അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന യുപിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം ദില്ലിയില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തര്‍ പ്രദേശിനു പുറമേ മണിപ്പൂര്‍, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ജനുവരി 28നു മണിപ്പൂരിലാരംഭിക്കുന്ന സെമി ഫൈനല്‍ മാര്‍ച്ച് 3 വരെ നീണ്ടു നില്‍ക്കും. മാര്‍ച്ച് 6നാണ് ഫലപ്രഖ്യാപനം. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. ബിജെപിക്ക്...
Read more »
Tags: Assembly elections, cartoon, Cartoon. Sajith Kumar, Politics
Posted in കാര്‍ട്ടൂണ്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
സാമ്രാജ്യത്വവും തദ്ദേശീയ കോര്‍പറേറ്റ് താത്പര്യങ്ങളും ചേര്‍ന്നു നടത്തുന്ന കയ്യേറ്റങ്ങള്‍ ഇന്നാട്ടിലെ കര്‍ഷകരുടേയും, തൊഴിലാളികളുടെയും ജീവിതം ദുസഹമാക്കിത്തീര്‍ക്കാതിരിക്കാന്‍ അവരുടെ താത്പര്യങ്ങളെ ഉയര്ത്തിപ്പിടിക്കുക എന്നതാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്. അതിനായി പാര്‍ടിക്കുള്ളില്‍ ചര്‍ച്ചയ്ക്കും, സംവാദങ്ങള്ക്കും, വിമര്‍ശനങ്ങള്ക്കുമുള്ള ഇടം ഉറപ്പുവരുത്തുകതന്നെ വേണം. അപ്പോള്‍ ഏതെങ്കിലുമൊരു പ്രാദേശിക നേതാവിന്റെ തീരുമാനങ്ങള്‍ രാജ്യത്തെമ്പാടുമുള്ള പ്രവര്‍ത്തകരില്‍ വിപ്ലവവൃത്തിയെന്ന പേരില്‍ അടിച്ചേല്പിക്കുന്ന ഒരു ഏകശിലാരൂപമായി മാറാതെ ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ത്രസിക്കുന്ന സംഗമവേദിയായി പാര്‍ടി മാറും
Read more »
Tags: Assembly elections, Communism, imperialism, Prabhat Patnaik, Social Democracy
Posted in തെരഞ്ഞെടുപ്പ്, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments
ഈ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത് ഒരു കാര്യത്തിലായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിപക്ഷത്തെ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിക്കുന്നതാണ് നാം കണ്ടുകൊണ്ടിരുന്നത്. ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ആണ് തെരഞ്ഞടുപ്പ് ഫലം നല്‍കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലവും, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പഴയ പാറ്റേണ്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് നമുക്ക് തന്ന സൂചന. പക്ഷേ തികച്ചും ഇടതു വിരുദ്ധമായ ആ അന്തരീക്ഷത്തില്‍ നിന്നും ഇടതനുകൂലമായ സാഹചര്യം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍...
Read more »
Tags: Assembly elections, Congress, CPM, K Karunakaran, Kerala, LDF, UDF, Vijith, VS Achuthanandan
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
2009ല്‍ ഇടതുമുന്നണി നേടിയത് 41.9 ശതമാനം വോട്ടാണ്. അതായത്, 2006ല്‍ നിന്നും 6.21 ശതമാനത്തിന്റെ ഇടിവ്. കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ 3.04 ശതമാനം വോട്ടുകള്‍ തിരിച്ചു പിടിച്ച് ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവു നടത്തിയപ്പോള്‍, 2006ല്‍ നിന്നും 2011ലേക്കെത്തുമ്പോള്‍ യുഡിഎഫിനു നഷ്ടമായത് 2.13 ശതമാനം വോട്ട്. മണ്ഡലങ്ങളുടെ എണ്ണം നോക്കിയാലും ഈ മാറ്റം പ്രകടമാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 100 സീറ്റില്‍ യുഡിഎഫിനു മേല്‍ക്കൈയുണ്ടായിരുന്നതു കാണാം. ബാക്കിയുള്ള 40ല്‍ മാത്രമേ...
