മുതലാളിത്തം പടുകുഴിയില്‍

March 29, 2012
Coutesy" marxist.com

പ്പോഴത്തെ അവസ്ഥ, അതായത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുതലാളിത്തത്തെ വലിച്ചു കയറ്റാന്‍ മുതലാളിത്ത ഭരണകൂടങ്ങള്‍ക്കു പോലും സാധിക്കില്ല എന്ന അവസ്ഥ, മുതലാളിത്ത വ്യവസ്ഥയെ തന്നെ ഒരു ഘടനാപരമായ പ്രതുസന്ധിയില്‍ തളച്ചിട്ടിരിക്കുന്നു. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ എളുപ്പമാര്‍ഗങ്ങളില്ല. മുതലാളിത്ത വ്യവസ്ഥ തകര്‍ന്നടിയുമെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. മറിച്ച്, 1930കളിലേ പോലെ, മുതലാളിത്ത വ്യവസ്ഥയെ തന്നെ വിപ്ലവകരമായി മാറ്റി തീര്‍ക്കാന്‍ ശേഷിയുള്ള സാധ്യതകളടങ്ങിയ ഒരു ചരിത്ര സാഹചര്യം ഉയര്‍ന്നു വരുന്നുവെന്നാണ്.
Read more »

കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

March 25, 2012
കിംഗും കമ്മിഷണറും പിന്നെ പാവം ജനവും

ചിത്രം പൂര്‍ണമായും സ്റ്റീരിയോടൈപ്പുകളുടെ പിന്നാലെയാണെന്ന് പറയാനൊക്കില്ല. അണ്ണാ ഹസാരെയേയും, ബാബാ റാംദേവിനേയും മറ്റും കുടയുന്ന ജോസഫ് അലക്സിന്റെ രോഷം ശ്രദ്ധേയമാണ്. ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ട ഇളനീരുവില്പനക്കാരന്‍ മുസ്ലിം യുവാവിനെ തീവ്രവാദകുറ്റം ചുമത്തി ജയിലിലിട്ട ദില്ലിപോലീസ് ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേറ്റിലേക്കുള്ള ചൂണ്ടുപലകയാണ്. മുസ്ലിം വേഷധാരിയായ അഗസ്റ്റിനെ ചൂണ്ടി ഈ 'വേഷമാണ് നിന്റെയൊക്കെ പ്രശ്നം' എന്ന് സഹപൊലീസുകാരനോടലറുന്ന ഭരത് ചന്ദ്രന്‍ അറിയാതെയെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് കൈ ചൂണ്ടുന്നുണ്ട്. അതു പോലെ, കോര്‍പറേഷനുകളെ കയറൂരി വിട്ട് പാവങ്ങളെ നിത്യമായി നരകിക്കാന്‍ വിടുന്ന ഇന്ത്യന്‍ ലിബറലിസത്തിനെതിരെയുള്ള ജോസദ് അലക്സിന്റെ പ്രസംഗവും കൈയ്യടി നേടുന്നുണ്ട്.
Read more »

പുരസ്കാരമധുരം

March 23, 2012
dillipost

ദില്ലിപോസ്റ്റ് വായനക്കാര്‍ക്ക് സജിത്ത് കുമാറിന്റെ കാര്‍ട്ടൂണുകള്‍ പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ഒരുപക്ഷേ, ദില്ലിപോസ്റ്റില്‍ നിങ്ങള്‍ ഏറ്റവുമധികം കണ്ട പേരായിരിക്കും ഫൈനാഷ്യല്‍ ക്രോണിക്കിളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായ സജിത് കുമാറിന്റേത്. ഈ മാഗസിന്റെ ആരംഭം മുതല്‍ സജിത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ കോളവുമുണ്ട് (സജിത്-സ്പീക്). മാത്രമല്ല, ദില്ലിപോസ്റ്റില്‍ വന്ന പ്രധാനപ്പെട്ട പല ലേഖനങ്ങള്‍ക്കും കാര്‍ട്ടൂണോ, ചിത്രമോ വരച്ച് അവയെ കൂടുതല്‍ ആകര്‍ഷകമാക്കിയതും സജിത്താണ്. സജിത്തിനാണ് കേരള ലളിതകലാ അക്കാഡമിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം എന്ന വാര്‍ത്ത ദില്ലിപോസ്റ്റിനും സന്തോഷം പകരുന്നതാണ്.
Read more »

