
അമിത മദ്യപാനാസക്തിക്കെതിരായ സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നതെങ്കിലും ഭംഗിയുള്ള മദ്യക്കുപ്പികള്‍ ഓരോന്നായി എടുത്ത് മോഹന്‍ലാല്‍ മദ്യപിക്കുന്ന ആദ്യ രംഗങ്ങള്‍ കണ്ട് പ്രേക്ഷകന്‍ കൊതിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കൊണ്യാക്ക് വാങ്ങാനുള്ള അവസ്ഥയില്ലെങ്കില്‍ പകരം കട്ടന്‍ചായയും സെലിബ്രേഷന്‍ റമ്മുമായിരിക്കും അവര്‍ക്ക് സ്വീകാര്യമാകുക എന്നുമാത്രം. താന്‍ ഒരു മെയില്‍ ഷോവനിസ്‌റ്റല്ല എന്ന് ഒരിടത്ത് രഘുനന്ദനന്‍ പറയുന്നുണ്ടെങ്കിലും കഥയില്‍ പലയിടത്തും അത് ശരീരഭാഷയിലും വാചകങ്ങളിലും പ്രകടമാകുന്നത് രഞ്‌ജിത്തിന്റെ പുതിയ ശൈലിയിലുള്ള റിയലിസ്റ്റിക് ചിത്രരൂപങ്ങളോട് ഒരിക്കലും ചേര്‍ന്നുനില്‍ക്കാത്തവയാണ്. ഇത്തരം ചില പൊരുത്തക്കേടുകളിലൂടെയാകും സ്‌പിരിറ്റ് എന്ന ചിത്രത്തെ സൂക്ഷ്‌മാര്‍ത്ഥത്തില്‍ വിലയിരുത്താന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുക.
Read more »



