Read more »
Tags: Assembly elections, Congress, CPIM, Kerala, MJS, VS Achuthanandan
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, വികസനം | Comments
ജമാഅത്ത് ഇടതുപക്ഷത്തിന് രാഷ്‌ട്രീയ പിന്തുണ നല്‍കുന്നുവെങ്കില്‍ ജമാഅത്ത് മാര്‍ക്‌സിസ്റ്റായി, അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് ജമാഅത്തായി എന്ന് അതിനെ വായിക്കുന്നതിനു പിന്നിലെ അജന്‍ഡയെന്താണ്? വ്യത്യസ്‌ത വീക്ഷണഗതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും സംവാദത്തിലൂടെയും തന്നെയാണ് ഒരു ജനാധിപത്യ ക്രമം ബഹുസ്വരവും ചടുലവുമാവുന്നത്. ഇന്ന് നാമെല്ലാം ആവേശത്തോടെ കൊണ്ടാടുന്ന അറബ് നാടുകളിലെ ജനകീയ വിപ്ലവങ്ങളില്‍ ഇടതുപക്ഷവും ഇസ്‌ലാമികരും തോള്‍ചേര്‍ന്ന് മുന്നേറുന്നതാണ് കാണുന്നത്. സാമ്രാജ്യത്വ മുഷ്‌കിനെതിരായും സാമൂഹിക നീതിക്ക് വേണ്ടിയുള്ളതുമായ ദീര്‍ഘമായ സമരത്തില്‍ ഇസ്‌ലാമികര്‍ക്കും ഇടതുപക്ഷത്തിനും യോജിപ്പിന്റെ മേഖലകള്‍ ധാരാളമുണ്ടെന്നാണ് ജമാഅത്തിന്റെ കാഴ്‌ചപ്പാട്.
Read more »
Tags: Assembly elections, C Davood, Congress, CPIM, Jamaat-e-Islami, Kerala Politics, LDF, Ramesh Chennithala, UDF
Posted in തീവ്രവാദം, തെരഞ്ഞെടുപ്പ്, മതം, രാഷ്ട്രീയം | Comments
കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുമ്പെന്നത്തേക്കാളും വലിയ വികസന മുന്നേറ്റമാണുണ്ടായത്. 1957ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് രാജ്യത്ത് യഥാര്‍ത്ഥ വികസന മാതൃക മുന്നോട്ടു വച്ചത്. സന്തുലിത വികസനമാണ്, ജനപക്ഷ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പാക്കിക്കൊണ്ട് വികസനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. അതുകൊണ്ടാണ് അസമത്വം താരതമ്യേന ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്. സാമൂഹ്യക്ഷേമത്തിന്റെ എല്ലാ തലത്തിലും ഇന്ത്യയില്‍ മുന്നില്‍ കേരളമാണ്, മുഖ്യമന്ത്രി വിഎസ് സംസാരിക്കുന്നു.
Read more »
Tags: Assembly elections, CPIM, Development, Interview, Kerala Politics, Tehelka, Tufail PT, VS Achuthanandan
Posted in അഭിമുഖം, തെരഞ്ഞെടുപ്പ്, വികസനം, സാമ്പത്തികം | Comments
ഒരു ദശകത്തിലധികമായി മാധ്യമങ്ങള്‍ ജനങ്ങളിലേയ്ക്ക് പ്രക്ഷേപണം ചെയ്‌തു വന്ന രാഷ്ട്രീയബിംബമല്ല ഇന്ന് വി എസ്. 'ഒത്തുതീര്‍പ്പില്ലാത്ത പോരാളി' മുന്നില്‍ എതിരാളികളെല്ലാം—പൊതുസമൂഹത്തിലേയും എത്തിര്‍മുന്നണിയിലേയും പാര്‍ട്ടിക്കുള്ളിലേയും എല്ലാം—മുട്ടുമടക്കിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ജനങ്ങളും. ഇവിടെയാണ് പ്രശ്‌നം. ഇനി വിഎസ് എന്തു ചെയ്യും? ഓരോ പോരാളിയുമഭിമുഖീകരിക്കുന്ന ആത്യന്തികമായ വെല്ലുവിളിയാവും ഒരു പക്ഷേ വിഎസ് ഇപ്പോള്‍ നേരിടുന്നത്. വിജയത്തിന്റെ സൂചനകളെ എങ്ങനെ കൈകാര്യം ചെയ്യണം? എതിരാളിയെ നേരിടാന്‍ എളുപ്പമാണ്. വിജയത്തെ നേരിടാനാണ് വിഷമം.