അലൂവാലിയയും അത്ഭുതവിളക്കും

March 21, 2012
Courtesy: The Hindu

ഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും. ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് 'ജനപ്രിയ' മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം.
Read more »

ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം

March 18, 2012
ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം

വില്യം ഷേയ്ക്സ്പിയറിന്റെ ഹാംലെറ്റില്‍ നിന്നും ഒരുദ്ധരണി കടമെടുത്തുകൊണ്ടാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2012-13 ബജറ്റിലെ നികുതികളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങിയത്. "I must be cruel only to be kind" എന്നായിരുന്നു നികുതിനയം കേള്‍ക്കാന്‍ ചെവിയോര്‍ത്തിരുന്ന രാജ്യത്തോട് പാര്‍ലമെന്റിന്റെ പച്ചപരവതാനിയില്‍ നിന്നു കൊണ്ട് ധനകാര്യമന്ത്രി പ്രഖ്യാപനം. ഉദ്ധരണി കണ്ടെത്തിയതില്‍ മുഖര്‍ജിക്ക് പൂര്‍ണമായും പിഴച്ചെന്നു പറഞ്ഞുകൂടാ. അദ്ദേഹം മാര്‍ച്ച് 16ന് മുന്നോട്ടു വച്ച പല നിര്‍ദേശങ്ങളും സാധാരണക്കാരായ ഇന്ത്യാക്കാരെ സംബന്ധിച്ച് തികച്ചും ക്രൂരമാണ്. പക്ഷേ, ക്രൂരത മാത്രമേ ഉള്ളൂ എന്നിടത്താണ് കുഴപ്പം. മുങ്ങിതപ്പി നോക്കിയാലും പാവങ്ങളോട് ഒരു തുള്ളി ദയ പോലും സര്‍ക്കാരിന്റെ സാമ്പത്തികരേഖയില്‍ കാണാനാകില്ല എന്നതാണ് ഷെയ്ക്സ്പിരീയന്‍ ഉദ്ധരണിയിലെ വൈരുധ്യം.
Read more »

അന്ധേര്‍ നഗരിയിലെ നാടകങ്ങള്‍

March 15, 2012
അന്ധേര്‍ നഗരിയിലെ നാടകങ്ങള്‍

വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസാണ്. യുപിയിലെ നാണം കെട്ട തെരഞ്ഞെടുപ്പു പരാജയത്തിനു പുറമേ, ഒന്നിനു പുറകേ ഒന്നായി മാനക്കേടുകള്‍ മുത്തശിപാര്‍ടിയെ കാത്തിരിക്കുന്നു. തത്കാലത്തേക്ക് മമതാ ബാനര്‍ജിയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തുള്ളുകയേ രാജ്യം ഭരിക്കുന്നവര്‍ക്കു നിവര്‍ത്തിയുള്ളൂ. കൃത്യമായ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍, ഇടതുപക്ഷത്തിന്റെ ആശയാധിഷ്ഠിത പിന്തുണയുടെ ബലത്തില്‍ അധികാരത്തിലേറിയ ഒന്നാം യുപിഎയില്‍ നിന്നും രണ്ടാം യുപിഎയിലേക്കുള്ള വ്യത്യാസം ഇന്നു തിരിച്ചറിയാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല.
Read more »

സജിത്-സ്പീക്: മായാരഹിതം

March 14, 2012
സജിത്-സ്പീക്: മായാരഹിതം


Read more »

