
സുവിശേഷങ്ങള്‍ എല്ലാം തന്നെ ഒന്നാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ രചിക്കപ്പെട്ടവയായതിനാല്‍, യേശു പറഞ്ഞത് എന്താണെന്നതിനോളം തന്നെ പ്രധാനമാണ്, അദ്ദേഹത്തിന്റെ അപ്പസ്‌തോലന്മാര്‍ ഉള്‍പ്പെടെയുള്ള ആദ്യകാല അനുയായികള്‍ ആ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയത് എന്തായിരുന്നു എന്നുള്ളതും. ഇവിടെയാണ് ആദിമ ക്രൈസ്‌തവ സമൂഹങ്ങളുടെ ജീവിതരീതി പരിശോധിക്കേണ്ടതിന്റെ സാംഗത്യം വെളിവാകുന്നത്. യേശുവിന്റെ പ്രബോധനങ്ങളും ആദിമ ക്രൈസ്‌തവ സമൂഹത്തിന്റെ ജീവിതവും കൂട്ടിവായിക്കുമ്പോള്‍ അനുമാനിക്കേണ്ടത്, സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുവേണം യേശുവിന്റെ പാത പിന്തുടരേണ്ടത് എന്നാണ് ആദിമ ക്രൈസ്‌തവര്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയിരുന്നത് എന്നാണ്. രാജ്യഭരണം പിടിച്ചെടുക്കുക എന്നതിലുപരി, ക്രിസ്‌തുവിന്റെ പാത പിന്തുടരുന്നവര്‍ ഒരു പുതുസമൂഹസൃഷ്‌ടിക്ക് നേതൃത്വം വഹിക്കുക എന്നതായിരുന്നു വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ക്രിസ്‌തുവിനു ശേഷമുള്ള ആദ്യ നൂറ്റാണ്ടുകളില്‍ പ്രബലമായ വ്യാഖ്യാനം തന്നെ ഇങ്ങനെയായിരുന്നു എന്നു കരുതാം.
Read more »























