ഈ സാഹചര്യത്തിലാണ് ഒരു സംഭവം എന്ന നിലയില്‍ നിന്നും മാറി സ്വയം സൃഷ്ടിച്ച/കണ്ടെത്തിയ ആധുനികതയുടെ (indigenous modernity) ആവിഷ്കാരമായിരുന്നു മുത്തങ്ങയില്‍ ഒരു മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭം. അതിലൂടെ ആദിവാസികള്‍ കാണിച്ചു തന്നത് അവരുടെ ജീവിതത്തിന്റെ തന്നെ പ്രസക്തിയായിരുന്നു. അതിനെ തനതു വാദമെന്ന് ചാപ്പകുത്തി 'നവ സാമൂഹ്യ പ്രസ്ഥാനത്തിന്റെ' വര്‍ണങ്ങളില്‍ കാണുമ്പോഴാണ് ഇടതര്‍ക്കും വലതര്‍ക്കും അത് യഥാക്രമം സ്വത്വവാദമാണെന്നും, മാവോയിസമാണെന്നും തോന്നുന്നത്.
Read more »
Tags: Abhilash T, Adivasi, M Geethanandan, Muthanga
Posted in അവകാശങ്ങള്‍, ആദിവാസി, രാഷ്ട്രീയം | Comments
"ചിലപ്പോഴൊക്കെ അങ്ങിനെയാണ്, ഇരുട്ടുപക്കത്തെപ്പോഴോ ആകാശം കൊടിമുറ്റി നില്‍ക്കുന്ന വെള്ളച്ചീനിയുടെ ഏറ്റവും ഉയരം കൂടിയ എകരത്തില്‍ കിടന്ന പെരുന്തേനെടുത്ത് മരത്തിന്റെ ചുവട്ടില്‍ വരുമ്പോഴാവും ഫോറസ്റ്റുകാരന്‍ അത് ബലമായി പിടിച്ച് വാങ്ങി അവന്റെ കരണക്കുറ്റിക്കൊന്നു കൊടുക്കുന്നത്. ആദിവാസി തേന്‍ ശേഖരിക്കുന്നത് കുറ്റകരമാണത്രെ.!! പിന്നെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവും, അവിടെ വെടിയിറച്ചിയും തിന്ന് ചാരായവും കുടിച്ചിരിക്കുന്ന മറ്റ് ഏമാന്‍മാര്‍ അവന്റെ നാലുകെട്ടിനിടിക്കും. അറിഞ്ഞ് കേട്ട് പിറ്റേ ദിവസം നമ്മള് ചെല്ലുമ്പോ നമ്മടെ കൊച്ചന് ഏറ്റുനിന്ന് മൂത്രമൊഴിക്കാനുള്ള ത്രാണിപോലുമുണ്ടാവില്ല". ഒരു ജനതയുടെ...
Read more »
Tags: Abhilash T, Adivasi, obituary
Posted in അനുസ്മരണം, ആദിവാസി | Comments
ഇവിടെ താന്‍ വെജിറ്റേറിയന്‍ മാത്രമേ കഴിക്കൂ എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ ഏതാനും ദിവസത്തിനുള്ളില്‍ അയാള്‍ക്ക് പട്ടിണി കിടന്ന് മരിക്കാം. ഈ മാംസഭക്ഷണങ്ങളൊക്കെത്തന്നെ വളരെ ചിലവു കുറഞ്ഞതും, രുചികരവുമാണെന്നതാണ് യഥാര്‍ഥ്യം. "ദാദാ, ഇപ്പോ മനസിലായില്ലേ ഞങ്ങളെന്തുകൊണ്ടാണ് സംസ്കരിച്ച പാല്‍ ഉപയോഗിക്കുന്നതെന്ന്, പശുവിനെ ഞങ്ങള്‍ക്കിവിടെ കഴിക്കാന്‍ തികയുന്നില്ല, പിന്നയല്ലേ പാല്", പൊരിച്ച ഹിത്സയുമായുള്ള മല്ലയുദ്ധത്തിനിടയില്‍ തൂഹിന്‍ പറഞ്ഞു. ബംഗാളി മസാലയില്‍ വേവിച്ച ബീഫ് കബാബ് തട്ടിവിടുന്നതിനിടയില്‍ നമുക്കുണ്ടോ മറുപടി പറയാന്‍ നേരം...