ജോസഫ് കോനിയുടെ വിശുദ്ധകൊലയാളികള്‍

March 12, 2012
ജോസഫ് കോനിയുടെ വിശുദ്ധകൊലയാളികള്‍

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കോനിയും എല്‍ആര്‍എയും അവരുടെ യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആഫ്രിക്ക കണ്ട ഏറ്റവും ഭീകരനായ വിമതരിലൊരാളാണ് ജോസഫ് കോനി. അകോലികളുടെ പരിശുദ്ധാത്മാവ് തന്നില്‍ കുടിയേറിയിട്ടുണ്ടെന്നും, താന്‍ പ്രവാചകനാണെന്നും മറ്റും അവകാശപ്പെടുന്ന ഈ പഴയ അള്‍ത്താര ബാലന്‍ വര്‍ഷങ്ങളോളം ഒരു സമുദായത്തേയും, ഭരണകൂടത്തേയും വിറപ്പിച്ചു കൊണ്ടാണ് തന്റെ യുദ്ധങ്ങള്‍ തുടര്‍ന്നത്. കുട്ടികളെ സ്കൂളുകളില്‍ നിന്നും, അവരുടെ വീടുകളില്‍ നിന്നും, കളിസ്ഥലങ്ങളില്‍ നിന്നുമെല്ലാം കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയി വിമത സൈന്യത്തില്‍ ചേര്‍ക്കുക, അവരെകൊണ്ടു തന്നെ അവരുടെ മാതാപിതാക്കളെ കൊല്ലിക്കുക, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുക, എന്നിങ്ങനെ കോനിയുടെ പേരില്‍ അരോപിക്കപ്പെട്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധിയാണ്. 2002ല്‍ നിലവില്‍ വന്ന ഐസിസി ആദ്യമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് കോനിക്കെതിരെയാണ്.
Read more »

പാരീസിലെ സ്വപ്നാടനങ്ങള്‍

March 6, 2012
പാരീസിലെ സ്വപ്നാടനങ്ങള്‍

ഒരു പാര്‍ടിയില്‍ അമിതമായി മദ്യപിച്ചതിനു ശേഷം പാരീസിലെ തെരുവുകളിലൂടെ തനിച്ചു നടക്കാനിറങ്ങുന്ന പെന്ററിന് വഴിതെറ്റുന്നു. ക്ലോക്കില്‍ പന്ത്രണ്ടടിക്കുമ്പോള്‍ ഗില്ലിനെ തേടി ഒരു പ്യൂഷോ കാര്‍ വരുന്നു. അതിലൂടെ അയാള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭൂതകാലത്തിലേക്ക്, 1920കളിലേക്ക് കടക്കുന്നു. പിന്നെ നമ്മെ കാത്തിരിക്കുന്നത് മാജിക്കാണ്. പെന്ററിനോടൊപ്പം ഹേമിങ്വേയുടെ എഴുത്തിന്റെ‌‌ വേഗങ്ങളിലേക്ക്, പിക്കാസോയുടെ നിറക്കൂട്ടുകളിലേക്ക്, കോള്‍ പോര്‍ട്ടറിന്റെ ഷീറ്റ് സംഗീതത്തിലേക്ക് നമ്മളും യാത്രയാവുന്നു. മദ്യലഹരിയുള്ള ആ രാത്രിയില്‍ മാത്രമല്ല, പിന്നീട് നിരവധി രാത്രികളില്‍ ഭൂതകാലത്തിന്റെ മാസ്മരികതകളിലൂടെ പെന്റര്‍ യാത്ര ചെയ്യുന്നു. ചിലപ്പോള്‍ അയാള്‍ ഭൂതകാലത്തിലേക്കുള്ള പ്യൂഷേയ്ക്കു വേണ്ടി അര്‍ധരാത്രി കാത്തു നില്‍ക്കുന്നു, വാഹനത്തില്‍ ഹേമിങ് വേയേയും റ്റിഎസ് ഏലിയട്ടിനേയും കാണുന്നു, നാനൂറോളം താളുകളുള്ള തന്റെ നോവല്‍ വായിച്ച് അഭിപ്രായം പറയാന്‍ ഹേമിങ് വേയോടു ആവശ്യപ്പെടുന്നു, ഹേമിങ് വേ ആ ജോലി ഗെറ്റ്റൂട്ട് സ്റ്റെയിനെ ഏല്പിക്കുന്നു, അവരുടെ സമയോജിതമായ വിമര്‍ശനം അയാളുടെ ജീവിതത്തേയും അതിന്റെ വിരസമായ സമവാക്യങ്ങളേയും മാറ്റിത്തീര്‍ക്കാന്‍ സഹായിക്കുന്നു.
Read more »

