'ആ മറുപാതി എങ്ങനെ നശിക്കുന്നു (How The Other Half Dies, 1976) എന്ന കോളിളക്കം സ്രൃഷ്ടിച്ച പുസ്തകത്തിലൂടെ ലോകഭക്ഷ്യമേഖലയേയും നയവിശാരദന്മാരെയും കുലുക്കിയിട്ട സാമ്പത്തിക ശാസ്ത്രജ്ഞയാണ് സൂസന്‍ ജോര്‍ജ്ജ്. അവരുടെ കീഴിലുള്ള ഗവേഷണാന്വേഷണ സംഘടനയായ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് (Transnational Institute) ഈയിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങളില്‍ ലോകത്തു ഇന്നു നിലനില്കുന്ന സാമ്പത്തിക ഉച്ചനീചത്വത്തിന്റെ തെളിവാര്‍ന്ന ചിത്രങ്ങളുണ്ട്. ഗഹനമായ ഈ വിഷയത്തെക്കുറിച്ചുള്ള അതിലളിതങ്ങളായ ഏതാനും ഗ്രാഫിക്കുകള്‍.
Read more »
Tags: class war, Data Post, global rich, How the other half dies, inequality, susan george, transnational institute
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
മുതലാളിത്ത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണെന്നും, ലോകസാമ്പത്തിക രംഗം ഒന്നാകെ കൂപ്പുകുത്താനുള്ള സാധ്യത ധാരാളമാണെന്നും ഐഎംഎഫിന്റെ (International Monetary Fund) എറ്റവും പുതിയ World Economic Outlook മുന്നറിയിപ്പു തരുന്നു. നടപ്പുവര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് നേരത്തേ പ്രവചിച്ചിരുന്ന 4 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേക്കു വെട്ടിക്കുറച്ച ഐഎംഎഫ് പ്രതിസന്ധിയുടെ കേന്ദ്രം കടക്കെണിയിലാണ്ടു കിടക്കുന്ന യൂറൊ മേഖലയാണെന്നും പറയുന്നു. 2008ലെ ലെമാന്‍ ബ്രദേഴ്സ് പതനം പോലെ ഒരു ആഘാതം കൂടി സഹിക്കാനുള്ള ആരോഗ്യം ആഗോള സമ്പദ്ഘടനയ്ക്കില്ല എന്ന...
Read more »
Tags: Data Post, Economy, Financial crisis, IMF
Posted in DataPost, സാമ്പത്തികം | Comments
പോയ വര്‍ഷത്തെപ്പോലെ വിടപറയുന്ന ഈ വര്‍ഷവും ലോകസാമ്പത്തികരംഗം നേരിട്ടതു തിരിച്ചടികള്‍ തന്നെയായിരുന്നു. അതിന്റെ ഇരകള്‍ കമ്പനികളേക്കാലുമുപരി തൊഴിലാളി വര്‍ഗ്ഗവും. പ്രത്യേകിച്ചും അമേരിക്കയില്‍. 2008 സെപ്തംബറില്‍ ലീമാന്‍ ബ്രദേഴ്സ് വീണതിനു ശേഷം അമേരിക്ക നടത്തിയ രക്ഷാകരദൗത്യങ്ങളൊന്നും തന്നെ ലോകത്തു പൊതുവെയും, അമേരിക്കയില്‍ പ്രത്യേകിച്ചും കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ലെന്നു 2011ലെ കണക്കുകള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ തൊഴില്‍മേഖലയിലെ സന്ദിഗ്ദാവസ്ഥകള്‍ വര്‍ദ്ധിക്കുകതന്നെയാണ്. സാമ്പത്തിക അസമതകള്‍ ഏറുകതന്നെയാണെന്നു ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത, 2011ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്നു ചാര്‍ട്ടുകള്‍...