Read more »
Tags: Abhilash T, Bangladesh, Dhaka, Diary, Travel
Posted in യാത്ര, സംസ്കാരികം | Comments
ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയ പാകിസ്ഥാനെ ചെയ്ത ക്രൂരതയ്ക്കെല്ലാം വിചാരണ ചെയ്യണമെന്ന് പറഞ്ഞവര്‍ യുദ്ധം കഴിഞ്ഞ് ദേശസ്നേഹിയെന്നും, ഒറ്റുകാരനെന്നും, സ്വാതന്ത്ര്യസമര സേനാനിയെന്നും പറഞ്ഞ് പര്‍സ്പരം പോര്‍ വിളിച്ചു. മധ്യവര്‍ഗം പുതിയ വ്യവസ്ഥിതിയില്‍ സ്ഥാനമാനങ്ങള്‍ക്കായി മത്സരിച്ചു. വിശപ്പിനും മരണത്തിനുമിടയില്‍ ഗ്രാമീണര്‍ റ്റാങ്കുകള്‍ ഉഴുതുമറിച്ച വയലുകളില്‍ നെല്ലു വിതച്ചപ്പോള്‍ നഗരത്തില്‍ വിദ്യാഭ്യാസം ചെയ്യാന്‍ പോയ മക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീര മരണം പ്രാപിച്ചുവെന്ന് ആശ്വസിച്ചു.
Read more »
Tags: Abhilash T, Bangladesh, Diary, Travel
Posted in യാത്ര, സംസ്കാരികം | Comments
ജെസ്സൊറില്‍ നിന്നും ധാക്കയിലേക്ക് ബസ് മാര്‍ഗം പോവുന്നവര്‍ പത്മാ നദിയെ തൊളദ്യയില്‍ വച്ച് മറികടക്കേണ്ടതുണ്ട്. തൊളദ്യയില്‍ പത്മ ചോരയും, കണ്ണീരും, ജീവനുമാണ്. മഴമാസങ്ങളില്‍ തന്നിഷ്ടത്തിന് സമതലങ്ങളിലൂടെയും, കൃഷിഭൂമിയിലൂടെയും കയറിയൊഴുകി പ്രകൃതിയുടെ സന്തുലനം തന്നെ മാറ്റുന്ന നദി ചിലപ്പോള്‍ പുതിയ ദ്വീപുകള്‍ തന്നെ സൃഷ്ടിക്കുന്നു. വെള്ളപ്പൊക്കക്കെടുതിയില്‍ വീടുകളും കൃഷിനിലങ്ങളും വിട്ട് മറ്റു നാടുകളിലേക്ക് ജീവനും കൊണ്ട് രക്ഷപെട്ടവര്‍ തിരികെ വരുമ്പോള്‍ കാണുന്നത് പുതിയ മണല്‍ തിട്ടകളും ദ്വീപുകളുമായിരിക്കും. പിന്നെ മണല്‍ത്തിട്ടുകള്‍ക്കും തൊളദ്യ ഉപേക്ഷിച്ചു പോയ...
Read more »
Tags: Abhilash T, Bangladesh, Diary, Travel
Posted in ഫോട്ടോ, യാത്ര, സംസ്കാരികം | Comments
അതിര്‍ത്തിക്കപ്പുറത്തെ ദൃശ്യങ്ങള്‍ കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി ഒരുപോലെ തുടരുകയാണെന്ന് തോന്നും. യാചകരും ബസിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ മത്സരിക്കുന്ന റിക്ഷാവാലകളും നമ്മെ പൊറുതിമുട്ടിക്കും. പൂര്‍വ പാകിസ്ഥാന്റെ സ്വതന്ത്ര്യസമരത്തില്‍ ശവങ്ങളും അഭയര്‍ഥികളും ഒഴുകി വന്ന വഴിയില്‍ മനുഷ്യര്‍ പുതിയ ജീവിതവുമായി മല്ലിടുന്നു. ബസ് പുറപ്പെട്ടുകഴിഞ്ഞു. പെട്രാപോളില്‍ നിന്നും ധാക്കയിലെത്താന്‍ കുറഞ്ഞത് 11 മണിക്കുര്‍ വേണമെന്ന് ബസ് ജീവനക്കാരന്‍ പറഞ്ഞു. ബസിലിരിക്കുമ്പോള്‍ പൂര്‍വ ബംഗാള്‍ യുദ്ധകാലത്ത് ഖുല്‍നയില്‍ നിന്നും ജെസ്സോറിലേക്ക് പോവുന്ന ഒവി വിജയന്റെ കഥാപാത്രമായ കുഞ്ഞുണ്ണിയുടെ നേര്‍ക്ക് ബസിനുള്ളിലിരുന്ന...