ഖബര്‍സ്ഥാനില്‍ തള്ളപ്പെട്ട ജഡങ്ങള്‍

March 2, 2012
ഖബര്‍സ്ഥാനില്‍ തള്ളപ്പെട്ട ജഡങ്ങള്‍

ഒരു ബഹുസ്വര, മതേതരസമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്വതന്ത്രവും സുരക്ഷിതവുമായ നിലനില്‍പ് വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ വളരെ ആസൂത്രിതമായി ആയിരക്കണക്കിന് പേര്‍ കൊലചെയ്യപ്പെട്ടതാണ് ഗുജറാത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാം കണ്ടത്. ആ കൂട്ടക്കൊലയെ മുന്‍നിര്‍ത്തി നിരവധി റിപോര്‍ട്ടുകളും പഠനങ്ങളും പ്രബന്ധങ്ങളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. നീതി, സുരക്ഷിതത്വം തുടങ്ങിയ മൂല്യങ്ങള്‍ ഓരോരുത്തര്‍ക്കും എത്രത്തോളം 'ഭാരത'ത്തില്‍ ലഭ്യമാകുന്നു എന്നായിരുന്നു അവയത്രയും അന്വേഷിച്ചത്. ഇവയ്ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ചില ക്രിയാത്മക പ്രകാശനങ്ങളായിരുന്നു കലാപവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മൂന്ന് കഥാചലച്ചിത്രങ്ങള്‍.
Read more »

സജിത്-സ്പീക്: ദീദിഗിരി

March 1, 2012
mamata


Read more »

എവിടെയാണ് ഗുജറാത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍?

February 29, 2012
എവിടെയാണ് ഗുജറാത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍?

എന്തുകൊണ്ടാണ് 2002ലെ കൊള്ളയേയും, കൊള്ളിവെപ്പിനേയും, ബലാത്സംഗങ്ങളേയും മറ്റും തള്ളിപ്പറയാന്‍ സംഘപരിവാരം ഇനിയും തെയ്യാറാവാത്തത്? നരേന്ദ്ര മോഡിയോടു മാത്രമല്ല, ബിജെപിയുടെ ഏതു ദേശീയനേതാവിനോടും ചോദിച്ചു നോക്കു, ഗോധ്രാനന്തര കൂട്ടക്കൊലയെ അപലപിക്കാന്‍ ആരെങ്കിലും തെയ്യാറാകുമോ? എന്തുകൊണ്ട്? ചോദിക്കുന്നത് റ്റീസ്റ്റ സെറ്റല്‍വാദ്. മുഖവുരകള്‍ ആവശ്യമുള്ള ഒരു പ്രവര്‍ത്തകയല്ല അവര്‍. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ലഹളയുടെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയെ നയിക്കുന്നത് റ്റീസ്റ്റയാണ്. ഇക്കാലമത്രയും കലാപബാധിതരുടെ നാവായി പ്രവര്‍ത്തിച്ചു വരുന്ന റ്റീസ്റ്റ പല രീതിയില്‍ മോഡി സര്‍ക്കാരിന്റെ വേട്ടയാടലിനു ഇരയായിട്ടുമുണ്ട്. ഗുജറാത്തിലെ മുസ്ലിങ്ങളുടെ പാര്‍ശ്വവത്കരണത്തെ കുറിച്ചും, മുഖ്യമന്ത്രി മോഡിയുടെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളെ കുറിച്ചും ഈ അഭിമുഖത്തില്‍ അവര്‍ സംസാരിക്കുന്നു.
Read more »

ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍

February 27, 2012
ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍

'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ‌ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമോ? അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
Read more »