Read more »
Tags: Development, Finance Capitalism, Financial crisis, growth, US economy
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, വികസനം, സാമ്പത്തികം | Comments
അല്ലെങ്കിലും കാര്യങ്ങള്‍ അങ്ങനെ ഒക്കെ ആണ്. സാമ്പത്തിക മാന്ദ്യം -- ആഗോളമോ, തദ്ദേശീയമോ, എന്തുമാകട്ടെ -- അതിധനികന്റെ പ്രശ്നം ഒരിക്കലും ആകുന്നില്ല. പണം ചുരുങ്ങുന്നതും ചോരുന്നതും സാധാരണക്കാരന്റെയോ, ഏറിയാല്‍ ഇടത്തരക്കാരന്റെയോ കീശയില്‍ നിന്നും മാത്രമാണ്. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോര്‍ബ്സ് പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് അമേരിക്കയിലെ ആദ്യത്തെ നാനൂറു അതിധനികര്‍ 2007ലെ വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തുണ്ടായിരുന്ന അത്രയുമോ അതിലേറെയോ പണം ഇപ്പോളും സുന്ദരമായി കയ്യാളുന്നു. ഇതിനിടല്‍ ഉണ്ടായ പുകിലുകളൊന്നും ഇവരുടെ സമ്പത്തിനെ ബാധിച്ചിട്ടില്ലെന്നു ചുരുക്കും....
Read more »
Tags: Data Post, Economy, Rich
Posted in DataPost, അന്തര്‍ദേശീയം, പലവക, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
2009ല്‍ ലോകത്താകമാനമുള്ള വിശന്നു പൊരിയുന്ന വയറുകളുടെ എണ്ണം നൂറുകോടി കവിഞ്ഞു. ഇതു പലരാജ്യങ്ങളിലും സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്റീയ അനിശ്ചിതാവസ്ഥക്കും വഴിമരുന്നിട്ടു. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമെന്ന നിലയില്‍ പല രാഷ്ട്രങ്ങളും നടപ്പില്‍ വരുത്തിയ പ്രവര്ത്തനങ്ങളും അപഹാസ്യമാം വിധം വിപരീത ഫലമാണുണ്ടാക്കിയതെന്ന് ആഗോള സന്നദ്ദസംഘടനയായ ഓക്സ്ഫാമിന്റെ പുതിയ റിപോറ്‌ടായ Growing A Better Future: Food Justice In A Resource-Constrained World പറയുന്നു. കാലാവസ്ഥാമാറ്റം, കുത്തകവത്കരണം അടകമുള്ള വിവിധകാരണങ്ങള്‍ കൊണ്ട്...
Read more »
Tags: global hunger, Growing a Better Future, hunger statistics, oxfam, poor people
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, പരിസ്ഥിതി, രാഷ്ട്രീയം, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments
കാനഡ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് എന്ന സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പെണ്‍ഭ്രൂണത്തെ തെരെഞ്ഞു പിടിച്ചു കൊല്ലുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിനുള്ള നാണംകെട്ട വിരുതിന്റെ നേര്‍സാക്ഷ്യമാണ്. സര്‍ക്കാരിന്റെ 2011ലെ സെന്‍സസില്‍ ഇന്ത്യയില്‍ ലിംഗാനുപാതം ആഭസകരമാംവണ്ണം ചുരുങ്ങിവരുന്നതിന്റെ അടയാളങ്ങള്‍ ഏറെയുണ്ടെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ അതിശയിപ്പിക്കുന്ന, എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഒട്ടും അതിശയിപ്പിക്കേണ്ടതില്ലാത്ത ഒരു വിവരം കൂടീയുണ്ട്: പെണ്‍ഭ്രൂണഹത്യ നടത്തുന്നതില്‍ രാജ്യത്തെ ധനികരും അഭ്യസ്തവിദ്യരുമാണ് ദരിദ്രജനങ്ങളേക്കാള്‍ മുമ്പില്‍.
