞ്ഞുവെച്ചിരിക്കുന്നു. എവിടെയും പോകാനില്ല. കാഴ്ച ബംഗ്ളാവുകളിലെ കൂടുകളില്‍ മൃഗങ്ങളെന്ന പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ബേത്ലഹേമിലേക്കോ, ഈജിപ്തിലേക്കോ, ജോര്‍ഡാനിലേക്കോ, ലെബനോനിലേക്കോ, സ്വീഡനിലേക്കോ ഓടിപ്പോകാമായിരുന്നു. ഇന്നതിന് കഴിയില്ല. കാരണം നാലുപാടും മതിലുകളാണ്. മെഡിറ്ററേനിയനില്‍ നിന്ന് യുദ്ധക്കപ്പലുകള്‍, ആകാശത്തു നിന്ന് യുദ്ധ വിമാനങ്ങള്‍, കിഴക്കു നിന്നും വടക്കു നിന്നും യുദ്ധ റ്റാങ്കുകള്‍. ഏതു സമയവും പതിക്കാവുന്ന ഒരു യുദ്ധം തലക്കുമേല്‍ തൂങ്ങിയാടി...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, പുസ്തകം | Comments

മുതലാളിത്തം നമ്മോടു പറയുന്നത്

September 1, 2011
By
മുതലാളിത്തം നമ്മോടു പറയുന്നത്

ശരാശരി അമേരിക്കക്കാരനു വാങ്ങാവുന്ന ചരക്കു-സേവനങ്ങളുടെ അളവിലും തൂക്കത്തിലും മറ്റുരാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ചു മേല്‍ക്കൈ ഉണ്ടെന്നതു ശരി. പക്ഷെ, ഈ ശരാശരി യാഥാര്‍ത്ഥ്യത്തിന്റെ ഒരു നേരിയ പ്രതിനിധി പോലുമല്ല. അത്രയ്ക്കുണ്ട് അമേരിക്കയിലെ അസമത്വം. കൂടുതല്‍ സമത്വമുള്ള രാജ്യങ്ങളിലെ ശരാശരി പൗരന്റെ ജീവിതവുമായി തട്ടിച്ചുനോക്കിയാല്‍ അമേരിക്കന്‍ ശരാശരി ഒരു ശരിയല്ലെന്നു വ്യക്തമാകും. ഉയര്‍ന്ന കുറ്റകൃത്യ നിരക്കും, വളരെ താഴ്ന്ന ആരോഗ്യനിലവാര സൂചികയും ഇതേ അസമത്വത്തിന്റെ അടയാളങ്ങളാണ്. ഒരു ഡോളറുകൊണ്ട് അമേരിക്കയില്‍ വാങ്ങാവുന്ന ചരക്കു സേവനങ്ങളുടെ ബാഹുല്യം വിരല്‍ ചൂണ്ടൂന്നത്...
Read more »

Tags: , ,
Posted in പുസ്തകം, സാമ്പത്തികം | Comments

അമേരിക്കയുടെ എഴുപതുകള്‍

June 22, 2011
By
അമേരിക്കയുടെ എഴുപതുകള്‍

Be Sociable, Share! Tweetജൂഡിത്ത് സ്റ്റെയിന്‍ അത്ര പ്രശസ്തയായ എഴുത്തുകാരിയല്ല. ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിലെ സിറ്റി കോളേജ് ആന്‍ഡ് ഗ്രാജുവേറ്റ് സെന്ററില്‍ ചരിത്രം പഠിപ്പിക്കുകയാണവര്‍. എന്നാല്‍ ജൂഡിത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘നിര്‍ണായക ദശകം: അമേരിക്ക എഴുപതുകളില്‍ ഫിനാന്‍സിനു വേണ്ടി ഫാക്ടറികളെ വിറ്റുതുലച്ചതെങ്ങനെ?’ (Pivotal Decade: How The United States Traded Factories For Finance In The Seventies, May 2010) അമേരിക്കക്കു മാത്രമല്ല, ഇന്ത്യക്കും പ്രസക്തമായ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇനിയും...
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, പുസ്തകം, വികസനം, സാമ്പത്തികം | Comments

വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

May 24, 2011
By
വേട്ടക്കാരുടെ ശ്രദ്ധയ്ക്ക്

അരുന്ധതി റോയിയുടെ പ്രസ്താവനകളോടുള്ള വിയോജിപ്പ് ജനാധിപത്യരീതിയില്‍ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കാതെ, ഗുണ്ടായിസവും പ്രകോപനസമരങ്ങളും അസഭ്യവര്‍ഷങ്ങളും പ്രതികരണരൂപമായി തെരഞ്ഞെടുക്കുകവഴി സംഘപരിവാര്‍ പൊതുസമൂഹത്തിനു കൈമാറുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയെ സംബന്ധിച്ചുള്ള വാദങ്ങളിലും വിവാദങ്ങളിലും വാദിഭാഗം തങ്ങളാണെന്നും രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം അതിനാല്‍തന്നെ തങ്ങള്‍ക്കാണെന്നും, അതുവഴി ഇത്തരം സമരങ്ങള്‍ 'അപഭ്രംശിക്കപ്പെടുന്ന' ദേശവികാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നും, അതുകൊണ്ട് ഈ വയലന്‍സ് ദേശനന്മയുടെ ഭാഗമാണെന്നും പരിവാര്‍ നിഗൂഢമായി സമര്‍ത്ഥിക്കുന്നുണ്ട്. ഈ രാജ്യത്ത് ഇങ്ങനെ എന്തും നടക്കുമെന്ന് അവര്‍ക്കറിയാം.
Read more »

Tags: , , , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, രാഷ്ട്രീയം, വികസനം | Comments

ഭീമപര്‍വം: ഭാരതത്തിന്റെ പുനര്‍വായന

March 20, 2011
By
bheem

രണ്ടാമൂഴത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുമ്പോഴും, എംടിയുടെ രചനാരീതിക്കു സമാന്തരമായി പോകുന്ന ആഖ്യാനഭാഷയും, രണ്ടാമൂഴത്തില്‍ വരാത്ത പാത്രപ്രതിസന്ധികളും ഭീമപര്‍വത്തെ ഒരു സ്വതന്ത്ര കൃതിയായി മാറ്റുന്നു. ഭാരതത്തില്‍ തമസ്കൃതരായ കാട്ടാളരെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, രചനയിലും ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയും, അതുവഴി മഹാഭാരതത്തിന്റെ ആഖ്യാന ലോകത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുകയുമാണ് ഭീമപര്‍വത്തിലൂടെ സാംകുട്ടി ചെയ്യുന്നത്. രണ്ടാമൂഴത്തില്‍ നിന്നും വ്യത്യസ്തമായി, ഭീമന്റെ സ്വത്വസംഘര്‍ഷങ്ങള്‍ ഭീമന്റെ മാത്രം പ്രശ്നമായി നില്‍ക്കാതെ, അതിനെ ഒരു ആഖ്യാനരീതിയായി ഉപയോഗിച്ച് മഹാഭാരതം മൊത്തത്തില്‍ അഭിമുഖീകരിക്കുന്ന വര്‍ഗ/വംശ സംഘര്‍ഷങ്ങളെ തുറന്നു കാണിക്കുകയാണ്...
Read more »

Tags: , , , , , , ,
Posted in നാടകം, പുസ്തകം, സംസ്കാരികം, സാഹിത്യം | Comments

പ്രസാധനം: കുത്തകകളുടെ കാലിത്തൊഴുത്ത്

March 10, 2011
By
പ്രസാധനം: കുത്തകകളുടെ കാലിത്തൊഴുത്ത്

വമ്പന്‍ ലാഭം പ്രസാധനത്തിലെ നിര്‍ബന്ധിത ഘടകമായതോടെ അത് കാമ്പുള്ള പുസ്തകങ്ങളെ സാരമായി ബാധിച്ചു. വിവാദം സൃഷ്ടിക്കാത്ത പുസ്തകങ്ങള്‍ വിറ്റുപോകില്ല എന്ന അനുമാനത്തിന്റെ അനന്തരഫലം അതിനിശിതമാം വണ്ണം അസംബന്ധമായിരുന്നു. വിവാദങ്ങള്‍ കൃത്രിമമായി കുത്തിപ്പൊക്കി മൂന്നാംകിട പുസ്തകങ്ങളെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലെത്തിക്കാന്‍ പ്രസാധകര്‍ക്കു കഴിഞ്ഞു. ലാഭക്കൊതി മൂത്ത പല കമ്പനികള്‍ക്കും പോകപ്പോകെ ഒന്നു വ്യക്തമായി. തങ്ങളുടെ കയ്യില്‍ നിലവിലുള്ള പുസ്തകങ്ങള്‍ മാത്രം മുതലാക്കി വന്‍ ലാഭമുണ്ടാക്കുക കഠിനമാണ്. ഈ തിരിച്ചറിവ് ചെറുകിട പ്രസാധകരെ വാങ്ങിക്കൂട്ടുന്നതിലേക്ക് മാധ്യമഭീമന്മാരെ നയിച്ചു. പല...
Read more »

Tags: , , ,
Posted in പുസ്തകം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