ആരായിരിക്കും ഒബാമയുടെ എതിരാളി

February 25, 2012
ആരായിരിക്കും ഒബാമയുടെ എതിരാളി

ഡെമൊക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥി ആയി വീണ്ടും മത്സരിക്കുവാന്‍ ഒബാമ ഇറങ്ങുമ്പോള്‍ കടന്നുപോയ തെരഞ്ഞെടുപ്പില്‍ കണ്ട ആവേശമൊന്നും ആരും പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ ദുര്‍ബലരും പരസ്പരം പോരടിക്കുന്നവരുടേതുമായി മാറിയ റിപബ്ലിക്കന്‍ പാര്‍ടിക്കെതിരെ നിലവിലുള്ള സാഹചര്യത്തില്‍ ഒബാമക്ക് ശുഭപ്രതീക്ഷ പുലര്‍ത്തുവാന്‍ കഴിയുന്നുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പിനിനിയും മാസങ്ങള്‍ കഴിയാനുണ്ടെന്നിരിക്കേ വ്യക്തമായ പ്രവചനങ്ങള്‍ അസാധ്യമാണ്. സമീപകാലത്ത് അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വും, തൊഴിലില്ലായ്മയിലുണ്ടായ ഇടിവും ഒബാമയുടെ ജനപിന്തുണ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ മൂന്ന് ലക്ഷത്തോളം വീടുകള്‍ ജപ്തിക്ക് തയ്യാറായി നില്‍ക്കുന്ന ഒരു രാജ്യമാണ് അമേരിക്ക എന്നോര്‍ക്കണം. ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചെറിയ അനക്കങ്ങള്‍ പോലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ഷോക്കുകള്‍ ആയി മാറിയേക്കാം.
Read more »

ഒരു കവിയുടെ കഥ

February 24, 2012

പാതകള്‍ക്ക് നടുവില്‍/ ഇളവെയില്‍ ഏറ്റു/ ഒരു പഥികന്‍...

എന്‍.ദിവ്യയുടെ കവിത


Read more »

തിരുകേശത്തെ കുറിച്ച് ചില ചോദ്യങ്ങള്‍

February 22, 2012
തിരുകേശത്തെ കുറിച്ച് ചില ചോദ്യങ്ങള്‍

താന്‍ മരണപ്പെടുന്നതിനു (വഫാത്താകുന്നതിനു) തൊട്ടു മുമ്പു വരെ വിഗ്രഹാരാധനയും മറ്റു ശരീര പൂജകളും നിശിതമായി വിമര്‍ശിക്കുകയും, തന്നെ ഒരിക്കലും ആരാധനാ പാത്രമാക്കരുതെന്ന് തുടര്‍ച്ചയായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ്‌ നബിയുടെ (സ) മുടിക്ക് വിലകല്പിക്കുകയും, അതിന്റെ മഹത്വത്തില്‍ വീമ്പ് പറയുകയും ചെയ്യുന്നത് പ്രവാചക നിന്ദയല്ലാതെ മറ്റൊന്നുമല്ല. കാരണം, കേശം കത്തില്ല തുടങ്ങിയ ഗീര്‍വാണങ്ങള്‍ വിടുമ്പോള്‍ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് പ്രവാചകനെ തന്നെയാണ്. പ്രവാചകന്‍റെ ശരീരത്തിന് കല്പിക്കരുതെന്നു പറഞ്ഞ വില ഈ മുടിക്കെന്തിനു ചാര്‍ത്തിക്കൊടുക്കണം എന്നതും ചോദ്യമാണ്.
Read more »