Read more »
Tags: Data Post, foeticide, gender ratio, India girls
Posted in DataPost, അവകാശങ്ങള്‍, ആരോഗ്യം, രാഷ്ട്രീയം, ലൈംഗികത, വികസനം, വിദ്യാഭ്യാസം | Comments
അറബ് ലോകത്ത് ഈയിടെയുണ്ടായ ചടുലമാറ്റങ്ങള്‍ പ്രവചനങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു. അവയുടെ വരവ് ആരും തന്നെ മുന്‍കൂട്ടികണ്ടില്ലെന്നു സാരം. അറബ് ലോകത്ത് പൊതുവെ എല്ലാം ശാന്തമെന്ന തോന്നലായിരുന്നു നാളുകളേറെയായി ഉണ്ടായിരുന്നത്. സൂക്ഷ്മനിരീക്ഷകരൊഴികെ ആരും തന്നെ, പത്രമാധ്യമങ്ങള്‍ പ്രത്യേകിച്ചും, അറബ് സമ്പദ്വ്യവസ്ഥകളുടെ ഉള്ളുകള്ളികള്‍ ചികയാന്‍ മെനക്കെട്ടിരുന്നില്ല. ഈജിപ്ത്, ജോര്ദ്ദാന്‍, ലെബനന്‍, ഒമാന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ 2005 മുതല്‍ 2010 വരെ ഏതാണ്ട് ശരാശരി ആറ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. സിറിയ, ടുണീഷ്യ, ലിബിയ എന്നിവര്‍...
Read more »
Tags: Data Post, Economy, Economy Development, Egypt, IFPRI, Libya, Middle East, Tunisia
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments
വികസിക്കുന്ന വിടവുകള്‍
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലും, ആഫ്രിക്കയിലേതുപോലുള്ള ദരിദ്രമേഖലകളിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിവരുന്നതിന്റെ ദ്രൃഷ്ടാന്തങ്ങള്‍ നമുക്കുമുമ്പിലുണ്ട്. എന്നാല്‍ ഇതു ഇത്തരം പ്രവിശ്യകളില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല എന്നു മെയ് രണ്ടിനു വികസിതരാഷ്ട്രങ്ങളുടെ പ്രതിനിധി സംഘടനയായ ഒഇസിഡി (Organization for Economic Cooperation and Development) പുറത്തിറക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ രണ്ടുദശകങ്ങളില്‍ ഈ ഗ്രൂപ്പിലുള്ള എല്ലാരാജ്യങ്ങളിലും ജനങ്ങളുടെ വീട്ടുവരുമാനം (real disposable household income) കൊല്ലത്തില്‍ 1.7% എന്ന കണക്കില്‍ കൂടിയിരുന്നു. പക്ഷെ,...
Read more »
Tags: Data Post, Economy Development
Posted in DataPost, അന്തര്‍ദേശീയം, വികസനം, സാമ്പത്തികം | Comments
ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »
Tags: Anil Varma, BJP, C Basheer Ahamed, Congress, CPIM, Editorial, Globalisation, Kerala, Kerala Politics, kerala polls;, Nissar, Siddik Rabiyath, Subin Dennis, VS Achuthanandan
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments
കണക്കുകള്‍ റെയില്‍വേയുടെ സാമ്പത്തികവശത്തെ ദൗര്‍ബല്യം തുറന്നു കാണിക്കുന്നുണ്ടെങ്കില്‍, ഇതിന്റെ മറുവശമാണ് റെയില്‍വേയുടെ ആധുനികവത്കരണത്തോട് മമതയുടെ മന്ത്രാലയവും, യുപിഎ സര്‍ക്കാറും പുലര്‍ത്തുന്ന അനാസ്ഥ. പുതിയ സാങ്കേതികവിദ്യകള്‍ റെയില്‍വേ രംഗത്തേക്ക് കൊണ്ടുവരുന്നതിനോ, ഹൈ-സ്പീഡ് ട്രെയിനുകള്‍ തുടങ്ങുന്നതിനോ, ഇനിയും തീവണ്ടി പാളങ്ങളെത്തിയിട്ടില്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനെത്തിക്കുന്നതിനോ ഒന്നും ഫലപ്രദമായ ഒരു പദ്ധതിയും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നത് മന്ത്രിയുടേയും സര്‍ക്കാരിന്റേയും വീക്ഷണ പാപ്പരത്തമാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം റെയില്‍ മന്ത്രി നടത്തിയ ചില വാഗ്ദാനങ്ങള്‍ ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്ന...
Read more »
Tags: Budget, Data Post, mamata banerjee, railway
Posted in DataPost, സംസ്കാരികം | Comments