പ്രധാന മന്ത്രിയുടെ കഴിവുകേടിനും, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുക്കും, ഇതു രണ്ടും ചേര്‍ന്ന് രാജ്യത്തിനു വരുത്തി വച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ നഷ്ടത്തിനും ഒരു രാജയെ ബലിയാടാക്കി കൊണ്ടു മാത്രം മറുപടി പറയാമെന്ന കോണ്‍ഗ്രസ് തന്ത്രം ഒരേ സമയം ജനത്തേയും നീതിപീഠത്തേയും നോക്കി കൊഞ്ഞനം കുത്തുന്നതിനു സമമാണ്. പ്രധാന മന്ത്രിക്ക് ആത്മാഭിമാനോ, അല്പമെങ്കിലും ഉത്തരവാദിത്വബോധമോ ഉണ്ടായിരുന്നെങ്കില്‍ ആ ഇരിക്കുന്ന ഓഫീസില്‍ നിന്നും ഇറങ്ങിപോകേണ്ടതാണ്. പക്ഷേ, അത്രയൊക്കെ മന്മോഹനില്‍ നിന്നും പ്രതീക്ഷിക്കുക അത്യാഗ്രഹമായിരിക്കും. ആകെ മുങ്ങിയാല്‍ മാത്രമല്ല, ആകെ നാറിയാലും ചിലപ്പോ...
Read more »
Tags: 2G scam, A Raja, Congress, Manmohan Singh, MJS, Politics, Supreme Court, Telecom, UPA
Posted in രാഷ്ട്രീയം, സാമ്പത്തികം | Comments
സ്പെക്ട്രം അഴിമതിയിലുള്‍പ്പെട്ട കോര്‍പറേറ്റുകള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തെയ്യാറായില്ലെങ്കിലും രാജയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് അനുമതി നല്‍കി. ഡിഎംകെയ്ക്കായാവട്ടെ തരിച്ചു നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവുമായിരുന്നില്ല. കാരണം, കോണ്‍ഗ്രസുമായുള്ള സഖ്യം കോണ്‍ഗ്രസിനേക്കാളേറെ ഡിഎംകെയുടെ ആവശ്യമായിരുന്നു. ഇതു പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. ഒന്ന്, കേന്ദ്രഭരണത്തില്‍ നിന്നും പുറത്തായാല്‍ അഴിമതി നീരാളിയായി വന്ന് ഡിഎംകെ മന്ത്രിമാരെ വേട്ടയാടുമെന്ന് ദ്രാവിഡപാര്‍ടിക്കറിയാം; രണ്ട്, സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജയ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായേ പറ്റൂ.
Read more »
Tags: 2G scam, A Raja, Assembly elections, DMK, Kanimozhi, Karunanidhi, Manmohan Singh, Neem, UPA
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
ഇന്ത്യയില്‍ ലോബീയിംഗിന് അത്ര പരസ്യമായ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും, ഇക്കഴിഞ്ഞ ദശകങ്ങളില്‍ ശക്തിപ്രാപിച്ച ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള്‍ ഉപജാപകസംഘങ്ങള്‍ക്ക് മദിച്ചു തിമിര്‍ക്കാനുള്ള ധനസമ്പുഷ്ടി ഉണ്ടാക്കിക്കൊടുത്തു. അതിന്റെ പുറത്തുവരുന്ന ഉദാഹരണങ്ങളാണ് നീരാ റാഡിയയെ പോലുള്ളവര്‍.
Read more »
Tags: 2G scam, Barkha Dutt, Lobbying, Niira Radia, Vir sanghvi
Posted in മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments
ബര്‍ഖാ ദത്തില്‍ നിന്നും കെകെ ഷാഹിനയിലേക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ ദൂരമുണ്ട്. രണ്ടു പേരും അടയാളപ്പെടുത്തുന്നത് രണ്ടു വര്‍ഗങ്ങളെയാണ്. ഒരാള്‍ ദല്ലാള്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖമാണെങ്കില്‍, മറ്റേയാള്‍ കുഴിച്ചുമൂടപ്പെടുന്ന സത്യം ചികഞ്ഞുകൊണ്ടേയിരിക്കുന്ന വിശ്വാസമാണ്. രണ്ടും ഒരേ കാലത്തിന്റെ ഭിന്നമുഖങ്ങളാണ് എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഐറണി...
Read more »
Tags: 2G scam, Arundhati Roy, Barkha Dutt, KK Shahina, media, Niira Radia, Ratan Tata, Vir sanghvi
Posted in അവകാശങ്ങള്‍, പലവക, മതം, മാധ്യമം | Comments
സെമാന്റിക്സില്‍ കമ്പമുള്ള പരിഷകള്‍ക്കു മന്‍മോഹന്‍ എന്ന വാക്കിന്റെയര്‍ത്ഥം മനോരമയോടു ചോദിച്ചു നോക്കാവുന്നതാണ്. പണ്ഡിതന്‍ എന്നാകും നാലുകോളം നിറഞ്ഞ മറുപടി. അതില്‍ കാര്യമില്ലാതില്ല. സിംഗ്ജി ഇക്കാണിച്ചുകൂട്ടിയ ഇണ്ടാസുകള്‍ക്കൊന്നും ചില്ലറ പാണ്ഡിത്യം പോര തന്നെ, സി ബഷീര്‍ അഹമ്മദ് എഴുതുന്നു
Read more »
Tags: 2G scam, C Basheer Ahamed, Manmohan Singh, neoliberalism, UPA
Posted in നര്‍മ്മം, രാഷ്ട്രീയം, സാമ്പത്തികം | Comments