Read more »
Tags: Assembly elections, Balakrishna Pillai, Corruption, CPIM, Kerala Politics, PK Kunjalikkutty, SJ, VS Achuthanandan
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, വികസനം | Comments
1957ല്‍ പ്ലാന്റര്‍, ജന്മി, സമുദായ ലോബിക്ക് വേണ്ടി അരാഷ്ട്രീയ ഇടപെടല്‍ നടത്തിയവര്‍ 1990നു ശേഷം ആഗോളവത്കരണ, സാമുദായിക ലോബികള്‍ക്ക് വേണ്ടി കൂടുതല്‍ 'കളര്‍ഫുള്‍' അരാഷ്ട്രീയത കളിക്കുന്നു. ഇവിടെയാണ് പിജെ ജോസഫ്, വീരേന്ദ്രകുമാര്‍, അബ്ദുള്ള കുട്ടി, സിന്ധു ജോയി എന്നിവര്‍ കടന്നു വരുന്നത്. പിണറായി വിജയന്റെ ധാര്‍ഷ്ട്യമോ, സിപിഎമ്മിന്റെ 'വല്യേട്ടന്‍' മനോഭാവമോ, വിഎസിന്റെ വൈര്യനിര്യാതര ബുദ്ധിയോ ഒന്നുമല്ല ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം. പകരം അനുദിനം മൂര്‍ച്ചിക്കുന്ന കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളോട് വലതു-ഇടതു മുന്നണികള്‍ കൈകൊള്ളുന്ന...
Read more »
Tags: Assembly elections, Congress, CPM, Kerala Politics, Nissar, Sindhu Joy
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, വികസനം | Comments
വിഎസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അങ്ങിനെയാണെങ്കില്‍, വിഎസിന്റെ ജനപ്രീതി മുന്നണിക്കനുകൂലമായി വരും എന്നു മാത്രമല്ല, വിഭാഗീയപ്രശ്നങ്ങള്‍ക്കപ്പുറത്തേക്ക് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ടിക്ക് കഴിയുകയും ചെയ്യുമായിരുന്നു. ജാതി/മത/സമുദായ ശക്തികളെല്ലാം ഇടതുപക്ഷത്തിനെതിരെ നിന്നിട്ടും ഇത്തവണ ജയിക്കാനായാല്‍ ആധുനിക കേരളത്തെ സംബന്ധിച്ചിടത്തോളം അതൊരു സാംസ്കാരിക കുതിച്ചു ചാട്ടമാവുമായിരുന്നു. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ഏറെക്കുറെ സവിശേഷതകളുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നിട്ടൂം എന്തുകൊണ്ടാണ് ക്യാപ്റ്റനെ ഒഴിവാക്കി ഒരു റ്റീമിനെ പ്രഖ്യാപിക്കാന്‍ നേതൃത്വം തുനിയുന്നത്? എന്താണ് ഈ നീക്കത്തിന്റെ പ്രായോഗിക യുക്തി?...
Read more »
Tags: Assembly elections, CPIM, Kerala Politics, Pinarayi Vijayan, VS Achuthanandan
Posted in അവകാശങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
വലതുപക്ഷരാഷ്ട്രീയം ഭരണകൂടത്തിലും സമൂഹത്തിലും മുമ്പത്തേക്കാള്‍ ശക്തമായി പിടിമുറുക്കുന്ന ഒരു കാലഘട്ടത്തില്‍ തന്നെയാണ് പരമ്പരാഗത കമ്യൂണിസ്റ്റുകാരന്‍ എന്ന ലേബലുമായി വരുന്ന വിഎസ് കേരളത്തില്‍ ഒരു രാഷ്ട്രീയ നിലപാടായി മാറുന്നത്. വിഎസില്‍ ബിംബത്വം ആരോപിക്കുന്നവരും, വിഎസ് ഒരു ബിംബമാണെന്നു സങ്കല്പിച്ച് അതിനെ കല്ലെറിയുന്നവരും പ്രായോഗിക തലത്തില്‍ ഒരേ പണി തന്നെയാണ് ചെയ്യുന്നത്. അത് ശക്തിപ്പെടുത്തുന്നത് വലതുപക്ഷത്തിന്റെ അജന്‍ഡകളെയാണ്. മറിച്ച്, വെല്ലുവിളികളുയരുന്ന ഒരു കാലത്ത്, നവലിബറല്‍/ഫിനാന്‍സ് മൂലധനം അഴിഞ്ഞാടുന്ന ഒരു കാലത്ത്, ഒരു കമ്യൂണിസ്റ്റ് നേതാവ് ജനകീയ രാഷ്ട്രീയനിലപാടായി രൂപാന്തരപ്പെടുകയാണ്...
Read more »
Tags: Assembly elections, C Basheer Ahamed, CPIM, Kerala Politics, VS Achuthanandan
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, വികസനം | Comments