അമേരിക്കയിലെ പഞ്ചവടിപ്പാലങ്ങള്‍

February 21, 2012
അമേരിക്കയിലെ പഞ്ചവടിപ്പാലങ്ങള്‍

രു ഭാഗത്ത് ജനങ്ങള്‍ക്ക് വിപ്ലവ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയിട്ട് ആ വാഗ്ദാനങ്ങളെ ഒന്നൊന്നായി കയ്യൊഴിഞ്ഞ ഒരു ഡെമൊക്രാറ്റിക് പ്രസിഡന്റ്; മറുഭാഗത്ത് പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന, വിശ്വാസയോഗ്യമായ ഒരു അജന്‍ഡ പോലും മുന്നോട്ടു വയ്ക്കാനില്ലാത്ത ഒരു പറ്റം റിപബ്ലിക്കന്‍ അധികാരമോഹികള്‍--2012ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്ങ്കത്തെ ഒറ്റവാചകത്തില്‍ ഇങ്ങിനെ വിശേഷിപ്പിക്കാം.തെരഞ്ഞെടുപ്പിന് എട്ടുമാസം കൂടി കഴിയാനുണ്ടെങ്കിലും, അമേരിക്കയിലെ തെരഞ്ഞെടുപ്പു രംഗം ഇതിനകം തന്നെ ചൂടുപിടിച്ചു കഴിഞ്ഞു. ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ബറാക് ഒബാമ തന്നെയായിരിക്കും എന്നത് വ്യക്തമാണ്. റിപബ്ലിക്കന്‍ പാര്‍ടിയുടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ഉള്‍പാര്‍ടി തെരഞ്ഞെടുപ്പുകള്‍ (സംസ്ഥാനം തിരിച്ചുള്ള പ്രൈമറി, കോക്കസ് തെരഞ്ഞെടുപ്പുകള്‍) ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Read more »

തൊഴിലാളിവര്‍ഗത്തിന്റെ തിരിച്ചുവരവ്

February 19, 2012
തൊഴിലാളിവര്‍ഗത്തിന്റെ തിരിച്ചുവരവ്

ന്ത്യയില്‍ ഇപ്പോള്‍ മുമ്പെന്നുമില്ലാത്ത തരത്തിലുള്ള തൊഴിലാളി ഐക്യം രൂപപ്പെട്ടുവരുന്നുണ്ട്. ഒരു വര്‍ഗമെന്ന നിലയില്‍ സംഘടിച്ചാല്‍ തങ്ങള്‍ക്കു കൈവരുന്ന ശക്തിയെ ഇന്ത്യയിലെ തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 1990കളില്‍ ഗതിവേഗം പൂണ്ട ആഗോളവത്കരണ നടപടികളുടെ മറവില്‍ ബ്രൃഹത്തായ ഒരു ചൂഷണവ്യവസ്ഥ പണിതുയര്‍ത്തിയ ഇന്ത്യന്‍ കുത്തക മുതലാളിവര്‍ഗം തൊഴിലാളികളുടെ അവകാശങ്ങളെ ചാരുതയാര്‍ന്ന നിയമങ്ങളിലൂടെയും മറ്റു ചൂണ്ടക്കൊളുത്തുകളിലൂടെയും കുരുക്കിയിട്ടു കടുത്ത ലാഭം കൊയ്യുന്ന അവസ്ഥയുണ്ടായി. ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഇന്ത്യയിലും അമേരിക്കയിലും പ്രത്യേകിച്ചും ലോകത്തെ മറ്റിടങ്ങളില്‍ പൊതുവായും തൊഴില്‍ ചൂഷണങ്ങള്‍ ഏറിവന്നു.
Read more »

സജിത്സ്പീക്: പൊതുവിതരണം

February 17, 2012
feb2


Read more »

ലിവിംഗ് ടുഗെതെര്‍

February 16, 2012
IMG_1516

എത്രയും ലളിതം. കുട്ടിയും  പട്ടവും മൈതാനത്തും ആകാശത്തും വരയും പോലെ. കാറ്റോ കൈയ്യനക്കമോ കൊണ്ട് മാത്രം ബന്ധിപ്പിക്കപ്പെട്ടത്. കൈയ്യൊന്നു വിട്ടാല്‍ കാറ്റൊന്നു കനത്താല്‍ മാഞ്ഞു പോവാം. അപ്പോഴുമുണ്ടാവാം, കൈവിട്ട നൂലുപോലെ നേര്‍ത്ത ചില ഓര്‍മകള്‍.
Read more »

