കതിരുകൊയ്യുന്ന കരവിരുതില്‍
നീ എന്റെ കഴുത്തുറുത്തു മാറ്റിയത്
വരാനിരിക്കുന്ന ഏതു വസന്തത്തിന്റെ
വഴിപാടിനാണ്?
തെരുവില്‍ സഹാജാതന്റെ നിണം
സംഗീതം പോലെ ഒഴുകി നടക്കുന്ന
കാലം വരും എന്ന് നീ പാടുന്നത്
ഏതു മദപ്പാടിന്റെ വിരിഞ്ഞുതൂകലാണ്?
ദുര്‍ബലമാകുന്ന വിശ്വാസത്തിനും
ജീര്‍ണിച്ച ഗോത്രബോധത്തിനും
ഇടയിലിങ്ങനെ നീറിനീറികഴിയാന്‍
എന്റെ സഖാക്കളെ തള്ളിയിട്ടു നീ
ഏതു വീഞ്ഞിന്റെ നിശാനാട-
കങ്ങളില്‍ ചേക്കേറുകയാണ്
Read more »






