
ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപാടം തിരുനെല്‍വേലിയിലാണ്.തമിഴ്‌നാട്ടില്‍ കാറ്റ് ഉറവിടമാക്കി 5,800 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറു റിയാക്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാവുന്ന പരവാമധി ഊര്‍ജം 10,000 മേഗാവാട്ട് വൈദ്യുതി മാത്രമാണ്. കൃത്യമായ രീതിയില്‍ മറ്റ് പ്രകൃതിദത്ത ഉറവിടങ്ങള്‍ കൂടി ഉപയോഗിച്ച് ഇന്ത്യയ്ക്ക് വൈദ്യുതി ക്ഷാമത്തെ മറികടക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കേ കോടികളുടെ നഷ്ടത്തിന്റെ പേരില്‍ നാം കണ്ണടയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ജീവിതസമരത്തോടാണ്. മരണം വരെ സമരം ചെയ്യുമെന്ന് പറയുന്ന ഒരു ജനതയുടെ ആത്മവിശ്വാസത്തെ കണ്ടില്ലെന്നു നടിക്കുന്നത് ഏത് രാഷ്ട്രീയ ബോധത്തിന്റെ മറുപുറമാണ്?
Read more »



