വണ്‍ ക്യൂബ്‌: മൂന്നെങ്കിലും ഒറ്റൊന്ന്‌

February 15, 2012
വണ്‍ ക്യൂബ്‌: മൂന്നെങ്കിലും ഒറ്റൊന്ന്‌

രമ്പരാഗതമായി പരിമിതമാക്കപ്പെട്ട പെണ്ണിടങ്ങളെ ജോലിചെയ്യുന്ന സ്‌ത്രീകള്‍ അതിജീവിക്കുന്നുവെങ്കിലും, ആഗോളവത്കരണത്തിന്റെയും അന്തര്‍ദേശീയ വാണിജ്യതാല്‍പര്യങ്ങളുടെയും ഇടയില്‍ അവരും നിയന്ത്രിതരും ചൂഷിതരുമാകുന്നുവെന്നതിന്റെ രേഖാസഹിതമായ ദൃശ്യസമര്‍ത്ഥനമാണ്‌ പ്രമോദ്‌ ദേവ്‌ സംവിധാനം ചെയ്‌ത 'വണ്‍ ക്യൂബ്‌' എന്ന പുതിയ ഡോക്യുമെന്ററി. സംവരണത്തിന്റെയും കാലികമായ മാറ്റങ്ങളുടെയും പിന്തുണയില്‍ പുരുഷകേന്ദ്രിത സമൂഹത്തിന്റെ സാമ്പ്രദായിക പിന്തള്ളലുകളെ അതിജീവിക്കാന്‍ സമകാലിക വനിതകള്‍ക്ക്‌ ഒരു പരിധി വരെ സാധിക്കുന്നുണ്ട്‌. സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ ആധുനിക വളര്‍ച്ചകളില്‍ പൂര്‍വാധികം സ്‌ത്രീകള്‍ ഭാഗഭാക്കാകുന്നു. സാമൂഹിക വികാസങ്ങളില്‍ സ്‌ത്രീക്കും പുരുഷനുമിടയിലെ അസമത്വപരമായ വിവേചനങ്ങള്‍ ഏറെക്കുറെ ഇല്ലാതാകുന്നു. എങ്കിലും, സമൂഹത്തിന്റെ യാഥാര്‍ത്ഥ്യതലങ്ങളില്‍ ഇപ്പോഴും സ്‌ത്രീകളുടെ ഇടങ്ങളും അവസ്ഥകളും വളരെ നിയന്ത്രിതവും പ്രശ്‌നകലുഷിതവുമാണ്‌.
Read more »

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയിലേക്ക്

February 14, 2012
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യയിലേക്ക്

നിലവില്‍ ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാന്‍ മുന്‍പെത്തേക്കാളധികമായി ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഇത്തരമൊരു പ്രതികാരം കൊണ്ട് തെഹ്റാനും ഹെസ്ബൊല്ലയ്ക്കും എന്തു നേട്ടമാണുണ്ടാകുക എന്നതാണ് ചോദ്യം? മിഡില്‍ ഈസ്റ്റില്‍ ഹെസ്ബൊല്ലയെ പിന്തുണയ്ക്കുന്നത് രണ്ടു രാഷ്ട്രങ്ങളാണ്--ഇറാനും സീറിയയും. അതില്‍ സീറിയയിലെ ബഷര്‍ അല്‍-അസദ് ഭരണകൂടം വന്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. അസദ് വീണാല്‍ ഹെശ്ബൊല്ലയ്ക്ക് അവശേഷിക്കുന്ന ഒരേയൊരു സഖ്യരാജ്യം ഇറാനാകും. ആണവവിഷയത്തിന്റെ കാര്യത്തില്‍ ഇറാനേയും പരമാവധി ഒറ്റപ്പെടുത്താനാണ് പടിഞ്ഞാറന്‍ രാജ്യങ്ങളും ഇസ്രയേലും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ തിങ്കളാഴ്ച ദില്ലിയിലുണ്ടായതു പോലെയുള്ള സ്ഫോടനം എന്തായാലും ഇറാന്റേയും ഹെസ്ബൊല്ലയുടേയും വിശാലതാത്പര്യങ്ങളോട് ചേര്‍ന്നു പോകുന്ന ഒന്നല്ല.
Read more »