Read more »
Tags: Abhilash T, Bangladesh, Diary, Kolkata, Petropol border, Travel
Posted in യാത്ര, സംസ്കാരികം | Comments
‘സി’ എന്ന് സ്വയം പേര് നല്‍കി ഭൂതകാലത്തിലെവിടെയോ നഷ്ടപ്പെട്ട ഒരു സങ്കല്പനഗരത്തെ അന്വേഷിച്ച് ആമസോണ്‍ കാടുകളിലൂടെ അലഞ്ഞ കേണല്‍ ഫൊസെറ്റിനെ കുറിച്ചുള്ള പുസ്തകം, The Lost City of Z, രണ്ടു കാലങ്ങളിലൂടെ നീങ്ങുന്ന മെരുങ്ങാത്ത ആമസോണിന്റെ സമാന്തരചിത്രങ്ങളാണെന്ന് അഭിലാഷ് ടി
Read more »
Tags: Abhilash T, Amazon, books, Environment, Travel
Posted in പരിസ്ഥിതി, പുസ്തകം, യാത്ര | Comments
മലമുകളിലെ ദൈവങ്ങള്‍ സമതലങ്ങളിലെ ദൈവങ്ങളെക്കാള്‍ ഭാഗ്യവാന്മാരാണ്. കുന്നിന്മുകളില്‍ സങ്കടങ്ങളുടെ ഹിമശൈലവുമായി ഭക്തര്‍ക്കു അധികനേരം നില്‍ക്കാനാവാത്തതിനാല്‍ ദൈവങ്ങള്‍ക്ക് അവരുടെ കാര്യം നോക്കാം. എന്നാല്‍ സമതലങ്ങളിലാവട്ടെ ഭക്തന്മാര്‍ സത്രവും, പര്‍ണശാലയും കെട്ടി യാഗവും, പ്രാര്‍ത്ഥനയും കൊണ്ട് ദൈവത്തെ പൊറുതിമുട്ടിക്കും - പളനി യാത്രയെ കുറിച്ച് അഭിലാഷ് ടി എഴുതുന്നു.
Read more »
Tags: Abhilash T, Palani, Tavelogue
Posted in യാത്ര | Comments
റെയില്‍വേ സ്റ്റേഷനിലേക്ക് പോവുന്ന മനോജിന്റെ ബൈക്കിന് പിന്നിലിരുന്ന് കലിംഗയുദ്ധത്തിന്റെ അക്ഷൗഹിണിപ്പടകള്‍ ബാക്കി വച്ച, ശിലാവനങ്ങളുടെ നിശ്ചലകാലത്തിലേക്ക് ഉറച്ചുപോയ ബയാവുദറിനെ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി. മഹുവ മരങ്ങള്‍ക്കു നടുവില്‍ ആസന്നമായ കര്‍ക്കിടകത്തിന്റെ സന്തതികളെയും സ്വപ്നം കണ്ട് ബയാവുദര്‍ വെന്തുനീറിക്കിടക്കുന്നു... അഭിലാഷ് ടിയുടെ യാത്രാവിവരണം അവസാനിക്കുന്നു
Read more »
Tags: Abhilash T, Orissa. Travel
Posted in ആദിവാസി, യാത്ര | Comments
ബയാവുദറിന്റെ സമീപങ്ങളിലുള്ള ആഴ്ച്ച ചന്തകളില്‍ ഇപ്പോഴും ബാര്‍ട്ടര്‍ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്ന് ഗ്രാമീണര്‍ പറയുന്നു. പനി വന്നാല്‍ ഇച്ചാപ്പാറ വില്ലേജ് ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ക്ക് മരുന്നെഴുതണമെങ്കില്‍ 25 രൂപ കൈമടക്ക് കൊടുക്കണം. ഡോക്ടറെഴുതിയ മരുന്നു കിട്ടണമെങ്കില്‍ മരുന്നുകടക്കാരനായ മാര്‍വാഡിക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറികളെത്തിച്ചു കൊടുക്കണം. ചിത്രങ്ങളും എഴുത്തും അഭിലാഷ് ടി
Read more »
Tags: Abhilash T, Orissa, Travel
Posted in ആദിവാസി, യാത്ര | Comments