Rural Apps: മോഡിക്കറ

February 12, 2012
Rural Apps: മോഡിക്കറ

ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തിന് ഈ മാസം ഒരു പതിറ്റാണ്ടു തികയുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വച്ച് സബര്‍മതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടതിനു ശേഷം ഗുജറാത്തില്‍ അരങ്ങേറിയത് രാജ്യം കണ്ട ഏറ്റവും വലിയ മുസ്ലിം വേട്ടകളിലൊന്നായിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് മാത്രം ആയിരത്തി ഇരുന്നൂറോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനു ശേഷം നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെതിരെ പല ആരോപണങ്ങളുമുയര്‍ന്നു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഹിന്ദു തീവ്രവാദികള്‍ ഗുജറാത്തില്‍ കൂട്ടക്കുരുതി നടത്തിയതെന്നതായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. അക്രമത്തെ ഇല്ലാതാക്കുന്നതിനു പകരം ന്യൂട്ടന്റെ ചലനനിയമമുദ്ധരിച്ചു കൊണ്ട് അക്രമകാരികളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് അന്ന് ഗുജറാത്ത് മുഖ്യന്‍ ചെയ്തത്.
Read more »

സീറിയന്‍ ശിശിരം

February 11, 2012
സീറിയന്‍ ശിശിരം

ഭരണകൂടത്തിന്റെ മുഷ്ക്കിനെ ഭയന്ന് കാലങ്ങളോളം രാഷ്ട്രീയ മുഖ്യധാരയില്‍ നിന്നും അകന്നു ജീവിച്ചിരുന്ന ബ്രദര്‍ഹുഡിനെ സംബന്ധിച്ച് അറബ് പ്രക്ഷോഭങ്ങള്‍ ഒരു ചരിത്രപരമായ അവസരമായിരുന്നു. പ്രത്യേകിച്ചും, ലിബിയയില്‍ നാറ്റോ നടത്തിയ സൈനിക ഇടപെടല്‍ അവര്‍ക്ക് പുത്തനൂര്‍ജം പകരുകയും ചെയ്തു. അസദിന്റെ ഭരണകൂടമാകട്ടെ, അമേരിക്കയുടെ കണ്ണില്‍ മിഡില്‍ ഈസ്റ്റിലെ ദൂര്‍ത്തപുത്രനാണു താനും. ഇറാന്റെ സഖ്യശക്തിയാണ് സീറിയ. പലസ്തീന്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ആസ്ഥാനം ഈ ആഴ്ച വരെ സീറിയന്‍ തലസ്ഥാനമായ ഡമാസ്കസായിരുന്നു. ലെബനീസ് ഗ്വറില്ലാ പ്രസ്ഥാനമായ ഹെസ്ബൊല്ലയുടെ സഖ്യശക്തിയുമാണ് സീറിയ. ഇറാന്‍ ഹെസ്ബൊല്ലയ്ക്ക് ആധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് പ്രധാനമായും സീറിയ വഴിയാണ്. ഇതാണ് സീറിയയുടെ സ്ട്രാറ്റജിക് പ്രാധാന്യം. അമേരിക്കന്‍ താത്പര്യങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ എന്തൊക്കെ വെല്ലുവിളികള്‍ നേരിടുന്നുണ്ടോ ആ വെല്ലുവിളികളുടെയെല്ലാം ഭാഗമാണ്, നേരിട്ടോ അല്ലാതെയോ, അസദിന്റെ സീറിയ. അതുകൊണ്ടു തന്നെ, ബ്രദര്‍ഹുഡ് അസദിനെതിരെ പ്രക്ഷോഭമാരംഭിച്ചപ്പോള്‍ തന്നെ അമേരിക്കയും, മറ്റു സഖ്യരാജ്യങ്ങളും അന്തര്‍ദേശീയ തലത്തില്‍ സീറിയന്‍ വിരുദ്ധ പ്രവര്‍ത്തനവുമാരംഭിച്ചു.
Read more »

DP ON EMAIL

Your Email:

വിഷയങ്ങള്‍